മലപ്പുറം ജില്ലയിലെ തിരൂർ വെട്ടത്ത്, പെരുമാൾ പറമ്പിൽ മുഹമ്മദ് അലിയുടെയും ഉമ്മു സൽമയുടെയും മകളായി 1989 ൽ ജനിച്ചു. വെട്ടം എ. എം. യു. പി സ്കൂൾ, തിരൂർ ഇസ്ലാമിക് സെൻ്റർ, ജി.ബി എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽ പഠനം. കോട്ടയം പ്രസ് ക്ലബിൽ നിന്ന് രണ്ടാം റാങ്കോടെ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി.
പുസ്തകങ്ങൾ, യാത്രകൾ, അനുഭവങ്ങൾ എന്നിവയെ കുറിച്ച് ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. പി.ബി എം ഫർമീസുമായി ചേർന്ന് ഹിമാലയൻ യാത്രാ അനുഭവങ്ങളുടെ സമാഹാരമായ ‘സെയാഹത്’ എഡിറ്റ് ചെയ്തു. ഉംറ അനുഭവങ്ങൾ ‘കഅ്ബയിലേക്കുള്ള ഖാഫിലകൾ’ എന്ന പേരിൽ ഐ.പി.എച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭർത്താവ്: ജുമൈൽ കൊടിഞ്ഞി
മക്കൾ: ജന്ന, ജസ, ഹംദ്