Current Date

Search
Close this search box.
Search
Close this search box.

ഡോ. എ.എ. ഹലീം

1968-ല്‍ തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് ജനിച്ചു. പിതാവ് വെളിയങ്കോട് മുഹമ്മദ് മുസ്‌ല്യാരുടെ മകന്‍ അഹ്മദ് മുസ്‌ലിയാര്‍. മാതാവ് ഖദീജ ബീവി. കണിയാപുരം ഗവ. യു.പി. സ്‌കൂള്‍, മുസ്‌ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനാനന്തരം ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും കോഴിക്കോട് ദഅ്‌വാ കോളേജിലും തുടര്‍പഠനം. 19-ാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകന്‍മാരായ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും അബ്ദുറഹ്മാന്‍ കവാകിബിയുടെയും രാഷ്ട്രീയ-സാമൂഹിക ചിന്തകളുടെ താരതമ്യ പഠനത്തിന് കാലികറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2007-ല്‍ പി.എച്ച്.ഡി ലഭിച്ചു.1992 മുതല്‍ കോഴിക്കോട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറേറ്റില്‍ സേവനമനുഷ്ഠിക്കുന്നു. ഇപ്പോള്‍ ഇസ്‌ലാമിക വിജ്ഞാനകോശം എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. കൃതികള്‍: ബാബരി മസ്ജിദിന്റെ പതനവും മതേതരത്വ പ്രതിസന്ധിയും, വികസനം പരിസ്ഥിതി ആഗോള മുതലാളിത്വം(എഡിറ്റര്‍), സകാത്ത് ഗൈഡ്.

Related Articles