ഹിജ്‌റ: ചരിത്ര സ്മരണയും ജീവിത സംസ്‌കരണവും
മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ അവിസ്മരണീയമായൊരു വഴിത്തിരിവാണ് ഹിജ്‌റ, മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം. ആദര്‍ശ പ്രബോധനത്തിന് കൂടുതല്‍ സുരക്ഷിതവും സമാധാനാന്തരീക്ഷവുമുള്ള സ്ഥലാന്വേഷണത്തില്‍ അബ്‌സീനിയക്കും ത്വാഇഫിനുമെല്ലാം ശേഷം നബി...