Current Date

Search
Close this search box.
Search
Close this search box.

സമയത്തിന് മുമ്പ് നമസ്‌കരിക്കാന്‍ പറ്റുമോ?

driver.jpg

ചോദ്യം: എന്റെ ഭര്‍ത്താവ് ഷിഫ്റ്റ് പാറ്റേണില്‍ ജോലിചെയ്യുന്നയാളാണ്. അദ്ദേഹം രാവിലെ വളരെ നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്നു. അതുകണ്ട് തന്നെ അദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് സുബ്ഹി നമസ്‌കരിക്കുന്നു. ഉദാഹരണത്തിന് അഞ്ചു മണിക്കാണ് സുബ്ഹിയുടെ സമയം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നതെങ്കിലും അദ്ദേഹം നാലു മണിക്ക് സുബഹി നമസ്‌ക്കരിക്കുന്നു. സുബ്ഹി ബാങ്ക് കൊടുക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ നമസ്‌കാരം സ്വീകരിക്കപ്പെടുമോ? അല്ലെങ്കില്‍ ഇത് തഹജ്ജുദിന്റെ ഗണത്തിലാണോ പെടുക? അദ്ദേഹം ഒരു ഡ്രൈവര്‍ ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന് അഞ്ചു മണിക്ക് സുബ്ഹി നമസ്‌ക്കരിക്കാന്‍ കഴിയില്ല. ഇതിനെപ്പറ്റി ഒരു വിശദീകരണം നല്‍കണമെന്ന് അപേക്ഷിക്കുന്നു.

മറുപടി: അല്ലാഹു പറയുന്നു: നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്. (സൂറത്ത് നിസാഅ്: 103)
പ്രവാചകന്‍(സ) നമുക്ക് അറിയിച്ചു തന്നിട്ടുള്ളത് അഞ്ചു നേരത്തെ നമസ്‌കാരത്തെപ്പറ്റിയാണ്. ഇതില്‍ ഫജ്‌റിന്റെ സമയം പ്രഭാതോദയം മുതല്‍ സൂര്യോദയം വരെയാണ്. ളുഹറിന്റെ സമയം സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്നും നീങ്ങുന്നതോടെ ആരംഭിച്ച് അസറിന്റെ സമയം തുടങ്ങുന്നതുവരെയുമാണ്. അസറിന്റെ സമയം നിഴല്‍ യഥാര്‍ഥ വസ്തുക്കളേക്കാളും വലുപ്പത്തില്‍ കാണുന്നത് മുതല്‍ സൂര്യാസ്തമയം വരെയാണ്. മഗരിബ് സമയം സൂര്യാസ്തമയത്തോടെ ആരംഭിച്ച് സൂര്യന്‍ അതിന്റെ ചുവപ്പു ചക്രവാളത്തില്‍ പൂര്‍ണ്ണമായും മറയുന്നതോടെ അവസാനിക്കുകയും ചെയ്യുന്നു. ഇശായുടെ സമയം രാത്രിയുടെ മുന്നില്‍ രണ്ടും പിന്നുടന്നതുവരെ തുടരുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ അത് സുബ്ഹ് വരെ തുടരുന്നു.

അതുകൊണ്ട് തന്നെ ഫജ്‌റ് പ്രഭാതോദയത്തിന് മുമ്പ് നിര്‍വഹിക്കാന്‍ പറ്റില്ല. എന്നാല്‍ സമയമായതിനു ശേഷം സൂര്യോദയത്തിന് മുമ്പ് എപ്പോഴും നിര്‍വഹിക്കാം. നിങ്ങളുടെ ഭര്‍ത്താവിന് ജോലിക്കിടയില്‍ അഞ്ചു മിനുറ്റുപോലും നമസ്‌കാരത്തിന് ലഭിക്കാത്ത സാഹചര്യമാണെങ്കില്‍ അദ്ദേഹം തന്റെ വാഹനത്തില്‍ തന്നെ നമസ്‌കരിച്ചാല്‍ മതിയാകും. ശേഷം വീട്ടില്‍ എത്തിയാല്‍ സുന്നത്തുകള്‍ അധികരിപ്പിക്കുകയും ചെയ്യട്ടെ.

വിവ: റഈസ് വേളം

Related Articles