ഡോ. ജമാല്‍ ബദവി

ഡോ. ജമാല്‍ ബദവി

ഈജിപ്തില്‍ ജനിച്ച ജമാല്‍ ബദവി കൈറോയിലെ ഐന്‍ ശംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിദ്യാഭ്യാസം നേടി. 1960-ല്‍ അമേരിക്കയിലെത്തിയ ബദവി ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡമിനിസ്‌ട്രേഷന്‍ വകുപ്പില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1970 മുതല്‍ ഹാലിഫാക്‌സ് എന്ന പ്രദേശത്തെ മുസ്‌ലിം കമ്മ്യൂണിറ്റിയുടെ നേതൃത്വമേറ്റെടുത്തു പ്രവര്‍ത്തിച്ചു. ഈ പ്രദേശത്തെ തന്നെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും ജോലി ചെയ്തു. ഇസ്‌ലാമിനെ പറ്റി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കനേഡിയന്‍ ടി.വി. പ്രോഗ്രാമുകളിലൂടെ ലോകത്ത് മുഴുവന്‍ ശ്രദ്ധിക്കാവുന്ന രീതിയില്‍ ഇസ്‌ലാമിക പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണങ്ങളും സെമിനാറുകളും മതാന്തര സംവാദങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. 

ഇസ്‌ലാമും ക്രൈസ്തവതയും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വടക്കെ അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയ ബദവി മുസ്‌ലിം സംവാദത്തില്‍ അഗ്രഗണ്യനാണ്. വ്യത്യസ്ത ഇസ്‌ലാമിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. Canadian Council on American-Islamic Relations, Fiqh Council of North America(FCNA), Muslim American Society(MAS), European Council for Fatwa and Research(ECFR), Islamic Society of North America (ISNA) എന്നിവയുമായെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ജമാല്‍ ബദവി ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ ഫൗണ്ടേഷന്റെ സ്ഥാപകനും ചെയര്‍മാനാമാണ്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഒരു എന്‍.ജി.ഒ ആണിത്.

Books and pamphlet:
1,000 Questions on IslamIslamic Book Services, Selected PrayersOscar Publications, Gender Equity in Islam: Basic PrinciplesAmerican Trust Publications, 1995; Leadership: An Islamic Perspective
Pamphlets: Muhammad in the Bible, Status of Women in IslamSmall pamphlet, Muslim Woman's Dress According to the Qur'an and the Sunnah and Islamic Ethics, Polygamy in Islamic LawSmall pamphlet, Islam: A Brief LookSmall pamphlet

ലിംഗസമത്വം ഇസ്‌ലാമില്‍ ( 4 – 4 )

നിയമപരവും രാഷ്ട്രീയവുമായ വീക്ഷണം: 1- നിയമത്തിന് മുന്നിലും നിയമസ്ഥാപനങ്ങള്‍ക്ക് മുന്നിലും സ്ത്രീയും പുരുഷനും സമന്മാരാണ്. ലിംഗാതീതമാണ് നീതി. സാക്ഷികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊരിടത്തും ലിംഗഭേദത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍,...

ലിംഗസമത്വം ഇസ്‌ലാമില്‍ ( 3 – 4 )

ബഹുഭാര്യത്വം: 1- ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് ഇസ്‌ലാമിനെ കൊണ്ടുവരുന്നത് ഇസ്‌ലാം മുന്നോട്ടുവെച്ച അധ്യാപനങ്ങള്‍ക്ക് അടിസ്ഥാനമാക്കിയാണ്. ഏകഭാര്യത്വമോ ബഹുഭാര്യത്വമോ ആണ് മാനദണ്ഡമെന്ന് ഖുര്‍ആനിലോ ഹദീഥിലോ ഒരിടത്തും പറയുന്നില്ല. എന്നാല്‍,...

ലിംഗസമത്വം ഇസ്‌ലാമില്‍ ( 2 – 4 )

സാമ്പത്തിക വീക്ഷണം: 1- വിവാഹത്തിന് മുമ്പും ശേഷവും സ്ത്രീകളുടെ മുഴുവന്‍ സ്വത്തവകാശവും ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നു. വിവാഹിതയായ ഒരു സ്ത്രീക്ക് അവളുടെ ആദ്യനാമം സൂക്ഷിക്കാനും അവകാശമുണ്ട്. 2-...

ലിംഗസമത്വം ഇസ്‌ലാമില്‍ ( 1 – 4 )

ഇസ്‌ലാമിന്റെ നോര്‍മേറ്റീവ് അധ്യാപനങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കിടയിലെ വ്യത്യസ്തമായ കള്‍ചറല്‍ പ്രാക്ടീസിനുമിടയില്‍ കൃത്യമായൊരു വേര്‍തിരിവോട് കൂടി മാത്രമേ ഏതൊരു വിഷയത്തിന്റെയും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തെ സമീപിക്കാവൂ. മുസ്‌ലിം ആചാരങ്ങളെ വിലയിരുത്തുന്നതിനും മുസ്‌ലിംകള്‍ക്ക്...

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ (3 – 3)

സാമ്പത്തിക വശം ഇസ്‌ലാമിന് മുമ്പും ശേഷവും (ഈ നൂറ്റാണ്ടിന്റെ അവസാനം വരെ) സ്ത്രീക്ക് നിഷേധിക്കപ്പെട്ട സ്വതന്ത്ര ഉടമസ്ഥാവകാശം ഇസ്‌ലാം അവർക്ക് അനുവദിച്ചു നൽകുന്നുണ്ട്. ഇസ്‌ലാമിക നിയമമനുസരിച്ച്, സ്ത്രീയുടെ...

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ ( 2 – 3 )

ഇസ്‌ലാമിലെ സ്ത്രീ ലോകത്താകമാനം വ്യാപിച്ച അന്ധകാരത്തിന് നടുവിൽ, അറേബ്യയുടെ വിശാലമായ മരുഭൂമിയിൽ മനുഷ്യരാശിക്കുള്ള ശുദ്ധവും, ശ്രേഷ്ഠവും, സാർവത്രികവുമായ സന്ദേശങ്ങളുടെ ദൈവിക വെളിപാട് പ്രതിധ്വനിച്ചു: "ജനങ്ങളേ, നിങ്ങളുടെ നാഥനെ...

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ (1-3)

സമൂഹത്തിലെ സ്ത്രീകളുടെ പ്രാധാന്യം ഒരു പുതിയ സമസ്യയോ ഇന്നുവരെ കൃത്യമായ ഒരു പ്രതിവിധി അവതരിപ്പിക്കപ്പെട്ടതോ ആയ കാര്യമല്ല. ഈ വിഷയത്തിൽ ഇസ്‌ലാമിന്റെ നിലപാട് പാശ്ചാത്യ വായനക്കാർക്ക് ഏറ്റവും...

busines.jpg

ബ്രോക്കര്‍മാരെ ശരീഅത്ത് അംഗീകരിക്കുന്നുവോ?

കച്ചവടത്തില്‍ ഇടനിലക്കാരായി ബ്രോക്കര്‍മാര്‍ ഉണ്ടാകുന്നത് ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നുണ്ടോ ? മറുപടി : കച്ചവടത്തിലോ മറ്റ് വ്യാപാര ഇടപാടുകളിലോ മധ്യവര്‍ത്തിയായി ഒരാളുണ്ട് എന്നതിലും അയാള്‍ തന്റെ ജോലിക്ക്...

Don't miss it

error: Content is protected !!