Thursday, August 18, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

സംഘ് പരിവാറിന്റെ മനശാസ്ത്ര യുദ്ധ തന്ത്രങ്ങൾ

മുജീബുറഹ്മാന്‍ കിനാലൂര്‍ by മുജീബുറഹ്മാന്‍ കിനാലൂര്‍
28/02/2020
in Your Voice
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

You might also like

ഇസ്രായേലും മാനസിക രോഗികളും

സീലടിക്കാൻ കാത്തിരിക്കുന്നവരോട്

ഹിജ്റ കലണ്ടർ- അൽപ്പം ചരിത്രം

കരിക്കുലം പരിഷ്കരണത്തിന് കാഹളം മുഴങ്ങുമ്പോൾ?

സംഘപരിവാരം ഇപ്പോൾ രാജ്യത്ത്‌ നടപ്പാക്കുന്നത്‌ കൃത്യമായ ആസൂത്രണത്തോടെയുള്ള മനശാസ്ത്ര യുദ്ധമാണ്. യുദ്ധങ്ങളുടെയും വംശീയവാദത്തിന്റെയും ചരിത്രത്തിൽ ഇതപര്യന്തം ഉപയോഗിക്കപ്പെട്ട ഏറ്റവും പ്രഹരശേഷിയുള്ള മുറ സൈവാർ (psywar) തന്നെ ആയിരുന്നു. ഒരു ജനതയുടെ ആത്മവിശ്വാസം തരിപ്പണമാക്കുക എന്നതാണ് മാരകമായ ഈ യുദ്ധമുറ. ആത്മ വിശ്വാസം ചോർത്തി കഴിഞ്ഞാൽ ഏതൊരു ജനസമൂഹവും ജീവച്ഛവങ്ങളായി മാറുന്നു.

മനശാസ്ത്രപരമായി രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളിൽ വൻതോതിൽ ഭയം പടർത്തുകയാണ് സംഘികൾ വിവിധ രൂപത്തിൽ ചെയ്തു വരുന്നത്‌. ഭയം പടർത്താനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ക്രൂരമായ ഹിംസകളാണ്. സമീപ കാല സംഭവങ്ങൾ നിരീക്ഷിച്ചാൽ ഇക്കാര്യം വ്യക്തമാകും. കൊലയിലൂടെ ഒരാളെ ഇല്ലായ്മ ചെയ്യുക എന്നതിലപ്പുറം അതിക്രൂരമായി ആക്രമിച്ച്‌ കൊല്ലുക, പരമാവധി സമയം കൊല ആസ്വദിക്കുക, അതിന്റെ ദൃശ്യങ്ങൾ ഞൊടിയിടയിൽ പ്രസരിപ്പിക്കുക എന്നിവ സംഘി വയലൻസിന്റെ പൊതു സവിശേഷതയാണ്. സോഷ്യൽ മീഡിയയാണ് ഭയ പ്രചാരണത്തിന്റെ മാധ്യങ്ങളായി അവർ ഉപയോഗിക്കുന്നത്‌.

അസഹനീയമായ പ്രകോപനമുണ്ടാക്കുകയാണ് മനശാസ്ത്ര യുദ്ധത്തിന്റെ മറ്റൊരു രീതി. കൂടെ കൂടെ ‘പാകിസ്ഥാനിൽ പോ’ എന്ന ആക്രോശം, ഈ രാജ്യത്തേക്ക്‌ കയറിക്കൂടിയവനാണെന്ന ആക്ഷേപത്തെ ആവർത്തിച്ചുറപ്പിക്കാൻ വേണ്ടി ബോധപൂർവ്വം നടത്തുന്നതാണ്. മുസ്ലിംകളിൽ അധമ ബോധം അടിച്ചേൽപ്പിക്കുകയാണതിന്റെ ലക്ഷ്യം. വിഭജനത്തിന്റെ ഭാരം അവരുടെ തലയിൽ കയറ്റി വെച്ച്‌ പ്രതിരോധത്തിൽ നിർത്തുകയും അതിന്റെ മറ്റൊരു ലക്ഷ്യമാണ്.

Also read: മരണത്തിനും പ്രതീക്ഷക്കുമിടയില്‍ മൂന്ന് മണിക്കൂര്‍

മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ഹീനമായി ഭർൽസിക്കുകയും ചെയ്യുമ്പോൾ ഒരുവിധം സാധാരണ വിശ്വസികളെല്ലാം വൈകാരികമായി പിടിവിടുമെന്ന് സംഘികൾ കണക്ക്‌ കൂട്ടുന്നു. പാവപ്പെട്ട മുസ്ലിംകളെ കൊണ്ട്‌ ബലമായി ജയ്ശ്രീരാം വിളിപ്പിക്കുന്നത്‌ അതിന്റെ ഭാഗമാണ്. വർഗീയ കലാപമുണ്ടാക്കുമ്പോൾ പൊടുന്നനവേ പള്ളിയിൽ ഓടിക്കയറി കാവിക്കൊടി ഉയർത്തുന്നതും പള്ളിക്കകം മലിനമാക്കുന്നതും വിശുദ്ധ ഖുർആൻ കത്തിക്കുന്നതുമൊക്കെ വിശ്വാസത്തെ വ്രണപ്പെടുത്തി അപമാനിക്കാൻ തന്നെയാണ്.

വളരെ സൂക്ഷിക്കേണ്ടതാണ്, മുസ്ലിംകളിൽ തങ്ങൾ ഒറ്റക്കാണെന്ന ബോധം പതുക്കെ ഉണ്ടാക്കിയെടുക്കാനുള്ള സംഘികളുടെ സൈക്കോളജിക്കൽ മൂവ്‌‌. മുസ്ലിംകളിൽ വ്യവസ്ഥയിലുള്ള അവിശ്വസം ജനിപ്പിക്കാനുള്ള ഗൂഡതന്ത്രങ്ങൾ സംഘപരിവാരം പണ്ടുമുതലേ തുടങ്ങിയിട്ടുണ്ട്‌. വിവിധ സേനകളിലും സുരക്ഷാ- അന്വേഷണ സംവിധാനങ്ങളിലും കയറിപ്പറ്റി, അതിനെ കാവിവൽകരിക്കുന്ന പണി ബി ജെ പി അധികാരത്തിൽ വരുന്നതിന് എത്രയോ മുമ്പ്‌ പൂർത്തിയായിട്ടുണ്ടന്ന് എല്ലാവർക്കുമറിയാം. ബി ജെ പി അധികാരത്തിൽ വന്നതോടെ നിയമ നിർമ്മാണസഭകളും ഭരണ ഘടന സ്ഥാപനങ്ങളും സ്ഥാനങ്ങളും ജുഡീഷ്യറി പോലും ഉപയോഗപ്പെടുത്തി, മുസ്ലിംകളിൽ അവയിലുള്ള വിശ്വാസം കെടുത്തി കൊണ്ടിരിക്കുന്ന കാഴ്ചയാണ് പൗരത്വ നിഷേധ നിയമത്തിലും ബാബരി മസ്‌ജിദ്‌ വിധിയിലും അതിനു ശേഷമുള്ള കോടതി വിധികളിലുമെല്ലാം നാം കാണുന്നത്‌.

ഈ ഘട്ടത്തിൽ, അധികാര മോഹികളായ രാഷ്ട്രീയക്കാരും അഭിപ്രായ രൂപീകരണത്തിൽ വലിയ റോളുള്ള മധ്യവർഗവും അവരുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളും കാഴ്ചക്കാരായി, മൗനികളായി മാറുക മാത്രമല്ല പലപ്പോഴും സംഘികളുടെ പക്ഷം പിടിക്കുക കൂടി ചെയ്യുന്നു എന്നത്‌ ഒരു വാസ്തവമാണ്. എന്നാൽ ആ മൗനം സംഘികളുടെ സൈവാറിന്റെ പ്രധാനപ്പെട്ട ഒരു ആയുധമാകുന്നു. ആ മൗനത്തെ ചൂണ്ടി കാട്ടി നിങ്ങൾക്ക്‌ ഇനി രക്ഷയില്ല, നിങ്ങൾക്ക്‌ വേണ്ടി ശബ്ദിക്കാൻ ഇനി ആരുമില്ല എന്ന് പറയാതെ പറയുന്നുണ്ട്‌ സംഘികൾ.

സംഘികൾ നടത്തുന്ന ഈ മനശാസ്ത്ര യുദ്ധത്തെ എങ്ങനെ ആണ് നേരിടേണ്ടത്‌?. ഈ മനശാസ്ത്ര യുദ്ധത്തെ മനശാസ്ത്രപരമായി തന്നെ, അവധാനതയോടെ മാത്രമേ നേരിടാനാവൂ.

1. ഇന്ന് കാണുന്ന പോലെ ആബാല വൃദ്ധം ജനങ്ങൾ തെരുവുകളിൽ സജീവമായി തന്നെ നിലയുറപ്പിച്ച്‌ ചെറുക്കുക തന്നെയാണ് ഒന്നാമത്തെ മാർഗം. ഭയന്ന് പിന്മാറില്ലെന്ന് അങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്‌.

2. സംഘികളെ സംബന്ധിച്ച്‌ എല്ലാ മുസ്ലിംകളും ശത്രുക്കളാണ്. അവർ വെറുക്കുന്നത്‌ എല്ലാ മുസ്ലിംകളെയുമാണ്. എന്നാൽ മുസ്ലിംകൾക്ക്‌ സംഘികൾ ഒഴികെ രാജ്യത്തെ എല്ലാ ഹിന്ദുക്കളും സുഹൃത്തുക്കളാണ്. അതുകൊണ്ട്‌ സംഘികൾ എത്ര പ്രകോപിപ്പിച്ചാലൂം മുസ്ലിംകളിൽ നിന്ന് മതവിരോധമോ വംശീയ വൈരമോ ഉണ്ടാകാതെ ഭൂരിപക്ഷം ഹിന്ദുക്കളൂമായി കൈകോർത്ത്‌ ഹിന്ദുത്വ വാദികളെ അകറ്റണം.

3. ഭീതി പടർത്തുന്ന ദൃശ്യങ്ങളും വാർത്തകളും വ്യാപകമായി ഷെയർ ചെയ്യാൻ സംഘികൾ ശ്രമിക്കുമ്പോൾ ആ പണി എളുപ്പമാക്കി കൊടുക്കുന്നതിനു പകരം,കലാപ ഭൂമികളിൽ ഉയരുന്ന അന്യാദൃശമായ മനുഷ്യ സ്നേഹത്തിന്റെയും ഹിന്ദു-മുസ്ലിം മൈത്രിയുടെയും മാതൃകകൾ പ്രചരിപ്പിക്കുക. അത്തരം സന്ദേശങ്ങൾ മുസ്ലിംകളിൽ ആശ്വാസം പകരുക മാത്രമല്ല, മനുഷ്യ പക്ഷത്ത്‌ നിൽക്കുന്നവർക്ക്‌ കരുത്തും പ്രചോദനവുമാകുകയും ചെയ്യും.

Also read: ഇന്ത്യന്‍ നീതിപീഠത്തെ എങ്ങിനെ നീതിയുടെ പേരിൽ അഭിസംബോധന ചെയ്യും ?

4. മതേതര പ്രസ്ഥാനങ്ങളെയും ജനാധിപത്യ രാഷ്ട്രീയ സംഘടനകളെയും ഇകഴ്ത്താനും മുസ്ലിംകളെ അനുകൂലിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന് മുദ്രയടിക്കാനും
സംഘികൾ ശ്രമിക്കുമ്പോൾ, അവയുടെ പോരായ്മകളുടെയോ പിഴവുകളുടേയോ പേരിൽ അതേ ഭാഷ ഏറ്റെടുത്ത്‌ മുസ്ലിംകളും അത്തരം പ്രസ്ഥാനങ്ങളെ ആക്രമിക്കുമ്പോൾ ഗൂഡമായി ചിരിക്കുന്നത്‌ സംഘികൾ ആയിരിക്കുമെന്ന് ഓർക്കുക.

5. മുസ്‌ലിംകളുടെ മൊറേൽ തകർക്കാനും വ്യവസ്ഥയിലും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളിലുമുള്ള അവരുടെ വിശ്വാസം ഇല്ലായ്മ ചെയ്യാനും ഹിന്ദുത്വ വാദികൾ ശ്രമിക്കുമ്പോൾ, രാജ്യത്തെ വോട്ടർമാരിൽ ഭൂരിപക്ഷവും സംഘി പക്ഷത്ത്‌ അല്ലെന്നും ബിജെപി ഇതര സംസ്ഥാന സർക്കാറുകളും മതേതര പാർട്ടികളും ഇപ്പോഴും തങ്ങളുടെ കൂടെ ഉണ്ടെന്നും പ്രഖ്യാപിച്ച്‌ കൊണ്ടിരിക്കുക. എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടാൽ നിരാശയും അരാജകത്വവുമായിരിക്കും ഫലം. അതിലേക്ക്‌ തള്ളി വിടുക ആണല്ലൊ സംഘപരിവാരത്തിന്റെ ആവശ്യം.

6. ഇത്‌ മുസ്ലിംകളെ മാത്രമേ ബാധിക്കൂ, അതിൽ മറ്റുള്ളവർക്ക്‌ എന്ത്‌ കാര്യമെന്ന് സംഘികൾ ചോദിക്കുമ്പോൾ, ഇത്‌ മുസ്ലിംകളുടെ മാത്രം പ്രശ്നമായി ചുരുക്കി വായിക്കുന്ന പ്രവണതയെ മുസ്ലികളും പിന്തുണക്കാതിരിക്കുക. പ്രാഥമികമായി ഇത്‌ മുസ്ലിംകളെ ആണു ബാധിക്കുന്നതെങ്കിലും സംഘികളുടെ ഹിന്ദുരാഷ്ട്ര നിർമ്മാണ ശ്രമം ഇന്ത്യ എന്ന ആശയത്തെ തന്നെ ഭൂമിയിൽ നിന്ന് എടുത്ത്‌ കളയുന്ന പദ്ധതി ആണെന്ന് പറഞ്ഞ്‌ കൊണ്ടേയിരിക്കുക.

7. രാജ്യത്തെ മധ്യവർഗത്തിൽ ഒരു വിഭാഗം മൗനത്തിന്റെ വാൽമീകത്തിനകത്ത്‌ ആണെന്നതിനർത്ഥം അവരെല്ലാം സംഘി പക്ഷത്താണെന്നല്ല. മധ്യവർഗത്തിന്റെ ജീവിത കാമനകളെ സ്പർശിക്കാത്ത രാഷ്ട്രീയ സമരങ്ങളിൽ ഒരിടത്തും അവരുണ്ടായിട്ടില്ല. അതുകൊണ്ട്‌ അവരുടെ മൗനം സംഘികളുടെ വിജയമായി കണ്ട്‌ നിരാശപ്പെടാൻ ന്യായമില്ല.

നോക്കൂ, ചരിത്രത്തിൽ ഏറ്റവും ഭീകരമായ സൈവാർ നടത്തിയ സാക്ഷാൽ ഹിറ്റ്‌ലർ ഉണ്ടല്ലോ, ഒടുവിൽ എല്ലാ ആത്മവിശ്വാസവും തകർന്നാണല്ലൊ ആത്മഹത്യ ചെയ്തത്‌. മനക്കരുത്തു കൊണ്ടും വിചാര ധീരത കൊണ്ടും പൊരുതുക. നമ്മൾ, ഇന്ത്യക്കാർ അതിജീവിക്കും.

Facebook Comments
മുജീബുറഹ്മാന്‍ കിനാലൂര്‍

മുജീബുറഹ്മാന്‍ കിനാലൂര്‍

ശബാബ് വാരികയുടെ എഡിറ്റര്‍ . 2007 ജനുവരി മുതല്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്.  കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കിനാലൂരില്‍ 1972 മെയ് 1ന് ജനനം. കിനാലൂര്‍ ജി യു പിസ്‌കൂള്‍, പൂവമ്പായി എ എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1993ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമയും 1995ല്‍ കോഴിക്കോട് ടി ടി ഐയില്‍ നിന്ന് അധ്യാപക പരിശീലനവും 1999ല്‍ അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും നേടി. 1991 മുതല്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതുന്നു. പഠനപ്രബന്ധങ്ങളും വിവര്‍ത്തനങ്ങളുമായി നൂറിലേറെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാലകൗതുകം ബാലമാസിക, സര്‍ഗവിചാരം മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപരായി. വര്‍ത്തമാനം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു.അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് കണ്‍വീനര്‍ പദവി വഹിച്ചുവരുന്നു. കെ സലീനയാണ് ഭാര്യ. ഹിബ, ഹദിയ, ഹാദി മക്കള്‍പ്രസിദ്ധീകരിച്ച കൃതികള്‍ :മതമൈത്രിയും കേരള മുസ്‌ലിംകളും  (2002), ചേകനൂര്‍ അകവും പുറവും  (2003),അമേരിക്കന്‍ സാമ്രജ്യത്തം അനീതിയുടെ ലോകവാഴ്ച, പ്രവര്‍ത്തകന്റെ ആത്മ വിചാരങ്ങള്‍ (2008), ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്  (2010)

Related Posts

israel old age
Your Voice

ഇസ്രായേലും മാനസിക രോഗികളും

by പ്രിന്‍സ് ജോസഫ്
09/08/2022
Keep Calm in Heated Debates
Your Voice

സീലടിക്കാൻ കാത്തിരിക്കുന്നവരോട്

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
04/08/2022
Your Voice

ഹിജ്റ കലണ്ടർ- അൽപ്പം ചരിത്രം

by ഇല്‍യാസ് മൗലവി
31/07/2022
Your Voice

കരിക്കുലം പരിഷ്കരണത്തിന് കാഹളം മുഴങ്ങുമ്പോൾ?

by ടി.കെ അഷ്‌റഫ്
27/07/2022
Your Voice

ചന്ദ്രന്റെ ചിത്രീകരണം വിശുദ്ധ ഖുർആനിൽ

by ഹാഫിള് സൽമാനുൽ ഫാരിസി
21/07/2022

Don't miss it

Columns

മരണാനന്തരം

13/10/2015
Civilization

തട്ടത്തിൻ മറയത്ത്

31/08/2021
Columns

ഗൊരഖ്പൂര്‍ ശിശുമരണം: യു.പി സര്‍ക്കാര്‍ കഫീല്‍ ഖാനോട് മാപ്പു പറയണം

27/09/2019
Studies

ഇസ്ലാമും കലകളും

18/02/2021
confession.jpg
Tharbiyya

തൗബ പ്രതിരോധമാണ്

19/12/2015
Your Voice

വിവാഹ അഭ്യര്‍ഥന നടത്തുന്നയാള്‍ പ്രതിശ്രുതവധുവിനെ സമീപിക്കേണ്ടത്?

30/11/2019
syria.jpg
Editors Desk

ഇറാഖിലെയും സിറിയയിലെയും വെടിയൊച്ചകള്‍ എന്നവസാനിക്കും?

18/12/2017
Views

പള്ളിയില്‍ പാലിക്കേണ്ട മര്യാദകള്‍

11/07/2017

Recent Post

‘വാക്കുകള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്, ഞാന്‍ മരവിച്ച അവസ്ഥയിലാണുള്ളത്’; പ്രതികരിച്ച് ബില്‍ക്കീസ് ബാനു

18/08/2022

“തുർക്കി സന്ദർശിച്ചതിനാണ് ഭർത്താവിനെ 25 വർഷം തടവിലാക്കിയത്”

18/08/2022
abubaker sidheeq

സാരഥ്യം അബൂബക്കർ സിദ്ദിഖിലേക്ക്

17/08/2022

ന്യൂജഴ്‌സിയിലെ സ്വാതന്ത്ര്യദിനാഘോഷ പ്ലോട്ടിനെതിരെ വ്യാപക പ്രതിഷേധം

17/08/2022

‘ഒരു പ്രതീക്ഷയും ഇല്ല’ സിറിയയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

17/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!