Knowledge

റോബർട്ട് ക്രേൻ : വൈറ്റ് ഹൗസിൽ നിന്ന് ഇസ്ലാമിന് സംരക്ഷകൻ

വിഗ്രഹാലയത്തിൽ നിന്നും കഅ്ബക്ക് കാവലാൾ എന്നത് ദാർശനിക കവി ഇഖ്ബാലിന്റെ പ്രയോഗമാണ്. കൊടും ക്രൂരനായ ചെങ്കിസ് ഖാന്റേയും ഹുല്ലാകൂ ഖാന്റേയും സന്താന പരമ്പരയിൽ പിറന്ന ബറകത്ത് ഖാനെയാണ് ആ പ്രയോഗം കൊണ്ട് കവി അർഥമാക്കുന്നതെന്നാണ് പൊതുവെ വിശദീകരിക്കപ്പെടാറ്. അങ്ങിനെയൊന്ന് നാഥന് പ്രയാസമല്ലെന്ന് തെളിയിക്കുന്നതാണ് റോബർട്ട് ക്രേൻ എന്ന റോബർട്ട് ഫാറൂഖ് ഡിക്സൺ ക്രേന്റെ ഇസ്ലാമാശ്ലേഷം .

അന്തരിച്ച അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ വിദേശ കാര്യ ഉപദേഷ്ടാവായിരുന്നു
ക്രേൻ .1969 മുതൽ 1974 അമേരിക്കയുടെ പ്രസിഡണ്ടായിരുന്ന നിക്സണെ നമുക്കെല്ലാം പരിചയമുണ്ട്. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളിൽ നാം വായിക്കേണ്ട ഒരു വ്യക്തിത്വമാണ് ക്രേന്റേത്.

പൊതു നിയമത്തിൽ പിഎച്ച്ഡി ഉള്ളവരെയാണ് വൈറ്റ്ഹൗസ് വിദേശകാര്യ ഉപദേഷ്ടാവായി നിയമിക്കാറുള്ളൂ. വർഷങ്ങളോളം യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ടിച്ച ക്രേനെ ഒരു സുപ്രഭാതത്തിൽ ഫാറൂഖായതോടെ വൈറ്റ് ഹൗസ് തമസ്കരിക്കുകയായിരുന്നോ എന്നാണ് കുറിപ്പുകാരന്റെ സന്ദേഹം.അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ വിദഗ്ധരിൽ ഒരാളായാണ് അദ്ദേഹം അതുവരെ കണക്കാക്കപ്പെട്ടിരുന്നത്.
ആറ് ആഗോള ഭാഷകളിൽ വ്യുൽപത്തിയുള്ള അദ്ദേഹത്തിന്റെ വിജ്ഞാനം ഇസ്ലാമിക പ്രബോധനത്തിന് ഖത്തറിലെ മത- രാഷ്ട്രീയ അന്താ രാഷ്ട്രാ ബന്ധങ്ങൾക്ക് ഇന്ധനമായി എന്ന് അദ്ദേഹത്തെ അറിയുന്നവർ പറയുന്നു. അദ്ദേഹത്തിന്റെ ഇസ്ലാമിലേക്കുള്ള വരവ് ആകാംക്ഷാജനകമാണ്.

Also read: അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

പ്രസിഡന്റ് നിക്സൺ “ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച്” കൂടുതൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു . രഹസ്യാന്വേഷണ വിഭാഗത്തോട് ആ വിഷയത്തെക്കുറിച്ചുള്ള ഗവേഷണ പഠനം തയ്യാറാക്കാൻ ആവശ്യപ്പെട്ടു . അവർ അദ്ദേഹത്തിന്റെ ഉത്തരവുകൾ പാലിച്ച് ആ ബാധ്യത ഏറ്റെടുത്തു. ഗവേഷണം പക്ഷേ,അൽപ്പകാലം നീണ്ടു പോയി. അവസാനം പഠനപ്രബന്ധം വായിച്ച് പ്രസിഡണ്ടിന് വേണ്ടി സംഗ്രഹിക്കാൻ തന്റെ ഉപദേഷ്ടാവ് ക്രേനോടാണ് ആവശ്യപ്പെട്ടത്.അദ്ദേഹമത് വായിച്ചു , വീണ്ടും വീണ്ടും വായിച്ചു. തുടർന്നദ്ദേഹം വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ ഇസ്ലാമിക് സെമിനാറുകളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാൻ പോയി .അപ്പോഴേക്കും അമേരിക്കയിലുടനീളം ഇസ്ലാമിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാവാൻ തുടങ്ങിയിരുന്നു.അങ്ങനെ അദ്ദേഹം ആ സത്യം തിരിച്ചറിഞ്ഞു.വർഷങ്ങളോളം ഹാർവാർഡ് സർവകലാശാലയിലും അമേരിക്കയിലെ ലോക പ്രശസ്ത കലാലയങ്ങളിൽ പഠിച്ചിട്ട് പോലും … അവരുടെ നിയമങ്ങളിൽ “നീതി” എന്ന വാക്ക് ഒരിക്കൽ പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങിനെയൊന്നിന്റെ അന്വേഷണത്തിലായിരുന്നു അദ്ദേഹം .ഈ വാക്ക് പൂർണാർഥത്തിൽ അദ്ദേഹം ഇസ്ലാമിലാണ് കണ്ടെത്തിയത്. പിന്നെ നീതിയുടെ എക്കാലത്തേയും പ്രതീകമായ ഉമറുൽ ഫാറൂഖി (റ)ലെ ഫാറൂഖിനെ സ്വന്തം നാമമായി സ്വീകരിച്ചു ..

അദ്ദേഹം തുടരുന്നു: ഒരു ജൂത നിയമ പ്രൊഫസറുമായി അനന്തരാവകാശ സംബന്ധിയായ ചർച്ചയിലായിരുന്നു.ഇസ്ലാമിലും മുസ്ലീങ്ങളിലും സംസാരമുടക്കി . ആ നിയമ പണ്ഡിതന്റെ മുമ്പിൽ തോറ്റുകൊടുക്കാൻ എന്റെ സംവാദ മനസ്സ് സമ്മതിച്ചില്ല. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: അമേരിക്കൻ ഭരണഘടനയിലെ അനന്തരാവകാശ നിയമത്തിന്റെ വലുപ്പം നിങ്ങൾക്കറിയാമോ?
അദ്ദേഹം പറഞ്ഞു: എട്ടിലധികം വാല്യങ്ങൾ.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു: പത്ത് വരികളിൽ കൂടാത്ത ചില അനന്തരാവകാശ നിയമവുമായി വന്നാൽ അതംഗീകരിക്കുമോ ?
അദ്ദേഹം പറഞ്ഞു: ഹേയ്, അങ്ങിനെയൊന്ന് സംഭവിക്കില്ല.
ഞാൻ അദ്ദേഹത്തിന് വിശുദ്ധ ഖുർആനിൽ നിന്നുള്ള അനന്തരാവകാശത്തിന്റെ വാക്യങ്ങൾ
(4:7-12) അദ്ദേഹത്തിന് തിരിയുന്ന ഭാഷയിൽ കൊണ്ടുവന്നു കൊടുത്തു.
ദിവസങ്ങൾക്കുശേഷം അദ്ദേഹം എന്നോട് പറഞ്ഞു: “എല്ലാ രക്തബന്ധത്തിന്റെയും ഗാഢത പരിഗണിച്ച് ഇവ്വിധമുള്ള അനന്തരാവകാശ വിതരണത്തിന് നീതിയിലധിഷ്ഠിതമായ
ഒരു വ്യവസ്ഥക്കേ സാധിക്കൂ”
തുടർന്ന് ആ നിയമ വിശാരദൻ ഇസ്ലാമിന്റെ നീതിയുടെ പാതയിലേക്ക് കടന്നുവരുകയും ചെയ്തു.

Also read: സോഷ്യൽ മീഡിയ വഴി സ്ത്രീകള്‍ നടത്തുന്ന വിവാഹ അഭ്യര്‍ത്ഥന

ലോക നിയമ താരതമ്യ സംവിധാനങ്ങൾ, ആഗോള തന്ത്രം, വിവര മാനേജുമെന്റ് എന്നിവയെക്കുറിച്ച് ഒരു ഡസനിലധികം പുസ്തകങ്ങളും 50 ലധികം പ്രൊഫഷണൽ ലേഖനങ്ങളും ക്രേൻ രചിച്ചിട്ടുണ്ട് . സെന്റർ ഓഫ് സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ (സി‌എസ്‌ഐഎസ്) സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം. ഹാർവാർഡ് ഇന്റർനാഷണൽ ലോ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റും വർഷങ്ങളോളം അതിന്റെ ജേണലിന്റെ എഡിറ്റർ ഇൻ ചീഫുമായിരുന്ന ക്രേൻ
ഒരു ഡസനിലധികം ഗവേഷണ പുസ്തകങ്ങളും താരതമ്യ നിയമ സംവിധാനങ്ങൾ, ആഗോള തന്ത്രം, വിവര മാനേജുമെന്റ് എന്നിവയെക്കുറിച്ചുള്ള 50-ലധികം ഗവേഷണ ലേഖനങ്ങളും രചിച്ചിട്ടുണ്ട് . ഇസ്ലാം ആന്റ് മുസ്ലിംസ് എന്ന അദ്ദേഹത്തിന്റെ മാസ്റ്റർപീസ് രൂപത്തിലും പേരിലുമല്ല ഇസ്ലാമെന്നാണ് സമർത്ഥിക്കുന്നത്.

2011 ൽ “ലോകത്തിലെ പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ഖത്തർ ഫൗണ്ടേഷനിൽ “അന്താരാഷ്ട്ര നയ നിർമ്മാണം ” എന്ന വിഷയം പഠിപ്പിക്കാൻ അദ്ദേഹത്തെ നിയമിച്ചു. 2012 ജനുവരി ഒന്നിന് ഖത്തർ ഫാക്കൽറ്റി ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി അദ്ദേഹത്തെ നിയമനം പുതുക്കി. സെന്റർ ഫോർ സ്റ്റഡി ഓഫ് ഇസ്ലാമിക് തോട്ടിന്റെ കീഴിൽ അറബ് വസന്താനന്തര ലോക ഘടന എന്നിവയെ കുറിച്ച് അദ്ദേഹത്തിന് ഗവേഷണ പഠനങ്ങളുണ്ട്.

2014 ജനുവരി ഒന്നിന്, മുസ്ലിം നാടുകളിൽ അറബ് വസന്തം ജ്വലിച്ചതിനുശേഷം, ഈജിപ്തിന്റെ ചരിത്രത്തിൽ സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡണ്ട് മുർസിക്കെതിരെയുണ്ടായ സൈനിക അട്ടിമറിക്ക് ശേഷം, ക്രേനെ പ്രൊഫസർ എമെറിറ്റസായി 18 മാസത്തേക്ക് നിയമിച്ചു. 1929 മാർച്ച് 26 ന് ജനിച്ച ക്രേനിന്ന് ഇപ്പോൾ തൊണ്ണൂറ് വയസ്സ് പിന്നിട്ടു. ആരോഗ്യ പരമായി അവശനാണെങ്കിലും ഖത്തർ ഇസ്ലാമിക് തോട്ടിന്റെ കരിക്കുലം നിർമ്മിക്കുന്ന സമിതിയുടെ ഉപദേഷ്ടാവായി വിർജീനിയയിലെ ജന്മഗൃഹത്തിലിരുന്ന് സേവനം നല്കിപ്പോരുന്നു. അഥവാ ബറകത്ത് ഖാന്റെ ദൗത്യം ഈ വാർധക്യത്തിലും വീഴ്ച വരുത്താതെ നാഥൻ നിർവ്വഹിപ്പിക്കുന്നു.

റഫറൻസ് : ICNA വെബ്സൈറ്റ്, വിക്കിപീഡിയ

Facebook Comments
Related Articles

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Check Also

Close
Close
Close