Tuesday, March 28, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Vazhivilakk

കെട്ടിയിടേണ്ട, തുറന്നു വിടുകയും വേണ്ട; കൂടെ നിന്ന് ശക്തി പകരാം

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
07/03/2020
in Vazhivilakk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

You might also like

ഇസ്ലാമിക സമൂഹത്തിന്റെ ഭരണഘടനാ ആഘോഷകാലമാണ് വിശുദ്ധ റമദാൻ

തിരയടങ്ങിയ കടല് പോലെ

നോമ്പും പരീക്ഷയും

സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത്

സ്ത്രീകളെ വീട്ടില്‍ ചോറ്റിനും പേറ്റിനുമായി മാത്രം കെട്ടിയിടലാണ് പുരുഷ മേധാവിത്വ മതവക്താക്കള്‍ എന്നും ആഗ്രഹിക്കുന്നത്. ആ പരിസരത്തിലാണ് അവളുടെ ശബ്ദം നഗ്‌നതയാവുന്നതും മുഷ്ഠിചുരുട്ടല്‍ മത വിരുദ്ധമാവുന്നതുമെല്ലാം. ഇത്തരം ഓണ്‍ലൈന്‍ മുഫ്തിമാരെ ഉമ്മത്ത് അരികിലാക്കി കഴിഞ്ഞുവെങ്കിലും വേറെ ചിലര്‍ക്ക് അവള്‍ സര്‍വതന്ത്ര സ്വതന്ത്രയുമാണ്. അവള്‍ സ്വേഛപ്രകാരം പര്‍ദ്ദ ധരിക്കുമ്പോള്‍ ഉഷ്ണമനുഭവിക്കുന്നത് ഇത്തരം ലിബറലുകള്‍ക്കാണ്. മാറ് തുറന്ന് ‘ വത്തക്ക സമരം ‘ വിപ്ലവാത്മകതയും ശാഹീന്‍ ബാഗുകള്‍ മത തീവ്രതയുമാവുന്നത് ഫെമിനിസ്റ്റ് പേനയുന്തികള്‍ക്ക് മാത്രമല്ലെന്ന് സാരം.
മെയില്‍ ഷോവനിസ്റ്റുകള്‍ മാത്രമല്ല; മെയില്‍ ഫെമിനിസ്റ്റകളും സ്ത്രീയിലെ ദേഹത്തെ മാത്രമേ വിലമതിക്കുന്നുള്ളൂ. അവളുടെ ദേഹിയെ ബോധപൂര്‍വ്വമോ അല്ലാതെയോ അവഗണിക്കുന്നു.

ഇസ്ലാമില്‍ സ്ത്രീകള്‍ അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗമാണ്. അവരെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇസ്ലാമിക ആദര്‍ശം നിര്‍ദ്ദേശിക്കുന്നു.
മാന്യനല്ലാതെ അവരെ സ്‌നേഹിക്കില്ല; നിന്ദ്യര്‍ക്കേ അവരെ അനാദരിക്കാന്‍ കഴിയൂവെന്ന് മതം പഠിപ്പിക്കുന്നത് അത് കൊണ്ട് കൂടിയാണ്.സമൂഹത്തില്‍ ബാദ്ധ്യതകളും ഉത്തരവാദിത്തങ്ങളും ഉള്ളതു പോലെ തന്നെ അവര്‍ക്ക് അവകാശങ്ങളുമുണ്ടെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ‘സ്ത്രീകള്‍ക്കും ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാര്‍ക്ക് അവരില്‍നിന്ന് അവകാശങ്ങളുള്ളതുപോലെതന്നെ'(2:228).കുടുംബ സംസ്‌കരണത്തിനും, സമൂഹനിര്‍മ്മിതിക്കും അതുവഴി തലമുറകളുടെ സമുദ്ധാരണത്തിനും സ്ത്രീയുടെ പങ്ക് നിസ്തുലമാണെന്ന കാര്യവും വേദ ഗ്രന്ഥം അംഗീകരിക്കുന്നു.

‘സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു.പറയുക:അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കു വിധിനല്‍കുന്നു. സ്ത്രീകള്‍ക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങള്‍ നല്‍കാതിരിക്കുകയും, എന്നാല്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ മോഹിക്കുകയും ചെയ്യുന്ന അനാധസ്ത്രീകളുടെ കാര്യത്തിലും,ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് വായിച്ചുകേള്‍പ്പിക്കപ്പെടുന്നത്(നിങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക). അനാധകളോട് നിങ്ങള്‍ നീതിയോട് വര്‍ത്തിക്കണമെന്ന കല്പനയും(ശ്രദ്ധിക്കുക). നിങ്ങള്‍ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു (പൂര്‍ണമായി)അറിയുന്നവനാകുന്നു.’ ( 4:127)

Also read: ഫാസിസ്റ്റ് ഭ്രാന്ത്

സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ‘ഒരൊറ്റ ശരീരത്തില്‍നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു; അതേ ശരീരത്തില്‍നിന്ന് തന്നെ അതിന്റെ ഇണയെയും പടച്ചു. അവരണ്ടില്‍നിന്നുമായി ധാരാളം സ്ത്രീ പുരുഷന്മാരെ ലോകത്ത് അവന്‍ പരത്തുകയും ചെയ്തു’. ‘പുരുഷനാവട്ടെ, സ്ത്രീയാവട്ടെസല്‍ക്കര്‍മം അനുഷ്ഠിക്കുന്നത് ആരാണെങ്കിലും ശരി അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അങ്ങനെയുള്ളവരാകുന്നു സ്വര്‍ഗാവകാശികള്‍’. അല്ലാഹു പറയുന്നു: ‘സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല, നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ’ . ശാരീരികവും മാനസികവുമായ വിഷയങ്ങളില്‍ പുരുഷനും സ്ത്രീയും വ്യത്യസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയില്‍ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് ഖുര്‍ആന്‍ പറയുന്നു.’ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മന:സ്സംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക.ഇനി അതില്‍നിന്ന് വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്നപക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക’ ( 4:4).

‘സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു.പറയുക:അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കു വിധിനല്‍കുന്നു. സ്ത്രീകള്‍ക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങള്‍ നല്‍കാതിരിക്കുകയും, എന്നാല്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ മോഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ കാര്യത്തിലും,ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് വായിച്ചുകേള്‍പ്പിക്കപ്പെടുന്നത്(നിങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക). അനാഥകളോട് നിങ്ങള്‍ നീതിയോട് വര്‍ത്തിക്കണമെന്ന കല്പനയും(ശ്രദ്ധിക്കുക). നിങ്ങള്‍ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു (പൂര്‍ണമായി)അറിയുന്നവനാകുന്നു.’ ( 4:127)

‘സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നുംവെളിപ്പെടുത്താതിരിക്കുവാനും നീ പറയുക.അവരുടെ മക്കനകള്‍ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍,പിതാക്കള്‍, ഭര്‍തൃപിതാക്കള്‍,പുത്രന്മാര്‍,ഭര്‍തൃപുത്രന്മാര്‍,സഹോദരന്മാര്‍,സഹോദരപുത്രന്മാര്‍,സഹോദരീപുത്രന്മാര്‍,മുസ്ലീംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലം കൈകള്‍ ഉള്‍പ്പെടുത്തിയവര്‍(അടിമകള്‍)ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാകര്‍,സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്.തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. (24:31)
അതായത് കണ്ണു താഴ്ത്തല്‍ , അകലം പാലിക്കല്‍ എന്നീ ഹിജാബുകള്‍ മുസ്ലിം സമാജത്തിലെ എല്ലാ പ്രജകള്‍ക്കും ഒരുപോലെ ബാധകമാണെന്നര്‍ഥം.

Also read: ബഹിരാകാശ ശാസ്ത്രത്തെ വിസ്മയിപ്പിച്ച മുസ് ലിം ശാസ്ത്രജ്ഞ

സ്ത്രീകളെ അങ്ങേയറ്റം ആദരിക്കാനും മാതാവെന്ന നിലയിലും ഇണയെന്ന നിലക്കും സഹോദരിഎന്ന നിലക്കും പുത്രിഎന്ന നിലക്കുമെല്ലാം ആ പരിഗണന വകവെച്ചു കൊടുക്കാനും പ്രവാചകന്‍(സ) കല്പ്പിക്കുന്നു. ഉമര്‍(റ) പറയുന്നു: ‘ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ക്ക് ഒരു വിലയും കല്‍പിച്ചിരുന്നില്ല. എന്നാല്‍ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് അവര്‍ക്കും അവകാശമുണ്ടെന്ന് നമുക്ക് ബോധ്യമായത്’.

‘ഭൗതിക ലോകത്തെ ഏറ്റവും നല്ല വിഭവമാണ് സദ് വൃത്തയായ സ്ത്രീ. നീ അവളെ നോക്കിയാല്‍ നിന്നെ അവള്‍ സന്തോഷിപ്പിക്കും; നിന്റെ അഭാവത്തില്‍ നിന്റെയെല്ലാം അവള്‍ സംരക്ഷിക്കും’ . ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്: പ്രവാചകന്‍(സ) പറഞ്ഞു: ‘നാലു കാര്യങ്ങള്‍ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു അല്ലാഹുവെ വാഴ്ത്തുന്ന നാവ്, നന്ദിയുള്ള മനസ്സ്, പ്രയാസങ്ങള്‍ സഹിക്കാന്‍ കഴിയുന്ന ശരീരം, തന്റെ ശരീരത്തിലും ഭര്‍ത്താവിന്റെ ധനത്തിലും തിന്മ ആഗ്രഹിക്കാത്ത ഭാര്യ’ . പ്രവാചകന്‍(സ) പറഞ്ഞു: സ്ത്രീകള്‍ പുരുഷന്മാരുടെ ( ശഖാഇഖ് ) കൂടപ്പിറപ്പുകളാണ്’

നബി(സ)യോട് ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നല്ലനിലയില്‍ സഹവസിക്കാന്‍ ഏറ്റവും അര്‍ഹന്‍ ആരാണ്? അവിടുന്ന് പറഞ്ഞു: ‘നിന്റെ മാതാവ്’ അയാള്‍ വീണ്ടും ചോദിച്ചു: ‘പിന്നെ ആരാണ്?’ നബി(സ) പറഞ്ഞു: ‘നിന്റെ മാതാവ്.’ വീണ്ടും ചോദിച്ചു: ‘പിന്നെ ആരാണ്?’ ‘നിന്റെ മാതാവ്.’ അയാള്‍ പിന്നെയും ചോദിച്ചു: ‘ശേഷം ആരാണ്?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ പിതാവ്’

പ്രവാചകന്‍(സ) തുടരുന്നു : ‘ഏതൊരുവന് ഒരു പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്തുവോ അതുകാരണം പരലോകത്ത് അവന് സ്വര്‍ഗം ലഭിക്കുന്നതാണ്.’ ‘ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടായി. അവളെ അയാള്‍ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആണ്‍കുട്ടികള്‍ക്ക് അവളേക്കാള്‍ പ്രത്യേക പരിഗണന നല്‍കിയില്ല. എങ്കില്‍ അയാളെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്’ .

പെണ്‍ഭൂണഹത്യ വര്‍ദ്ദിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പോലും അവസരം നിഷേധിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു പ്രവാചകന്‍ മുഹമ്മദി(സ)ന്റെ ആഗമനം. അജ്ഞാന കാലത്തെ അറബികള്‍ പെണ്‍കുട്ടികളെ അപമാനത്തോടെ കണ്ടിരുന്നതായും ജീവനോടെ കുഴിച്ചു മൂടിയിരുന്നതായും ഖുര്‍ആന്‍ പറയുന്നു. ‘അവരിലൊരാള്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കഠിനദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടുപോവുന്നു. അവന്‍ ആളുകളില്‍നിന്ന് മാറി നടക്കുന്നു; ഈ സന്തോഷവാര്‍ത്ത ലഭിച്ചതിന് ശേഷം ആരെയും കാണാതിരിക്കാന്‍ വേണ്ടി. അപമാനം സഹിച്ചുകൊണ്ട് പുത്രിയെ വളര്‍ത്തണോ അതോ ജീവനോടെ കുഴിച്ചു മൂടണോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു’ . ഇത്തരമൊരു ഘട്ടത്തില്‍ പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന ദുരാചാരം ഇല്ലാതാക്കുകയും ഈ കൊടും ക്രൂരതക്ക് പാരത്രിക ലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഉണര്‍ത്തുകയും ചെയ്തു: ‘ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുഞ്ഞിനോട് ചോദിക്കപ്പെടുമ്പോള്‍; അവള്‍ എന്ത് തെറ്റിന്റെ പേരിലാണ് വധിക്കപ്പെട്ടത് എന്ന്!’.പെണ്‍കുട്ടികള്‍ ജനിക്കുന്നത് ദൈവാനുഗ്രഹമായി പഠിപ്പിക്കുകയും സ്വര്‍ഗ പ്രവേശനത്തിന് കാരണമാവുന്ന അനുഗ്രഹമാണെന്ന് പ്രവാചകന്‍(സ) ഉണര്‍ത്തുകയും ചെയ്തു: ‘ഒരാള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ടാവുകയും അവരെ അയാള്‍ നന്നായി പരിപാലിക്കുകയും ചെയ്താല്‍ അവര്‍ മൂലം അയാള്‍ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹനായിത്തീരും’
‘പുരുഷന്മാര്‍ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവര്‍ക്ക് വിഹിതമുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവര്‍ക്കും വിഹിതമുണ്ട്’. ഇമാം ഇബ്‌നു ഹസം പറയുന്നു: ‘വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭര്‍ത്താവിനോ അതിനെ എതിര്‍ക്കാന്‍ അവകാശമില്ല’

Also read: കലാപമല്ല, മുസ് ലിം വിരുദ്ധ – വംശീയ ഉന്മൂലനമാണ് ഡൽഹിയിൽ നടന്നത്

ഇണയെ തീരുമാനിക്കാനുള്ള അവകാശം ഇസ്ലാം സ്ത്രീക്ക് നല്‍കുന്നു. അവരുടെ സമ്മതമില്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ റദ്ദാക്കാനുള്ള അവകാശവും അനുവദിച്ചു നല്‍കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ‘മകളുടെ മാരനെ തീരുമാനിക്കാന്‍ രക്ഷിതാവിന് അധികാരമില്ല’ അബ്ദുല്ലാഹിബ്‌നു ബുറൈദ(റ)യില്‍നിന്ന് നിവേദനം: ഒരു യുവതി നബി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു’ ഇതുകേട്ട പ്രവാചകന്‍(സ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു നല്‍കി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: ‘എന്റെ പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തില്‍ പിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്’

‘മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്’ ( 4:7) മുതല്‍ തുടങ്ങുന്ന വാചകങ്ങള്‍ വാസ്തവത്തില്‍ ലോക അനന്തരാവകാശ പ്രഖ്യാപനങ്ങളിലെ വിപ്ലവ പ്രഖ്യാപനമാണ്.

സ്ത്രീത്വത്തിന് ഇന്ത്യയിലെ രണ്ടു പ്രബല മതങ്ങള്‍ നല്കുന്ന വിലയെന്തെന്ന് ഇവിടെ ചെറുതായി ഓര്‍ക്കുന്നത് നന്നാവും. പെണ്ണായി ജനിക്കുന്നവള്‍ ബാല്യത്തില്‍ അച്ഛന്റെയും അമ്മയുടെയും യൗവ്വനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യത്തില്‍ മക്കളുടെയും സംരക്ഷണയിലായിരിക്കണമെന്ന്’

(പിതാ രക്ഷതി കൗമാരേ ഭര്‍ത്താ രക്ഷതിയൗവ്വനേ പുത്രോ രക്ഷതി വാര്‍ധക്യേ നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” ) (മനുസ്മൃതി 9:12) പറയുന്നു.
ഒരിക്കലും അവള്‍ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്നായിരുന്നു പാരമ്പര്യ വിശ്വാസവും ആചാരവും ; മതത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ സ്വാതന്ത്ര്യം മോഹിച്ചു ജീവിക്കുന്ന അവള്‍ ഒരിക്കലും മോചിതയാവില്ല. സ്ത്രീയെ സൃഷ്ടിച്ചത് ബ്രഹ്മനെന്നു ഹൈന്ദവ പുരാണങ്ങള്‍ പറയുന്നു. ഒരേ സൃഷ്ടിയില്‍ സ്ത്രീയും പുരുഷനുമായി ദ്വൈതഭാവമാണുള്ളത്. സന്താനോത്ഭാദനശക്തി, വംശപരമ്പരകള്‍ മുതലായവകള്‍ പുരുഷനും സ്ത്രീയുമായുള്ള ഈ സൃഷ്ടി വൈഭവത്തില്‍ അടങ്ങിയിരിക്കുന്നു. സ്ത്രീയെന്നാല്‍ പ്രകൃതിയുടെ വരദാനമെന്നും ഭൂമിദേവിയുടെ മൂര്‍ത്തീകരണമെന്നുമെല്ലാം ഹിന്ദു ഗ്രന്ഥങ്ങളില്‍ വായിക്കാം. ശക്തി സ്വരൂപണിയെന്നാണ് അവളുടെ മറ്റൊരു പേര്. അവളില്‍ പരിശുദ്ധിയുടെ ഊര്‍ജം നിലകൊള്ളുന്നു. അവള്‍ മാതാവും ‘അമ്മ ദേവതയും ദേവിയുമെല്ലാമാണ്.

ഇന്നുള്ള ലോകത്തിലെ മിക്ക മതങ്ങളും പുരുഷ ദൈവങ്ങളെ ആരാധിക്കുമ്പോള്‍ ഹിന്ദുക്കള്‍ സ്ത്രീ ദൈവങ്ങളെയും ദേവികളെയും ആരാധിക്കുന്നു എന്നത് നേരാണ് . ഭൂമി ദേവിയെ സ്ത്രീയുടെ പ്രതിച്ഛായയില്‍ കാണുന്നു. ദൈവത്തിനും അനേകം കൂട്ടുകാരികളായി ദേവിമാരുമുണ്ട്. സ്ത്രീകളെ വാക്കാല്‍പോലും പീഡിപ്പിക്കാന്‍ പാടില്ലെന്ന് ഹിന്ദു നിയമസംഹിതകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ജീവിതാവസാനം വരെ സ്ത്രീകളെ സംരക്ഷിക്കുകയെന്നതും പുരുഷന്റെ കടമയാണ്. അവളെ ഒരിക്കലും ഉപേക്ഷിക്കാന്‍ പാടില്ലെന്നും ദൈവസന്നിധിയില്‍ പ്രതിജ്ഞ ചെയ്യുന്നു. അതുപോലെ പ്രായമായ അമ്മയെയും ആശ്രയിച്ചു കഴിയുന്ന മക്കളെയും നോക്കാനുള്ള കടമയുമുണ്ട്. അങ്ങനെ പൗരാണിക തത്ത്വങ്ങളില്‍ സ്ത്രീയെ വാനോളം പുകഴ്ത്തുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും സ്ത്രീയ്ക്ക് വേണ്ടി എഴുതിയുണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തില്‍ ഭൂരിഭാഗം സ്ത്രീകളുടെ ജീവിതം കഷ്ടമാണ്. അവള്‍ ദേവിയായിട്ടല്ല ഭര്‍ത്താവിന്റെ സേവികയായിട്ടാണ് ജീവിക്കുന്നത്. ലോകത്തിലുള്ള മറ്റെല്ലാ മതങ്ങള്‍പോലെ ഹിന്ദുമതവും പുരുഷ മേധാവിത്വത്തിലുള്ളതാണ്. സ്ത്രീകള്‍ക്ക് കുടുംബത്തില്‍ രണ്ടാം സ്ഥാനമേയുള്ളൂ. സ്ത്രീയുടെ പ്രാഥമിക കടമ ഭര്‍ത്താവിനെ സഹായിക്കുകയെന്നു സ്മൃതികളും പുരാണങ്ങളും പറയുന്നു.

Also read: സ്വാതന്ത്ര്യ വാഞ്ചയെ കൂച്ചു വിലങ്ങിടാന്‍ സാധ്യമല്ല

സ്ത്രീയെ ശക്തിയും ദേവിയുമായി പുരാണങ്ങളില്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ സ്ത്രീയുടെ സ്ഥാനം എന്നും സമൂഹത്തില്‍ താണ നിലവാരത്തിലായിരുന്നു. അവള്‍ ശക്തിയുടെ മൂര്‍ത്തികരണമായിരിക്കാം. എന്നാല്‍ അവളുടെ ശക്തിയുടെ ഏജന്റ് എക്കാലവും പുരുഷനായിരിക്കും. അങ്ങനെ സ്ത്രീയ്ക്ക് അവരുടെ വ്യക്തിത്വം നഷ്ടപ്പെടുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും സ്ത്രീയ്ക്ക് പ്രഭാതം മുതല്‍ ജോലി ചെയ്യണം. ദേശീയ തലത്തില്‍ സ്ത്രീകളും പുരുഷന്മാരുമായുള്ള എണ്ണത്തില്‍ സ്ത്രീകളുടെ എണ്ണം കുറവാണ്. പുരുഷന്മാരെക്കാളും സ്ത്രീകളുടെ ആയുസും കുറവായി കാണുന്നു. വര്‍ഷംതോറും സ്ത്രീകളുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരിക്കുന്നു. ആയിരം പുരുഷന്മാര്‍ക്ക് തൊള്ളായിരം സ്ത്രീകളുള്ള അനുപാതമാണ് നിലവിലുള്ളത്.

ഭാര്യ ഭര്‍ത്താക്കന്മാരില്‍ ഒരു സ്ത്രീയും ഒരു പുരുഷനും ചെയ്യേണ്ട ജോലികളെന്തെല്ലാമെന്ന് സ്മൃതികളില്‍ വിവരിച്ചിട്ടുണ്ട്. ഭാര്യയെക്കാള്‍ ഭര്‍ത്താവിനാണ് കൂടുതലും ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളും നിഷിപ്തമായിരിക്കുന്നത്. വേദങ്ങള്‍ പ്രകാരമുള്ള മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് പുരുഷന്മാര്‍ മാത്രം. മതാനുഷ്ഠാനങ്ങളില്‍ അവര്‍ നേതൃത്വം കൊടുക്കണം. പൂജാ കര്‍മ്മങ്ങള്‍ സ്ത്രീകള്‍ക്ക് ചെയ്യാന്‍ പാടില്ല. വീടിനുള്ളില്‍ സ്ത്രീകള്‍ക്ക് പൂജ ചെയ്യാം. എന്നിരുന്നാലും ബലിയിടുന്ന കര്‍മ്മങ്ങള്‍ പുരുഷന്മാര്‍ക്കു മാത്രമേ ചെയ്യാന്‍ അവകാശമുള്ളൂ. സ്ത്രീ എന്നും പുരുഷന്റെ സംരക്ഷണയിലും ആശ്രയത്തിലുമായിരിക്കും. അമ്മയെന്ന നിലയില്‍ അവര്‍ക്ക് കുഞ്ഞുങ്ങളെയും സംരക്ഷിക്കണം. ഭര്‍ത്താവിന്റെ പങ്കാളിയായി ഭര്‍ത്താവിനെയും, ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ശുശ്രുഷിക്കണം.

പുരാണത്തിലെ ചാരിത്രവതികളായ സീതയെപ്പോലെയുള്ള സ്ത്രീകളെയാണ് മാതൃകയായി കാണുന്നത്. സ്ത്രീ മഹത്വത്തെപ്പറ്റി വാചാലമാകുമ്പോള്‍ സീതയും സത്യവതിയും പാഞ്ചാലിയും, ഗംഗയും കുന്തിയും ശകുന്തളയും വിഷയങ്ങളായി വരും. സ്വകാര്യ ജീവിതത്തിലും സ്ത്രീകള്‍ മഹത്തുക്കളായ ദേവിമാരെ മാതൃകയാക്കാനാണ് ഗുരുക്കന്മാരും ഉപദേശിക്കുന്നത്. ശ്രീ രാമന്റെ സീതയ്ക്കും പാഞ്ചാലിക്കും കുന്തിക്കും പരീക്ഷണങ്ങളെ നേരിടേണ്ടി വന്നു. അത്തരം പരീക്ഷണങ്ങള്‍ ഒരു സ്ത്രീ നേരിടാന്‍ തയ്യാറായിരിക്കണം. വിവാഹിതയായ ഹിന്ദു സ്ത്രീ ദാസിയെപ്പോലെയായിരിക്കണം. ഉത്തരവാദിത്വമുള്ള അമ്മയായിരിക്കണം. കുടുംബത്തിലുള്ള എല്ലാവരുടെയും ഇഷ്ടങ്ങള്‍ നോക്കി പരിചരിക്കുകയും അവരെ സ്‌നേഹിക്കുകയും വേണം.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയും ‘സതി’യെന്ന ആചാരത്തിന്റെ വെളിച്ചത്തില്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവു മരിച്ചു കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും ചാടി ആത്മാഹുതി ചെയ്യണമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമം മൂലം പിന്നീട് സതി നിരോധിക്കുകയാണുണ്ടായത്. 1829ല്‍ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ബെനഡിക് പ്രഭുവാണ് ‘സതി’ നിര്‍ത്തല്‍ ചെയ്തത്. വിധവകള്‍ക്ക് വിവാഹം കഴിക്കാനുള്ള നിയമം 1856ല്‍ പാസായി. വിവാഹിതരായുള്ള സ്ത്രീകളുടെ സ്വത്തവകാശ നിയമം 1874ല്‍ പ്രാബല്യത്തിലും വന്നു. 1929ല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം (ശാരദ ആക്ട്) നിരോധിച്ചു. അടുത്ത കാലത്തെ പരിഷ്‌ക്കരണമനുസരിച്ച് വിവാഹിതരാകാന്‍ പെണ്‍ കുട്ടികള്‍ക്ക് പതിനെട്ടും ആണ്‍കുട്ടികള്‍ക്ക് ഇരുപത്തൊന്നും വയസുണ്ടായിരിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നല്‍കണമെന്ന നിയമവും നടപ്പിലാക്കി. സാമൂഹിക ചിന്തനീയമായ വിവിധ തരം നിയമങ്ങള്‍ കാലാകാലങ്ങളില്‍ പാസായിട്ടും യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്നവരില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പാരമ്പര്യ ചിന്തകളെ മുറുകെ പിടിക്കാനാണ് ഹൈന്ദവരിലെ തീവ്ര മതതീക്ഷ്ണതയുള്ളവര്‍ എക്കാലവും ചിന്തിച്ചിരുന്നത്.

Also read: വേരുറയ്ക്കുന്ന വ്യക്തിത്വം

സതി നിര്‍ത്തല്‍ ചെയ്ത ശേഷവും സ്ത്രീകളുടെ അവസ്ഥകള്‍ പഴയതിനേക്കാളും പരിതാപകരമായിരുന്നു. ഭര്‍ത്താവ് മരിച്ചു വിധവയായാല്‍ സമൂഹത്തില്‍ നിന്നു അവര്‍ തിരസ്‌ക്കരിക്കപ്പെടുമായിരുന്നു. വിധവയായ സ്ത്രീയ്ക്ക് യാതൊരു അന്തസ്സും കല്‍പ്പിച്ചിരുന്നില്ല. അവരുടെ മക്കളുടെ നിയന്ത്രണത്തിലോ ബന്ധുക്കളുടെ നിയന്ത്രണത്തിലോ കഴിച്ചുകൂട്ടണമായിരുന്നു. അവരെ എല്ലാ വിധത്തിലും ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജീവിതം നിത്യവും യാതനകളില്‍ക്കൂടി കടന്നുപോയിരുന്നു. ചെറുപ്പക്കാരികളായ വിധവകളെങ്കില്‍ ജീവിതം കൂടുതല്‍ അരാജകത്വം നിറഞ്ഞതുമായിരിക്കും. ഭര്‍ത്താവ് ചെറുപ്പത്തിലേ മരിക്കുന്നുവെങ്കില്‍ അയാളുടെ അടുത്ത ബന്ധുക്കള്‍ വിധവയായി തീര്‍ന്ന സ്ത്രീയെ പഴിചാരുകയും കുടുംബത്തിനു വന്ന ദൗര്‍ഭാഗ്യവസ്ഥയ്ക്കു കാരണം സ്ത്രീയെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അവളുടെ വലത്തുകാല്‍ കുത്തിയുള്ള ഭവന പ്രവേശനം കാലന്റെ വരവായും ചിത്രീകരിച്ചിരുന്നു. അങ്ങനെ വിധവകളുടെ ജീവിതം ക്ലേശകരവും ദുരിതങ്ങള്‍ നിറഞ്ഞതുമായിരുന്നു.

ഗുപ്ത രാജാക്കന്മാരുടെ കാലത്ത് സ്ത്രീകള്‍ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു. രാജകീയ ഭരണ സംവിധാനങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളും പങ്കാളികളായിരുന്നു. ഉത്തരവാദിത്വങ്ങളുള്ള ജോലികള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്തിരുന്നു. രാജകീയ ചര്‍ച്ചകളില്‍ അവരും പങ്കു ചേര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെയുള്ള സ്ത്രീകളുടെ കാര്യനിര്‍വഹണങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്ന ജാതികള്‍ക്ക് മാത്രമുള്ളതായിരുന്നു. താണ ജാതികളില്‍ സ്ത്രീ സ്വാതന്ത്ര്യം തന്നെ അനുവദിച്ചിരുന്നില്ല. ചാതുര്‍വര്‍ണ്യം കല്‍പ്പിച്ചിരുന്ന ഭാരതത്തില്‍ പുരുഷന്മാര്‍ക്കായിരുന്നു പ്രാമാണ്യമുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് എന്തെങ്കിലും ബഹുമാനം കല്പിച്ചിരുന്നത് അവര്‍ മകളായിരിക്കുമ്പോഴും അമ്മയായിരിക്കുമ്പോഴും, ഭാര്യയായിരിക്കുമ്പോഴും മാത്രമായിരുന്നു.

സ്വാതന്ത്ര്യം കിട്ടുന്നവരെ ഹിന്ദുക്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വിവാഹം ചെയ്യാന്‍ കഴിയുമായിരുന്നു. അല്ലെങ്കില്‍ സ്ത്രീകളെ സ്വന്തം വീട്ടില്‍ വെപ്പാട്ടികളായി താമസിപ്പിക്കാന്‍ സാധിക്കുമായിരുന്നു. സമൂഹത്തിലെ ഉന്നതരും ഭൂപ്രഭുക്കളും, കച്ചവടക്കാരും മന്ത്രിമാരും വലിയ ഉദ്യോഗങ്ങള്‍ വഹിക്കുന്നവരും യാതൊരു സങ്കോചവും കൂടാതെ വ്യപിചാര ശാലകളിലും പോയിരുന്നു. അതേ സമയം വീട്ടിലുള്ള സ്ത്രീകളെ ജയിലറകള്‍ക്ക് തുല്യമായി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയെ പര പുരുഷന്മാരുമായി സംസാരിക്കാന്‍പോലും അനുവദിച്ചിരുന്നില്ല. ഇത്തരം വൈകൃതങ്ങളായ നിയമങ്ങള്‍ മനുസ്മൃതിയിലും ഹിന്ദു പുരാണങ്ങളിലും എഴുതി ചേര്‍ത്തിട്ടുണ്ട്. മനുസ്മൃതിയുടെ നിയമങ്ങള്‍ സ്ത്രീകളോട് യാതൊരു ദയയും പ്രകടിപ്പിക്കുന്നില്ല. അതിലെ സ്ത്രീ വിരുദ്ധങ്ങളായ നിയമങ്ങള്‍ ഹിന്ദുക്കള്‍ പാലിക്കാറില്ലെങ്കിലും രാജാക്കന്മാരുടെ കാലത്തു അത്തരം നിയമങ്ങള്‍ കര്‍ശനമായിരുന്നു. ഉയര്‍ന്ന ജാതികളിലെ കൊച്ചു പെണ്‍കുട്ടികള്‍ വൃദ്ധ പുരുഷന്മാരെ വിവാഹം കഴിക്കുന്ന വ്യവസ്ഥിതികളുമുണ്ടായിരുന്നു. ചെറുപ്രായത്തില്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ ജീവിതവും അങ്ങേയറ്റം ശോചനീയവും കഷ്ടതകള്‍ നിറഞ്ഞതുമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ സ്ത്രീകളുടെ നേരെയുളള വിവേചനങ്ങളെപ്പറ്റി ആദ്യമായി ശബ്ദം ഉയര്‍ത്തുവാന്‍ ആരംഭിച്ചത്. അവരില്‍ രാജാ റാം മോഹന്റായി, ഈശ്വര ചന്ദ്ര വിദ്യാസാഗര്‍, ജ്യോതി ഫുലെ, എന്നിവര്‍ ഉള്‍പ്പെടുന്നു. സ്ത്രീകളുടെ പൗര സ്വാതന്ത്ര്യം ഉയര്‍ത്തണമെന്നുള്ള ചിന്താഗതികളുമായി ദേശീയ തലത്തിലും സാമൂഹിക തലത്തിലും പരിഷ്‌കാര ചിന്താഗതിക്കാരായ ആചാര്യന്മാര്‍ രംഗത്തു വന്നിരുന്നു. മഹാത്മാ ഗാന്ധിയും സാമൂഹിക പരിഷ്‌കര്‍ത്താക്കളോടൊപ്പം മുമ്പില്‍ തന്നെയുണ്ടായിരുന്നു. അതനുസരിച്ച് സ്ത്രീകള്‍ അടച്ചിട്ടിരുന്ന മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പുറത്തു വന്നു സ്വാതന്ത്ര്യ സമരത്തിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വതന്ത്ര്യം കിട്ടി കഴിഞ്ഞു ഭരണഘടന എഴുതിയുണ്ടാക്കുകയും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക നിലകളില്‍ തുല്യ നീതിയും തുല്യ സ്വാതന്ത്ര്യവും നിയമാനുസൃതമാക്കുകയും ചെയ്തു. സ്വതന്ത്രമായി ചിന്തിക്കാനും ആരാധിക്കാനും പുരുഷനെപ്പോലെ സ്ത്രീക്കും അവകാശങ്ങള്‍ നല്‍കി. ഭരണഘടന സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ അനുവദിച്ച വഴി സ്ത്രീകള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ നേടുന്നതിനെപ്പറ്റി ഒരു ഉള്‍ബോധവുമുണ്ടായി.

അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിവിധ തുറകളില്‍ പരിഹാരം കാണാനും സാധിച്ചു. സരോജിനി നായിഡു, കമലാദേവി, ചതോപത്യയായ മുതലായ പേരുകേട്ട വനിതകളും ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നു. വിജയ ലക്ഷ്മി പണ്ഡിറ്റ്, രേണു ചക്രവര്‍ത്തി മുതലായ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നപ്പോള്‍ സ്ത്രീ ജനങ്ങളില്‍ മാറ്റത്തിന്റേതായ ഒരു തുടക്കവും കുറിച്ചു . എന്നിരുന്നാലും സ്ത്രീകളില്‍നിന്നും വരുമാനം ഇല്ലായ്മ, ജാതി വ്യവസ്ഥ, കുറഞ്ഞ വിദ്യാഭ്യാസം എന്നിവകള്‍ സ്ത്രീകളെ അപകര്‍ഷതാബോധത്തോടെ നയിച്ചിരുന്നു. ഒരു ദളിത സ്ത്രീ ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീകളേക്കാള്‍ ഇരട്ടി വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഫാക്റ്ററി തൊഴിലാളികളെ ഫാക്ടറി ഉടമകള്‍ ചൂഷണം ചെയ്തു കൊണ്ടിരുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം കൊടുത്തിരുന്നു. ഭരണഘടന എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും സ്ത്രീയെ എന്നും താഴ്ത്തികെട്ടുന്ന വ്യവസ്ഥകളാണ് സമൂഹം എന്നും പുലര്‍ത്തിയിരുന്നത്.

സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യുന്ന മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ജോലിസ്ഥലത്തും വെല്ലുവിളികളെ പലപ്പോഴും നേരിടേണ്ടി വരുന്നു. ജാതിക്കു പുറത്തുള്ള സമൂഹത്തില്‍ നിന്നും വിവാഹം കഴിച്ചാലും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ചില സമയങ്ങളില്‍ വിവാഹിതരായവരെ കൊലയും ചെയ്യാറുണ്ട്. അല്ലെങ്കില്‍ ഗ്രാമീണത്തലവന്മാര്‍ അവരെ സമൂഹത്തില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മകള്‍ എന്ത് പഠിക്കണമെന്ന കാര്യത്തിലും നിര്‍ബന്ധ സ്വഭാവം പ്രകടിപ്പിക്കുന്നു. ആരെ വിവാഹം കഴിക്കണമെന്ന കാര്യത്തിലും മാതാപിതാക്കളുടെ താല്പര്യവും കൂടി പരിഗണിക്കണം.

സ്വന്തം ഭവനത്തിലെ ബന്ധു ജനങ്ങളില്‍ നിന്നുള്ള പീഡനവും സ്ത്രീകളെ അലട്ടുന്നു. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യാറുമില്ല. വധുവിനെ കത്തിക്കലും സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളും ഇന്ത്യയില്‍ വളരെയേറെയാണ്. പെണ്‍കുഞ്ഞു ജനിക്കുകയാണെങ്കില്‍ കുഞ്ഞിനെ ഇല്ലാതാക്കുന്നതും വടക്കേ ഇന്ത്യയില്‍ സാധാരണമാണ്. കുഞ്ഞായിരിക്കുന്ന കാലങ്ങളിലും ആണ്‍പിള്ളേര്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കും. പെണ്‍കുട്ടികളെ വേണ്ടവിധം മാതാപിതാക്കള്‍ സംരക്ഷിക്കുകയുമില്ല. സ്ത്രീ വിവേചനം ഗര്‍ഭപാത്രം മുതല്‍ തുടങ്ങുന്നതുകൊണ്ട് സ്ത്രീകള്‍ വളരെ കുറവായ അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് പെണ്‍കുട്ടികളെ ലൈംഗിക ജോലിക്കായി മാതാപിതാക്കള്‍ വില്‍ക്കുന്നു. അല്ലെങ്കില്‍ അടിമ ജോലിക്കായി അയക്കുന്നു.

സ്ത്രീകള്‍ക്കായി ചില പ്രത്യേക ജോലികള്‍ പാരമ്പര്യമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതലും ബുദ്ധിമുട്ടും പ്രശ്‌നങ്ങള്‍ നിറഞ്ഞ ജോലികളും സ്ത്രീകള്‍ക്കു ലഭിക്കുന്നു. ദരിദ്രരായവര്‍ക്ക് കുടുംബം നില നിര്‍ത്തണമെങ്കില്‍ സ്ത്രീകളും പുരുഷന്മാര്‍ക്കൊപ്പം കൂലിപ്പണിക്ക് പോവേണ്ടതായുണ്ട്. എന്നാല്‍ കൂലിയില്‍ അവിടെയും അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭ്യമല്ല. കൃഷിയിലും മരാമത്ത് പണികളിലും സ്ത്രീകള്‍ നിത്യവൃത്തിക്കായി ജോലി ചെയ്യുന്നു. സ്വകാര്യ കുടുംബ ബിസിനസിലും സ്ത്രീകള്‍ പങ്ക് വഹിക്കുന്നുണ്ട്. ടെക്സ്റ്റയില്‍, ചണം, കല്‍ക്കരി, തോട്ട വ്യവസായങ്ങളിലും അനേക സ്ത്രീ തൊഴിലാളികളുണ്ട്. വീട്ടിലെ ജോലിയും, കന്നുകാലി വളര്‍ത്തലും കൃഷിയില്‍ ഭര്‍ത്താവിനെ സഹായിക്കലും ഭക്ഷണം പാകം ചെയ്യലും സ്ത്രീകള്‍ ചെയ്യുന്നു. അടുപ്പില്‍ തീ കത്തിക്കാന്‍ വിറകും പാത്രത്തില്‍ വെള്ളവും ദൂരസ്ഥലങ്ങളില്‍നിന്നു അവര്‍ ചുമന്നു കൊണ്ട് വരണം. തൊഴില്‍സ്ഥലത്തും സ്ത്രീ തൊഴിലാളികള്‍ സുരക്ഷിതരുമല്ല. നീണ്ട മണിക്കൂര്‍ ജോലിയും തുച്ഛമായ പ്രതിഫലവും അവര്‍ക്ക് ലഭിക്കുന്നു.

ഭാരതീയ സംസ്‌ക്കാരത്തില്‍ ഒരു സ്ത്രീയുടെ ചാരിത്ര്യത്തിന് അമൂല്യമായ വില കല്പിച്ചിട്ടുണ്ട്. ചെറു പ്രായത്തിലുള്ള വിവാഹവും ജീവിതാവസാനം വരെയുള്ള ഭാര്യ ഭര്‍ത്താക്കന്മാരുടെ വൈവാഹിക ബന്ധവും ഭാരതീയ കാഴ്ചപ്പാടുകളില്‍ നമുക്ക് കാണാം. വിവാഹം വേര്‍പെടുത്തലും വിധവയായി ജീവിക്കലും ഒരു സ്ത്രീയെ ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍ എത്തിക്കുന്നു. സ്ത്രീധനവും ആര്‍ത്തി പിടിച്ച പുരുഷന്റെ ധനമോഹവും സ്ത്രീയുടെ വൈവാഹിക ബന്ധത്തിന്റെ ഭാഗമാണ്. പുരുഷന്മാരില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും സര്‍ക്കാര്‍ ജോലിക്കാരും പ്രൊഫഷണല്‍ തൊഴിലുള്ളവരും വിവാഹിതരാകുമ്പോള്‍ വന്‍തുകകള്‍ സ്ത്രീധനം ആവശ്യപ്പെടുന്നു. വരുമാനമുള്ള സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവദിക്കാതെ ചില മാതാപിതാക്കള്‍ അവരെ ചൂഷണം ചെയ്യാറുമുണ്ട്. പെണ്‍ക്കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും തൊഴിലുണ്ടെങ്കിലും സ്ത്രീധനത്തിന് കുറവ് വരില്ല. സ്ത്രീധനത്തിന്റെ അപര്യാപ്തതയില്‍ വധുവിനെ കൊലചെയ്യുന്നതും നിത്യ സംഭവങ്ങളാണ്. വധു വീട്ടുകാര്‍ കൂടെക്കൂടെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും എത്തിച്ചില്ലെങ്കില്‍ യുവതിയായ ഭാര്യയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും പീഡിപ്പിക്കുകയും ചെയ്യുന്നു. ജനിക്കുന്ന കുട്ടി പെണ്ണായാലും പഴി സ്ത്രീക്കായിരിക്കും. ചിലപ്പോള്‍ പുത്തന്‍ വധുവിനെവരെയും വീട്ടില്‍നിന്നും പുറത്താക്കും. ഭര്‍ത്താവിന്റെ കുടുംബത്തിലെ പീഡനമേറ്റ മകളെ അവരുടെ മാതാപിതാക്കള്‍ സ്വന്തം വീട്ടില്‍ കയറ്റാതെയുമിരിക്കും. ഭര്‍ത്താവുമായി വഴക്കുകൂടി മടങ്ങി വരുന്ന മകളെ അഭിമാന പ്രശ്‌നമായതിനാല്‍ തിരിച്ചു സ്വീകരിക്കാന്‍ തയ്യാറാവുകയുമില്ല. അവസാനം അവള്‍ ആത്മഹത്യ ചെയ്യുകയോ ബന്ധുജനങ്ങളാല്‍ കൊല ചെയ്യപ്പെടുകയോ ചെയ്യും.

ആധുനിക കാലത്തു സ്ത്രീകളെപ്പറ്റിയുള്ള പുരുഷലോകത്തിന്റെ സാമൂഹിക ചിന്താഗതികളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതും ആശ്വാസപ്രദമാണ്. സ്ത്രീകളുടെ ഇന്നത്തെ സാമൂഹികമായ വ്യവസ്ഥിതികള്‍ വിവരിക്കാന്‍ പ്രയാസമാണ്. നാനാവിധ സമൂഹങ്ങള്‍ ഇന്ന് സങ്കീര്‍ണ്ണങ്ങളായ ചിന്താഗതികളാണ് പുലര്‍ത്തിവരുന്നത്. ഗ്രാമീണരുടെ ജീവിതചര്യകളെക്കാള്‍ വ്യത്യസ്തമാണ് പട്ടണത്തിലെ ജനങ്ങളുടെ ജീവിതം. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവിത രീതി മറ്റൊരു തരത്തിലുമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി നിയന്ത്രണങ്ങള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ നിലവിലുണ്ട്. അതുപോലെ പട്ടണത്തില്‍ താമസിക്കുന്ന സ്ത്രീകളും പാരമ്പര്യ വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികരാല്‍ അസ്വസ്ഥരാണ്. ഇക്കാര്യത്തില്‍ സ്ത്രീകളുടെ സാമ്പത്തികമായ സുസ്ഥിരത ഒരു പ്രധാന ഘടകമായും കരുതണം. അവരുടെ മെച്ചമായ വിദ്യാഭ്യാസം ചിലപ്പോള്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബത്തിലെ മറ്റുള്ളവരുമായി സഹമനോഭാവത്തോടെ ജീവിക്കാന്‍ സഹായകമാവുകയും ചെയ്യുന്നു.

കാലം മാറിയപ്പോള്‍ വിധവകള്‍ക്കും മെച്ചമായ ജീവിതവും സൗകര്യങ്ങളും ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിധവകള്‍ക്ക് പഴയ മാമൂലുകള്‍ ഭേദിച്ച് വീണ്ടും വിവാഹിതരാവുകയും ചെയ്യാം. ഇന്ന് ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് മറ്റുള്ളവരില്‍നിന്ന് സഹതാപവും ലഭിക്കുന്നു. എന്നാലും കുടുംബത്തില്‍ മറ്റു വിവാഹങ്ങള്‍ വരുമ്പോള്‍ ഇന്നും അവര്‍ക്കെതിരെ വിവേചനങ്ങളുണ്ട്. വിവാഹം പോലുള്ള ആചാരങ്ങളില്‍ അവരെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തും. വിവാഹിതരായി ഭര്‍ത്താവ് ഉള്ളവരെ മാത്രമേ ആചാരങ്ങളില്‍ പങ്കു കൊള്ളാനും ചില കര്‍മ്മങ്ങളില്‍ പങ്കാളിയാവാനും അനുവദിക്കുള്ളൂ.

ഗ്രാമീണ ജീവിതവുമായി കണക്കാക്കുമ്പോള്‍ പട്ടണ പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിത നിലവാരം വളരെയധികം വ്യത്യസ്തമാണെന്നു കാണാം. പട്ടണത്തില്‍ താമസിക്കുന്നവരില്‍ ഉന്നത ജോലികളുള്ളവരില്‍ സ്ത്രീകളെയും കാണാം. ഡോക്ടര്‍, എന്‍ജിനീയര്‍ എന്നീ നിലകളില്‍ പ്രൊഫഷണല്‍ ജോലികള്‍ ചെയ്യുന്ന അനേകം സ്ത്രീകളുമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും വഹിക്കണം. പുരുഷന്മാരായിരിക്കും കുടുംബത്തെ നിയന്ത്രിക്കുന്നത്. നല്ല ശമ്പളത്തോടെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും കുടുംബ ഭാരത്തില്‍ നിന്നും അവര്‍ മുക്തരായിരിക്കില്ല. കുട്ടികളുടെ കാര്യവും അടുക്കള ജോലിയുടെ ചുമതലയും വഹിക്കേണ്ടത് സ്ത്രീകളായിരിക്കണമെന്നുള്ള സാമൂഹിക കാഴ്ചപ്പാടിന് മാറ്റവും വന്നിട്ടില്ല.

സ്വതന്ത്ര ഇന്ത്യ ടെക്കനോളജിക്കല്‍ യുഗത്തില്‍ക്കൂടി പരിവര്‍ത്തന വിധേയമായി കടന്നുപോവുന്നു. അതോടൊപ്പം സ്ത്രീകളുടെ സാമൂഹിക ക്ഷേമത്തിനും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ അവരുടെ പുരോഗമനങ്ങള്‍ക്കും കാരണമായിരുന്നു. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ സാമൂഹികമായി വളരെയധികം മെച്ചപ്പെട്ട ജീവിത നിലവാരം പുലര്‍ത്തുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പാടില്ലാന്നു ചിന്തിക്കുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. വീട്ടു ജോലികള്‍ മാത്രം സ്ത്രീകള്‍ പഠിക്കുകയെന്ന ചിന്താഗതികളായിരുന്നു പുരുഷ ലോകത്തിനുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെങ്കില്‍ അവള്‍ വിധവയാകുമെന്ന അന്ധവിശ്വാസവും ചിലര്‍ പൂലര്‍ത്തിയിരുന്നു. ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള വഴികള്‍ തുറന്നു കൊടുത്തിരുന്നത്. പത്തൊമ്പാതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്ക് സ്ത്രീകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുകയെന്നത് എളുപ്പമായിരുന്നില്ല. അത് വളരെയധികം ശ്രമകരമായ ജോലിയായിരുന്നു. പിന്നീട് സ്ത്രീകളെ മിഡില്‍ സ്‌കൂളിനപ്പുറം പഠിപ്പിക്കരുതെന്നായി. വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് നല്‍കിയാല്‍ പുരാതനകാലം മുതല്‍ കാത്തു സൂക്ഷിച്ചിരുന്ന പാരമ്പര്യങ്ങള്‍ക്ക് കോട്ടം തട്ടുമെന്ന വിശ്വസമായിരുന്നു യാഥാസ്ഥിതിക ലോകത്തുണ്ടായിരുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ സ്ത്രീകള്‍ക്ക് പുരോഗമനപാതയില്‍ മാറ്റങ്ങളുണ്ടായെങ്കിലും ആഗോള നിലവാരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ സ്ത്രീകള്‍ സാംസ്‌ക്കാരികപരമായും വിദ്യാഭ്യാസപരമായും വളരെയധികം പിന്നിലായിരുന്നു. കേരളത്തിന് പുറത്ത് ഗ്രാമീണ പ്രദേശങ്ങളില്‍ അവരുടെ വിദ്യാഭ്യാസ നിലവാരം പട്ടണപ്രദേശങ്ങളില്‍ നിന്നും വളരെയധികം താഴെയാണ്. പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കാത്ത കാരണം സാമൂഹികമായ പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. പെണ്‍ കുട്ടികള്‍ വീടിനെ സഹായിക്കേണ്ടവരെന്ന ഒരു കാഴ്ചപ്പാടാണുള്ളത്. പാവപ്പെട്ട വീട്ടില്‍ ആണ്‍മക്കളെ മാത്രം സ്‌കൂളില്‍ വിടുവാന്‍ മാതാപിതാക്കള്‍ താല്പര്യപ്പെടുന്നു. പെണ്‍ കുട്ടികള്‍ അവരുടെ ഇളയതുകളെ നോക്കിയും വീട്ടു ജോലികളും ചെയ്തു കഴിയുകയും വേണം. പെണ്‍ക്കുട്ടികളെ നേരത്തെ വിവാഹം ചെയ്തയക്കുന്നതും അവരുടെ മുമ്പോട്ടുള്ള വിദ്യാഭ്യാസത്തിനു തടസ്സമാകുന്നു. ചില സാമൂഹിക നിയന്ത്രണങ്ങളും അവരെ സ്‌കൂള്‍ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ഗ്രാമ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ വളരെയധികം ദൂരെയായിരിക്കുമെന്നതും മറ്റൊരു കാരണമാണ്.

ഭാരതത്തിലെ സ്ത്രീകള്‍ സ്വതന്ത്രരാവണമെങ്കില്‍ ഇനിയും നീണ്ട പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. ശ്രീഭൂതബലിക്ക് ഹവിസ്സ് എടുക്കാന്‍ വനിതക്ക് സ്വാതന്ത്ര്യം ലഭിച്ചത് കൊണ്ടു മാത്രം അവള്‍ ശാക്തീകരിക്കപ്പെട്ടു എന്നു പറയുക വയ്യ.

ഇന്നുള്ളവരും അവരുടെ മനസ്ഥിതിയും സമൂലം പരിവര്‍ത്തിക്കപ്പെടണം
. ഇന്ത്യ മുഴുവനായുള്ള പുരുഷന്മാരുടെ മനസുകളില്‍ പാരമ്പര്യം നിറഞ്ഞിരിക്കുന്നു. സ്ത്രീ, പുരുഷന്റെ ലൈംഗികാവശ്യത്തിനും കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ മാത്രമുള്ളവരെന്നും കരുതുന്നു. സ്ത്രീയെ അബലയായി കരുതുകയും തീരുമാനങ്ങള്‍ പുരുഷന്‍ മാത്രം എടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം സ്ത്രീകളെ സ്വതന്ത്രരാക്കുകയും ആത്മാഭിമാനമുള്ളവരാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കാം. അവര്‍ക്ക് സ്വന്തം നിലയില്‍ പരാശ്രയം കൂടാതെ ജീവിക്കാന്‍ തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കണം. കുടുംബം മാത്രം നോക്കുകയാണ് സ്ത്രീകളുടെ ജോലിയെന്ന മിഥ്യാ ധാരണയ്ക്കും മാറ്റങ്ങള്‍ കൂടെയേതീരൂ.

മുസ്‌ലിം സ്ത്രീകള്‍ എന്നാല്‍ ലോകത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട, അടിമകളെപ്പോലെ ജീവിക്കുന്ന സ്ത്രീകളാണെന്നാണ് പലരുടെയും ധാരണ. മാധ്യമങ്ങള്‍ അങ്ങനെയാണ് മുസ്‌ലിം സ്ത്രീകളെ അവതരിപ്പിക്കുന്നതും. മനുഷ്യ മനസ്സുകളില്‍ മാധ്യമങ്ങളുടെ സ്വാധീന ശക്തി വളരെ വിപുലമായതിനാല്‍ത്തന്നെ ആ ധാരണ തിരുത്താന്‍ അല്‍പ്പം പ്രയാസമാണ്. അവ കള്ളം അവതരിപ്പിച്ചാല്‍ അതും, സത്യം അവതരിപ്പിച്ചാല്‍ അതും നാം വിശ്വസിക്കുന്നു. മാധ്യമങ്ങള്‍ ബഹുഭൂരിഭാഗവും അധീനതയില്‍ ഉള്ള ഇസ്‌ലാം വിരുദ്ധ ശക്തികള്‍ അവരുടെ ഇസ്‌ലാം വിരുദ്ധ മനോഭാവത്തിനെ പ്രചരിപ്പിക്കാനാണ് അവയെ പലപ്പോഴും ഉപയോഗിക്കാറുള്ളത്. സര്‍ക്കുലേഷന്‍ കൂട്ടാന്‍ കെല്‍പ്പുള്ളവയാണ് ഇസ്‌ലാം വിരുദ്ധവാര്‍ത്തകള്‍ എന്നതിനാല്‍ തന്നെ പലപ്പോഴും വ്യാജാരോപണങ്ങളുമായി ഇറങ്ങുകയാണ് മാധ്യമങ്ങള്‍. ഇസ്‌ലാം വിരുദ്ധത കൊണ്ടുനടക്കുന്നവരില്‍ പ്രമുഖര്‍ ക്രിസ്ത്യന്‍ മിഷണറിമാരാണെന്നതില്‍ സംശമില്ല. അവരുടെ ട്രേഡ് മാര്‍ക്ക് തന്നെയാണ് ഇസ്ലാം വിരുദ്ധത. പുറത്തു സ്‌നേഹത്തിന്റെ മാലാഖമാരും എന്നാല്‍ അകത്തു കടുത്ത ഇസ്‌ലാം വിരോധികളുമായിട്ടാണ് അവര്‍ നടക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു.

പൂര്‍വചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കിയാല്‍ മുമ്പുള്ള സമൂഹങ്ങളില്‍ സ്ത്രീകള്‍ ഒരുപാട് അനീതികളുമായി പൊരുത്തപ്പെട്ട് അസമത്വത്തിന്റെ തടവറയില്‍ നീറി നീറി ജീവിക്കേണ്ടി വന്നവരായിരുന്നു എന്ന് നമുക്ക് കാണാം. സ്ത്രീ ചൂഷണം ചെയ്യപ്പെടേണ്ടവളാണെന്നു നിശ്ചയിച്ചുവെച്ച ഇരുട്ടിന്റെ ശക്തികള്‍ സ്വതന്ത്രരായി വിഹരിക്കുന്ന കാലഘട്ടമായിരുന്നു അത്. അന്ന് പിതാവിന്റെയോ ഭര്‍ത്താവിന്റെയോ പുത്രന്റെയോ സംരക്ഷണത്തിലല്ലാതെ സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന് ‘സിദ്ധാന്തി’ച്ചവരാണ് നമ്മുടെ നാട്ടുകാര്‍. ബന്ധങ്ങള്‍ അവള്‍ക്കു ബന്ധനങ്ങളായിരുന്നു.
അറേബ്യയിലാണെങ്കില്‍ സ്ത്രീക്ക് അവളുടെ പിതൃസ്വത്തിലോ ഭര്‍തൃസ്വത്തിലോ ഒരു ഓഹരിയുമുണ്ടായിരുന്നില്ല. അവര്‍ സ്വയം തന്നെ പുരുഷന്മാരുടെ സ്വത്തായി ഗണിക്കപ്പെടുകയും ചെയ്തിരുന്നു. മരണപ്പെട്ടുപോയ ഭര്‍ത്താവിനു മറ്റു വിവാഹത്തില്‍ മുതിര്‍ന്ന ആണ്‍മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ അതില്‍ മൂത്ത പുത്രന് പിതാവിന്റെ മറ്റു സ്വത്തുകള്‍ ഏറ്റെടുക്കുന്നതുപോലെ അവളെ സ്വന്തം ഭാര്യമാരുടെ കൂട്ടത്തില്‍ എടുക്കാമായിരുന്നു. അവള്‍ മോചനദ്രവ്യം കൊടുക്കുന്നത് വരെ അവള്‍ക്കു തന്റെ ദത്തുപുത്രന്റെ കയ്യില്‍ നിന്ന് മോചനമില്ലായിരുന്നു. ഇന്ന് ഭൗതിക പുരോഗതിയുടെ ഉത്തുംഗതയില്‍ എത്തിനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ഇംഗ്ലണ്ടിലാകട്ടെ, പത്തൊന്‍പതാം ശതകത്തിന്റെ പകുതി വരെ വിവാഹിതയായ സ്ത്രീക്ക് പിതാവില്‍ നിന്ന് കിട്ടിയ സ്വത്തിലോ താന്‍ സമ്പാദിക്കുന്ന സ്വത്തിലോ പോലും യാതൊരു അവകാശവുമുണ്ടായിരുന്നില്ല. അവയ്‌ക്കെല്ലാം അധിപന്‍ അവളുടെ ഭര്‍ത്താവായിരുന്നു. അവള്‍ക്കു യാതൊരു ലീഗല്‍ ഡോക്യുമെന്റിലും ഒപ്പിടാനുള്ള അവകാശവുമുണ്ടായിരുന്നില്ല. അതിന്, ഫെമിനിസ്റ്റ് സംഘടനകളുടെ ആവശ്യപ്രകാരം പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിവാഹിതകളുടെ സ്വത്തവകാശ നിയമം (ങമൃൃശലറ ണീാലി’ െജൃീുലൃ്യേ അര)േ പാസ്സാക്കുന്നത് വരെ അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ന്യായമായ അവകാശങ്ങളെല്ലാം ഇസ്‌ലാം സ്ത്രീക്ക് അനുവദിച്ച് നല്‍കിയിരുന്നു എന്നതാണ് വസ്തുത.

പ്രവാചകാഗമനത്തിനു മുമ്പുള്ള അറേബ്യയിലെ സ്ഥിതിയെന്തായിരുന്നുവെന്നത് പഠനവിധേയമാക്കിയാലേ ഇസ്‌ലാം അവിടെ ഉണ്ടാക്കിയെടുത്ത വിപ്ലവകരമായ മാറ്റത്തിന്റെ വ്യാപ്തി നമുക്ക് മനസ്സിലാകൂ. അറേബ്യക്കാര്‍ക്ക് സ്ത്രീ ജന്മം അഭിശപ്തമായത് തന്നെയായിരുന്നു. മകള്‍ ജനിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അപമാനം കൊണ്ട് മുഖം ചുവന്നിരുന്ന പിതാക്കന്മാര്‍ ജനിച്ച മകളെ ജീവനോടെ കുഴിച്ചു മൂടാന്‍ മടി കാണിക്കാതിരുന്ന ഒരു സംസ്‌കാരമായിരുന്നു അവിടെയുണ്ടായിരുന്നത്. അങ്ങനെയുള്ള ഒരു നാട്ടിലാണ് ഇസ്‌ലാം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയത്. സ്ത്രീക്ക് മുന്‍പില്ലാത്ത വിധം സ്വത്തവകാശം നല്‍കിയത് ( 4: 7), സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അനിയന്ത്രിതമായ ബഹുഭാര്യത്വത്തിനു പരിധി നിശ്ചയിച്ചത്, പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ ആണ്‍മക്കള്‍ അനന്തരമെടുക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത്, ആണ്‍മക്കളോടൊപ്പം പെണ്‍മക്കള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന വിപ്ലവകരമായ നിര്‍ദ്ദേശം നല്‍കിയത്, സ്വര്‍ഗം മാതാവിന്റെ കാല്‍ക്കീഴിലാണെന്ന ആശയം മുന്നോട്ടു വെച്ചത്, മകന് ഏറ്റവും ബാധ്യത തന്റെ മാതാവിനോടാണെന്നു പ്രഖ്യാപിച്ചത്, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിവാഹമോചനം അനുവദനീയമാക്കിയത,് പുനര്‍വിവാഹം അനുവദനീയമാക്കിയത്, വിവാഹമോചനാവകാശം സ്ത്രീക്കും ബാധകമാക്കിയത്, സ്ത്രീക്ക് തന്റെ സൗന്ദര്യവും സ്വകാര്യതയും അന്യരുടെ കാമക്കണ്ണുകളില്‍ നിന്ന് മറച്ചുപിടിക്കാനുള്ള അവകാശം നല്‍കിയത് തുടങ്ങിയവ ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ സമ്മാനങ്ങളാണ്. തങ്ങളുടെ സംസ്‌കാരത്തില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഈ പെണ്ണവകാശങ്ങള്‍ സ്ത്രീ വിരുദ്ധ സമൂഹങ്ങളില്‍ വലിയ കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്.

പുരുഷന്റേതിന് പകുതി സ്വത്തിനേ സ്ത്രീക്ക് അവകാശം നല്‍കുന്നുള്ളൂ ( 4: 11) എന്നതാണ് ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന ഒരു വലിയ ആരോപണം. എന്നാല്‍ പുരുഷന് കുടുംബത്തിനുവേണ്ടി ചിലവഴിക്കാനുള്ള ചുമതല നല്‍കിയിട്ട് അതിന്റെ ചിലവിനും കാര്യങ്ങള്‍ക്കും കൂടിയാണ് കൂടുതല്‍ ഓഹരി നല്‍കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അവന് ഭാര്യക്കും മക്കള്‍ക്കും ചിലവിനു കൊടുക്കണം, മാതാപിതാക്കളെ നോക്കണം, വേണ്ടിവന്നാല്‍ സഹോദരിമാരെയും നോക്കണം. സ്ത്രീക്ക് ആ വക യാതൊരു നൂലാമാലകളുമില്ല. അവള്‍ക്ക് കിട്ടുന്ന ഓഹരി ബാധ്യതാരഹിതമാണ്. ഇങ്ങനെയൊരു സ്വത്തവകാശം വേറെ ഏതൊരു മതമാണ് സ്ത്രീക്ക് നല്‍കിയിട്ടുള്ളത്?

സ്ത്രീയുടെ സാക്ഷി മൊഴിക്ക് ഖുര്‍ആനില്‍ ഒരു പുരുഷന്റേതിന്റെ പകുതി വിലയേ ഉള്ളൂ എന്നതാണ് മറ്റൊരു ആരോപണം. കടമിടപാട് രേഖപ്പെടുത്തുമ്പോള്‍ അതിനു സാക്ഷിയായി നില്‍ക്കേണ്ടി വരുന്നവരെപ്പറ്റി പറയുന്ന വിശുദ്ധ ഖുര്‍ആനിലെ 2: 282 ാം ആയത്താണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. പക്ഷേ ഇതിലെ, കടമിടപാടിന്റെ സാക്ഷിയായിട്ടു രണ്ടു പുരുഷനോ അല്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമോ വേണമെന്ന് പറയുന്ന നിര്‍ദ്ദേശം ഭൂരിപക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്ക് ബിസിനസ്സ് കാര്യങ്ങളിലുള്ള അപരിചിതത്വം കണക്കിലെടുത്തുള്ള ഒരു ഇളവാണ്. എല്ലാ വിഷയങ്ങള്‍ക്കും അത് ബാധകമല്ല. ഉദാഹരണത്തിന് വ്യഭിചാരാരോപണം തെളിയിക്കാന്‍ 4 സാക്ഷി വേണമെന്നാണല്ലോ. പക്ഷെ 3 സാക്ഷിയെ ഉള്ളൂ എന്നുള്ളപ്പോള്‍ അതിലെ മൂവരും പുരുഷന്മാരാണെങ്കിലും പ്രതിയായ സ്ത്രീ അത് നിഷേധിച്ചാല്‍ കേസ് തള്ളിപ്പോകും. ഇവിടെ ഒരു സ്ത്രീയുടെ മൊഴി മൂന്നു പുരുഷന്മാരുടെ മൊഴികളേക്കാള്‍ മൂല്യമുള്ളതാവുന്നു. ഇങ്ങനെ, വിശകലനം ചെയ്തു നോക്കിയാല്‍ കഴമ്പില്ലാത്തതാണ് ഇസ്‌ലാമിന്റെ എതിരാളികളുടെ ആരോപണങ്ങള്‍ എന്ന വസ്തുത ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന സ്ഥാനത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കു വിധേയമാക്കുന്നത െ്രെകസ്തവ മിഷനറിമാരാണ്. ഇസ്‌ലാമിനെ വിമര്‍ശിച്ച്, അതിനെ വികൃതവല്‍ക്കരിച്ചവതരിപ്പിച്ച് തങ്ങളുടെ ഇസ്‌ലാമോഫോബിയ പ്രകടിപ്പിക്കുകയാണവര്‍. എന്നാല്‍ െ്രെകസ്തവ ദൈവശാസ്ത്രത്തിലെ സ്ത്രീയുടെ വളരെ പരിതാപകരമായ നില ഇന്നത്തെ വിവര സാങ്കേതിക കാലഘട്ടത്തില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതു പ്രായോഗികമല്ല. താല്‍പര്യമുള്ള ഏതൊരാള്‍ക്കും ഇന്ന് ബൈബിളിലെ വിവരങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ തങ്ങളുടെ വിരല്‍ത്തുമ്പിന്റെ പരിധിയില്‍ ലഭ്യമാണ്. ബൈബിള്‍ വചനങ്ങള്‍ തന്നെ ക്രിസ്തുമതം സ്ത്രീക്കേകുന്ന സ്ഥാനമെന്താണെന്ന് നമുക്ക് പറഞ്ഞുതരും:

1. ബൈബിള്‍ പ്രകാരം പിതാവിന് പുരുഷ സന്തതികള്‍ ഉണ്ടെങ്കില്‍ പെണ്‍മക്കള്‍ക്കു പിതൃ സ്വത്തില്‍ അവകാശമില്ല (സംഖ്യാ 27:8). അതേപോലെ, സഹോദരിമാര്‍ക്കും പിതൃ/മാതൃ സഹോദരിമാര്‍ക്കും അവകാശമില്ല.

2. ഒരു പെണ്‍കുട്ടി/സ്ത്രീ ദൈവത്തിനു എന്തെങ്കിലും നേര്‍ച്ച നേര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യാമെന്ന് ശപഥം ചെയ്തിട്ടുണ്ടെങ്കില്‍ അവള്‍ അവിവാഹിതയാണെങ്കില്‍ പിതാവിനും വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിനും അത് അസാധുവാക്കാന്‍ സാധിക്കും (സംഖ്യ 30: 314).

3. സ്ത്രീക്ക് വിവാഹമോചനത്തിനവകാശമില്ല (1 കോര്‍ 7: 39).

4. വിവാഹമോചനം നേടിയിട്ടുണ്ടെങ്കില്‍ അവള്‍ക്ക് പുനര്‍വിവാഹം കഴിക്കാന്‍ അവകാശമില്ല (മാര്‍ക്കോസ് 10:1112 & മത്തായി 5:32 1 കൊരിന്ത്യര്‍ 7: 11).

5. വിധവ തന്റെ ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം കഴിക്കേണ്ടി വരുന്നു (ആവര്‍ത്തനം 25:5). ഭര്‍തൃസഹോദരനു വേറെ ഭാര്യമാര്‍ ഉണ്ടോ എന്നത് പ്രശ്‌നമല്ല.

6. ബലാല്‍സംഗം ചെയ്യപ്പെട്ട (പ്രലോഭിപ്പിച്ചു ലൈംഗിക ബന്ധം പുലര്‍ത്തപ്പെട്ട) കന്യക, ബലാല്‍സംഗം ചെയ്ത ആളെ വിവാഹം കഴിക്കേണ്ടിവരുന്നു. ബലാല്‍സംഗം ചെയ്തവന്‍ കന്യകയുടെ പിതാവിന് ഒരു നിശ്ചിത തുക നല്‍കുകയും വേണം (ലേവ്യ 20:10, പുറപ്പാടു 22:16, 17); അവന് വേറെ ഭാര്യമാര്‍ ഉണ്ടോ എന്നത് പ്രശ്‌നമല്ല. ഇനി അയാള്‍ക്ക് ആ കന്യകയുടെ പിതാവ് മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കുവാന്‍ തയ്യാറില്ലെങ്കിലും പരിഹാരമായിട്ടു നല്‍കേണ്ട ധനം കൊടുക്കണം. കന്യകയെ ബലാല്‍സംഗം ചെയ്യുന്നത് അവളുടെ പിതാവിന്റെ സ്വത്തു കൈയ്യേറ്റം ചെയ്യുന്നതിനു തുല്യമാകുന്നതിനാലാണ് ഇങ്ങനെ. ഇവിടെ പിതാവിന്റെ സ്വത്ത് സ്വന്തം മകളാണ്. സ്വത്തിനു സംഭവിക്കുന്ന കേടുപാടിനു പരിഹാരമായിട്ടു വരും ഈ തുക. കന്യകയല്ലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു വിടാന്‍ പ്രയാസമാണ്. അവള്‍ക്കു സ്ത്രീധനം കൊടുക്കാന്‍ വലിയ തുക വേണ്ടിവരും. ആ തുകയാണ് പരിഹാരമായി വാങ്ങുന്നത്. ഇനി വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയാലോ? എങ്കില്‍ രണ്ടുപേരെയും കൊല്ലാനാണ് വിധി (പുറപ്പാട് 20: 17, ലേവ്യ 20: 10). കല്യാണം കഴിഞ്ഞ സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ സ്വത്തായതിനാല്‍ അയല്‍ക്കാരന്റെ സ്വത്ത് കൈയ്യേറ്റം ചെയ്യല്‍ എന്നതു പോലെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വിവാഹിതക്കുള്ള ഈ നിയമത്തെ ആവര്‍ത്തനം 22: 23 വിവാഹനിശ്ചയം കഴിഞ്ഞ കന്യകക്കും ബാധകമാക്കുന്നു.

7. ആദിപാപത്തിന്റെ കുറ്റം ബൈബിള്‍ സ്ത്രീയിലാണ് ചുമത്തുന്നത് (സഭാപ്രസംഗി 25: 22, 1 തിമോത്തി 2: 1114). ക്വുര്‍ആനാകട്ടെ അത് സ്ത്രീയിലും പുരുഷനിലും ഒരുപോലെ ചുമത്തുന്നു(2: 36, 7: 2024, 7: 22).

8. ബൈബിള്‍ സ്ത്രീയോട് പുരുഷനെ ക്രിസ്തുവിനു തുല്യം പരിഗണിക്കാനാണ് പറയുന്നത് (1. കൊരിന്ത്യര്‍ 2: 3). അങ്ങനെയെങ്കില്‍ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്ന െ്രെകസ്തവ സമൂഹത്തിലെ സ്ത്രീ തന്റെ പുരുഷനെ എങ്ങനെ കാണേണ്ടിവരുമെന്ന് ആലോചിക്കുക. സ്ത്രീയുടെ മേലുള്ള പുരുഷന്റെ അധീശത്തെ പൗലോസും പത്രോസും ദാര്‍ശനിക അടിത്തറ നല്‍കി ഉറപ്പിക്കുന്നത് നോക്കുക:
‘എന്നാല്‍ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍ (ഭര്‍ത്താവ്), ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങള്‍ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു’ (1. കൊരിന്ത്യര്‍ 11: 3).

‘പണ്ടു ദൈവത്തില്‍ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകള്‍ തങ്ങളെത്തന്നെ അലങ്കരിച്ചു ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരുന്നു. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന്‍ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല്‍ നിങ്ങള്‍ അവളുടെ മക്കള്‍ ആയിത്തീര്‍ന്നു’ (1. പത്രോസ് 3: 5).

‘ഭാര്യമാരേ, കര്‍ത്താവിന്ന് എന്നപോലെ സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങുവിന്‍. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭക്കു തലയാകുന്നതുപോലെ ഭര്‍ത്താവു ഭാര്യക്കു തലയാകുന്നു. എന്നാല്‍ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം’ (എഫെസ്യര്‍ 5: 2224).
അതും കൂടാതെ സ്ത്രീയുടെ കാര്യം വരുമ്പോള്‍ പൗലോസ് താന്‍ തന്നെ തള്ളിക്കളഞ്ഞ നിയമപുസ്തകത്തിലെ നിയമങ്ങളെ അവള്‍ക്കു ബാധകമാക്കുകയും അതിന്റെ കൂടെ കൂടുതല്‍ കാര്യങ്ങള്‍ ചുമത്തുകയും ചെയ്യുന്നത് നോക്കുക.

‘ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു, പിന്നെ ഹവ്വ; ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തില്‍ അകപ്പെട്ടത്. എന്നാല്‍ വിശ്വാസത്തിലും സ്‌നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാര്‍ക്കുന്നു എങ്കില്‍ അവള്‍ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും’ (1 തിമോത്തി 2: 1315).

ഇവിടെ പൗലോസ് പറയുന്നത് സ്ത്രീക്ക് പരലോക രക്ഷ കിട്ടണമെങ്കില്‍ അവള്‍ വിശ്വാസത്തോടെയും വിശുദ്ധിയോടെയും ജീവിക്കുകയും മക്കളെ പ്രസവിക്കുകയും വേണമെന്നാണ്. പുരുഷനാണെങ്കില്‍ ഇത്രയൊന്നും പ്രയാസപ്പെടേണ്ടതില്ല. യേശുക്രിസ്തു തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചു, ഉയിര്‍ത്തെണീറ്റു എന്ന് വിശ്വസിച്ചാല്‍ മാത്രം മതി!
ഇസ്‌ലാമിലെ ബഹുഭാര്യത്വ സമ്പ്രദായമാണ് മറ്റുള്ളവര്‍ക്ക് വളരെ ആക്ഷേപകരമായി തോന്നുന്ന ഒരു കാര്യം.

Facebook Comments
അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Posts

Vazhivilakk

ഇസ്ലാമിക സമൂഹത്തിന്റെ ഭരണഘടനാ ആഘോഷകാലമാണ് വിശുദ്ധ റമദാൻ

by എൻ.എൻ. ഷംസുദ്ദീൻ
25/03/2023
Vazhivilakk

തിരയടങ്ങിയ കടല് പോലെ

by ശൈഖ് മുഹമ്മദ് കാരകുന്ന്
23/03/2023
Fiqh

നോമ്പും പരീക്ഷയും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
21/03/2023
Vazhivilakk

സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത്

by എം.കെ. മുഹമ്മദലി
18/03/2023
Faith

അനന്തരസ്വത്ത് ഓഹരിക്രമം പെൺകുട്ടികൾ മാത്രമാണെങ്കിൽ

by അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം
17/03/2023

Don't miss it

suiside.jpg
Counselling

വിഷാദരോഗവും ആത്മഹത്യയും: ലോകം നേരിടുന്ന വെല്ലുവിളി

23/11/2012
believe.jpg
Faith

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാനൊരിക്കലും ഖേദിച്ചിട്ടില്ല

28/03/2017
Fiqh

മയ്യിത്ത് നമസ്കാരം ( 1 – 15 )

21/06/2022
broken-mug.jpg
Women

വിവാഹത്തെ കുറിച്ച് ഒരു വിവാഹമോചിതയുടെ ഉപദേശങ്ങള്‍

16/12/2015
Views

സലഫുസ്സ്വാലിഹുകളെ ഖുര്‍ആന്‍ സ്വാധീനിച്ച വിധം

27/09/2012
Quran

ഖംറും മൈസിറും

25/12/2020
Politics

ഇസ്‌ലാമിക ശരീഅത്തന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍

17/01/2020
cherussery-zain.jpg
Profiles

ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാര്‍

19/02/2016

Recent Post

സകാത്ത് സമസൃഷ്ടികളോടുള്ള ബാധ്യതയാണ്

28/03/2023

ശത്രുവിന്റെ ശത്രു മിത്രമാണെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം

27/03/2023

ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ റാലി; തീയാളുന്ന തെരുവുകളുടെ ചിത്രങ്ങളിലൂടെ

27/03/2023

റൂഹ് അഫ്സ’: ഡൽഹിയുടെ സ്വന്തം റമദാൻ വിഭവം

27/03/2023

നരേന്ദ്ര മോദി, ഗുജറാത്ത്, രാഹുല്‍ ഗാന്ധി: പ്രഭാഷണങ്ങളിലെ അശ്ലീലത

25/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!