Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ ഗസ്സയില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം

വടക്കന്‍ ഗസ്സ സിറ്റിയില്‍ വീണ്ടും കൂട്ടക്കൊല നടത്തി ഇസ്രായേല്‍. ശക്തമായ ഷെല്ലാക്രമണമാണ് ഇസ്രായേല്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയത്. സഹായ ഏജന്‍സികളുടെ ഭക്ഷണം വാങ്ങാനായി ക്യൂ നിന്നവര്‍ക്കു നേരെയായിരുന്നു ആക്രമണം. ഗസ്സ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടില്‍ നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവര്‍ അല്‍-ഷിഫ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

  • ഗസ്സ സിറ്റിയിലുണ്ടായ മാരകമായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ അറിയിച്ചു
  • കനത്ത പോരാട്ടത്തിനിടെ ഖാന്‍ യൂനിസിലെ രണ്ട് ആശുപത്രികള്‍ ഇസ്രായേല്‍ സൈന്യം വളഞ്ഞതായി യുഎന്‍.
  • നസര്‍, അല്‍-അമല്‍ ആശുപത്രികളാണ് വളഞ്ഞത്. ഇതോടെ ആയിരക്കണക്കിന് ജീവനക്കാരും ഗുരുതരാവസ്ഥയിലുള്ള രോഗികളും കുടിയിറക്കപ്പെട്ടവരും അകത്ത് കുടുങ്ങി.
  • യു.എസിന്റെ ആവശ്യങ്ങള്‍ ധിക്കരിച്ച് ഗസ്സയില്‍ ‘ബഫര്‍ സോണ്‍’ സൃഷ്ടിക്കാനുള്ള ശ്രമവുമായി ഇസ്രായേല്‍.
  • ഗസ്സയുമായുള്ള അതിര്‍ത്തി വേലിക്ക് സമീപം നൂറുകണക്കിന് കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു.
  • ഗസ്സ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് അവലോകനം ചെയ്യുമെന്ന് യു.കെ
  • 35 ശതമാനം അമേരിക്കക്കാരും ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് അഭിപ്രായപ്പെടുന്ന പുതിയ സര്‍വേ ഫലം പുറത്ത്.
  • ഗസ്സക്ക് ആയുധം നല്‍കിയെന്ന ആരോപണത്തെ ചൈന നിഷേധിച്ചു
  • ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അറബ് ലീഗ് നേതൃത്വം നല്‍കണമെന്ന് റഷ്യ
  • ‘സൈനിക പരിഹാരമില്ല, നയതന്ത്ര പരിഹാരം മാത്രം മാണ് പരിഹാരമെന്നും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേലി പ്രതിഷേധക്കാര്‍ തെരുവില്‍ പ്രക്ഷോഭം ഇന്നും അരങ്ങേറി.
  • ഗസ്സ മധ്യസ്ഥ ചര്‍ച്ചയില്‍ ഖത്തറിന്റെ ഇടപെടലിനെ വിമര്‍ശിച്ച് നെതന്യാഹു.
    ഗസ്സയില്‍ തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ഈയാഴ്ച നടത്തിയ ഒരു യോഗത്തിലാണ് ഹമാസിന് ധനസഹായം നല്‍കുന്നത് ഖത്തറാണെന്നും ചര്‍ച്ച വഷളാക്കുന്നത് ഖത്തറാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

Related Articles