incidents

മൈസം തരംഗം ; നിഖാബ് ധാരികൾ കൂടുന്നു

അമേരിക്കൻ മെഡിക്കൽ കോളേജിൽ

ഈജിപ്റ്റ് തലസ്ഥാന നഗരിയുടെ കണ്ണായ സ്ഥലത്ത് 260 ഏക്കറിലായി സ്ഥിതി ചെയ്യുന്ന അമേരിക്കൻ യൂണിവേഴ്സിറ്റി കാമ്പസിലെ മെഡിക്കൽ കോളേജിലെ സവിശേഷ സമര രീതിയാണ് ട്വിറ്ററിലെ പുതിയ ട്രെൻഡ് . ഈ അധ്യയന വർഷാരംഭത്തിലാണ് എം.ഡിക്ക് പഠിക്കുന്ന ഈജിപ്റ്റു സ്വദേശിനിയായ മൈസം മജ്ദി എന്ന മെഡിക്കൽ വിദ്യാർഥിനിയെ മത ചിഹ്നങ്ങൾ പരസ്യമായി ആചരിക്കുന്നത് സ്ഥാപനത്തിന്റെ മതേതര സ്വത്വത്തിനെതിരാണ് എന്ന് പ്രഖ്യാപിച്ച് സർവ്വകലാശാലാധികൃതർ പുറത്താക്കിയത്. “മതമൗലികവാദം ” തടയാനെന്ന പേരിലാണ് പ്രസ്തുത സംഭവമുണ്ടായതെന്നാണ് യൂണിവേഴ്സിറ്റി സെനറ്റ് നല്കിയ പത്ര പ്രസ്താവന.

ഒരു നൂറ്റാണ്ട് പഴക്കമുള്ള കെയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ ഭരണത്തെ ബാധിക്കുമെന്ന ഉത്കണ്ഠയുണ്ടെന്നും, വിദ്യാർത്ഥികളിൽ വലിയൊരു ശതമാനവും ഇപ്പോൾ മതവിശ്വാസത്തോടുള്ള സ്ഥിരോത്സാഹവും, നിഖാബ് /സ്കാഫ് ധരിക്കുന്നതും താടി, തൊപ്പി പോലുള്ള മതപരമായ ചിഹ്നങ്ങൾ സ്വീകരിക്കുന്നതും സർവകലാശാലാ ഭരണകൂടം ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാനും അത് കൈകാര്യം ചെയ്യാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. യൂണിവേഴ്സിറ്റിയിൽ “മതമൗലികവാദം” പടരുമെന്ന ഭയത്തിന്റെ മറവിൽ യൂണിവേഴ്സിറ്റിയിൽ ഒരു വലിയ പള്ളി പണിയണമെന്ന വിദ്യാർത്ഥികളുടെ വർഷങ്ങളായുള്ള ആവശ്യത്തോടും പ്രതികരിക്കാൻ വിസമ്മതിച്ചതിലും വിദ്യാർഥികൾക്കും അവിടെയുള്ള ചില മതബോധമുള്ള സ്റ്റാഫിനും അമർഷമുണ്ട്.

Also read: പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക

വിദ്യാർത്ഥികളുമായുള്ള ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർവകലാശാലാ ഭാരവാഹികൾ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും നിഖാബ് ധരിച്ചു കൊണ്ട് കാമ്പസിനകത്ത് നടക്കുന്ന മീറ്റിംഗുകളും സെമിനാറുകളും വിദ്യാർത്ഥികളുടെ രാഷ്ട്രീയ പ്രതികാരമായാണ് യൂണിവേഴ്സിറ്റി അധികൃതർ കാണുന്നത്. രാഷ്ട്രീയ മീറ്റിംഗുകളാണെന്ന വ്യാജേന സർവകലാശാല അത്തരം സ്റ്റുഡൻസ് ഓൺലി സെമിനാറുകൾ നിയന്ത്രിക്കുകയാണെന്നും വിദ്യാർത്ഥികൾ അൽ ജസീറ : , അൽ അഹ്റാം പ്രതിനിധികളോട് പറഞ്ഞു.

1990 കളിൽ അന്നത്തെ മുസ്ലിം വിദ്യാർത്ഥികൾ തട്ടിക്കൂട്ടിയ ഒരു ചെറിയ മുസ്വല്ല (പ്രേയർ ഹാൾ) മാത്രമാണ് 80% മുസ്ലിം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിലുള്ളതെന്നും വിദ്യാർത്ഥി പ്രതിനിധികൾ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ജുമുഅക്ക് പോവണമെന്നുള്ളവർ ക്ലാസ് കട്ടു ചെയ്ത് പുറത്തേക്ക് പോവണമെന്നതാണ് അവസ്ഥ.1919 ൽ യൂണിവേഴ്സിറ്റി നിർമ്മിച്ചതുമുതൽ സർവകലാശാലയിൽ ഒരു പള്ളി പണിയണമെന്ന വിദ്യാർഥികളുടെ ആവശ്യങ്ങളിൽ താൻ ആശ്ചര്യപ്പെടുന്നുവെന്ന് യൂണിവേഴ്സിറ്റി ചാൻസലർ ഡേവിഡ് അർനോൾഡ് കഴിഞ്ഞ ചൊവ്വാഴ്ച അൽ-അഹ്റാം ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ പറയുന്നു.

ഒരു മുസ്ലീമിന് എവിടെയും നമസ്കരിക്കാം. അല്ലെങ്കിൽ തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയിൽ പ്രാർത്ഥിക്കാൻ പോകാം .പക്ഷേ കാമ്പസിനകത്തെ മതമൗലികവാദം ഞങ്ങൾ അംഗീകരിക്കില്ല . “അമേരിക്കൻ യൂണിവേഴ്സിറ്റി” യുടെ കാമ്പസിൽ ഞങ്ങൾക്ക് ഒരു പള്ളിക്ക് അനുമതി നല്കാൻ ഒരിക്കലും സാധ്യമല്ല” എന്ന് അർനോൾഡ് ഉറപ്പിച്ച് പ്രഖ്യാപിച്ചു. പള്ളി പണിയാനുള്ള വിദ്യാർഥികളുടെ കാലങ്ങളായുള്ള ആവശ്യമൊഴിവാക്കി സർവ്വകലാശാലയുടെ നിർദേശത്തിന് അനുസൃതമായി വിദ്യാർത്ഥികൾ വഴങ്ങേണ്ടതാണെന്ന സൂചനയാണത്.

“വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായാണ് ഇവിടെയെത്തേണ്ടത്. ദൈവശാസ്ത്രം അധ്യാപനം നടത്തുന്ന മറ്റ് സർവ്വകലാശാലകൾ കൈറോവിൽ തന്നെയുണ്ടല്ലോ?!, അമേരിക്കൻ സർവ്വകലാശാല മത സർവ്വകലാശാലയല്ല”, ഒരു മുസ്ലീം രാജ്യത്തെ മുസ്ലീം വിദ്യാർത്ഥികൾ വളരെ കാലമായി ആവശ്യപ്പെടുന്ന പള്ളിയിൽ നമസ്കരിക്കാനുള്ള അവകാശത്തെ നിഷേധിച്ചതിനെ ന്യായീകരിക്കുന്നതായാണ് പ്രസ്തുത പ്രസ്താവനയിൽ നിന്നുനുഭവപ്പെടുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളുടെ ആരംഭം മുതൽ, നിഖാബ് /സ്കാഫ് ധരിക്കുന്നതിന്റെ പ്രതിസന്ധി നിലനില്ക്കുന്നുണ്ട്. സർവകലാശാലാ പൂർവ്വ വിദ്യാർത്ഥിനിയായ ഡോ. ശേറീൻ ഫഹ്മി പറയുന്നതനുസരിച്ച്, ബോസ്നിയയിലെ അതി ദാരുണമായ സംഭവങ്ങളും  1992 ൽ ഈജിപ്തിൽ ഉണ്ടായ ഭൂകമ്പത്തോടെയുമാണ് അക്കാലത്ത് ചെറിയ രീതിലെങ്കിലും (10%) വിദ്യാർത്ഥിനികളാണ് നിഖാബ് /സ്കാഫ് ധരിക്കാൻ ആരംഭിക്കുന്നത്. മൈസൂൻ സംഭവത്തോടെ ആ പ്രതിഭാസം 40 % വരെയായി വർദ്ധിക്കാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.

Also read: മഹാസഖ്യം എന്‍.ആര്‍.സി.യെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല!

അന്ന് ചില വിദ്യാർത്ഥിനികൾ സ്കാഫ് ധരിക്കാൻ തുടങ്ങി. നിഖാബ് ധരിച്ച വിദ്യാർത്ഥിനികളുടെ എണ്ണം അന്ന് എട്ടോളം എത്തിയിരുന്നു. കാമ്പസിൽ അക്കോലത്തിൽ പ്രവേശിക്കുന്നതിൽ സർവകലാശാലാ ഭാരവാഹികൾ ഇടപെട്ടു. നിഖാബിന് പകരമായി വിദ്യാർത്ഥിനികൾക്ക് പേപ്പർ മാസ്ക് ഇടുന്നതും പോലും അന്നു വിലക്കി. യൂണിവേഴ്സിറ്റി സുരക്ഷ നിയമമെന്ന കച്ചിത്തുരുമ്പാണ് അന്നവർ ഉന്നയിച്ച ന്യായം. നിഖാബ് ധരിച്ച വിദ്യാർഥിനികൾ വിഷയം ഈജിപ്ഷ്യൻ ജുഡീഷ്യറിയിലേക്ക് ഉന്നയിച്ചു. അൽ-അസ്ഹറിൽ നിന്നും പിഎച്ച്ഡി കഴിഞ്ഞ ഒരു പ്രൊഫസറടക്കം ഞങ്ങൾക്കനുകൂലമായി നിന്നു . യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പ്രവേശിക്കുന്നതിൽ നിഖാബ് കാരണത്താൽ ഒരിക്കലവർക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

ഈജിപ്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കോടതി 2001 ഡിസംബറിൽ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് മതവിഷയങ്ങളിൽ നിരോധനമോ ​​ നിയന്ത്രണമോ വരുത്താൻ അവകാശമില്ലെന്ന് വിധിച്ചിരുന്നു. നിഖാബ് ധരിച്ച വിദ്യാർത്ഥിനിയായ ഈമാൻ ത്വഹ സൈനി സർവകലാശാലയിൽ പ്രവേശിക്കുന്നതും ലൈബ്രറിയിൽ അവരെ ഇടയ്ക്കിടെ തടയുന്നതുമായിരുന്നു അന്നത്തെ പ്രശ്നം. നിഖാബ് തടയാനുള്ള തീരുമാനത്തിൽ അന്നത്തെ അമേരിക്കൻ യൂണിവേഴ്‌സിറ്റി ചാൻസലർ നിഖാബ് /സ്കാഫ് നിരോധനം നിർത്തിവയ്ക്കാൻ താൽക്കാലികമായി തീരുമാനിച്ചു.

ഈജിപ്ഷ്യൻ ദിനപത്രമായ അൽ-അഹ്റാം ഇസ്‌ലാം സ്വീകരിച്ച ചില അമേരിക്കൻ യൂണിവേഴ്‌സിറ്റി പ്രൊഫസർമാരും കാമ്പസിനകത്ത് വിദ്യാർത്ഥികൾക്കായി ഒരു പള്ളി പണിയാൻ യൂണിവേഴ്‌സിറ്റി ഭരണകൂടം വിസമ്മതിച്ചതിനെ എതിർത്തുവെന്ന വാർത്ത സ്ഥിരീകരിച്ചു. ഈയിടെ ഇസ്ലാം സ്വീകരിച്ച ഫിലോസഫി പ്രൊഫസറായ ഡോ. ജോസഫ് ലോംബാർഡ് പറഞ്ഞത് :യൂണിവേഴ്‌സിറ്റി മുസ്ലിം വിദ്യാർത്ഥികൾക്ക് നമസ്കരിക്കാൻ സ്ഥലം നൽകിയില്ലെങ്കിൽ, അവരെ ഭക്ഷണം കഴിക്കാൻ  പാടില്ലെന്ന് അവരോട് പറയുന്നതുപോലെയാണ്.

Also read: അത് തട്ടിത്തെറിപ്പിക്കാന്‍ ആരുണ്ട്‌

എല്ലാ മാസവും ഞാൻ പുതിയ മുസ്ലിം പെൺകുട്ടികളെ നിഖാബിൽ കാണുന്നു. ഈയിടെയായി യൂണിവേഴ്സിറ്റിയിലെ 30 മുതൽ 40 % വരെ പെൺകുട്ടികൾ മൂടുപടം ധരിക്കുന്നു. പല വിദ്യാർത്ഥിനികളും നിഖാബ് വേണമെന്ന അഭിപ്രായക്കാരാണ്. അവരുടെ കുടുംബങ്ങൾ പക്ഷേ അതിനെതിരാണ് . അമേരിക്കൻ യൂണിവേഴ്സിറ്റി മൗലികവാദത്തിന്റെ വ്യാപനത്തെ വളരെയധികം എതിർക്കുന്നു. വിദ്യാർത്ഥികളിൽ ഇത്തരം സമ്മർദ്ദം ചെലുത്തുന്നതിലൂടെ അത് അവരെ കൂടുതൽ മതമൗലികവാദത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക എന്നവരറിയുന്നില്ല “എന്ന് അദ്ദേഹം ഭാരവാഹികളെ ഓർമ്മിപ്പിച്ചു.

“ധ്യാനസ്ഥലം” അഥവാ “മെഡിറ്റേഷൻ ഏരിയ” എന്ന് വിളിക്കുന്ന അമുസ്‌ലിം വിദ്യാർഥികൾ “ധ്യാന “ത്തിനിരിക്കുന്ന ഒരിടം കാമ്പസിനകത്ത് അനുവദിച്ചിട്ടുണ്ട് . എന്നാൽ അവർ സർവ്വകലാശാലയിൽ ഒരു പള്ളി പണിയാൻ വിസമ്മതിക്കുന്നു.കൂടാതെ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന പഴയ കഫ്റ്റീരിയ വിദ്യാർത്ഥികൾ മുസ്വല്ലയായി ഉപയോഗിച്ചു പോരുന്നു. എന്നാൽ നമസ്കരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് നിലവിലുള്ള ആയിടം പര്യാപ്തമല്ല. അതിനാൽ പലതവണ ജമാഅത്തായാണ് അവർ നമസ്കരിക്കുന്നത്.

വാൽകഷ്ണം : ഈജിപ്റ്റ് ഇന്നും ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാവുന്നു. ലോകം മുഴുവൻ കോവിഡ് കാലവുമാവുന്നു.

 

Facebook Comments

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker