Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പിഴ ചുമത്തി ഹൈദരാബാദ് സര്‍വകലാശാല

ഹൈദരാബാദ്: ഫലസ്തീന്‍ അനുകൂല പ്രതിഷേധ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ 1000 രൂപ പിഴ ചുമത്തി ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് കാമ്പസിനുള്ളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തിയതിനാണ് ഹൈദരാബാദ് സര്‍വകലാശാല ആറ് വിദ്യാര്‍ത്ഥികള്‍ക്ക് 1,000 രൂപ വീതം പിഴ ചുമത്തിയത്. ഇനി ആവര്‍ത്തിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ‘യൂനിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് (യു.ഒ.എച്ച്) ഫോര്‍ ഫലസ്തീന്‍’ എന്ന ബാനറിലാണ് പ്രകടനം നടത്തിയത്.

‘യു.ഒ.എച്ച് ഫോര്‍ ഫലസ്തീന്‍’ എന്ന ബാനര്‍ ഡീന്‍ ഓഫ് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മാത്രവുമല്ല സര്‍വകലാശാല അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി നടത്തിയതെന്നും ചൊവ്വാഴ്ച യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഓരോ വിദ്യാര്‍ത്ഥിക്കും സര്‍വകലാശാല അധികൃതരാണ് 1000 രൂപ വീതം പിഴ ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന്, വിവിധ വിദ്യാര്‍ത്ഥി സംഘടനകളില്‍ പെട്ട ഏതാനും വിദ്യാര്‍ത്ഥികളാണ് ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ക്യാംപസിനുള്ളില്‍ മാര്‍ച്ച് നടത്തയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തടയാനും അവരുടെ പ്ലക്കാര്‍ഡുകള്‍ വലിച്ചുകീറാനും ശ്രമം നടത്തിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സംയമനം പാലിക്കുകയായിരുന്നു. സര്‍വകലാശാല അധികൃതരുടെ നിലപാടിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

 

Related Articles