Current Date

Search
Close this search box.
Search
Close this search box.

ബ്രോക്കര്‍മാരെ ശരീഅത്ത് അംഗീകരിക്കുന്നുവോ?

busines.jpg

കച്ചവടത്തില്‍ ഇടനിലക്കാരായി ബ്രോക്കര്‍മാര്‍ ഉണ്ടാകുന്നത് ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നുണ്ടോ ?

മറുപടി : കച്ചവടത്തിലോ മറ്റ് വ്യാപാര ഇടപാടുകളിലോ മധ്യവര്‍ത്തിയായി ഒരാളുണ്ട് എന്നതിലും അയാള്‍ തന്റെ ജോലിക്ക് പ്രതിഫലം വാങ്ങുന്നതിലും പ്രശ്‌നമില്ല. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യാന്‍ പാടില്ല.

കച്ചവടത്തെ സംബന്ധിച്ച വിവരങ്ങള്‍ വില്‍ക്കുന്നവനും വാങ്ങുന്നവനും സൗജന്യമായി ലഭിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.  പ്രവാചകന്‍ (സ) ചര്യയില്‍ ഇതിന്  ഉദാഹരണമുണ്ട്. പ്രവാചകന്‍ (സ)യുടെ കാലത്ത് ഒരാള്‍ തന്റെ സാധനങ്ങള്‍ വില്‍ക്കുന്നതിനായി മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. മറ്റൊരാള്‍ അയാള്‍ മാര്‍ക്കറ്റിലെത്തുന്നതിന് മുമ്പ് അയാളോട് കച്ചവടത്തില്‍ ഏര്‍പെടാന്‍ ശ്രമിച്ചു. ചെറിയ വിലക്ക് അയാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വലിയ വിലക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു അത്. അപ്പോള്‍ പ്രവാചകന്‍ അയാളെ തടഞ്ഞു. (ബുഖാരി)

വില്‍ക്കുന്നവന്‍ മാര്‍ക്കറ്റിലെത്തി നിലവിലെ മാര്‍ക്കറ്റ് നിലവാരത്തിനനുസരിച്ച് ചരക്ക് വില്‍ക്കേണ്ടതിനായിരുന്നു പ്രവാചകന്‍ മാര്‍ക്കറ്റിന് പുറത്തുള്ള വില്‍പനയെ തടഞ്ഞത്. ജനങ്ങള്‍ക്ക് മുതല്‍ മുടക്കില്ലാതെ കച്ചവടത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമായിരുന്നെങ്കില്‍ പ്രവാചകന്‍ അപ്രകാരം അദ്ദേഹത്തെ തടയുമായിരുന്നില്ല. ഇന്നത്തെ സങ്കീര്‍ണമായ സാമ്പത്തിക ക്രമത്തില്‍  മധ്യവര്‍ത്തികളായ ബ്രോക്കന്മാരെ പൂര്‍ണമായും  ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ അത്തരത്തിലുള്ള ബ്രോക്കന്മാരെ നിയന്ത്രിക്കാനും സൗജന്യമായി വിവരങ്ങള്‍ ലഭിക്കുന്ന മറ്റു സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാനും സാധിക്കും.

Related Articles