Current Date

Search
Close this search box.
Search
Close this search box.

ഇവിടെ പിതാവ് പുത്രന്‍റെ അനന്തരാവകാശിയാണ്, പുത്രന്‍ പിതാവിന്‍റെയല്ല

ചോദ്യം – പിതാവും പുത്രനും ഒരു ആക്സിഡൻറ്റിൽ മരണപ്പെട്ടു. മറ്റൊരു വാഹനം ഇവരുടെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന മകനാണ് ആദ്യം മരിച്ചത്; 3 മണിക്കൂറിന് ശേഷം പിതാവും.
പിതാവിന്റെ ഉമ്മയും ഭാര്യയും മൂന്ന് പെൺ മക്കളും അവകാശികളായുണ്ട്. മരണപ്പെട്ട മകന് ഒരു മകനും ഭാര്യയും ഉമ്മയും ഉണ്ട് – ഇവരുടെ അനന്തരസ്വത്ത് എങ്ങിനെ വീതം വെക്കും? മരണപ്പെട്ട പിതാവിന് 2 സഹോദരങ്ങളുണ്ട്.

ഉത്തരം – പിതാവും പുത്രനും ആക്സിഡന്‍റില്‍ പെട്ടെങ്കിലും ആദ്യം മരണപ്പെട്ടത് പുത്രനാണ്. പിതാവ് ഉടനെ തന്നെയാണെങ്കിലും പുത്രന്‍റെ അനന്തരാവകാശിയായ ശേഷമാണ് മരണപ്പെട്ടത്. ഇവിടെ പിതാവ് പുത്രന്‍റെ അനന്തരാവകാശിയാണ്. എന്നാല്‍ പുത്രന്‍ പിതാവിന്‍റെ അനന്തരാവകാശിയല്ല. കാരണം പിതാവിന് മുമ്പേ മകന്‍ മരണപ്പെട്ടതാണല്ലോ. ഒരാള്‍ മരണപ്പെടുന്ന സമയത്ത് ജീവിച്ചിരിക്കുന്ന വ്യക്തിയാണ് അവകാശിയായി പരിഗണിക്കപ്പെടുക; അങ്ങനെ ജീവിച്ചിരിക്കുന്നത് നിമിഷങ്ങള്‍ മാത്രമാണെങ്കിലും.

ഇവിടെ രണ്ട് ഓഹരിവെക്കല്‍ നടക്കണം. ഒന്ന്: ആദ്യം മരണപ്പെട്ട മകന്‍റെ സ്വത്ത് വീതിക്കല്‍. രണ്ട്: മകന് ശേഷം മരണപ്പെട്ട പിതാവിന്‍റെ സ്വത്ത് വീതം വെക്കല്‍.

ഒന്ന്: ആദ്യം മരണപ്പെട്ട മകന്‍റെ സ്വത്ത് വീതിക്കല്‍.

മകന്‍ മരണപ്പെട്ട സമയത്ത് അവകാശിയാകളായി ഉള്ളത് മാതാപിതാക്കളും ഭാര്യയും ഒരു മകനുമാണ്. അവരില്‍ പിതാവ് പിന്നീട് മരണപ്പെട്ടു. എന്നാലും പിതാവ് ജീവിച്ചിരുന്നു എന്ന രീതിയിലാണ് മകന്റെ സ്വത്ത് വീതിക്കുക.

പരേതന് മകന്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് വീതം മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും, എട്ടിലൊന്ന് ഭാര്യക്കും നല്കും. ബാക്കിയുള്ളത് മകനും ലഭിക്കും.

മൊത്തം സ്വത്തിനെ 24 ഭാഗമാക്കി, അതില്‍ നിന്നു ആറിലൊന്നായ 4 ഓഹരികള്‍ വീതം മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും, എട്ടിലൊന്നായ 3 ഓഹരികള്‍ ഭാര്യക്കും, ബാക്കിയായ 13 ഓഹരികള്‍ മകനും ലഭിക്കും.

രണ്ട്: മകന് ശേഷം മരണപ്പെട്ട പിതാവിന്‍റെ സ്വത്ത് വീതം വെക്കല്‍

പിതാവ് മരണപ്പെട്ടപ്പോള്‍ അവകാശികള്‍ മാതാവും ഭാര്യയും 3 പെണ്‍മക്കളും മരണപ്പെട്ട മകന്‍റെ മകനുമാണ്. പിതാവിന്‍റെ സ്വന്തം സ്വത്തുവഹകളും, മുകളില്‍ മകനില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന ആറിലൊന്നും ചേര്‍ത്തുവേണം ഓഹരി വെക്കാന്‍.

പരേതന് മക്കള്‍ ഉള്ളതിനാല്‍ മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് മാതാവിനും, എട്ടിലൊന്ന് ഭാര്യക്കും ലഭിക്കും. മക്കള്‍ 3 പെണ്‍മക്കള്‍ മാത്രമായതിനാല്‍, മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഓഹരി അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ബാക്കിയുള്ളത് മകന്‍റെ മകന് ലഭിക്കും.

മൊത്തം സ്വത്തിനെ 72 ഓഹരിയാക്കുക. അതില്‍ നിന്ന് ആറിലൊന്നായ 12 ഓഹരികള്‍ മാതാവിനും, എട്ടിലൊന്നായ 9 ഓഹരികള്‍ ഭാര്യക്കും, മൂന്നില്‍ രണ്ടായ 48 ഓഹരികള്‍ മൂന്നാക്കി 16 വീതം ഓരോ മകള്‍ക്കും കൊടുക്കുക. ബാക്കിയാവുന്ന 3 ഓഹരികള്‍ പൌത്രന് (മകന്‍റെ മകന്) നല്കുക.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles