Current Date

Search
Close this search box.
Search
Close this search box.

ഫിത്വ് ർ സകാത്ത് കൊടുക്കാൻ മറന്നാൽ എന്താണ് വിധി ?

റമദാന്‍ വ്രതത്തിന്‍റെ അവസാനത്തോടെ നിര്‍ബന്ധമാവുന്നതാണ് സകാത്തുല്‍ ഫിത്വര്‍. “നോമ്പുകാരന്‍റെ ശുദ്ധീകരണവും ദരിദ്രന്‍റെ അന്നവുമായിട്ടാണ്” അത് നിശ്ചയിക്കപ്പെട്ടത്. തന്‍റേയും കുടുംബത്തിന്‍റെയും പെരുന്നാള്‍ ദിനത്തിലെ ചെലവ് കഴിഞ്ഞ് മിച്ചമുള്ള എല്ലാ വിശ്വാസിക്കും സകാത്തുല്‍ ഫിത്ര്‍ നിര്‍ബന്ധമാണ്. ശവ്വാല്‍ മാസപ്പിറവി കണ്ട സമയം മുതല്‍ പെരുന്നാള്‍ നമസ്കാരം വരെയാണ് ഏറ്റവും ഉത്തമമായ സമയം. റമദാന്‍ ഒന്നുമുതല്‍ തന്നെ നല്‍കാമെന്നും അഭിപ്രായമുണ്ട്. ഓരോ പ്രദേശത്തെയും പ്രധാന ഭക്ഷ്യധാന്യമാണ് നല്‍കേണ്ടതെങ്കിലും പണമായി നല്കിയാലും മതിയാവും. സമയം കഴിഞ്ഞ് നല്‍കുന്നതിനെ സാധാരണ ദാനമായി മാത്രമേ പരിഗണിക്കൂ.

എന്നാല്‍ ഫിത്വര്‍ സകാത്ത് നല്കാന്‍ മറന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് എപ്പോഴാണോ ഓര്‍മ്മ വരുന്നത് അപ്പോള്‍ ഉടന്‍ തന്നെ അത് കൊടുത്ത് ബാദ്ധ്യതയില്‍ നിന്ന് ഒഴിവാകേണ്ടതാണ്. പിന്നേയും നീട്ടിവെക്കാന്‍ പാടില്ല. അധികമായി ഒരു പ്രായശ്ചിത്തം വേണ്ടതില്ല.

മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇവിടെയും മറവിയെ അല്ലാഹു വിട്ടുതന്നതായി പരിഗണിക്കാം. എന്നാല്‍ ഓര്‍മ്മ വരുന്ന മാത്രയില്‍ അതിനുള്ള പരിഹാരം കാണുകയും അതില്‍ അലംഭാവം കാണിക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles