Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബിന്‍ സാലിഹ് ഉഥൈമീന്‍

മുഹമ്മദ് ബിന്‍ സാലിഹ് ബിന്‍ ആലു ഉഥൈമീന്‍ ഹി. 1347 റമദാന്‍ 27 ന് സഊദി അറേബ്യയിലെ ഉനൈസയില്‍ ജനിച്ചു. ഖുര്‍ആന്‍ പഠിക്കുന്നതിനായി പിതാമഹനായ അബ്ദുറഹ്മാന്‍ ദാമിഗിയുടെ അടുത്ത് ചെന്നു. പിന്നീട് എഴുതാനും അല്‍പം ഗണിതവും പഠിച്ചു. പതിനാലാം വയസില്‍ അദ്ദേഹം ഖുര്‍ആന്‍ മനഃപാഠമാക്കി. ഖുര്‍ആനിലും സുന്നത്തിലും അഗാദജ്ഞാനമുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. 1421 ശവ്വാല്‍ 25 ന് മഗ്‌രിബിന് ശേഷം ജിദ്ദയില്‍ നിര്യാതനായി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മസ്ജിദുല്‍ ഹറമില്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കരിക്കുകയും മക്കയില്‍ കബറടക്കുകയും ചെയ്തു.

Related Articles