Current Date

Search
Close this search box.
Search
Close this search box.

ഒന്നില്‍ കൂടുല്‍ വര്‍ഷത്തെ സകാത്ത് ഒരുമിച്ചു നല്‍കിയാല്‍ മതിയോ?

zakath.jpg

സകാത്ത് ഓരോ വര്‍ഷവും നല്‍കുന്നതിന് പകരം നാലോ അഞ്ചോ വര്‍ഷത്തെ സകാത്ത് ശേഖരിച്ച് അതുപയോഗിച്ച് പാവപ്പെട്ട ഒരാള്‍ക്ക് വീടുവെച്ചു നല്‍കാനോ അല്ലെങ്കില്‍ വിവാഹം കഴിക്കുന്നതിന് സഹായമായിട്ടോ നല്‍കാമോ? ഓരോ വര്‍ഷവും പ്രത്യേക ഉദ്ദേശ്യങ്ങളൊന്നും നടക്കാത്ത ചെറിയ തുക സകാത്ത് നല്‍കുന്നതിലും നല്ലത് ഇതല്ലേ?

മറുപടി: സകാത്ത് വര്‍ഷം തികയുമ്പോള്‍ നല്‍കുകയാണ് വേണ്ടത്. അത് വൈകിപ്പിക്കാന്‍ നമുക്ക് അനുവാദമില്ല. എന്നാല്‍ നിങ്ങള്‍ പറഞ്ഞ ഉദ്ദേശ്യത്തില്‍ വരാനിരിക്കുന്ന വര്‍ഷങ്ങളുടെ സകാത്ത് കൂടി നിങ്ങള്‍ക്ക് മുന്‍കൂട്ടി നല്‍കാം. നബി(സ)യുടെ പിതൃവ്യന്‍ അബ്ബാസ്(റ) തന്റെ സകാത്ത് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ നല്‍കുന്നതിന് അനുവാദം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് പ്രവാചകന്‍(സ) അനുവാദം നല്‍കിയതായി റിപോര്‍ട്ടുകളില്‍ കാണാം.

അതുകൊണ്ട സകാത്ത് കൊടുക്കുന്നത് വൈകിപ്പിക്കരുതെന്നാണ് താങ്കളോട് പറയാനുള്ളത്. സകാത്ത് കൊടുക്കുന്നതിന് മുമ്പ് നിങ്ങള്‍ മരണപ്പെട്ടാല്‍ നിങ്ങളുടെ മേലുള്ള ആ ബാധ്യത അവശേഷിക്കുകയും പരലോകത്ത് കഠിനമായ ശിക്ഷക്കത് കാരണമാവുകയും ചെയ്യും.

Related Articles