Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം: ആഹ്വാനവുമായി ഹമാസ്

ഗസ്സ സിറ്റി: വരുന്ന വെള്ളിയാഴ്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്ത് ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഹമാസ്. അതിജീവനത്തിനും പോരാട്ടത്തിനും വേണ്ടി ഫലസ്തീന്റെ പിന്നില്‍ അണിനിരക്കണമെന്നും ഹമാസ് ആഹ്വാനം ചെയ്തു. പുതിയ പോരാട്ടങ്ങള്‍ക്ക് അറബ്-മുസ്ലിം ലോകത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഹമാസ് പ്രാര്‍ത്ഥനക്കും മാനസിക പിന്തുണയും തേടി ഐക്യദാര്‍ഢ്യത്തിന് ആഹ്വാനം ചെയ്തത്.

അതേസമയം, ഗസ്സക്കു മേലുള്ള ഇസ്രായേലിന്റെ ബോംബിങ് നാലാം ദിനവും രൂക്ഷമായി തുടരുകയാണ്. ഗസ്സയിലെ ആശുപത്രികളിലേക്ക് ‘അടിയന്തര വൈദ്യസഹായം എത്തിക്കാന്‍ സുരക്ഷിതമായ ഇടനാഴി’ ഒരുക്കണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി ഗാസ മുനമ്പില്‍ തുടര്‍ച്ചയായ ബോംബാക്രമണമാണ് നടത്തുന്നത്.

Related Articles