Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് തുടര്‍ച്ചയായി റോക്കറ്റാക്രമണം

ഗസ്സ സിറ്റി: ഉപരോധ ഗസ്സ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് തുടരെ തുടരെ റോക്കറ്റുകള്‍ തൊടുത്തുവിട്ടു. ഫലസ്തീന്‍ പോരാളികളുടെ റോക്കറ്റുകള്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി തങ്ങള്‍ ആരംഭിച്ചെന്നും ‘ഓപറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ്’ ആണെന്ന അവകാശവാദവുമായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

റോക്കറ്റാക്രമണത്തില്‍ ഇസ്രായേലിലെ നിരവധി കെട്ടിടങ്ങള്‍ തകരുകയും തീപിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോകള്‍ അല്‍ജസീറ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗസ്സയുടെ ആക്രമണത്തിന് ഉടന്‍ തിരിച്ചടി ഉണ്ടാകുമെന്നും ഗസ്സ മുനമ്പിലേക്ക് വ്യോമ,കര,നാവിക പാതയിലൂടെ ബോംബിങ് ആരംഭിക്കുകയാണെന്നും ഇസ്രായേല്‍ അറിയിച്ചു.

രാജ്യം യുദ്ധത്തിന് തയാറായതായും നിരവധി ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതായും ഇസ്രായേല്‍ പറഞ്ഞു, ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ഒരുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ശനിയാ്ച പുലര്‍ച്ചെ പ്രാദേശിക സമയം 6.30ഓടു കൂടിയാണ് ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഗാസ മുനമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരോട് അവരുടെ വീടുകളില്‍ തന്നെ തുടരാനും സൈറണ്‍ മുഴക്കി അപായ മുന്നറിയിപ്പും ഇസ്രായേല്‍ പുറപ്പെടുവിച്ചിരുന്നു. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലും നഗരത്തിലും സൈറണ്‍ മുഴങ്ങി. ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം എക്‌സിലൂടെ അറിയിച്ചു.

5000ഓളം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായി ഹമാസ് സൈനിക വക്താവ് മുഹമ്മദ് ദാഇഫ് പറഞ്ഞു. മതിയെന്ന് പറയാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഫലസ്തീനികളും ഇസ്രായേലിനെതിരെ പോരാടാന്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇസ്രായേല്‍ തുടര്‍ച്ചയായി മസ്ജിദുല്‍ അഖ്‌സക്കു നേരെ നടത്തുന്ന അതിക്രമങ്ങളിലും ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീനികള്‍ക്കെതിരായുള്ള നടപടിയിലും പ്രതിഷേധിച്ചാണ് റോക്കറ്റാക്രമണം. ശത്രുവിന് ഞങ്ങള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രായേല്‍ അധിനിവേശം നൂറുകണക്കിന് സിവിലിയന്മാരെ കൂട്ടക്കൊലകള്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി നൂറുകണക്കിന് പേര്‍ രക്തസാക്ഷികളാവുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്റെ ആക്രമണം ഇസ്രായേലികള്‍ക്ക് വലിയ ആശ്ചര്യമാണുണ്ടാക്കിയതെന്ന് ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സയിലെ ഇസ്രായേല്‍ സൈനികരെ ഫലസ്തീനികള്‍ ബന്ദികളാക്കിയതായും സൈനിക വാഹനങ്ങള്‍ പിടിച്ചെടുത്തതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സക്ക് 80 കിലോമീറ്റര്‍ ചുറ്റളവില്‍ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോക്കറ്റാക്രമണം ഇപ്പോഴും തുടരുകയാണ്. പോരാട്ടത്തില്‍ തങ്ങളുടെ കൂടെ ഭാഗവാക്കാന്‍ ലെബനാനിനോട് ഹമാസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, ഇസ്രായേലിന്റെ തിരിച്ചടി ഭീകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനികം തന്നെ മധ്യ ഗസ്സയിലെ മുനമ്പിലെ ബുറൈജ് ക്യാംപില്‍ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

UPDATING….

???? കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്ക് വാട്‌സാപ് ചാനല്‍ ഫോളോ ചെയ്യൂ….

???????? ???? https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r

Related Articles