സൂര്യന്‍ എത്ര മഹത്തായ കഥയാണ് നമ്മോട് പറയുന്നത്: പോയത് പോയത് തന്നെ. ഒരിക്കലും തിരിച്ചുവരുന്നില്ല. എന്താണ് കാണുന്നതെന്ന് പരിഗണിക്കാതെ, സൂര്യന്‍ നിത്യേന ഉദിച്ചുകൊണ്ടേയിരിക്കുന്നു; നിങ്ങള്‍ക്ക് പുതിയൊരു സമാരംഭം കുറിക്കാന്‍; പുതിയ പ്രതീക്ഷ നല്‍കാന്‍; പുതിയ അനുഭവം കൈമാറാന്‍; ജീവിക്കാന്‍ ഒരു പുതിയ കഥ സമ്മാനിക്കാന്‍. അത് കൊണ്ട് സൂര്യനില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുക. ഒട്ടും ഖേദിക്കേണ്ടതില്ല. പ്രകാശിച്ചുകൊണ്ടിരിക്കുക.
— — —
നിങ്ങളുടെ ഹൃദയം മിടിക്കുന്നേടുത്തോളം, നിങ്ങളുടെ പ്രതീക്ഷയുടെ മിടിപ്പും തുടിച്ചുകൊണ്ടേയിരിക്കണം.
— — —
പ്രിയപ്പെട്ടവരെ, കുറച്ച് ശബ്ദമുണ്ടാക്കൂ. കാരണം നിശ്ശബ്ദതക്ക് ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിയില്ല. അതിന്‍റെ പ്രതിധ്വനി പൊള്ളയും ഭയാനകവുമാണ്.
— — —
നിങ്ങള്‍ അനുഭവിക്കുന്ന ആഘാതങ്ങള്‍, പ്രതിസന്ധികള്‍, ദുരന്തങ്ങള്‍ അല്ലെങ്കില്‍ വിപത്തുക്കള്‍ ഒന്നും കണക്കിലെടുക്കാതെ, അവിടെ തന്നെ നിലകൊള്ളുക. കാരണം എല്ലാ നന്മകളും വഴിയെ വരുന്നുണ്ട് എന്ന് പ്രതീക്ഷിക്കൂക. ക്ഷമയോടെ നിലകൊള്ളുക; ഒന്നും എപ്പോഴും ശാശ്വതമല്ല.
— — —
ചീത്തയായതിനെ കൂടുതല്‍ മ്ലേഛമാക്കാനൊ മികച്ചതാക്കാനൊ കഴിയുന്ന ഒരേ ഒരാള്‍ നിങ്ങള്‍ മാത്രമാണ്.
— — —
അശുഭാപ്തിവിശ്വാസികള്‍ക്ക് ഒരു യോഗ്യതയില്ലെന്ന് ആരോപിക്കുന്നത് ആരാണ്? കുറഞ്ഞത്, അവര്‍ക്ക് പാല്‍വര്‍ണ്ണമുള്ള ഹിമകട്ടയെ കറുപ്പ് നിറത്തില്‍ കാണാന്‍ എങ്കിലും കഴിയുന്നു!!
— — —
നിങ്ങളുടെ പ്രശ്നങ്ങള്‍ എത്ര വലിയതാണെന്ന് ഒരിക്കലും നോക്കരുത്. എന്നാല്‍ നിങ്ങള്‍ എത്ര ശക്തനും മിടുക്കനും ധൈര്യശാലിയും ബുദ്ധിമാനും സജീവവുമാണെന്ന് നോക്കുക. എങ്കില്‍ അപ്പോള്‍ മാത്രമേ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അത്ഭുതകരമായി പരിഹരിക്കപ്പെടുകയുള്ളൂ.
— — —
ഒരാള്‍ താന്‍ സ്വയം നിര്‍മ്മിച്ച തടവറയില്‍ വര്‍ഷങ്ങളോളം കഴിഞ്ഞാല്‍, ആ കാല്‍തുറുങ്കുകള്‍പ്പുറം സമൃദ്ധിയും സുഭിക്ഷതയും നിറഞ്ഞ ഒരു ജീവിതമുണ്ടെന്ന് നിങ്ങള്‍ക്ക് അവനെ എങ്ങനെ ബോധ്യപ്പെടുത്താന്‍ കഴിയും?
— — —
പ്രതീക്ഷയില്ലാത്ത ജീവിതം ഒഴിഞ്ഞ കവര്‍ പോലെയാണ്.
— — —
ദോശൈകദൃഷ്ടി ചോദിക്കുന്നു: എന്‍റെ പ്രശ്നത്തിന് ഒരു പരിഹാരവുമില്ലെന്ന് താങ്കള്‍ക്കറിയുമൊ?
ശുഭാപ്തി വിശ്വാസിയുടെ മറുപടി: താങ്കള്‍ പറയുന്നത് തീര്‍ച്ചയായും ശരിയാണ്. നിങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരമല്ല അനേകം പരിഹാരങ്ങള്‍ ഉണ്ട്.
— — —
മുറിവ് അത്രയധികം ആഴമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും? സൂര്യന്‍ അനിവാര്യമായും വീണ്ടും ഉദിക്കുമെന്ന കാര്യം മനസിലുണ്ടായിരിക്കട്ടെ. നിങ്ങളുടെ വ്രണം സുഖപ്പെടാനും അങ്ങനെ നിങ്ങള്‍ ഒരു പരിപാവന വ്യക്തിയാവുന്നത് വരേയും.
— — —
ഒരിക്കലും തലതാഴ്തരുത്. അപ്പോള്‍ നിങ്ങള്‍ ഗ്രൗണ്ട് അല്ലാതെ മറ്റൊന്നും കാണുന്നില്ല. പകരം, തല ഉയര്‍ത്തി പിടിക്കൂ. അപ്പോള്‍ ആകാശമല്ലാതെ മറ്റൊന്നും കാണുന്നില്ല. അതാണ് നിങ്ങളുടെ സ്വപ്നത്തിന്‍റെ, ലക്ഷ്യത്തിന്‍റെ, അഭിലാഷത്തിന്‍റെ പരിധി.
— — —
നിങ്ങള്‍ സങ്കടപ്പെടുമ്പോള്‍ ജീവിതത്തിന്‍റെ വേഗത ഭയാനകമാംവിധം മന്ദഗതിയിലാകുന്നു. ശാരീരികവും ആത്മീയവും മാനസികവുമായ അപകടകരമായ രോഗത്തിന് സങ്കടം കാരണമാവുന്നു. എന്നിട്ടും നിങ്ങള്‍ ആ ഇരുണ്ട ഇടുങ്ങിയ, ഒറ്റപ്പെട്ട താവളത്തില്‍ തന്നെ കഴിയുകയാണൊ? അത് ഒരു തെരെഞ്ഞെടുപ്പിന്‍റെ മാത്രം പ്രശ്നമാണ്.
— — —
ഓര്‍ക്കുക! പരാജയം ലോകത്തിന്‍റെ അവസാനമല്ല; നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അതിനാല്‍ ഉണരുകയും വിജയംവരെ പരിശ്രമിക്കുകയും ചെയ്യുക. കാരണം എന്ത്തന്നെയായാലും നിങ്ങളുടെ കണ്ണീരുകള്‍ക്ക് ചരിത്രം നിര്‍മ്മിക്കാന്‍ കഴിയില്ലല്ലോ?
വിവ: ഇബ്റാഹീം ശംനാട്
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE