Art & Literature

പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക

ലോകത്ത് പരമ്പരാഗത മുസ്ലിം കലവിഷ്കരങ്ങളെ തന്മയ് ഭാവത്തോടെ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ്‌ മൊറോക്കോ, ഈജിപ്ത്, അള്‍ജീരിയ, ലിബിയ, ടുണീഷ്യ മുതലായ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍. ഇസ്ലാമിക കലവിഷ്കരങ്ങളിലെ പ്രധാന ഇനമായ കലിഗ്രഫിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഒരു പക്ഷെ അറബ് രാജ്യങ്ങള്‍ ആശ്രയിക്കുന്നത് പോലും മേല്‍ പറഞ്ഞ ഉത്തരാഫ്രിക്കന്‍ രാജങ്ങളിലെ പരമ്പരാഗത ഖത്താതികളെയായിരിക്കുമെന്ന് തീര്‍ച്ചയാണ്. ഇസ്ലാമിക ഭരണത്തിന്‍റെ സുവര്‍ണ്ണ ഏടുകള്‍ എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളായിട്ടാണ് പ്രസ്തുത മേഖലകള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ പൗരാണികമായ സംസ്കാര വൈചാത്യങ്ങളെ അടുത്തറിയാന്‍ ഇന്ന് പാശ്ചാത്യര്‍ പോലും ആശ്രയിക്കുന്നത് ഈ രാജ്യങ്ങളെയാണ്. അറബി കലിഗ്രഫിയെ വരും തലമുറകള്‍ക്ക് പരിചയപ്പെടുത്താന്‍ കഴിയുന്ന ഖത്താതികള്‍ ഉണ്ടെങ്കില്‍ കൂടിയും അറബി എഴുത്ത് ശൈലിയിലെ പരമ്പരാഗതവും പൗരാണികവുമായ എഴുത്തുകാരുടെ കുറവ് ഇന്ന് ഈ മേഖലയിലെ പ്രധാന കലാപ്രതിസന്ധിയാണ്.

ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ കലിഗ്രഫി വിശേഷങ്ങള്‍ ഏറെ വ്യത്യസ്തവും ആകര്‍ഷണീയവുമാണ്. ടുണീഷ്യന്‍ പ്രസിഡന്‍റ് കൈസ് സഈദ് അറബി കലിഗ്രഫിയില്‍ തന്‍റെതായ ഇടം നേടി പത്രമാധ്യമങ്ങളില്‍ ശ്രദ്ധേയനായ വ്യക്തിയാണ്. ലോകത്ത് തന്നെ അറബി കലിഗ്രഫി മേഖലയില്‍ അറിയപ്പെടുന്ന പ്രഗല്‍ഭ വ്യക്തിത്വം ഒമര്‍ ജോമ്നിയോടൊപ്പം കലിഗ്രഫി പഠിക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ഇപ്പോഴത്തെ ടുണീഷ്യന്‍ പ്രസിഡന്‍റ് കൈസ് സഈദ്. ഒമര്‍ ജോമ്നിയുടെയും ജനനം ടുണീഷ്യയില്‍ തന്നെയാണ്. ഔദ്യോഗിക എഴുത്തുകുത്തുകള്‍ വരെ കലിഗ്രഫിയില്‍ എഴുതി തനിക്ക് ഏറ്റവും പ്രിയപ്പെട്ട കല എഴുത്താനെന്ന് അദ്ദേഹം തന്‍റെ ഔദ്യോഗിക ജീവിതം കൊണ്ട് തെളിയിച്ചു. ഔദ്യോഗിക കത്തുകള്‍ മൊറോക്കന്‍ ശൈലിയിലും, വ്യക്തിപരമായി അയക്കുന്നവ ദീവാനി ശൈലിയിലുമാണ് കൈസ് സഈദ് എഴുതുന്നത്. അറബി കലിഗ്രഫിയിലെ ഏറ്റവും പഴക്കം ചെന്ന കുഫി എഴുതി രീതിയുടെ വകഭേദമായ എഴുത്തു രീതിയാണ്‌ മൊറോക്കന്‍ ശൈലി (Magrib Font). ഉത്തരാഫ്രിക്കയില്‍ മുഴുവനായും അറിയപ്പെടുന്നതും ഉപയോഗത്തിലുള്ളതുമായ എഴുത്തു രീതിയാണ് “അല്‍ ഖത്ത് അല്‍ മഗ്രിബി” ടുണീഷ്യയിലെ പ്രധാന നഗരമായ ഖൈറുവാനോട് ചേര്‍ത്ത് “ഖത്തെ ഖൈറുവാനി” എന്ന പേരിലും എഴുത്ത് ശൈലി നിലനില്‍ക്കുന്നു. നാല് തരത്തിലുള്ള എഴുത്ത് ശൈലികള്‍ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊതുവായും കാണുവാന്‍ സാധിക്കും. സുദാനി, ഫാസി, ടൂനിസി, ജസാഇരി. ദീവാനി എഴുത്ത് രീതിയാവട്ടെ ഓട്ടോമന്‍ എഴുത്ത് ശൈലിയില്‍ കാവ്യസമാഹാരങ്ങള്‍ക്കായി ഉപയോഗിച്ച് പോന്നു.

Also read: സ്ത്രീകളോടുള്ള ആദരവ്

പരമ്പരാഗത ശൈലികള്‍ മുറുകെപിടിക്കുന്ന കലിഗ്രഫി കലാകാരന്‍മാര്‍ ടുണീഷ്യയില്‍ ഇന്ന് കുറവാണെന്ന അഭിപ്രായം ഒമര്‍ ജോമ്നി മറച്ചുവെക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് ആധുനിക എഴുത്ത് ശൈലികള്‍ വേണ്ടുവോളം വര്‍ദ്ധിക്കുമ്പോഴും ഒമര്‍ ജോമ്നി പോലുള്ളവരുടെ സ്വീകാര്യത വര്‍ധിക്കുന്നതും. നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവ് തനത് കലകളെ ബാധിച്ചുവെങ്കിലും ടുണീഷ്യയിലെ ഇസ്ലാമിക സംസ്കാരത്തെ പാര്ശ്വവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് അറബിക് കലിഗ്രഫിയുടെ പരമ്പരാഗത ശൈലികള്‍ക്ക് സ്ഥാനചലനങ്ങള്‍ സംബവിച്ചതെന്നാണ് ഒമര്‍ ജോമ്നിയെ പോലുള്ള പരംബരാഗത ഖത്താതികള്‍ അവകാശപ്പെടുന്നത്. അള്‍ജീരിയയും മൊറോക്കോയും അറബി കലിഗ്രഫിയിലെ കുലപതികലായിട്ട് തന്നെയാണ് ഇന്നും ലോകത്ത് അറിയപ്പെടുന്നത്. 2017ല്‍ അള്‍ജീരിയയില്‍ സംഘടിപ്പിച്ച അന്താരഷ്ട്ര അറബി കലിഗ്രഫി എക്സിബിഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പരമ്പരാഗത അറബി കലിഗ്രഫിയുടെ സജീവത നിലനിര്‍ത്താനായി നിരവധി വൈജ്ഞാനിക സംരംഭങ്ങളാണ് മൊറോക്കോയില്‍ ആരംഭിച്ചിട്ടുള്ളത്. അബ്ദുല്‍ ഹാമിദ് സ്കാന്തര്‍, അഹ്മദ് ഉബൈദ് അബു നയീഫ് തുടങ്ങിയ പ്രമുഖര്‍ ഇന്ന് അള്‍ജീരിയയിലെ കലിഗ്രഫി രംഗത്തെ നിറസനിധ്യങ്ങളാണ്.

Also read: കുട്ടികളുടെ ശിക്ഷണത്തിന് പത്ത് കാര്യങ്ങള്‍

ഇറാഖ്, സഊദി അറേബ്യ, ഈജിപ്ത്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് യുനെസ്കോക്ക് മുന്പില്‍ സമര്‍പിച്ച നിര്‍ദേശത്തില്‍ പറയുന്നത് അറബിക് കലിഗ്രഫിയെ സാംസ്‌കാരിക-പൈത്രിക പട്ടികയിലുല്പ്പെടുത്തി സംരക്ഷിച്ച് നിലനിര്‍ത്തണം എന്നാണ്. 2020 അറബി കളിഗ്രഫിയുടെ വര്‍ഷമായി (Year of Arabic Calligraphy) ഈയടുത്താണ് സഊദി അറേബ്യയിലെ സാംസകാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാന്‍ പ്രഖ്യാപനം നടത്തിയത്. രാജ്യാതിര്‍ത്തികള്‍ ലങ്കിച്ച് അസ്വസ്ഥതയുടെ വിഷപുക മുസ്ലിം രാജ്യങ്ങളില്‍ ഉയരുമ്പോഴും തങ്ങളുടെ പരമ്പരാഗവും പൗരാണികവുമായ കലാമൂല്യങ്ങളെ ജീവിപ്പിച്ചു നിലനിര്‍ത്തുന്ന കാര്യത്തില്‍ ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടുന്ന രാജ്യങ്ങളെല്ലാം എന്നും ഒന്നായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവില്ല. അസഹിഷ്ണുതയുടെയും അരാജകത്വത്തിന്‍റെയും വേരറുക്കാന്‍ കലവിഷ്കാരങ്ങള്‍ക്ക് എത്ര മാത്രം കഴിയുമെന്ന തെളിയിച്ചവരാണ് ചരിത്രത്തിലെ മുസ്ലിം ഭരണകൂടങ്ങള്‍.

ഇസ്ലാമിക കലവിഷ്കരങ്ങളിലെ പ്രധാന ഇനമായ കലിഗ്രഫിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഒരു പക്ഷെ അറബ് രാജ്യങ്ങള്‍ ആശ്രയിക്കുന്നത് പോലും മേല്‍ പറഞ്ഞ ഉത്തരാഫ്രിക്കന്‍ രാജങ്ങളിലെ പരമ്പരാഗത ഖത്താതികളെയായിരിക്കുമെന്ന് തീര്‍ച്ചയാണ്. ഇസ്ലാമിക ഭരണത്തിന്‍റെ സുവര്‍ണ്ണ ഏടുകള്‍ എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളായിട്ടാണ് പ്രസ്തുത മേഖലകള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ പൗരാണികമായ സംസ്കാര വൈചാത്യങ്ങളെ അടുത്തറിയാന്‍ ഇന്ന്‍ പാശ്ചാത്യര്‍ പോലും ആശ്രയിക്കുന്നത് ഈ രാജ്യങ്ങളെയാണ്.

ജീവിക്കുന്ന പൈത്രിക സമ്പത്തായി കലിഗ്രഫിയെ പരിഗണിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇന്ന് ഉത്തരാഫ്രിക്ക. പാശ്ചാത്യ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും അറബിക് കലിഗ്രഫി ക്ലാസ്സുകള്‍ എടുക്കാന്‍ നിയോഗിക്കപ്പെടുന്ന ഖത്താതികളില്‍ നല്ലൊരു ശതമാനവും ഈജിപ്ത്, ടുണീഷ്യ, ലിബിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈയടുത്ത് വിട പറഞ്ഞ ഈജിപ്ത്തിലെ പ്രമുഖ ഖത്താത് മുഹമ്മദ്‌ മഹ്മൂദ് അബ്ദുല്‍ അല്‍ ഹമാമിന്‍റെ കലിഗ്രഫിയിലെ സംഭാവനകളെ വിലയിരുത്തിയാല്‍ മനസിലാകും. ബഹറൈനിലെക്കായി അറബി കലിഗ്രഫിക്കാവശ്യമായ നാല് ലഖു ഗ്രന്ഥങ്ങളാണ് അദ്ദേഹം തയ്യാറാക്കി നല്‍കിയത് ഒപ്പം ബ്രിട്ടനിലേക്കായുള്ള അറബി ഗ്രന്ഥങ്ങളും.

Facebook Comments

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

Related Articles

Check Also
Close
Back to top button

Adblock Detected

Please consider supporting us by disabling your ad blocker