Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ഡല്‍ഹി സര്‍വകലാശാലക്കെതിരെ പരാതി

ഡല്‍ഹി: ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് ഡല്‍ഹി സര്‍വകലാശാലക്കെതിരെ വിദ്യാര്‍ത്ഥിയുടെ പരാതി. ഹിജാബ് ധരിച്ചു എന്ന കാരണത്താല്‍ ശനിയാഴ്ച നടന്ന കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) എഴുതാന്‍ തന്നെ അനുവദിച്ചില്ലെന്നാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷ കേന്ദ്രം ലഭിച്ച 21കാരിയായ വിദ്യാര്‍ത്ഥിനി ആരോപിച്ചത്. മക്തൂബ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലുടനീളമുള്ള 45 കേന്ദ്ര സര്‍വ്വകലാശാലകളിലെ വിവിധ ബിരുദ, ഇന്റഗ്രേറ്റഡ്, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍, ഗവേഷണ പ്രോഗ്രാമുകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള ഒറ്റത്തവണ പ്രവേശന പരീക്ഷയാണ് സിയുഇടി അഥവാ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്.

‘ഞാന്‍ അഡ്മിറ്റ് കാര്‍ഡിലെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വായിച്ചിട്ടുണ്ട്, അതിലെവിടെയും ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് പറയുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. ശനിയാഴ്ച, സരിത വിഹാറിന് സമീപമുള്ള അയോണ്‍ ഡിജിറ്റല്‍ സോണ്‍ iDZ 2 മഥുര റോഡിലെ പരീക്ഷ കേന്ദ്രത്തിലെത്തിയപ്പോഴാണ് സുരക്ഷ ജീവനക്കാര്‍ പരിശോധനയുടെ ഭാഗമായി ഹീജാബ് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടത്.

പരിശോധനയ്ക്കുള്ള പ്രോട്ടോക്കോള്‍ എന്ന നിലയില്‍ ഹിജാബ് അഴിക്കണമെന്നാണ് വനിതാ സെക്യൂരിറ്റി ഗാര്‍ഡ് അവളോട് ആവശ്യപ്പെട്ടത്. ഇത് ഒരു പ്രോട്ടോക്കോള്‍ മാത്രമാണെന്ന് മനസ്സിലായതിനാല്‍ ഞാന്‍ ഹിജാബ് നീക്കം ചെയ്തു. എന്നാല്‍, പരിശോധിച്ച ശേഷം ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ലെന്നും അത് നീക്കം ചെയ്യാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടെന്നും തന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഗാര്‍ഡുമായി തര്‍ക്കിച്ചിട്ടും പ്രവേശനം അനുവദിച്ചില്ല, മാത്രമല്ല സമയപരിധി കഴിഞ്ഞതിനാല്‍ അവള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞതുമില്ല.

‘എന്നെ കോളേജിനകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ അധികൃതരെ കണ്ട് പരാതി നല്‍കാനും തനിക്കായില്ലെന്നും അവിടെ ആരെയും ലഭ്യമായിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇപ്പോഴും ഞാന്‍ ഇതിന്റെ ഞെട്ടലിലാണെന്നും തനിക്ക പരാതി നല്‍കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ വീട്ടുകാര്‍ അത് വേണ്ടെന്നാണ് നിര്‍ദ്ദേശിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

Related Articles