Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളോടുള്ള ആദരവ്

ഇമാം ബുഖാരിയും മുസ്ലിമും  ഉമർ (റ) വിനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു :- “ഖുറൈശി സമൂഹത്തിൽ ഞങ്ങൾ ആണുങ്ങൾക്കായിരുന്നു മേൽക്കോയ്മ,  ഞങ്ങൾ മദീനയിൽ വന്നപ്പോൾ അവിടെ കണ്ടത് ഭർത്താക്കൻമാരെ അടക്കി ഭരിക്കുന്ന സ്ത്രീകളെയാണ്. അങ്ങനെ ഞങ്ങളുടെ സ്ത്രീകൾ മദീനയിലെ സ്ത്രീകളിൽ നിന്ന് അത് പഠിക്കുവാൻ തുടങ്ങി.ഞാൻ ഒരു ദിവസം എൻ്റെ ഭാര്യയോട് കോപിച്ചപ്പോൾ അവൾ എന്നോട് എതിർത്ത് സംസാരിക്കുകയുണ്ടായി. ഞാനവളെ എന്നെ എതിർത്ത് സംസാരിക്കുന്നതിൽ നിന്ന്  തടഞ്ഞു. അപ്പോൾ എന്നോട് അവൾ പറഞ്ഞു :- നിങ്ങളോട് എതിർത്ത് സംസാരിക്കുന്നതിന് താങ്കൾ എന്തിനാണ് എന്നെ തടയുന്നത്. തീർച്ചയായും അല്ലാഹുവിൻ്റെ റസൂലിൻ്റെ ഭാര്യമാർ നബിയോട് എതിർത്ത് സംസാരിക്കുന്നുണ്ട്. അവരിൽ ചിലർ രാവിലെ മുതൽ രാത്രി വരെ നബി തങ്ങളോട് മിണ്ടാതിരിക്കും.  അപ്പോൾ ഞാൻ അവിടെ നിന്ന് നടന്ന് പോയി (മകൾ) ഹഫ്സയുടെ അടുക്കൽ എത്തി എന്നിട്ട് അവളോട് ചോദിച്ചു നിങ്ങൾ നബിയോട് എതിർത്ത് സംസാരിക്കാറുണ്ടോ ? ഹഫ്സ പറഞ്ഞു: അതേ, നിങ്ങൾ നബിയോട് രാത്രി വരെ മിണ്ടാതിരിക്കാറുണ്ടോ ? ഹഫ്സ പറഞ്ഞു അതേ, അപ്പോൾ ഞാൻ പറഞ്ഞു:- അങ്ങനെ ചെയ്തവർ പരാജയപ്പെട്ടിരുക്കുന്നു അവർ നഷ്ടകാരികളാണ്. നിങ്ങൾ അല്ലാഹുവിൻ്റെ ദൂതൻ്റെ കോപം കാരണം അല്ലാഹു നിങ്ങളോട് കോപിക്കുന്നതിൽ നിന്ന് നിർഭയരാണോ ? അങ്ങനെയെങ്ങാൻ സംഭവിച്ചാൽ അവൾ നശിച്ചുപോയി, അല്ലാഹു വിൻ്റെ റസൂലിനോട് നിങ്ങൾ എതിർത്ത് സംസാരിക്കരുത്, നബിയോട് ഒന്നും തന്നെ ചോദിക്കുകയും ചെയ്യരുത്. നിനക്ക് തോന്നുന്നതൊക്കെ എന്നോട് ചോദിച്ചോ …..”

ഉപരി സൂചിതമായ ഹദീഥ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

1. മക്കയിലെ ഖുറൈശി ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്നത് സ്ത്രികളുടെ മേലുള്ള പുരുഷൻ്റെ അധികാരമായിരുന്നു. പുരുഷൻ്റെ വാക്കാണ് വാക്ക്, അവൻ്റെ തീരുമാനമാണ് തീരുമാനം, അവൻ്റെ ശബ്ദത്തിന് മുകളിൽ അവളുടെ ശബ്ദം ഉയരരുത്. അവൻ പ്രവർത്തിക്കുന്നതോ ഉപേക്ഷിക്കുന്നതോ ആയ കാര്യത്തിൽ അവൾക്ക് യാതൊരു കാര്യവുമില്ല.

2. എന്നാൽ മദീന നിവാസികളുടെ അടുക്കൽ ഇതിൻ്റെ നേർ വിപരീതമായിരുന്നു കാര്യം. അൻസ്വാരി സമൂഹത്തിലെ സ്ത്രീകൾക്കായിരുന്നു അധികാരം ” അൻസ്വാരികൾ തിരുമാനം സ്ത്രീകൾക്ക് വിടുമായിരുന്നു”. അവർക്കാണ് ഒരു കാര്യം ഉയർത്താനുള്ള അധികാരവും കേൾക്കാനുള്ള അധികാരവും. അവർക്കാണ് അവരുടെ ഇണകളെ കൊണ്ട് കാര്യങ്ങൾ നടപ്പിലാക്കാനുള്ള കഴിവും. ഇതിനെയാണ് ഉമർ (റ) “അൻസ്വാരി സ്ത്രീകളുടെ സ്വഭാവം” എന്ന് വിശേഷിപ്പിച്ചത്. മദീനയിലെ അൻസ്വാരി സ്ത്രീകൾക്ക് വളരെ ആദരണീയമായ സ്ഥാനം ഉള്ളതോടപ്പം തന്നെ , പുതിയ ദീനിൻ്റെ വിധികളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള അവരുടെ ധീരത വഴിയും അവർ മുഹാജിരീങ്ങളിൽ നിന്ന് വ്യതിരിക്തരായി നിൽക്കുന്നു, ലജ്ജയും ചോദിക്കാൻ പ്രയാസവുമുള്ള കാര്യങ്ങളിൽ വരെ. അതാണ് ഖുറൈശിയായ ഉമ്മുൽ മുഅമിനീൻ ഇങ്ങനെ സാക്ഷ്യം വഹിച്ചത് ” എത്ര നല്ല സ്ത്രീകളാണ് അൻസ്വാരി സ്ത്രീകൾ, അവരുടെ ദീനിനെ കുറിച്ച് അവർക്കുള്ള സംശയങ്ങൾ ചോദിക്കുന്നതിൽ നിന്നോ അതിൽ അവഗാഹം നേടുന്നതിൽ നിന്നോ ലജ്ജ അവരെ തടയുന്നില്ല”

3. മദീനയിൽ ഹിജ്റ ചെയ്തെത്തിയ ഖുറൈശികളായ സ്ത്രീകൾ, ഇത്തരം കാര്യങ്ങൾ പരിശീലിക്കുന്നതിൽ അൻസ്വാരി സ്ത്രീകളെ അനുകരിക്കാനും അവരാൽ സ്വാധീനിക്കപ്പെടാനും തുടങ്ങി.

4. പ്രവാചകൻ അവിടത്തെ സ്ത്രീകളോടുള്ള ഇടപാടുകളും ബന്ധവും അൻസ്വാരി സ്ത്രീകളുടെ അടുത്ത് ഉണ്ടായിരുന്നത് പോലുള്ളവയാണ്,
“അൻസ്വാരി സ്ത്രീകളുടെ സ്വഭാവ”ത്തിൻ്റെ അടിസ്ഥാനത്തിലുള്ളവ. യഥാവിധം പറയുകയാണെങ്കിൽ അൻസ്വാരി സ്ത്രീകളുടെ സ്വഭാവം പ്രവാചകൻ്റെ സന്ദേശത്തിൻ്റെ സാന്മാർഗികതയിലും സ്വഭാവത്തിലുമുള്ളതായിരുന്നു. തന്റെ ഭാര്യമാരിൽ ആരും താനുമായി കൂടിയാലോചന നടത്തുന്നതും തന്റെ നിലപാടുകളെ ക്കുറിച്ച് അഭിപ്രായം പറയുന്നതും തങ്ങളുടെ രോഷവും പരിഭവവും പ്രകടിപ്പിക്കുന്നതിനു വേണ്ടി അല്ലങ്കിൽ തങ്ങളുടെ ഒരു ആവശ്യം നിവർത്തിച്ചു കിട്ടുന്നതിനു വേണ്ടി പകൽ മുഴുവൻ പിണങ്ങി നടക്കുന്നതും അദ്ദേഹം സഹിഷ്ണുതയോടെ അംഗീകരിച്ചു കൊടുത്തിരുന്നു.

5. ഉമർ (റ) വിൻ്റെ പത്നി പ്രവാചക മാതൃകയും മദീന മാതൃകയും സ്വീകരികരിക്കാൻ തുടങ്ങി. അതിലവർക്ക് പ്രേരകമായത് മകളും പ്രവാചകപത്നിയുമായ ഹഫ്സയിൽ നിന്ന് കേട്ടതാണ്.അത് കൊണ്ട് അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ പരുഷ ഭാവമുള്ളതോടൊപ്പം തന്നെ
ഉമർ (റ) കാര്യങ്ങളിൽ അവലോകനം നടത്താൻ അവർ ധൈര്യപ്പെടുകയും മുന്നോട്ട് വരുകയും ചെയ്തു.

പൊതുവായിട്ട് നമുക്കിങ്ങനെ പറയാൻ സാധിക്കും : –
സ്ത്രീകളോട് ഇടപെടുന്നതിൽ പ്രവാചക സവിശേഷതകളിൽ പ്പെട്ട ആദരവ്, ബഹുമാനം, സഹിഷ്ണുത, മനുഷ്യസ്നേഹം, ഇവയൊക്കെ പുരുഷാധികാരം വാണിരുന്ന ആ സാഹചര്യത്തിലെ സ്ത്രീകളോടുള്ള പെരുമാറ്റത്തിൻ്റെ സ്വഭാവത്തിൽ സവിശേഷമായ മാറ്റം കൊണ്ട് വരാൻ സാധിച്ചു.

തീർച്ചയായും സ്ത്രീകളുടെ മേലുള്ള അധികാരവും നിയന്ത്രണവും പണ്ടത്തെ സമൂഹത്തിലും ഇപ്പോഴത്തെ സമൂഹത്തിലും പൊതുവായി കാണുന്നതാണ്.അത് കൊണ്ടാണ് ഇസ്ലാം അവരെ അതിൽ നിന്ന് പരിവർത്തിപ്പിച്ചതും, വ്യക്തിപരമായും സാമൂഹികവുമായി ഇതിൻ്റെ വിപരീതം ചെയ്തു പോന്ന ഒരു കൂട്ടത്തിന് ഈയൊരു പരിവർത്തനം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഉമർ (റ) വിൻ്റെ നിലപാടിൽ നിന്നും അദ്ദേഹം സ്വന്തത്തെയും സമൂഹത്തെയും കുറിച്ച് ഉദ്ധരിച്ച സംഭവത്തിൽ നിന്നും ഇത് വ്യക്തവുമാണ്. അങ്ങനെ ഉമർ (റ) പ്രവചകൻ ഉമ്മഹാത്തുൽ മുഅമിനീങ്ങളോട് പെരുമാറുന്ന ശൈലിയിൽ ആവുകയും ചെയ്തു, പ്രവാചകന്റെ ഭാര്യമാർ പ്രവാചകനെ ചോദ്യം ചെയ്യുന്നതോ ദേഷ്യപ്പെട്ട് സംസാരിക്കുന്നതോ അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല, മകൾ ഹഫ്സയുടെ ഭാഗത്ത് നിന്നാകുമ്പോൾ വിശേഷിച്ചും. ഭാര്യ ആതിക തന്റെ ന്യായങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ പരാചയപ്പെടുത്തിയപ്പോൾ പോലും.

“സൈദ് ബിൻ അംറു ബിൻ നുഫൈലിന്റെ മകൾ – ഉമറുബ്നുൽ ഖത്വാബിന്റെ ഭാര്യ – ആതികയിൽ നിന്ന് ഇമാം മാലിക് തന്റെ മുവത്വയിൽ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു:
മഹതി ഉമറിനോട് പള്ളിയിൽ പോകാൻ അനുവാദം ചോദിച്ചാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. അപ്പോൾ അദ്ദേഹം അവരെ തടയുകയില്ല” ഇത്, പുതിയ യുക്തിയും പുതിയ പെരുമാറ്റ രീതിയും അവരിൽ ചുമത്തിയതും ശക്തികൊണ്ടും കാർക്കഷ്യം കൊണ്ടും നേരിടുന്നതിനു പകരം നീതി കൊണ്ടും ധർമ്മം കൊണ്ടും നേരിടാൻ മനുഷ്യരെ പഠിപ്പിച്ചതുമായ കാര്യമത്രെ.

ആയിശ (റ) യിൽ നിന്ന് നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ കാണാം “നിങ്ങളിൽ ഏറ്റവും ഉത്തമൻ തൻ്റെ സ്വന്തക്കാരോട് നന്മയുള്ളവരാണ്, ഞാൻ എൻ്റെ സ്വന്തക്കാരോട് നന്മയിൽ വർത്തിക്കുന്നവനാണ്”. അപ്പോൾ നന്മയുടെയും ശ്രേഷ്ഠതയുടേയും മാനദണ്ഡം എന്നുള്ളത് ഒരു മനുഷ്യൻ തൻ്റെ സ്വന്തക്കാരോടുള്ള ഇടപഴകലാണ്, അതായത് അയാളുടെ ഇണയോടും വീട്ടുകാരോടും.

ദീൻ കൊണ്ടും സ്വഭാവം കൊണ്ടും ശ്രേഷ്ഠരായവർ ഏറ്റവും നന്നായി സ്വന്തക്കാരോട് പെരുമാറുന്നവരാണ്. ഈയൊരു ഹദീഥ്, നാശകാരിയും എന്നാൽ സമൂഹത്തിൽ വ്യാപിച്ചതുമായ ഒരു സാമുഹിക ഘടനയെ സൂചിപ്പിക്കുന്നു. അതെന്തെന്നാൽ അധിക ജനങ്ങളും അവർക്ക് സാധ്യമാകുന്ന വിധത്തിൽ നല്ല സ്വഭാവത്തോടും നല്ല രീതിയിലും അവരുടെ സുഹൃത്തുക്കളോടും അടുപ്പക്കാരോടും പെരുമാറുന്നു, എന്നാൽ അപ്രകാരമല്ല സ്വന്തക്കാരോട് പെരുമാറുന്നത്.

നിങ്ങൾ അവരിൽ അധിക ആളുകളുടെ അടുക്കലും മര്യാദയും, നൈർമല്യവും സഹിഷ്ണുതയുമെല്ലാം കണ്ടേക്കാം, എന്നാൽ നിങ്ങളവരെ അവരുടെ സ്വന്തക്കാരോടും വീടിനകത്തും ഇതിൻ്റെ നേർ വിപരീതം പ്രവർത്തിക്കുന്നതും കാണാം. പുരുഷന്മാരിൽ അധികവും വിശ്വസിച്ച് കൊണ്ടിരിക്കുന്നത് ആണത്തതിൻ്റെയും നിയന്ത്രണാധികാരത്തിൻ്റെയും പുർണ്ണതയാണ് അവരുടെ തീരുമാനങ്ങളും നടപടികളും അധീശത്വവും അവരുടെ സ്ത്രീകളുടെ മുകളിൽ നടപ്പിലാക്കുക എന്നാണ്. അവരുടെ  അഭിപ്രായങ്ങൾക്ക് വിരുദ്ധമായി കൊണ്ട് സത്രീകളുടെ അഭിപ്രായങ്ങളെ പരിഗണിക്കലും അവളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി പുരുഷൻ്റെ ആഗ്രഹം ഒഴിവാക്കലും, അവൾക്ക് വേണ്ടി ചിറക് താഴ്ത്തലുമെല്ലാം ഒരു ന്യൂനതയും ദൗർബല്യവുമാണെന്നും പുരുഷൻ്റെ സ്ഥാനത്തിനും ആണത്തിനും യോജിക്കാത്തതാണെന്നും അവർ വിശ്വസിക്കുന്നു. അവരെ ഉദ്ദേശിച്ചാണ് പ്രവാചകൻ നിങ്ങളിൽ ഏറ്റവും ഉത്തമൻ സ്വന്തക്കാരോട് നല്ല രീതിയിൽ വർത്തിക്കുന്നവനാണെന്ന് പറഞ്ഞത്.

എന്നിരുന്നാലും നമ്മുടെ ഇസ്ലാമിക സമൂഹം സംരക്ഷിച്ച് കൊണ്ടിരിക്കുന്ന വളരെ മനോഹരമായ പാരമ്പര്യത്തിൽപ്പെട്ടതാണ്   സ്ത്രീകൾക്ക് മുൻഗണന നൽകുക, അവരെ സഹായിക്കുക എന്നുള്ളത്, സീറ്റ് ആവശ്യമുള്ള സന്ദർഭങ്ങളിൽ ട്രൈനുകളിലും ബസ്സികളിലുമൊക്കെ ഇത് കാണാവുന്നതാണ്…. ഈ മഹത്തായ സ്വഭാവചര്യ യഥാർത്ഥത്തിൽ പ്രവാചക ചര്യയിൽ ഉള്ളതാണ്.. മൂസാ നബി (അ) ൻ്റെ കഥ ഖുർആനിൽ പറഞ്ഞ പോലെ ” മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്‌) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌” “അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്‌) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.” (Surah Al-Qasas, Ayah 23,24)

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles