Current Date

Search
Close this search box.
Search
Close this search box.

നിങ്ങൾ മതവിശ്വാസിയാണോ? വിശ്വാസത്തെ സ്വയം വിലയിരുത്തേണ്ട വിധം

മതത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയുടെ വ്യാപ്തി എങ്ങനെ അറിയാം? നിങ്ങൾ എങ്ങനെയാണ് മതവിശ്വാസിയായി സ്വയം വിലയിരുത്തുന്നത്? നമ്മിൽ ഒരാൾക്ക് മതപരമായി സ്വയം സ്ഥാപിക്കാൻ കഴിയുന്ന നിരവധി അടയാളങ്ങളും ഗുണങ്ങളുമുണ്ട്. പ്രപഞ്ച സ്രഷ്ടാവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്ന ഒരു മനുഷ്യൻ സ്രഷ്ടാവിനെ ആരാധ്യനായി പരിഗണിക്കുന്നു എന്നത് ഒരു അടയാളമാണ്. രണ്ടാമത്തെ അടയാളം, തന്റെ വിശ്വാസങ്ങൾ, ആരാധന, ഇടപാടുകൾ, ധാർമ്മികത, ബന്ധങ്ങൾ എന്നിവയിൽ സ്രഷ്ടാവിന്റെ കല്പനകളോട് പുലർത്തുന്ന പ്രതിബദ്ധതയാണ്. മൂന്നാമത്തെത് പടച്ചവൻ വിലക്കിയ കാര്യങ്ങൾ വെടിയുന്നതാണ് . മതപരമായ വിഷയങ്ങളിൽ താൽപ്പര്യവും വിശ്വാസപരമായ കാര്യങ്ങളെ വായിക്കാനും കാണാനും ഇഷ്ടപ്പെടുന്നു എന്നതാണ് നാലാമത്തെ അടയാളം . പെരുന്നാളുകൾ, റമദാൻ, ഹിജ്‌റ, ഇസ്രാഅ്, മിഅറാജ് തുടങ്ങിയ മതകാര്യങ്ങളിൽ വിശ്വസിക്കുകയും ജീവിതത്തിൽ പ്രയോഗവത്കരിക്കുകയും ചെയ്യുന്നത് അഞ്ചാമത്തെ അടയാളമായി എണ്ണാം.

ജീവിതത്തിലെ സർവ ഇടപെടലുകളെയും മതമൂല്യങ്ങൾക്ക് അതിഷ്ഠിതമായി കൊണ്ടു നടക്കുക എന്നതാണ് ആറാമത്തെ അടയാളം; അവൻ ഏതുഘട്ടത്തിലും മതത്തിന്റെ അഭിപ്രായങ്ങൾ തേടുകയും അതനുസരിച്ച് പ്രവർത്തിക്കുന്നവരും ആയിരിക്കും. തന്റെ ആരാധനാകർമങ്ങളെ വർധിപ്പിക്കുകയും വിശ്വാസത്തെ വേരൂട്ടി ഉറപ്പിക്കുകയും ചെയ്യുന്നത് ഏഴാമത്തെ അടയാളമാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് പ്രതിസന്ധികളെ തരണം ചെയ്യാനും ക്ഷമിക്കാനുമുള്ള കഴിവ് ഒരു വിശ്വാസിയുടെ അടയാളമാണ്. മതമൂല്യങ്ങളെ ഉയർത്തിപിടിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നത് വിശ്വസിയുടെ പത്താം അടയാളമായി കണക്കാക്കാം.

മനുഷ്യന്റെ മതത്തോടുള്ള പ്രതിബദ്ധതയെ അളക്കുന്ന പ്രധാന ഘടകങ്ങളാണ് ഇവയെല്ലാം. മത മൂല്യങ്ങളോടു പുലബന്ധം പോലും പുലർത്താത്ത ആളുകൾ നമുക്ക് ചുറ്റുമുണ്ട്. തന്നിഷ്ടത്തിനനുസരിച്ച് ജീവിക്കുന്നരാണവർ. എന്നാൽ മതവിശ്വാസി അവരിൽ നിന്നും വ്യതിരക്തനാവുന്നത്, ഏതു വിഷയത്തിലും അവൻ മത മൂല്യങ്ങളെ കൂടെ നിർത്തുന്നു എന്നതാണ്. വിശ്വാസിയെ സംബന്ധിച്ച് വ്യക്തിജീവിതവും മതവും ഇഴചേർന്നിരിക്കും.

എന്നാൽ, ജീവിതത്തിൽ മതത്തെ ഉൾക്കൊള്ളാത്തവരിൽ ചിലർ ; ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയും അവന്റെ കൽപ്പനകളെ മാനിക്കാതെ തന്നിഷ്ടത്തിന് ജീവിക്കുന്നവരുണ്ട്. മറ്റു ചിലർ ദൈവത്തിന്റെ അസ്തിത്വത്തെ തന്നെ നിഷേധിക്കുന്നു.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൂടുതൽ സന്തുഷ്ടനായി ഇരിക്കുക മതവിശ്വാസിയാണ്. പ്രപഞ്ചത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും അവന് സാധിക്കും. പ്രതിസന്ധികളിൽ പക്വമായി ജീവിക്കാനും സുഖവും ദുഃഖവും തന്റെ ഏടിലെ കണക്കുകളാണെന്ന് ഉൾകൊള്ളാനും അവനെ പ്രാപ്തനാക്കുന്നു. ബുദ്ധിമുട്ടുകൾ വരുമ്പോൾ ദൈവവിശ്വാസം അവനെ ശാന്തനാക്കുന്നു.

ലോകം മുഴുവൻ തന്റെ വിശ്വാസത്തിനെതിരെ പോരാടുമ്പോഴും സത്യമതം നൽകുന്ന ശാന്തി മനുഷ്യനെ സമാധാനപൂർണ്ണനാക്കുന്നു. കൂടാതെ മതം സഹിഷ്ണുത, ക്ഷമ എന്നിങ്ങനെയുള്ള നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ധാർമ്മികത മനുഷ്യന്റെ സന്തോഷം വർദ്ധിപ്പിക്കുകയും വിദ്വേഷം, അസൂയ, നുണ, വഞ്ചന എന്നിവയിൽ നിന്നുള്ള അകലം കാരണം അവന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒരു തെറ്റ് ചെയ്യുമ്പോൾ അതുമായിച്ചു കളയാനും അതിനെ മറികടക്കാനും സാധിക്കുന്നു എന്നതാണ് വിശ്വാസിയുടെ നേട്ടം. അവൻ തന്റെ പ്രശ്നങ്ങൾക്ക് ആത്മഹത്യയോ മയക്കുമരുന്നോ മദ്യമോ പരിഹാരമായി കാണില്ല. മറിച്ച് ചെയ്ത പാപത്തെ അഭിമുഖീകരിക്കുന്നു. പാപമോചനവും പശ്ചാത്താപവും തേടുന്നു. വിശ്വാസിയുടെ പതിവ് പ്രാർത്ഥനകളും ആരാധനകളും സുസ്ഥിരമായ ശാന്തി അവൻ അനുഭവിക്കുന്നു, മഹത്തായ അനുഗ്രഹമാണത്.

പ്രാചീന മനുഷ്യൻ പോലും ആരാധനക്കായി പരിശ്രമിക്കുകയായിരുന്നു; കാരണം മനുഷ്യന് തന്റെ സഹജവാസനയിലേക്ക് മടങ്ങേണ്ടിയിരുന്നു. അങ്ങനെ അല്ലാഹുവിനെ ആരാധിക്കാനും അവനിലേക്ക് മടങ്ങാനും വേണ്ടി അവൻ സൃഷ്ടികളെ സൃഷ്ടിച്ചു. അല്ലാഹു പറയുന്നു : ‘ നിന്റെ നാഥന്‍ ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന്‍ ചോദിച്ചു: ”നിങ്ങളുടെ നാഥന്‍ ഞാനല്ലയോ?” അവര്‍ പറഞ്ഞു: ”അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.” ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ‘ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു’വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത് ‘ .
മതത്തെ ഉൾക്കൊള്ളുക എന്നത് ഹൃദയം കൊണ്ടുള്ള കർമ്മമാണ്. അത് മനുഷ്യന്റെ ഉടലിനെയും രൂപഭാവത്തെയും സ്വാധീനിക്കുന്നു.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles