Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ തീരുമാനങ്ങളെല്ലാം നന്മതന്നെയാണ്, അവ നിന്നെ വേദനിപ്പിച്ചാൽപോലും!

ഖുർആൻ സന്ദേശം - 6

عَسَىٰ رَبُّنَاۤ أَن یُبۡدِلَنَا خَیۡرࣰا مِّنۡهَاۤ
ഇതിനേക്കാൾ ഉദാത്തമായത് നാഥൻ നമുക്ക് കനിഞ്ഞേകിയേക്കാം. (അൽ ഖലം-32)

നഷ്ടപ്പെട്ട അവസരങ്ങളുടെയും ജോലിയുടെയും ജീവിതവഴിയിൽ കൈവിട്ടുപോയ സുഹൃത്തിന്റെയും നല്ല മുഖമുണ്ടെന്ന് നീ തെറ്റിദ്ധരിച്ചുപോയ സ്നേഹിതന്റെയുമൊക്കെ ഓർമകൾ വേദനയായി നിന്നെ വേട്ടയാടുമ്പോൾ ഈ ഖുർആനിക ആയത്തുപയോ​ഗിച്ച് നിന്റെ നോവിന്റെ തീക്കനലുകൾ കെടുത്തിക്കളയുക. അല്ലാഹു നിന്നിൽ നിന്ന് തിരിച്ചുപിടിച്ചതെല്ലാം ഒരു പ്രത്യേക യുക്തിയുടെ പുറത്താവും. അല്ലാഹു നിനക്ക് നൽകിയതൊക്കെയും അവന്റെ അനു​ഗ്രഹത്തിന്റെ ഭാ​ഗമായും. അവന്റെ യുക്തി നീ മനസ്സിലാക്കിയാൽ അതിന്റെ പേരിൽ നന്ദിപ്രകാശിപ്പിക്കുകയും മനസ്സിലാക്കാത്ത പക്ഷം ക്ഷമ കൈക്കൊള്ളുകയും ചെയ്യുക! അല്ലാഹുവിന്റെ തീരുമാനങ്ങളെല്ലാം നന്മതന്നെയാണ്, അവ നിന്നെ വേദനിപ്പിച്ചാൽപോലും!

വിവ: മുഹമ്മദ് ശാക്കിർ മണിയറ