മുജീബുറഹ്മാന്‍ കിനാലൂര്‍

മുജീബുറഹ്മാന്‍ കിനാലൂര്‍

ശബാബ് വാരികയുടെ എഡിറ്റര്‍ . 2007 ജനുവരി മുതല്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്.  കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കിനാലൂരില്‍ 1972 മെയ് 1ന് ജനനം. കിനാലൂര്‍ ജി യു പിസ്‌കൂള്‍, പൂവമ്പായി എ എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1993ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമയും 1995ല്‍ കോഴിക്കോട് ടി ടി ഐയില്‍ നിന്ന് അധ്യാപക പരിശീലനവും 1999ല്‍ അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും നേടി. 1991 മുതല്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതുന്നു. പഠനപ്രബന്ധങ്ങളും വിവര്‍ത്തനങ്ങളുമായി നൂറിലേറെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാലകൗതുകം ബാലമാസിക, സര്‍ഗവിചാരം മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപരായി. വര്‍ത്തമാനം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു.അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് കണ്‍വീനര്‍ പദവി വഹിച്ചുവരുന്നു. കെ സലീനയാണ് ഭാര്യ. ഹിബ, ഹദിയ, ഹാദി മക്കള്‍പ്രസിദ്ധീകരിച്ച കൃതികള്‍ :മതമൈത്രിയും കേരള മുസ്‌ലിംകളും  (2002), ചേകനൂര്‍ അകവും പുറവും  (2003),അമേരിക്കന്‍ സാമ്രജ്യത്തം അനീതിയുടെ ലോകവാഴ്ച, പ്രവര്‍ത്തകന്റെ ആത്മ വിചാരങ്ങള്‍ (2008), ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്  (2010)

‘ സുൽത്താൻ വാരിയം കുന്നൻ’

ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിന്റെ ഭാഗമായി കേരളത്തിൽ ഉണ്ടായ ഏറ്റവും തീവ്രമായ സമരം, മലബാർ സമരമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ആ സമരത്തിന്റെ നായകനായ വാരിയൻ കുന്നനെ കുറിച്ചുള്ള...

ഉമ്പർട്ടോ എക്കോ ഫാസിസത്തിന് നൽകുന്ന 14 ലക്ഷണങ്ങൾ

1994-ൽ പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റ് ഉംബര്‍ട്ടോ എക്കോ ഫാസിസത്തിന്റെ ലക്ഷണങ്ങൾ കൃത്യമായി വിവരിച്ച്‌ കൊണ്ട്‌ ഒരു കുറിപ്പെഴുതിയിരുന്നു. ‘ദി ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്‌സി’ന്റെ ഫാസിസം സംബന്ധിയായ...

സംഘ് പരിവാറിന്റെ മനശാസ്ത്ര യുദ്ധ തന്ത്രങ്ങൾ

സംഘപരിവാരം ഇപ്പോൾ രാജ്യത്ത്‌ നടപ്പാക്കുന്നത്‌ കൃത്യമായ ആസൂത്രണത്തോടെയുള്ള മനശാസ്ത്ര യുദ്ധമാണ്. യുദ്ധങ്ങളുടെയും വംശീയവാദത്തിന്റെയും ചരിത്രത്തിൽ ഇതപര്യന്തം ഉപയോഗിക്കപ്പെട്ട ഏറ്റവും പ്രഹരശേഷിയുള്ള മുറ സൈവാർ (psywar) തന്നെ ആയിരുന്നു....

Manikya...jpg

മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി..

ഈ പാട്ടാണല്ലൊ വിവാദം. റിപ്പോര്‍ടര്‍ ടിവി യിലെ ചര്‍ച്ച കേട്ടപ്പോള്‍ തമാശയാണു തോന്നിയത്. സംവിധായകന്‍ ഉമറും പാട്ട് ചിട്ടപ്പെടുത്തിയ ഷാന്‍ റഹ്മാനും സിനിമയില്‍ നിന്ന് ഈ പാട്ട്...

haj-air-travel.jpg

ഹജ്ജ് സബ്‌സിഡി: മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു സലാം

ബി ജെ പി സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുന്നു. സത്യം പറഞ്ഞാല്‍ ഇതിന്റെ മൊത്തം ക്രെഡിറ്റ് ബി ജെ പി ക്ക് കൊടുക്കുന്നതില്‍ ഒരു നീതികേടുണ്ട്. പത്തു...

hijama.jpg

ഹിജാമ ദൈവിക ചികിത്സയോ?

ഹിജാമ എന്ന ചികില്‍സാ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ കണ്ടു. ഹിജാമ എന്ന അറേബ്യന്‍ ചികില്‍സാമുറയുടെ ശാസ്ത്രീയതയെ കുറിച്ച് അഭിപ്രായം പറയാനുള്ള വൈദ്യശാസ്ത്ര ജ്ഞാനം ഇല്ലാത്തത് കൊണ്ട്...

madrasa.jpg

വിവേചന ചിന്തയും അപരിഷ്‌കൃതത്വവും സൃഷ്ടിക്കുന്നത് മദ്‌റസകളോ!

ഫാറൂഖ് കോളജ് വിവാദം അവസാനിക്കുമ്പോള്‍ നമ്മുടെ പൊതുബോധത്തിനകത്ത് ഒരു കാര്യത്തില്‍ ഉറച്ച തീരുമാനമായി, മദ്‌റസയാണ് ഇവിടെയുള്ള മുസ്‌ലിംകളില്‍ സ്ത്രീപുരുഷ വിവേചന മനസ്ഥിതിയും അസഹിഷ്ണുതയും അപരിഷ്‌കൃതത്വവും സൃഷ്ടിക്കുന്നത്! ഫാറൂഖ്...

carnivore.jpg

മാംസബുക്കുകളെ വിരട്ടാതെ!

നേപ്പാളില്‍ ഇന്ത്യയുടെ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ബരിയപ്പൂര്‍ എന്ന ഗ്രാമത്തില്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും നവംബര്‍ അവസാനം ഗാധിമായി എന്നപേരില്‍ ഒരുത്സവം നടക്കുന്നുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന...

ഇറാഖ്‌: അധിനിവേശത്തിന്റെ പത്തുവര്‍ഷങ്ങള്‍

അധികമൊന്നും മാധ്യമ ചര്‍ച്ചകളില്‍ ഇടം പിടിക്കാതെ, മാര്‍ച്ച്‌ 20 ന്‌ ഇറാഖ്‌ അധിനിവേശത്തിന്റെ പത്താം വാര്‍ഷികം കടന്നുപോയി. 2003 മാര്‍ച്ച്‌-20 നായിരുന്നു, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍, സദ്ദാം...

Don't miss it

error: Content is protected !!