Knowledge

ഇ-ലേണിംഗ്:വിദ്യാഭ്യാസത്തിന്റെ നൂതന മാർഗം

ഇന്റർനെറ്റ് ഉണ്ടെന്നതും അത് എളുപ്പത്തിൽ ലഭ്യമാണെന്നതുമായിരുന്നു ഏതാനും വർഷങ്ങൾക്ക് മുമ്പ് ഗാർഹികവിദ്യാഭ്യാസം നേടാനുള്ള തീരുമാനമെടുത്തപ്പോൾ എനിക്കുണ്ടായിരുന്ന ഏക ഉറപ്പ്. പാഠ്യപദ്ധതികൾ, കരകൗശല ആശയങ്ങൾ, വർക്ക് ഷീറ്റുകളുടെയും ഇ -ബുക്കുകളുടെയും സൗജന്യ പകർപ്പ് എന്നിവക്ക് പുറമെ എന്റെ കുട്ടികളുടെ പഠനത്തിന് ആവശ്യമായതെന്തും ഇൻറർനെറ്റിൽ നിന്ന് ലഭിക്കുകയുണ്ടായി.

ഇന്ന് ഗാർഹികപഠിതാക്കളുടെ പഠനത്തിന്റെ മുൻനിര രൂപമായി മാറിയിരിക്കുന്നു ഇന്റർനെറ്റ്.ഓൺലൈനിൽ ലോഗിൻ ചെയ്യുന്നതിലൂടെ ഒരുവന്റെ മുന്നിൽ തുറക്കപെടുന്ന സ്രോതസ്സുകളുടെ എണ്ണം ആശ്ചര്യപ്പെടുത്തുന്നതാണ്.

Also read: ഹജ്ജ് കർമം റദ്ദു ചെയ്യപ്പെട്ട ചരിത്ര മുഹൂർത്തങ്ങളും കാരണങ്ങളും

ലോകമെമ്പാടുമുള്ള സമൂഹങ്ങൾ -പ്രത്യേകിച്ചും യുവാക്കൾ -മുൻപത്തേക്കാളധികം ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരാണ്. തൽക്ഷണം വിവരങ്ങൾ കൈമാറാനാകുമെന്ന് മാത്രമല്ല ഏതാനും മൗസ് ക്ലിക്കിലൂടെയോ സ്‌ക്രീനിൽ വിരലോടിക്കുന്നതിലൂടെയോ പഠനം നടത്താനും ഇന്റർനെറ്റിലൂടെ സാധിക്കുന്നു.

വാസ്തവത്തിൽ, മുമ്പെങ്ങുമില്ലാത്ത രീതിയിൽ കൂടുതൽ വിവരങ്ങളേയും സ്രോതസ്സുകളേയും സമീപിക്കാൻ പുതു തലമുറക്കാവുന്നുണ്ട്. അതുകൊണ്ട് തന്നെ മഹത്വമാർജിക്കുന്നതിനുള്ള കഴിവും അവരിലുണ്ടാവുന്നു.

എന്തുകൊണ്ട് ഓൺലൈൻ പഠനം?  സ്വയം നന്നാവുക, മറ്റുള്ളവരെ സഹായിക്കുക, പ്രബോധനത്തിനായി ഒരിടം നിർമിക്കുക, അറിവാർജിക്കുക തുടങ്ങിയവക്കായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരു പുരോഗമന മുസ്‌ലിമിന്റെ പ്രൊഫൈലിൽ ഓൺലൈൻ പഠനത്തിനും ഒരിടമുണ്ടാകും.

ഓൺലൈൻ വിദ്യാഭ്യാസമെന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. ഒരു കമ്പ്യൂട്ടറും അതിവേഗ ഇന്റർനെറ്റുമുള്ള ഏതൊരാൾക്കും ബിരുദം പൂർത്തിയാക്കാനാകുമെന്ന തലത്തിലേക്ക് ഓൺലൈൻ പഠനം വികസിചിരിക്കുന്നുവെന്നത് ചില്ലറ കാര്യമല്ലല്ലോ.

ഓൺലൈൻ പഠനത്തെ പ്രയോജനപെടുത്തുക എന്നത് വിദ്യാഭ്യാസത്തിന്റെ വിശാലമായ ചിറകുകൾ വീടുകളിലും ലഭ്യമാണെന്നത് പുതു തലമുറക്ക് ലഭിച്ച മഹത്തായ അനുഗ്രഹത്തെ പ്രയോജനപ്പെടുത്തലാണ്.

Also read: തിരിയിത്തിരി തെളിയട്ടെയുള്ളില്‍

അമേരിക്കയിലെ സൽമാൻ ഖാനെയും അദ്ദേഹത്തിന്റെ ഓൺലൈൻ സ്കൂൾ ആയ ഖാൻ അക്കാദമിയെയും ഏവർക്കും പരിചിതമാണ്.തന്റെ സഹോദരീപുത്രിയെ പഠനത്തിൽ സഹായിക്കുന്നതിനായി ഗണിത ശാസ്ത്രത്തിന്റെ വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെയാണ് ഖാൻ അക്കാദമി തുടക്കം കുറിക്കുന്നത്.അതിൽ പിന്നെ,ഗണിതശാസ്ത്രത്തിനു പുറമെ മുതിർന്നവർക്കും ഉപകരിക്കുന്ന സാമ്പത്തിക ശാസ്ത്രവും കൈകാര്യം ചെയ്യുക വഴി ഇന്റർനെറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഓൺലൈൻ പഠന പ്രോഗ്രാമുകളിലൊന്നായി മാറി ഖാൻ അക്കാദമി.

ഇസ്‌ലാമിക് സ്റ്റഡീസിൽ ബാച്ച് ലർ ഓഫ്‌ ആർട്സ് വാഗ്ദാനം ചെയ്ത ആദ്യത്തെ ഓൺലൈൻ യൂണിവേഴ്സിറ്റി ആണ് ഡോ. ബിലാലിന്റെ ‘ഇസ്‌ലാമിക് ഓൺലൈൻ യൂണിവേഴ്സിറ്റി ‘. ഇപ്പോൾ ഒരു ഓൺലൈൻ ഇസ്‌ലാമിക ഗൃഹപഠന പാഠ്യപദ്ധതിക്കുള്ള ശാഖ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണവർ.

നൗമാൻ അലി ഖാനെയും അദ്ദേഹത്തിന്റെ ബയ്യിന ഇൻസ്റ്റിറ്റ്യൂട്ട് നേയും മറ്റൊരു ഉദാഹരണമായി പറയാനാകും. കഴിഞ്ഞ കുറച്ചു നാളുകളായി ഇൻറർനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതോടൊപ്പം തഫ്സീർ (വ്യാഖ്യാനം ), ഖുർആനിലെ പ്രതിപാദ്യ വിഷയം എന്നിവ ഉൾകൊള്ളുന്ന ഖുർആൻ പരിജ്ഞാനം നൽകുന്ന ബയ്യിന ടി വി സ്ഥാപിക്കുന്നതിൽ വ്യാപൃതരാണവര്‍.

വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുകയും യുവാക്കൾക്ക് മികച്ച പാഠ്യപദ്ധതി ഒരുക്കുകയും ചെയ്ത സ്ഥാപനമാണ് ശൈഖ് ഒമർ സുലൈമാന്റെ ‘യകിൻ ഇൻസ്റ്റിറ്റ്യൂട്ട് ‘.

Also read: കോവിഡ് കാലത്തെ നാസ്തിക വൈറസ്സുകളോട്

ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുമ്പോൾ മുതിർന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ എല്ലാവരും താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കണം :

-പ്രോഗ്രാമിന്റെ ഉള്ളടക്കം ഉറപ്പുവരുത്തുന്നതോടൊപ്പം അംഗീകൃത പത്രങ്ങളും അവലോകനങ്ങളും പരിശോധിച്ച് ദാതാക്കളേയും  ഗവേഷകരെയും പറ്റിയുള്ള അഭിപ്രായങ്ങൾ നിർണയിക്കണം.ചില കോഴ്‌സുകളുടെ ഉള്ളടക്കം മനസ്സിലാക്കുന്നതിനായി കുട്ടികളുടെ കൂടെ ഇരിക്കുകയുമാകാം. കോഴ്സുകളിൽ ഫീസ് ഉൾപെടുന്നുണ്ടോ, സബ്സ്ക്രൈബ് ചെയ്യാൻ മാത്രം മൂല്യവത്താണോ എന്നെല്ലാം പരിശോധിക്കുക.

-എല്ലായ്‌പോഴും സ്വകാര്യതയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുക. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് പ്രഭാഷകർ, അദ്ധ്യാപകർ, സഹപാഠികൾ എന്നിവരുമായി തത്സമയം ബന്ധപ്പെടാൻ കഴിയുമാറ് കണക്റ്റിവിറ്റി ഫങ്ക്ഷൻ ചില ഓൺലൈൻ പ്രോഗ്രാമുകൾ ഉൾപെടുത്താറുണ്ട്.

ഇതിൽ ക്യാമറ പ്രവർത്തനം ഉൾപെടുന്നുണ്ടോ, നിങ്ങളിതിൽ എത്രത്തോളം തൃപ്തരാണ് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കുക. കാരണം ചിലപ്പോള്‍ കുടുബങ്ങളുടെ സമാധാനപരിധിയെ അത് ലംഘിച്ചേക്കാം.

സ്കൈപ്പ് ഉൾകൊള്ളുന്ന ഓൺലൈൻ സേവനങ്ങൾ (ഉദാ :ഖുർആൻ, ഹിഫ്ള് (മനഃപാഠമാക്കൽ ), തഫ്സീർ എന്നിവക്ക് പരിശീലനം നല്കുന്നവ), ക്യാമറ ഉപയോഗിച്ചുള്ള തത്സമയ പാഠ്യപദ്ധതികൾ ഇവയുമായി നിങ്ങൾക്ക് എത്രത്തോളം പൊരുത്തപ്പെടാൻ കഴിയുമെന്ന് വിലയിരുത്തുക.

-ഓരോ പ്രോഗ്രാമുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിന് എന്തെല്ലാം ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, കണക്റ്റിവിറ്റി ആവശ്യമാണ് ? എന്തെല്ലാം പുസ്തകങ്ങൾ, പ്രിന്റ് ഔട്ടുകൾ അവർ നൽകുന്നു ?എന്നെല്ലാം അറി‍‍ഞ്ഞിരിക്കണം.

-പ്രോഗ്രാമിന്റെ അവസാനം ലഭിക്കുന്ന സർട്ടിഫിക്കറ്റുകള്‍ എന്തൊക്കെയെന്ന് അറിയുക. അവ തൊഴിൽ വിപണിയിൽ ഉപയോഗിക്കാൻ കഴിയുന്നവയാണോ അല്ലെങ്കിൽ വ്യക്തി വളർച്ചക്കും വികാസത്തിനും മാത്രമായി ഉപയോഗിക്കാൻ പറ്റിയ സർട്ടിഫിക്കറ്റ് ആണോയെന്ന് പരിശോധിക്കുക. ജോലി ആയിരുന്നോ അതോ പുതിയ ഒരു കാര്യം പഠിക്കുക എന്നതായിരുന്നു നിങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്ന് തീരുമാനിക്കുക.

Also read: വിശുദ്ധ ഖുർആനിന്റെ സ്വാധീനം നമ്മെ വിട്ടുപോയിരിക്കുന്നു!

പഠനത്തിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഓരോ വ്യക്തിക്കും വ്യത്യസ്തമായതിനാൽ മേല്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലെ ശരി-തെറ്റുകളും ആപേക്ഷികമായിരിക്കും.

പരമ്പരാഗത വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുന്ന അച്ചിൽ വാർത്ത വിദ്യാഭ്യാസ രീതിയെ ഉപേക്ഷിക്കുന്നത് പല തലങ്ങളിലും പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണ്. വിദ്യാഭ്യാസവും പഠനവും എന്നത് പരമ്പരാഗത സ്ഥാപനങ്ങൾ നൽകുന്ന പാഠപുസ്തകങ്ങൾ, പരീക്ഷകൾ, പരിശീലന അഭ്യാസങ്ങൾ എന്നവിയിലേക്ക് മാത്രമായി ഒതുക്കപ്പെട്ട വിഷയങ്ങളെക്കാൾ വളരെയധികം ആഴമുള്ളതാണ്.

ചുരുക്കത്തിൽ ഏതാനും ചില വർഷങ്ങൾ വിദ്യാലയങ്ങളിൽ പോവുക,ഗൃഹപാഠം ചെയ്യുക,പരീക്ഷ എഴുതുക,അതിൽ വിജയിക്കുക,അടുത്ത ക്ലാസ്സിലേക്ക് പ്രമോഷന്‍ നേടുക എന്നിവയെക്കാൾ ഉയർന്നതാണ് വിദ്യാഭ്യാസം.

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിന്തകൾ,രീതിശാസ്ത്രം, കഴിവുകൾ എന്തിന്,തൊഴിൽ വിപണിയെ വരെ പുനർനിർമിക്കുന്നതിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അവയാണെങ്കിൽ തൊഴിൽ രംഗത്ത് നിലനിൽക്കാൻ ജോലിയോടുള്ള കൂറിനേക്കാളും അനുഭവസമ്പത്തിനേക്കാളും ആവശ്യമുള്ളതുമാണ്.

വിവ.മിസ്‌ന അബൂബക്കർ

Facebook Comments
Related Articles
Close
Close