Current Date

Search
Close this search box.
Search
Close this search box.

“സോഫിയുടെ ലോകം” തത്വചിന്തയിലേക്ക് വഴിതുറക്കുന്ന വാതായനം

ഏകദേശം ബി.സി 700കളിൽ തത്വചിന്തയുടെ തുടക്കം മുതൽ, 1980ൽ മരണപ്പെട്ട അസ്തിത്വവാദത്തിന്റെ (Existentialism)
വക്താവ് ജീൻ പോൾ സാർത്ര് വരെ എത്തിനിൽക്കുന്ന തത്വചിന്തയെ സംബന്ധിച്ച അവതരണ രീതിയാണ് തന്നെ സോഫിയുടെ ലോകമെന്ന (Sophie’s World – Jostein Gaarder) സങ്കീർണതകളിലൂടെ കടന്നുപോകുന്ന നോവലിന് മുന്നിൽ പിടിച്ചിരുത്തിയത്. തത്വചിന്ത, തത്വചിന്തകർ, വ്യത്യസ്ത ചിന്താധാരയിലെ നായകന്മാർ എന്നിവ ലളിതമായ രൂപത്തിൽ വായനക്കാരന് വിശദീകരിച്ച് തരുന്ന നോവലാണ് സോഫിയുടെ ലോകം. ജീവിതം, മരണം, നന്മ, തിന്മ, പ്രപഞ്ചം, മറ്റൊരു ജീവിതം, വിധി തുടങ്ങിയ അസ്തിത്വപരമായ ചോദ്യങ്ങൾക്ക് നോവൽ ഉത്തരം നൽകുന്നു. തത്വചിന്തകരിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് നോവൽ ശ്രമിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം 15-ാം ജന്മദിനം ആഘോഷിക്കാൻപോകുന്ന സോഫി എന്ന പെൺകുട്ടിയുടെ മെയിലിലേക്കെത്തുന്ന കത്തുകളിലൂടെയാണ് ഉത്തരം നൽകുന്നത്.

ഗ്രീക്കിൽ നിന്ന് തുടക്കം:

വിജ്ഞാനത്തോടുള്ള, വിവേകത്തോടുള്ള സ്നേഹമാണ് തത്വചിന്ത (Philosophy). അത് പല ശാസ്ത്രങ്ങളുമായും ബന്ധപ്പെട്ടുനിൽക്കുന്നു. നോർ വെ എഴുത്തുകാരനായ ജസ്റ്റിൻ ഗാർഡർ മുൻകഴിഞ്ഞ സമുദായത്തിന്റെ ചരിത്രത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ബി.സി ഏഴാം നൂറ്റാണ്ടിലാണ് തത്വചിന്തകർ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യ യാഥാർഥ്യമെന്തന്ന് അറിയുന്നതിന് പ്രകൃതിയിൽ അന്വേഷണങ്ങൾ നടത്തിയ ഗ്രീക്ക് രാഷ്ട്രത്തിലെ പ്രകൃതി തത്വചിന്തകരിലൂടെയാണ് തത്വചിന്തയുടെ തുടക്കം. വായു, ജലം, തീ, മണ്ണ് എന്നീ നാല് ഘടകങ്ങൾ ഉൾകൊള്ളുന്നതാണ് അസ്തിത്വമെന്ന് (Existence) അവർ അഭിപ്രായപ്പെട്ടു. അവർക്ക് ശേഷം വന്ന സോഫിസ്റ്റുകൾ (Sophist) സ്വയംതന്നെ ഉന്നത ചിന്തകരായിട്ടാണ് ഗണിച്ചിരുന്നത്. അവർ സാധാരണമായ നിത്യ ജീവിതത്തെ കുറിച്ച് സംസാരിക്കുകയും, ജനങ്ങളുടെ ജീവിത കാര്യങ്ങളിൽ അഭിപ്രായം പറയുകയും, അതിന് പകരമായി അവർ ഭൗതികമായ പ്രതിഫലം കൈപറ്റുകയും ചെയ്തിരുന്നു.

Also read: പകർച്ചവ്യാധിക്കു മുന്നിൽ പകച്ചുനിൽക്കുന്ന യുദ്ധകൊതിയൻമാർ

തത്വചിന്തയുടെ പിതാവ് സോക്രട്ടീസ്:

ഏഥൻസ് ഏകദേശം ബി.സി 450ൽ ഗ്രീക്ക് രാഷ്ട്രത്തിന്റെ തലസ്ഥാനമായി. അതേസമയം, സോഫിസ്റ്റുകളുടെ സമകാലികനായിരുന്ന സോക്രട്ടീസീലൂടെയാണ് തത്വചിന്തയുടെ യഥാർഥ കാലം ആരംഭിക്കുന്നത്. സോഫിസ്റ്റുകളെ പോലെ സോക്രട്ടീസും നിത്യ ജീവിതത്തിൽ ജനങ്ങൾക്കായി ഇറങ്ങിപുറപ്പെട്ടു. എന്നാൽ, അദ്ദേഹം അതിന് പകരം പാരിതോഷികമൊന്നും കൈപറ്റിയിരുന്നില്ല. സോക്രട്ടീസ് സ്വയം വലിയ പണ്ഡിതനായി ഗണിച്ചതുമില്ല. മറിച്ച്, അദ്ദേഹത്തെ ചിലർ വിശേഷിപ്പിക്കുകയുണ്ടായി; ‘ആകാശത്ത്  നിന്ന് ഭൂമിയിലേക്ക് തത്വചിന്ത കൊണ്ടുവരികയും, അവയെ പട്ടണങ്ങളിൽ ജീവിക്കാൻ വിടുകയും, വീടുകളിലേക്ക് പ്രവേശനം നൽകുകയും ചെയ്ത് നന്മ, തിന്മ, പാരമ്പര്യം, ജീവിതം എന്നിവയെ കുറിച്ച് ജനത്തെ ചിന്തിക്കാൻ അദ്ദേഹം നിർബന്ധിച്ചു.’ ദൈവത്തെ അപമാനിച്ചുവെന്നതിന്റെ പേരിൽ അദ്ദേഹത്തിനെതിരായി വിധി വന്നു. വിധി നടപ്പിലാകുന്നതിന് മുമ്പ് അദ്ദേഹം വിഷം കഴിച്ച് മരിച്ചു. സോക്രട്ടീസിന്റെ ശിഷ്യൻ പ്ലാറ്റോ ഇല്ലായിരുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ചിന്തകളൊന്നും നമുക്ക് ലഭിക്കുമായിരുന്നില്ല. അക്കാഡമസ് (Academus) എന്ന് വിളിക്കപ്പെട്ടിരുന്ന ഗ്രീക്ക് വീരപുരുഷന്റെ പേരിൽ ഏഥൻസിന് പുറത്ത് സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൽ സോക്രട്ടീസ് പഠിപ്പിച്ചതാണ് അദ്ദേഹത്തിൽ നിന്ന് നമുക്ക് ലഭിച്ച ചിന്തകളിൽ ഭൂരിഭാഗവും. ഇവിടെ നിന്നാണ്  സ്ഥാപനങ്ങൾക്ക് അക്കാഡമി എന്ന് വിളിക്കാൻ തുടങ്ങുന്നത്. ഇന്ദ്രിയ ലോകം, ചിന്താ ലോകം എന്നിങ്ങനെ അസ്തിത്വത്തെ പ്ലാറ്റോ രണ്ടായി തരം തിരിക്കുന്നു. നമുക്ക് കാണാനും സ്പർശിക്കാനും കഴിയുന്നതാണ് ഇന്ദ്രിയ ലോകം. ഇന്ദ്രിയ ലോകത്തിന് പിന്നിലുളളതാണ് ചിന്താ ലോകം. ഇത്, ബുദ്ധി ഉപോയിഗിച്ച് ശരിയായ ജ്ഞാനത്തിലെത്താൻ നമ്മെ പ്രാപ്തമാക്കുന്നു.

പദാർഥവും, ഘടനയും ഉൾകൊള്ളുന്നതാണ് യാഥാർഥ്യമെന്ന് പ്ലാറ്റോയുടെ ശിഷ്യൻ അരിസ്റ്റോട്ടിൽ നിരീക്ഷിക്കുന്നു. അരിസ്റ്റോട്ടിൽ ഇന്ദ്രിയം എന്ന് പ്രയോഗിച്ച ബുദ്ധിയിലേക്ക് അത് ചേർക്കുന്നു. സാമൂഹ്യ ജീവിയെന്ന് വിളിക്കപ്പെടുന്ന മനുഷ്യന് ദൈവികമായ ബുദ്ധിയുടെ ഒരു ഭാഗം ഉടമസ്ഥപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും, ഗോളങ്ങൾ, ശൂന്യാകാശം, നക്ഷത്രങ്ങൾ എന്നിവയുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതിനുളള കഴിവ് അനിവാര്യമാണ്. ഈയൊരു ശക്തിയെയാണ് ആദ്യ ചലനോപകരണം അല്ലെങ്കിൽ ആദ്യ കാരണം എന്ന് അരിസ്റ്റോട്ടിൽ വിളിക്കുന്നത്.

ഇരുണ്ട കാലഘട്ടമായിരുന്നോ മധ്യകാലഘട്ടം?

ചരിത്ര ഘട്ടങ്ങളെ കുറിച്ച് പാശ്ചാത്യരുടെ വിലയിരുത്തൽ അനുസരിച്ച് ഈ തത്വചിന്തകർക്കും, റോമാ രാഷ്ട്രത്തിന്റെ അധഃപതനത്തിനും ശേഷമാണ് മധ്യകാലഘട്ടം വരുന്നത്. ഈ കാലത്തെ അജ്ഞത നിറഞ്ഞുനിന്ന ഇരുണ്ട കാലമായിട്ടാണ് (Black) കഥാകരൻ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും, പല ഘട്ടങ്ങളിലും അറബികൾക്ക് ആധിപത്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുപോകുന്നുണ്ട്. അൽകിന്ദി, ഇബ്നു റുശ്ദ്, ഇബ്നു ബാജ, ഇബ്നു ഖൽദൂൻ തുടങ്ങിയ വ്യത്യസ്ത അറേബ്യൻ തത്വചിന്തകരെ കുറിച്ചും പറയുന്നുണ്ട്. പക്ഷേ, ഇവരെ കുറിച്ചുള്ള വിവരങ്ങൾ നോവലിൽ ഒരു താളിൽ കൂടുതലായി കാണുന്നില്ല. അടിസ്ഥാനപരമായി സെമിറ്റിക് മതങ്ങളായ, മൂന്ന് ഏകദൈവ വിശ്വാസ മതങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ, ക്രിസ്തുമതത്തിനും ജൂതമതത്തിനും കൂടുതൽ വിശദീകരണം നൽകുന്നതായി കാണുന്നു. എന്നാൽ, ഇസ് ലാമിനെ കുറിച്ച വശിദീകരണം ഈ നോവലിൽ ഇല്ലതാനും.

Also read: വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഇന്‍റര്‍നെറ്റിന്‍റെസഹായത്തോടെ ?

അറബികളെ നിസാരവത്കരിക്കൽ:

ഇസ് ലാമിനെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാത്തതിൽ ഒരുപക്ഷേ കഥാകരൻ ആക്ഷേപിക്കപ്പെടുകയില്ല. നമ്മുടെ നാഗരികതയെ ശരിയായ വിധത്തിൽ വിശദീകരിക്കാൻ നമുക്ക് നന്നെ കുറച്ച് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പലപ്പോഴായി ഇസ് ലാമിക ചിഹ്നങ്ങൾ ഉപയോഗിച്ച് ഇസ് ലാമിനെതിരിൽ നടക്കുന്ന വലിയ പ്രചരണം ഇസ് ലാമിനെ ആക്ഷേപവിധേയമാക്കിയിട്ടുണ്ട്. യൂറോപിനും, ലോകത്തിനും മുന്നിൽ നമ്മെ കുറിച്ചുള്ള ചിത്രം വികൃതമാക്കുന്നതിന് യൂറോപിലെ ഏതെങ്കിലും ഒരു പട്ടണത്തിൽ സിവിലയന്മാർ പൊട്ടിത്തെറിക്കുകയും, അവരെ ഇസ് ലാമിക വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്താൽ മാത്രം മതി! എഡ്വേർഡ് സൈദ് അദ്ദേഹത്തിന്റെ ഓറിയന്റലിസം എന്ന പുസ്തകം 1978ൽ എഴുതിയപ്പോൾ പ്രധാനമായി ലക്ഷ്യം വെച്ചിരുന്നത് ഇസ് ലാമിനെയും അറബികളെയും കുറിച്ച യൂറോപ്യരുടെ അബദ്ധധാരണകൾ മാറ്റുക എന്നതായിരുന്നു. എന്നാൽ ഖേദകരമെന്ന് പറയട്ടെ, അര നൂറ്റാണ്ടിന് ശേഷവും നമ്മുടെ വികൃതമാക്കപ്പെട്ട ചിത്രത്തെ നാം സ്വയം തന്നെ അംഗീകരിക്കുന്ന സ്ഥിതിവിശേഷമാണുണ്ടായത്.

യൂറോപ്യൻ നവോത്ഥാനത്തിൽ മുഖ്യമായ പങ്ക് വഹിച്ചത് ഗ്രീക്ക് തത്വശാസ്ത്രമാണെന്ന് കഥാകരൻ അഭിപ്രായപ്പെടുന്നു. ഗ്രീക്കിൽനിന്ന് പല ഗ്രന്ഥങ്ങളും വിവർത്തനം ചെയ്യപ്പെട്ടതുപോലെ, തത്വശാസ്ത്ര ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുന്നതിനായി അറബി വിവർത്തകന്മാരെ ഇറ്റലിയിലെ നേതൃത്വങ്ങൾ വിളിച്ചുവരുത്തി. എന്നാൽ, ഗ്രീക്ക് കൈയെഴുത്ത് പ്രതികൾ വളരെ കാലം മുമ്പ് തന്നെ അപ്രത്യക്ഷമായതനാൽ, തത്വശാസ്ത്ര ഗ്രന്ഥങ്ങളുടെ ഓരോ പകർപ്പും അറബിയിൽ നിന്നാണ് വിവർത്തനം ചെയ്യപ്പെട്ടതെന്ന് ചില ചരിത്ര ഗവേഷകർ അഭിപ്രായപ്പെടുന്നു.

Also read: ഇ-ലേണിംഗ്:വിദ്യാഭ്യാസത്തിന്റെ നൂതന മാർഗം

ബൗദ്ധിക രീതിശാസ്ത്രത്തിന്റെ തത്വചിന്തകർ:

മധ്യകാലത്തിന്റെ അവസാനത്തിൽ, തോമസ് അക്വിനാസ്, അഗസ്റ്റിൻ എന്നീ രണ്ട് പാശ്ചാത്വ തത്വചിന്തകർ രംഗപ്രവേശനം ചെയ്തു. അവർ അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രവും ബൈബിളും തമ്മിൽ യോജിപ്പിക്കുന്നതിനായി ശ്രമിച്ചു. തുടർന്ന്, പതിനേഴാം നൂറ്റാണ്ടിൽ തത്വചിന്തകരായ റെനെ ദെക്കാർക്കത്തെ, ബറൂച്ച് സ്പിനോസ എന്നിവർ ബൗദ്ധിക രീതിശാസ്ത്രത്തെ സ്ഥിരപ്പെടുത്തുന്നതിനായി പ്രവർത്തിച്ചു. എല്ലാ അംഗീകൃത കാര്യങ്ങളിലും തെളിവുകൊണ്ട് സ്ഥിരപ്പെടുന്നതുവരെ സന്ദേഹം പ്രകടിപ്പിക്കണമെന്ന് അവർ വാദിച്ചു.  ദെക്കാർക്കത്തെ അദ്ദേഹത്തിന്റെ ഈ വാചകം കൊണ്ട് പ്രസിദ്ധമാണ്; ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഉണ്ട്.

പരീക്ഷണാത്മക തത്വചിന്തകർ:

പരീക്ഷണാത്മക തത്വചിന്ത (Experimental philosophy)  ബ്രിട്ടനിൽനിന്നാണ് രൂപമെടുക്കുന്നത്. ജോൺ ലോക്ക്, ജോർജ് ബെർക്ക്ലി, ഡേവിഡ് ഹ്യൂം എന്നിവരിലൂടെയാണ് രൂപംകൊളളുന്നത്. ബാഹ്യ പ്രപഞ്ചത്തെ സംബന്ധിച്ച ഓരോ അറിവുകളും ഇന്ദ്രിയങ്ങിലൂടെ മനസ്സിലാക്കണമെന്ന അരിസ്റ്റോട്ടിൽ കാഴ്ചപ്പാടിലേക്കാണ് ഈയൊരു ചിന്താധാര മടങ്ങുന്നത്. നാം അനുഭവിക്കുന്നതുവരെ ഒന്നും നമ്മുടെ ജ്ഞാനത്തിലുണ്ടാവുകയില്ല. ദൈവം, ശാശതത്വം, സത്ത തുടങ്ങിയ പദപ്രയോഗങ്ങൾ അന്വേഷിക്കുമ്പോൾ ബുദ്ധി ശൂന്യതയിൽ കറങ്ങികൊണ്ടിരിക്കുന്നു. ഈ ചിന്താധാരയിലുള്ളവർ വിശ്വാസത്തെ ഉൾകൊള്ളുന്നവരല്ല. മറിച്ച്, വിശ്വാസിത്തെ തളളിപറയുന്ന നിരീശ്വരവാദികളും അല്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് സന്ദേഹിക്കുന്ന “ലാ അദ് രിയ്യകളുമായി” (Agnostic) അടുത്ത് നിൽക്കുന്നവരാണ്. അവർ വിശ്വാസത്തെ നിരാകരിക്കുന്നില്ല. എന്നാൽ വിശ്വാത്തെ അവർ സ്വീകരിക്കുന്നുണ്ട്. അതിന് ജ്ഞാനവുമായോ ബുദ്ധിയുമായോ യാതൊരു ബദ്ധവുമില്ല.

Also read: ഹജ്ജ് കർമം റദ്ദു ചെയ്യപ്പെട്ട ചരിത്ര മുഹൂർത്തങ്ങളും കാരണങ്ങളും

ഇമ്മാനുവേൽ കാന്റ്:

യുക്തിക്ക് പ്രാധാന്യം നൽകുന്നവർക്കും, ഇന്ദ്രിയാനുഭവങ്ങളക്ക്  പ്രാധാന്യം നൽകുന്നവർക്കുമിടയിലാണ് ജർമൻകാരനായ ഇമ്മാനുവേൽ കാന്റ്. ബുദ്ധിക്ക് പ്രാധാന്യം നൽകുന്നവർ തീവ്രമായ പ്രധാന്യം ബുദ്ധിക്ക് നൽകുന്നുവെങ്കിൽ, പരീക്ഷണാത്മക ചിന്തകർ അനുഭവവേദ്യമായവക്ക് തീവ്രത നൽകുന്നു. മനുഷ്യന് ലഭ്യമാകുന്ന വിജ്ഞാനത്തിൽ വലിയ പങ്കാണ് ബുദ്ധിയും, ഇന്ദ്രിയവും വഹിക്കുന്നതെന്നാണ് ഇമ്മാനുവൽ കാന്റിന്റെ അഭിപ്രായം.

ഫ്രഞ്ച് വിപ്ലവത്തിന്റെ ദാർശനികർ:

ഫ്രഞ്ച് വിപ്ലവത്തിലേക്ക് നയിച്ച ജ്ഞാനോദയ തത്വചിന്തകരാണ് വോൾട്ടയർ, ജീൻ ജാക്സ് റൂസ്സോ, മൊണ്ടസ്ക്യൂ തുടങ്ങിയവർ. ഇവർ ഏഴ് ആശയങ്ങൾ മുന്നോട്ടുവെച്ചിരുന്നു; ഒന്ന്, ഭരണകൂടത്തിനെതിരിൽ വിപ്ലവം. രണ്ട്, ബൗദ്ധികത. മൂന്ന്, ജ്ഞാനോദയ കാലത്തെ ചിന്ത. നാല്, സാംസ്കാരികമായ ശുഭാപ്തി വിശ്വാസം. അഞ്ച്, പരിസ്ഥിതിയിലേക്കുള്ള മടക്കം. ആറ്, പ്രകൃതി മതം. ഏഴ്, മനുഷ്യാവകാശങ്ങൾ. മനുഷ്യന്റെ വിപുലാർഥത്തിലുള്ള പുരോഗതിക്ക് ബുദ്ധിയും ജ്ഞാനവും വ്യാപിപ്പിക്കുക മാത്രം മതിയെന്ന് വിചാരിച്ചവരായിരുന്നു ഈ ദാർശനികർ. ജ്ഞാനോദയ കാലത്തെ മനുഷ്യന് പരിഹാരം സാധ്യമാക്കുകയെന്നത് സമയത്തിന്റെ മാത്രം കാര്യമായിരുന്നു.

റൊമാന്റിസിസത്തിന്റെ ഉത്ഭവം:

അധികാരശക്തികൾക്കെതിരെ ബുദ്ധിയുടെ പ്രതികരണമെന്ന നിലക്ക് പ്രത്യക്ഷപ്പെട്ടതാണ് റൊമാന്റിസിസം (Romanticism). ഭാവന, വികാരം, ആഗ്രഹം തുടങ്ങിയ പദങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഓരോരുത്തരുടെയും ഇച്ഛക്കനുസൃതമായി പൊതുയിടങ്ങളിൽ ബന്ധങ്ങൾ നിർവചിക്കുവാൻ കഴിയുമായിരുന്നു. റൊമാന്റിസിസ്റ്റുകൾ സ്വന്തത്തെ പുകഴ്ത്തുന്നതിൽ അങ്ങേയറ്റം തീവ്രത കാണിക്കുന്നവരായിരുന്നു.  ഈയൊരു കാലത്താണ് പ്രഗത്ഭ സംഗീതജ്ഞരായ   ബീഥോവൻ, ബാഹ്, ഹാൻഡൽ എന്നിവർ രംഗപ്രവേശനം ചെയ്തത്.

Also read: തിരിയിത്തിരി തെളിയട്ടെയുള്ളില്‍

കാറൽമാർക്സ്:

കാറൽമാർക്സ്നൊപ്പം, ഭൗതിക തത്വശാസ്ത്രം ആരംഭിക്കുന്നു. തുടക്കം മുതൽ അധികാരം നേടിയെടുക്കുന്നതു വരെയും എല്ലാ കാര്യവും ഭൗതികാടിസ്ഥാനത്തിലാണ് ഈ ഭൗതിക തത്വശാസ്ത്രം വിശദീകരിച്ചിരുന്നത്. സമ്പത്ത് എല്ലാവർക്കും ഒരുപോലെ നിർബന്ധമായും വിതരണം ചെയ്യുമെന്ന ഉത്പാദന പ്രക്രിയയെ മുൻനിർത്തികൊണ്ടാണ് ഭരണത്തിൽ ഈ ഭൗതിക തത്വശാസ്ത്രം ആധിപത്യം സ്ഥാപിക്കുന്നത്. മനുഷ്യ ചരിത്ര വളർച്ചാ സിദ്ധാന്തം അവതരിപ്പിച്ച ചാൾസ് ഡാർവിൻ, മനഃശ്ശാസ്ത്ര വിശകലനത്തിന്റെ പിതാവ് സിഗ്മണ്ട് ഫ്രോയിഡ്, 1980കളുടെ തുടക്കത്തിൽ മരണപ്പെട്ട അസ്തിത്വ ചിന്തയുടെ ആചാര്യനായ ജീൻ പോൾ സാർത്ര് എന്നിവരാണ് അവസാന തത്വചിന്തകരെന്ന നിലയിൽ നോവൽ വെളിച്ചം വീശുന്നത്. നോവലിൽ വിശദമാക്കിയ തത്വചിന്ത ധാരകളെ കുറിച്ച് ഒരു ലേഖനത്തിൽ വിശദീകരിക്കാൻ കഴിയുകയില്ല. തത്വചിന്തയ സംബന്ധിച്ച് പഠിക്കാൻ താൽപര്യമുള്ളവർക്ക് നോവൽ ആ വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ പര്യാപ്തമാണ്.

വിവ: അർശദ് കാരക്കാട്

Related Articles