Tharbiyya

അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ

സൃഷ്ടികളുടെ സന്മാർഗത്തിനും സത്യത്തെ മുറുകെ പിടിക്കാൻ കൽപ്പിച്ചു കൊണ്ടുമാണ് അല്ലാഹു പ്രവാചകൻമാരെ നിയോഗിച്ചത്. ഒരോ കാലഘട്ടത്തിലും നിശ്ചിത സമയത്തേക്കാണ് നബിമാർ ആഗതരായിട്ടുള്ളത്, അതിനാൽ തന്നെ അവരെ സഹായിക്കാൻ എല്ലാ നബിമാരൊടൊപ്പവും അല്ലാഹു സഹായികളെ ആക്കി കൊടുത്തു, അദ്ദേഹത്തിന് ശേഷം അവരുടെ സന്ദേശവും പ്രബോധനം തുടരുന്ന അനുയായികളെയും.

പ്രവാചകൻ മുഹമ്മദ് നബി (സ) യാണ് അവസാനത്തെ നബിയും റസൂലും, അദ്ദേഹത്തിന് ശേഷം നബിയോ റസൂലോ വരാനില്ല. അതിനാൽ തന്നെ എല്ലാ വിശ്വാസികളും അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സഹായികളും പ്രബോധകരുമാണ്. അതിനാൽ തന്നെ മുഹമ്മദ് നബിയിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന എല്ലാവരുടെയും മേൽ ബാധ്യതയാണ് ഇതിലേക്ക് ക്ഷണിക്കുക എന്നതും അതിന്റെ സഹായികളാവുക എന്നതും.

Also read: രക്ഷിതാക്കളോടുള്ള സ്നേഹം ആഴമേറിയതാവണം

പ്രവാചകൻമാർ ആരും ഒരിടത്ത് ഇരിക്കുകയോ അവരുടെ വാതിലിൽ മുട്ടി അവരുടെ അടുക്കൽ ഉള്ളത് അന്വേഷിച്ച് വരുന്നതും കാത്ത് നിൽക്കുകയോ ചെയ്തില്ല, മറിച്ച് അവരാണ് ജനങ്ങളുടെ അടുക്കലേക്ക് പോവുകയും അവരുടെ വാതിലിൽ മുട്ടുകയും അവരോടൊപ്പം ഇരിക്കുകയും അങ്ങാടികളിലും അവരുടെ ജോലി സ്ഥലങ്ങളിലും ജനങ്ങളോടൊപ്പം കൂടികലരുകയും ചെയ്തത്. ഇത് അവരുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ്.
അത് കൊണ്ടാണ് അല്ലാഹു പറഞ്ഞത് “ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല” (ഫുർഖാൻ: 20) ബഹുദൈവ വിശ്വസികളുടെ ചോദ്യത്തിന് ഉത്തരമെന്നോണമാണ് ഈ സൂക്തം അവതരിച്ചത്.  “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?” (ഫുർഖാൻ: 7) .

Also read: സെങ് ഹേയും ഉസ്ത്വൂലുശ്ശംസും

മുശ് രിക്കുകളുടെ കാഴ്ചപ്പാടിൽ ഉള്ള പ്രവാചകൻ എന്നുള്ളത് അന്നപാനിയങ്ങൾ നടത്താത്ത മലക്കായിരിക്കണം. അല്ലെങ്കിൽ അങ്ങാടിയിലൂടെ നടക്കാത്ത രാജാവായിരിക്കണം എന്ന സങ്കൽപ്പം തിരുത്തുകയാണിവിടെ. “ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ ” എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ്  “ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല” എന്ന് പറഞ്ഞത്.

അങ്ങാടികൾ സമൂഹത്തിന്റെ പ്രധാന പ്രതിനിധാനങ്ങളിൽ ഒന്നാണ്. അങ്ങാടിയിലൂടെ നടക്കുക എന്നത് സമൂഹത്തിലൂടെയും സമൂഹത്തിന്റെ യഥാർത്ഥ്യങ്ങളിലൂടെയും നടക്കുക എന്നാണ്. അങ്ങാടികളിലൂടെയുള്ള നടത്തം മറ്റൊരർത്ഥത്തിൽ പ്രവാചകരുടെയും അവരുടെ അനുയായികളുടെയും പ്രബോധകരുടെയും ഗുണവിശേഷണങ്ങളുടെ പ്രകടനമാണ്.

– അതിൽ പ്രായോഗിക വിനയം ഉണ്ട്.
– ജീവിതങ്ങളുമായുള്ള കൂടി കലരലുകൾ ഉണ്ട്.
– ഒറ്റപ്പെടലിനെയും സമൂഹത്തിൽ നിന്നുള്ള പിൻ വാങ്ങലിനെയും നിരാകരിക്കുന്നു.
– സമൂഹത്തിലെ പൊതു കാര്യങ്ങളിൽ ഇടപെടലുണ്ട്.
– മധ്യസ്ഥനില്ലാതെ നേരിട്ടുള്ള ഇടപെടൽ നടക്കുന്നു.
– പ്രബോധനത്തിലെ ഏറ്റവും ശ്രേഷ്ഠവും വിജയ സാധ്യതയുള്ളതുമായ “കളത്തിലിറങ്ങിയുള്ള ” പ്രബോധനം സാധ്യമാവുന്നു.
– ബന്ധങ്ങളും ഇണക്കങ്ങളും ദൃഢമാകുന്നു.
– സമൂഹത്തോടുള്ള പെരുമാറ്റം മൂലം ലഭിക്കുന്ന ധാരാളം നന്മകളും ശ്രേഷ്ഠതകളും കരസ്ഥമാക്കാൻ കഴിയുന്നു.(സലാം പറയൽ, മുസാഫഹത്ത്, സഹോദരനോടുള്ള പുഞ്ചിരി, പൊറുത്തു കൊടുക്കൽ….)
– അതോടൊപ്പം അങ്ങാടിയുടെ അസൗകര്യം കൂടിയുണ്ട്. അങ്ങാടികൾ സാധാരണയായി ബഹളങ്ങളുടെയും മത്സരങ്ങളുടെയും പോരടിക്കുന്നതിന്റെയും, ചതിയും വഞ്ചനയും ദൈവത്തെ കുറിച്ച് അശ്രദ്ധയും എല്ലാം അവിടെ കാണാം അതിനോട് ഏറ്റവും നല്ല രീതിയിൽ പെരുമാറുക.

Also read: ചെങ്ങാത്തം സമപ്രയാക്കാരോട് ആവട്ടെ

സ്ഥലങ്ങളിൽ ഏറ്റവും ഉത്തമമായത് പള്ളികളും, മോശമായത് അങ്ങാടികളുമാണെന്ന് പ്രവാചകൻ പറഞ്ഞതായി കാണാം. അതോടൊപ്പം തന്നെ പ്രവാചകരും അനുയായികളും അങ്ങാടികളിൽ കൂടി നടന്നതായി കാണാം. മനുഷ്യരിൽ ശ്രേഷ്ഠരായ നബിമാർ ജനങ്ങളിലേക്ക് അവരുടെ ഏറ്റവും മോശം സ്ഥലത്ത് കൂടി നടക്കുകയും കൂടി കലരുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവരല്ലാത്ത പണ്ഡിതരും പ്രബോധകരും ആയ ആളുകൾ എങ്ങനെയാണ് അങ്ങാടികളിലേക്ക് ഇറങ്ങാതിരിക്കുക?

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker