Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഇന്‍റര്‍നെറ്റിന്‍റെസഹായത്തോടെ ?

കോവിഡ് 19 മഹാമാരി ലോകത്താകമാനം പടര്‍ന്ന് പിടിച്ചിരിക്കെ, മനുഷ്യന്‍റെ ആരോഗ്യത്തെ മാത്രമല്ല പള്ളികളില്‍ പോയി നിര്‍വ്വഹിക്കേണ്ട സംഘടിത ആരാധനകളേയും ബാധിച്ചിരിക്കുകയാണെന്നും ഇത്തരം അഭൂതപൂര്‍വ്വമായ സന്ദര്‍ഭത്തില്‍ അസാധാരണമായ വിധി അഥവാ ഫത്വ അനിവാര്യമാണെന്നും പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ഇസ്ലാമിക് ഇന്‍സ്റ്റിറ്റുട്ട് ഓഫ് ടൊറൊന്‍ഡൊയിലെ സീനിയര്‍ ലക്ചറുമായ ഡോ. ശൈഖ് അഹ്മദ് കുട്ടി പറഞ്ഞു. aboutislam.net പോര്‍ട്ടലിലെ ഇത് സംബന്ധമായ ഒരു ചോദ്യേത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്ഥല കാലങ്ങള്‍ വിത്യാസപ്പെടുന്നതിനനുസരിച്ച് ഇസ്ലാമിക വ്യഖാനങ്ങളിലും മാറ്റമുണ്ടാവുന്നതിന് മുന്‍കാലങ്ങളില്‍ ഉദാഹരണങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read: പകർച്ചവ്യാധിക്കു മുന്നിൽ പകച്ചുനിൽക്കുന്ന യുദ്ധകൊതിയൻമാർ

ഇമാം ഷാ വലിയുല്ല അദ്ദഹ് ലവിയും മറ്റ് പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുളളത് പോലെ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം മുസ്ലിംകളെ സംബന്ധിച്ചേടുത്തോളം വളരെ പ്രധാനപ്പെട്ടതും ഇസ്ലാമിന്‍റെ ഒരു പ്രതീകവുമാണ്. കമ്മ്യൂണിറ്റി സ്പിരിറ്റ്, ഒരു പ്രദേശത്തുള്ളവര്‍ തമ്മിലുള്ളഐക്യം, ശക്തി എന്നിവ പ്രകടിപ്പിക്കുക എന്നതാണ് ജുമുഅ ഖുതുബയുടേയും നമസ്കാരത്തിന്‍റെയും ഉദ്ദേശം. കോവിഡ് 19 പകര്‍വ്വവ്യാധിയുടെ ഭയത്തില്‍ ആരാധനാലയങ്ങള്‍ ഇന്ന് അടഞ്ഞ്കിടക്കുന്ന ദാരുണ കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.

ആഗോള മഹാമാരിയുടെ ഇത്തരമൊരു സാഹചര്യത്തിലാണ് ജുമുഅയും മറ്റ് സംഘടിത നമസ്കാരങ്ങളും ഓണ്‍ലൈന്‍ രൂപത്തില്‍ സംഘടിതമായി നിര്‍വ്വഹിക്കാന്‍ പറ്റുമൊ എന്ന പ്രസക്തമായ ചോദ്യം ഉയര്‍ന്ന് വന്നത്. ഒണ്‍ലൈനായി ജുമുഅ ഖുതുബയും നമസ്കാരവും നിര്‍വ്വഹിക്കാമെന്നാണ് തന്‍റെ അഭിപ്രായമെന്ന് ശൈഖ് അഹ്മദ് കുട്ടി പറഞ്ഞു. പക്ഷേ ഒരു താല്‍ക്കാലിക സംവിധാനമായിട്ട് മാത്രമേ അത്തരമൊരു അനുവാദം നല്‍കാന്‍ സാധിക്കൂകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം, അത് പള്ളികള്‍ അടച്ചുപൂട്ടുക എന്ന വലിയ പാപകൃത്യത്തിലേക്ക് നയിക്കും.

Also read: തിരിയിത്തിരി തെളിയട്ടെയുള്ളില്‍

ഒണ്‍ലൈന്‍ ജുമുഅ നമസ്കാരത്തെ കുറിച്ച് വിത്യസ്ത അഭിപ്രായമുള്ള വേറെയും ഇസ്ലാമിക പണ്ഡിതന്മാരുണ്ട്. ഡോ.ജാസിര്‍ ഔദയുടെ അഭിപ്രായത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് വീട്ടില്‍വെച്ച് തന്നെ അതിന്‍റെ ഉപാധികള്‍ പൂര്‍ത്തീകരിച്ച് ജുമുഅയും അനുബന്ധ കര്‍മ്മങ്ങളും നിര്‍വ്വഹിക്കാവുന്നതാണ്. ശൈഖ് അഹ്മദ്കുട്ടിയുടെ അഭിപ്രായത്തോട് അദ്ദേഹം യോജിക്കുന്നുണ്ടെങ്കിലും ഇമാമിന്‍റെ അനുയായികള്‍ പള്ളിക്ക് സമീപത്തായിരിക്കുകയും നഗരത്തിന് ചുറ്റും അങ്ങിങ്ങായി ചിതറിക്കിടക്കുകയും ചെയ്യുന്നത് ഉചിതമല്ലന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്ഹബുകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് നിസ്കാരത്തിലെ വരികള്‍ക്കിടയില്‍ ദീര്‍ഘമായ വിടവ് ഉണ്ടാവുന്നു എന്നും നിലയില്‍ ഇത് സ്വീകാര്യമല്ലന്നും വേറെ ചില പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നുണ്ട്.

Related Articles