Current Date

Search
Close this search box.
Search
Close this search box.

ദാനധർമ്മത്തിന്റെ മാധുര്യം

ഏതോ ഗൾഫ് രാഷ്ട്രത്തിൽ പള്ളി ഇമാമായി ജോലി ചെയ്തിരുന്ന ശൈഖ് സ്വന്തം നാടായ ഈജിപ്ഷ്യൻ കുഗ്രാഗത്തിൽ
തിരിച്ചെത്തിയതായിരുന്നു. പതിറ്റാണ്ടുകളായി സ്വരൂപിച്ച സംഖ്യ കൊണ്ട് തൻ്റെ ഗ്രാമവാസികൾക്ക് ഒരു പള്ളി പണിയണമെന്നത് അദ്ദേഹത്തിൻ്റെ ജീവിതാഭിലാഷമായിരുന്നു.

അതിനായി ആവശ്യമായ ഭൂമി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കൂറിച്ചു. ത്വരിതമായി നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണത്തിനു മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നീളക്കുപ്പായത്തിൽ പൊടിപടലങ്ങളും പെയ്ൻ്റും പറ്റിപ്പിടിച്ച അവസ്ഥയിയിൽ ആശ്വാസത്തിനായി അവിടുത്തെ ചരൽ കല്ലു പാകിയ സ്ഥലത്തു മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു.

അന്നേരം അതിലൂടെ വരാനിടയായ ഒരു വൃദ്ധ സ്ത്രീ അയാളുടെ കയ്യിൽ ഒരു നാണയത്തുട്ടുവെച്ചു കൊടുത്തു.
തലയുയർത്തി നോക്കി. പിഞ്ഞിപ്പറിഞ്ഞ വസ്ത്രം ധരിച്ച ഒരു പട്ടിണി പാവമാണ് അവരെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാം.

അയാൾ അവരെ വിളിച്ചു, ഞാനൊരു ഭിക്ഷക്കാരനല്ലെന്ന് അറിയിക്കാൻ. അവർ തിരിഞ്ഞു നിന്നു പറഞ്ഞു: മോനെ, എൻ്റെ പക്കൽ അതു മാത്രമേയുള്ളൂ. എന്നാേടു ക്ഷമിച്ചാലും!

കൂടുതൽ സംസാരിക്കാൻ സാധ്യമല്ലാത്ത അയാൾ തൻ്റെ ഡ്രൈവറെ വിളിച്ചു ആ വൃദ്ധയെ അവരുടെ വീടു വരെ പിന്തുടരാനും അവരുടെ വിശദവിവരങ്ങൾ അറിഞ്ഞു വരാനും ആവശ്യപ്പെട്ടു.

തിരിച്ചു വന്ന ഡ്രെെവർ അവൻ കണ്ട കാഴ്ച മുഴുവൻ വിവരിച്ചു. അവർ വിധവയാണ്. അവരുടെ തണലിൽ നാലു പെൺകുട്ടികളുണ്ട്. ഒരുത്തി വിവാഹിതയാണെങ്കിലും ഭർത്താവ് റോഡപകടത്തിൽ മരണപ്പെട്ടു. അവൾക്കാവട്ടെ നാലു കുട്ടികളുമുണ്ട്. ഏഴ് അംഗങ്ങളുള്ള വലിയ കുടുംബം. അവരുടെ ഭാരം മഴുവൻ പേറുന്നത് ആ വൃദ്ധ സ്ത്രീയാണ്.

അവരെ എങ്ങനെ രക്ഷിക്കുകയെന്ന് ഗാഢമായി ചിന്തിക്കുകയായിരുന്നു ശൈഖ്. ആശ്ചര്യകരമെന്നു പറയട്ടെ അദ്ദേഹത്തോടൊപ്പം പതിവായി നമസ്കരിച്ചിരുന്ന ഗൾഫിലെ ഒരു രാജകുമാരൻ ഫോണിൽ വിളിക്കുന്നു.

രാജകുമാരൻ: എൻ്റെയും കുടുംബാംഗങ്ങളുടെയും ഈ വർഷം നൽകാനുള്ള സകാത്ത് വിഹിതം കണക്കുകൂട്ടി തയ്യാറായിരിക്കുന്നു. താങ്കളുടെ പരിചയത്തിൽ ആ പ്രദേശത്ത് സകാത്ത് അർഹിക്കുന്ന പാവങ്ങളുണ്ടെങ്കിൽ അറിയിക്കണം.
ശൈഖിനു തൻ്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്തൊരു യാദൃച്ഛികത ! അയാൾ ഒരു നാണയത്തുട്ടു ദാനം ചെയ്ത വൃദ്ധയുടെ അത്ഭുത കഥ മുഴുവൻ രാജകുമാരനെ കേൾപ്പിച്ചു.

ശൈഖിൻ്റെ സംസാരം തീർന്ന ഉടൻ രാജകുമാരൻ പറഞ്ഞു: അവർക്കും മക്കൾക്കും പേരക്കിടാങ്ങൾക്കും വലിയ ഒരു വീടിനുള്ള സ്ഥലം വാങ്ങി വിശാലമായ ഒരു വീട് നിർമ്മിച്ചു കൊടുക്കുക. മുൻകരുതലായി ബാങ്കിൽ നല്ല സംഖ്യ അവരുടെ എക്കൗണ്ടിൽ നിക്ഷേപിക്കുക. അത് കൊണ്ടവർ ദൈനം ദിന ചിലവുകൾ നടത്തട്ടെ. മക്കളുടെയും പേരമക്കളുടെയും വിവാഹകർമ്മകൾക്കും ഉപയോഗിക്കട്ടെ.

നിഷ്കളങ്ക ദാനത്തിന് ദൈവം തമ്പുരാൻ നൽകിയ മധുരിക്കുന്ന പ്രതിഫലം.

“അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗം ഒരുക്കിക്കൊടുക്കും.അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്. ” (അത്ത്വലാഖ് 65: 2,3)

(സമ്പാ& പരിഭാഷ)

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles