Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കുമേല്‍ സമ്പൂര്‍ണ്ണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രായേല്‍ 

തെല്‍അവീവ്: ഗസ്സക്കുമേല്‍ സമ്പൂര്‍ണ്ണ ഉപരോധം പ്രഖ്യാപിച്ച ഇസ്രായേല്‍. ഭക്ഷണം, എണ്ണ വിതരണം, വൈത്യുതി എന്നിവയെല്ലാം ഉപരോധത്തിന് കീഴില്‍ വരുമെന്ന് ഇസ്രയേല്‍ അറിയിച്ചു.

അധിനിവേശ ഗസ്സയില്‍ ഹമാസിനെതിരായ സമ്പൂര്‍ണ ഉപരോധത്തിന്റെ ഭാഗമായി തിങ്കളാഴ്ച അധികാരികള്‍ വൈദ്യുതി വിച്ഛേദിക്കുകയും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും പ്രവേശനം തടയുകയും ചെയ്യുമെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞത്. ‘മൃഗീയരായ ആളുകള്‍’ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ഗാലന്റ് ഉപരോധത്തെ വിശേഷിപ്പിച്ചത്.

ഇസ്രായേലിന്റെ തീവ്രമായ ബോംബാക്രമണത്തില്‍ ഇതുവരെയായി ഗസ്സയില്‍ 120,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം 100,000 പേരെ റിസര്‍വ് സൈനികരായി ഗസയ്ക്ക് സമീപം തയാറാക്കി വെച്ചിട്ടുണ്ട്.

അതേസമയം, ഇവിടെ 130 പേരെ ബന്ദികളാക്കിയതായി ഫലസ്തീന്‍ പോരാളികള്‍ അറിയിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഫലസ്തീനില്‍ 500നടുത്തും ഇസ്രായേലില്‍ 700ന് മുകളിലും പേരാണ് കൊല്ലപ്പെട്ടത്.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles