Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ത്ഥി പ്രക്ഷോഭം വിജയം കാണുന്നു: ചര്‍ച്ചക്ക് തയാറായി ബ്രൗണ്‍ സര്‍വകലാശാല

ന്യൂയോര്‍ക്ക്: ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട അമേരിക്കന്‍ സര്‍വകലാശാലകളില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ ‘എന്‍ക്യാംപ്‌മെന്റ് സമരം’ (തമ്പടിച്ചുള്ള) വിജയം കാണുന്നു. സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയാറാണെന്ന് ബ്രൗണ്‍ സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. സര്‍വകലാശാലകള്‍ക്ക് ഇസ്രായേല്‍ കമ്പനികളിലുള്ള നിക്ഷേപം പിന്‍വലിക്കണമെന്നും ഗസ്സ യുദ്ധത്തിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. ഇസ്രായേല്‍ അനുകൂല വിഷയത്തില്‍ വോട്ടിങ് നടത്താനും ധാരണയായിട്ടുണ്ട്. ചര്‍ച്ചക്ക് പകരമായി കോളേജ് ക്യാംപസില്‍ തമ്പടിച്ച ക്യാംപുകള്‍ നീക്കം ചെയ്യാനും ധാരണയായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ നിരന്തരമായ പ്രതിഷേധത്തിനിടയിലാണ് അമേരിക്കയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇങ്ങനെ പ്രതികരണമുണ്ടാകുന്നത്.

വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യത്തുടനീളമുള്ള കാമ്പസുകളെ സ്തംഭിപ്പിക്കുകയും പൊതുജനാഭിപ്രായത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ അറസ്റ്റുകളിലേക്ക് നയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ച് ക്യാമ്പുകള്‍ മാറ്റാന്‍ സമ്മതിച്ചതായി ബ്രൗണ്‍ സര്‍വകലാശാല പ്രസിഡന്റ് ക്രിസ്റ്റീന പാക്സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘അടുത്ത അധ്യയന വര്‍ഷാവസാനം വരെ ബ്രൗണിന്റെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തുടര്‍ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും.’ അവര്‍ അറിയിച്ചു.

‘ഗസ്സയിലെ വംശഹത്യക്ക് പിന്തുണ നല്‍കുകയും അതിലൂടെ ലാഭം നേടുകയും ചെയ്യുന്ന കമ്പനികളില്‍’ നിന്ന് ബ്രൗണിന്റെ എന്‍ഡോവ്മെന്റ് ഒഴിവാക്കുന്നതടക്കമുള്ള വാദങ്ങള്‍ അവതരിപ്പിക്കുന്നതിനായി അഞ്ച് വിദ്യാര്‍ത്ഥികളും കോര്‍പ്പറേഷന്‍ ഓഫ് ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ അഞ്ച് അംഗങ്ങളും തമ്മില്‍ മെയ് മാസത്തില്‍ കൂടിക്കാഴ്ച നടക്കും.

കോളേജിന്റെ അനുകൂല വാര്‍ത്തയറിഞ്ഞ് വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ ആഹ്ലാദം പങ്കിട്ടു. ‘ബ്രൗണില്‍ ഞങ്ങള്‍ ഒരു വലിയ വിജയം നേടിയെന്ന് അറിഞ്ഞുകൊണ്ട് ഞങ്ങള്‍ ‘എന്‍ക്യാംപ്‌മെന്റ്’ അവസാനിപ്പിക്കുകയാണ്. ഇത് ഈ അന്താരാഷ്ട്ര പ്രസ്ഥാനത്തിനും ഫലസ്തീനിലെ ജനങ്ങളുടെ വിജയത്തിനും വേണ്ടി.യാണ്’ ബ്രൗണ്‍ വിദ്യാര്‍ത്ഥി നേതാവ് ലിയോ കോര്‍സോ-ക്ലാര്‍ക്ക് പറഞ്ഞു

റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാല, ‘ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും വിദ്യാര്‍ത്ഥികളെ ശ്രദ്ധിക്കാനും യുദ്ധത്തില്‍ നിന്ന് പിന്മാറുന്നത് പരിഗണിക്കാനും ചര്‍ച്ചക്കായി മുന്നോട്ട് വന്നിരിക്കുന്നു, മറ്റൊരു വിദ്യാര്‍ത്ഥി പ്രതിഷേധക്കാരനായ സാം തിയോഹാരിസ് പറഞ്ഞു.

ഇതോടെ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ആദ്യത്തെ ഉന്നത ലീഗ് സ്ഥാപനമായി ബ്രൗണ്‍ യൂണിവേഴ്‌സിറ്റി മാറി. അമേരിക്കന്‍ കാമ്പസുകളില്‍ നിന്നാരംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി വസന്ത പ്രതിഷേധങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് അടയാളപ്പെടുത്തിയിരിക്കുകയാണ്.

Related Articles