Current Date

Search
Close this search box.
Search
Close this search box.

ചാന്ദ്രയാനെ കല്ലെറിയുന്ന മുസ്ലിംകള്‍; വിദ്വേഷ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച് സംഘ്പരിവാര്‍ നേതാവ്

ഡല്‍ഹി: ചാന്ദ്രയാനെ കല്ലെറിയുന്ന മുസ്ലിംകള്‍ എന്ന പ്രമേയത്തിലുള്ള വിദ്വേഷ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സംഘ്പരിവാര്‍ നേതാവും സുദര്‍ശന്‍ ന്യൂസ് എഡിറ്ററുമായ സുരേഷ് ചാവങ്കെ. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് ‘ഹ ഹ ഹ’ എന്ന തലക്കെട്ടോടെ താടിയും തൊപ്പിയും ജുബ്ബയും ധരിച്ച മുസ്ലിം വേഷധാരികളെന്ന രൂപത്തില്‍ ഇന്ത്യയുടെ അഭിമാന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 3ന് നേരെ കല്ലെറിയുന്ന കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. ചന്ദ്രയാന്‍ 3 ലാന്‍ഡറിന് നേരെ കല്ലെറിയുന്നതാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്.

വഖഫ് ബോര്‍ഡിനെ പരിഹസിക്കുന്നതായി സൂചിപ്പിക്കുന്നു, ‘ചാന്ദ് കി സമീന്‍ വഖ്ഫ് കി മില്‍ക്കിയാത് ഹേ’ (ചന്ദ്രഭൂമി വഖഫിന്റേതാണ്) എന്ന ഹിന്ദി വാചകത്തോടുകൂടിയ ഒരു ഡിസ്‌പ്ലേ ബോര്‍ഡും ചിത്രത്തില്‍ ഉള്‍പ്പെടുന്നു.

സുദര്‍ശന്‍ ന്യൂസിന്റെ റസിഡന്റ് എഡിറ്ററായ മുകേഷ് കുമാറിനെ നേരത്തെ പ്രകോപനപരമായ ട്വീറ്റിന് ഗുരുഗ്രാം പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തിരുന്നു. നൂഹ് അക്രമവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ വിദേശ മാധ്യമ സ്ഥാപനമായ അല്‍ ജസീറ നിയമപാലകരെ സ്വാധീനിച്ചെന്നായിരുന്നു ആരോപിച്ചത്. ഇത് ഹിന്ദുത്വ പുരുഷന്മാരെ അറസ്റ്റുചെയ്യാന്‍ കാരണമായെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു, അതേസമയം അദ്ദേഹത്തിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തയാളെ പരാതിയെതുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

Related Articles