Current Date

Search
Close this search box.
Search
Close this search box.

മത്സരങ്ങളും വ്യക്തിത്വ രൂപീകരണവും

പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും അതിജീവിച്ച് മുന്നേറാനുള്ള സ്വഭാവ ഗുണങ്ങൾ രൂപപ്പെടുത്തുക അത്ര എളുപ്പമല്ല. നീണ്ട പരിശ്രമങ്ങളുടേയും തിരിച്ചറിവിന്റേയും പരിണിത ഫലമാണിത്. സ്വഭാവ മൂല്യങ്ങളും ജീവിത ചര്യകളും ആർജിച്ചെടുക്കുന്നതിൽ അവിഭാജ്യ ഘടകമായി മാറുന്ന ഇത്തരം പ്രവർത്തനങ്ങളിൽ പ്രധാനമാണ് മത്സരങ്ങൾ. പരിമിതമായ വിഭാഗങ്ങൾക്കും അവാരങ്ങൾക്കുടെയിലുമാണ് എല്ലാവരും മത്സരിക്കുന്നത്. ഇക്കാരണത്താൽ തന്നെ വിജയം ശീലിപ്പിക്കുന്നതാണ് പരാജയത്തിൽ നിന്ന് വിട്ടു നിൽക്കുക എന്നതിനേക്കാൾ ഉചിതം. കേവല വിജയമെന്നതിലുപരി സ്വയം മെച്ചപ്പെടുത്താനും സർഗ്ഗാത്മക പുരോഗതിയും ആത്യന്തിക ലക്ഷ്യമായി സ്വീകരിച്ചാൽ വ്യക്തിത്വ രൂപീകരണത്തിൽ മത്സരങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല. അർപ്പണ ബോധം, വിശ്വസ്തത, സഹകരണാ മനോഭാവം, തുടങ്ങിയ പതിനഞ്ചോളം സ്വഭാവ മൂല്യങ്ങൾ വിജയത്തിൻ്റെ സുപ്രധാന ഘടകങ്ങളാണെന്നാണ് പ്രശസ്ത അമേരിക്ക ബാസ്ക്കറ്റ് ബോൾ പരിശീലകൻ ജോൺ വുഡൻ അഭിപ്രായപ്പെടുന്നത്. വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ടീമംഗങ്ങളിൽ ദൃഢീകരിക്കുമ്പോഴാണത്രേ അവർ കൂടുതൽ ശക്തരാകുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാനും പ്രശ്ന പരിഹാരത്തിനും മാത്സര്യ ബുദ്ധി ഏറെ സഹായകമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ജീവിതത്തെ കുറിച്ചുള്ള ഗൗരവമേറിയ ചിന്തകളിൽ മുഴുകുന്ന ഏതൊരാൾക്കും മത്സരങ്ങൾ അനിവാര്യമാണെന്ന തിരിച്ചറിവുണ്ടാകും. ഗർഭാശയത്തിൽ നിന്ന് തുടങ്ങി ഉപജീവന മാർഗാന്വേഷണങ്ങൾ വരെയുള്ള യാത്രയിൽ മത്സരത്തിൻ്റെ ശേഷിപ്പുകൾ പ്രകടമാണ്. സോവിയറ്റ് യൂണിയനിൽ പരസ്പര മത്സരം നിരോധിച്ച സർക്കാരിൻ്റെ നിയോഗം രാഷ്ട്രീയ തകർച്ചയിലേക്ക് നായിച്ചപ്പോൾ മാത്സര്യ ബുദ്ധി ജീവിതത്തിൻ്റെ അടിസ്ഥാനമായി കണ്ട ക്യാപിറ്റലിസം പരസ്പര സഹായത്തിന്റേയും സ്നേഹ വായ്പ്പുകളുടേയും പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കുറ്റകൃത്യ നിരക്കും മാനസിക പ്രയാസങ്ങളേയും വലിയ തോതിൽ കുറയ്ക്കാൻ ഇത് സഹായകമായി എന്നതാണ് യാഥാർഥ്യം.

അവബോധവും പുരോഗതിയും
മത്സരിക്കുകയെന്നത് മനുഷ്യന്റെ ജന്മസിദ്ധമായ സ്വഭാവ ഗുണമാണ്. പരിശീലനത്തിന് നിബന്ധനകൾ എന്ന പോലെ ആന്തരിക, ബാഹ്യ കഴിവുകളും മത്സരത്തിൽ അവിഭാജ്യ ഘടകമാണ്. വ്യത്യസ്ത കഴിവുകളിലായി ഏറ്റക്കുറച്ചിൽ അനുഭവിക്കുന്നവരാണ് മനുഷ്യർ. മത്സരങ്ങൾ മനുഷ്യ മനസ്സുകളെ ഉത്തേജിപ്പിക്കുകയും മനസ്സുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വലിയ സംഘങ്ങൾക്കിടെയിൽ നടത്തുന്ന മത്സരങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പരീക്ഷയിൽ ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഫലഗുണം താരതമ്യേന കുറയാറാണ് പതിവ്. ഇത്തരം അവസരങ്ങളിൽ അവരുടെ ആവേശവും കുറയാറുണ്ടത്രെ. മാത്സര്യ ബുദ്ധി തങ്ങളുടെ പൈതൃകമായി കാണുന്ന സംഘടനകൾ ജീവസ്സുറ്റതും പ്രശോഭിതവുമാകും. പരസ്പര താരതമ്യം, വിശിഷ്യ കായിക വ്യായായമങ്ങളിലുള്ള ഏകാകൃത ഇവരുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നു.

എഡി 776ൽ പുരാതന ഗ്രീക്കിൽ അരങ്ങേറിയ ഒളിമ്പിക് മത്സരങ്ങൾ ഇതിനുദാഹണമാണ്. മത്സരം നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ജോലിയുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു, പ്രത്യേകിച്ചും ശരിയായ രീതിയിൽ ഉപയോഗപ്രദമാക്കിയാൽ. കലാലയങ്ങളിൽ ഗുണന ഹരണ സൂത്രവാക്യം പഠിപ്പിക്കുന്നതിലല്ല, മറിച്ച് സർഗാത്മകതയും, ചിന്താശേഷിയും എങ്ങനെ ഫലപ്രദമായി പകർന്ന് നൽകുന്നുവെന്നതിലാണ് കാര്യമെന്ന് ഐെൻസ്റ്റീൻ പറഞ്ഞു വെച്ചത്. ചിന്താശേഷിയും സർഗാത്മകതയുമാണ് പുരോഗതിയുടെ പ്രാഥമിക ഘടകങ്ങൾ. ആരോഗ്യകരമായ മത്സരങ്ങൾ ആരോഗ്യ പൂർണ്ണമായ ശരീരം രൂപപ്പെടുത്തിയെടുക്കും. എതിരാളി ശക്തനാകുമ്പോൾ പ്രതിയോഗി കൂടുതൽ കരുത്താർജിക്കുന്നു. എതിരെ നിൽക്കുന്നവൻ്റെ ശാരീരിക ക്ഷമതയും പോരായ്മയും തിരിച്ചറിയാനുള്ള അവസരങ്ങൾ പരസ്പരം ലഭിക്കുക സ്വാഭാവികമാണ്. തെറ്റുകൾ തിരുത്താനും സ്വന്തം കഴിവുകൾ മനസ്സിലാക്കാനുമുള്ള ഇടങ്ങളായി മത്സര വേദികൾ മാറുന്നു.

മത്സരങ്ങളും സ്വഭാവ രൂപീകരണവും

വ്യക്തിത്വ വികസനത്തിൽ മത്സരങ്ങൾക്ക് കാതലായ സ്വാധീനമുണ്ട്. പരസ്പര സഹായം പോലുള സ്വഭാവ ഗുണങ്ങൾ ഇതിനുദാഹരണം മാത്രം. ചെറുപ്പം മുതൽ മാത്സര്യ ബുദ്ധിയോടെയുള്ള വളർച്ച കുട്ടിയുടെ വ്യക്തിത്വ വികാസത്തിൽ ഏറെ സഹായകമാകുന്നു. എന്നാൽ മത്സരങ്ങളോടുള്ള അവജ്ഞ വ്യക്തിയിലും സമൂഹത്തേിലും നിസ്സംഗതാ മനോഭാവം സൃഷ്ടിക്കുന്നു. അതിരു കടന്ന മത്സരങ്ങൾ അനാര്യോഗകരമായ സാമൂഹ്യ അന്തരീക്ഷത്തിന് കാരണമാകുന്നുവെന്നതാണ് വസ്തുത. അസൂയ, സഹജീവികളുടെ നാശത്തിന് ആഗ്രഹിക്കുന്നതുമൊക്കെ ഇത്തരം സമൂഹങ്ങളിൽ സർവ്വവ്യാപിയായിരിക്കും.

മാർഗമേതായാലും ലക്ഷ്യം നന്നായാൽ മതിയെന്ന ചിന്താഗതി ഇതോടെ നോർമലൈസ് ചെയ്യപെട്ട് വരും.ആശങ്ക, വിഷാദ രോഗം തുടങ്ങിയ ശാരീരിക രോഗങ്ങൾക്ക് അതിര് കവിഞ്ഞ മത്സരങ്ങൾ ഒരു കാരണമായി മാറാം. തോൽവി നേരിടുമ്പോൾ സമൂഹത്തെ അഭിമുഖീകരിക്കാനുള്ള ഭയവും ഇതിൽ പ്രധാനമാണ്. ആശങ്ക, വിഷാദ രോഗം തുടങ്ങിയ ശാരീരിക രോഗങ്ങൾക്ക് അതിര് കവിഞ്ഞ മത്സരങ്ങൾ ഒരു കാരണമായി മാറാം. തോൽവി നേരിടുമ്പോൾ സമൂഹത്തെ അഭിമുഖീകരിക്കാനുള്ള ഭയവും ഇതിൽ പ്രധാനമാണ്. മത്സരങ്ങൾ തലക്ക് പിടിച്ച വ്യക്തികൾ ബാഹ്യമായ പ്രേരണകൾ കൊണ്ട് വിജയം നെടുന്നവരാണെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം അനാവശ്യ ആവേശങ്ങൾ സാമൂഹ്യ, കുടുംബ ബന്ധങ്ങളെ ശിഥിലീകരിക്കുന്നതിലേക്ക് നയിക്കും. മത്സരങ്ങളാണ് ജീവിത വിജയത്തിൻ്റെ അളവ് കൊലെന്ന് വിശ്വസിക്കുന്നവർ അധാർമ്മികത നിറഞ്ഞ വഴി തേടുമെന്ന് നിസ്സംശയം പറയാം.

മത്സരങ്ങളെ എന്നും പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. മത്സരാർത്ഥികൾ മത്സരിക്കട്ടെ എന്ന ഖുർആൻ വാക്യം തന്നെ മത്സരത്തിൻ്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കി തരുന്നു. നന്മയുള്ള കാര്യങ്ങളിൽ പ്രവാചകരും മത്സര ബുദ്ധിയെ പ്രോത്സാഹിപ്പിച്ചിരുന്നതായി ഹദീസുകളിൽ കാണാം. പരസ്പര ശത്രുതയിലേക്ക് വഴിവെക്കുന്ന കാര്യങ്ങളോട് ഇസ്ലാം എന്നും മുഖം തിരിഞ്ഞ് നിന്നിട്ടെ ഉള്ളൂ. മത്സരങ്ങൾ മനുഷ്യ സഹജമാണെന്നും സ്വഭാവ ഗുണങ്ങൾ നേടിയെടുക്കാൻ സഹായിക്കുമെന്നുമാണ് പണ്ഡിതരുടെ ഭാഷ്യം.

ഇബ്നു തൈമിയ തൻ്റെ വിശ്രുത ഗ്രന്ഥമായ റൂഹിൽ അഭിപ്രായപ്പെടുന്നത് കാണുക: ‘മറ്റുള്ളവരിൽ നിങ്ങൾ കാണുന്ന പൂർണ്ണത കൈവരിക്കണമങ്കിൽ നിങ്ങളവരുമായി നിരന്തര മത്സരങ്ങളിലേർപ്പെടുക. ശരീരത്തിന്റെ മഹത്വും ആത്മാവിന്റെ ദൃഢനിശ്ചയവും കുടികൊള്ളുന്നത് മത്സരങ്ങളിലാണ്. എന്നാൽ, നന്മ പ്രോഝാഹിപ്പിക്കാതെ അത്യാഗ്രഹത്തിൽ അധിഷ്ടിതമായ ദുസ്സ്വഭാവമാണ് അസൂയ. അസൂയാലു അനുഗ്രഹത്തിന്റെ ശത്രുവാകുമ്പോൾ മത്സരാർഥി അനുഗ്രഹത്തിന്റെ അഭ്യുദയകാംഷിയാണ്. സഹജീവികളുടെ തകർച്ച ആഗ്രഹിക്കുന്ന അസൂയ, മനുഷ്യ മനസ്സുകളിൽ ഇരുട്ട് കോരിയിടും. ശ്രേഷ്ഠരായ വ്യക്തിത്വങ്ങളുമായി സൗഹ്യദ ബന്ധം സ്ഥാപിക്കാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുമായി നിങ്ങൾ മത്സരത്തിലേർപ്പെടുക. വ്യക്തിത്വ മഹോന്നതിക്ക് ഏറെ സഹായകമാണ് ഇത്തരം മത്സരങ്ങൾ.

ഇമാം ശൗക്കാനി അദ്ദേഹത്തിൻ്റെ അദബു ത്വലബി വ മുനതഹൽ അറബ് എന്ന ഗ്രന്ഥത്തിൽ മത്സരം അസൂയയായി പരിണമിക്കുന്നത് ഭയക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഒരേ സ്ഥാനത്തുള്ളവർ പരസ്പരം മത്സരിക്കുമ്പോൾ നിക്ഷ്പക്ഷതക്ക് കോട്ടം സംഭവിക്കും. ജ്ഞാന പ്രതിഭകളും പണ്ഡിത മഹത്തുക്കളും തമ്മിലുള്ള നിരവധി അസ്വാരസങ്ങൾക്ക് ചരിത്രം സാക്ഷിയാണ്. വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടാലും, തർക്കവിതർക്കങ്ങൾ കൊണ്ട് വാഗ്വാദം നടത്താറാണ് ഇത്തരം സന്ദർഭങ്ങളിൽ സാധാരണയായി നടക്കാറുള്ളത്”

വിവ: ആമിർ ഷെഫിൻ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles