Economy

സമ്പത്ത് അല്ലാഹുവിന്റേതാണ്‌; സമ്പന്നര്‍ അതിന്റെ സൂക്ഷിപ്പുകാരും ദരിദ്രര്‍ ആശ്രിതരുമാണ്

സമ്പന്നനും ദരിദ്രനും തമ്മിലുള്ള സാങ്കല്‍പ്പിക ബന്ധം അടിസ്ഥാനപ്പെടുത്തി സമ്പന്നന്‍റെ സമ്പാദ്യത്തിലുള്ള ദരിദ്രന്‍റെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്ന ഒരുപാട് തത്വങ്ങളുണ്ട്. അത് സമ്പന്നനെ തന്‍റെ മുതലില്‍ നിന്ന് ഒരു ഭാഗം നിര്‍ബന്ധമായും ദരിദ്രന് കൊടുക്കാന്‍ പ്രതിജ്ഞാബദ്ധനാക്കുന്നു. കാരണം, സമ്പന്നര്‍ നേടിയെടുക്കുന്ന മൂലധനത്തില്‍ അദ്ധ്വാനം കൊണ്ട് ഇവര്‍ക്കും പങ്കുണ്ട്. വിശപ്പിനെക്കുറിച്ച് ഇത്തരം തത്വശാസ്ത്രജ്ഞര്‍ പറയുന്നത് ലിഖിതമല്ലാത്ത പരസ്പര ബന്ധിതമായ ഒരു സാങ്കല്‍പിക ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ദരിദ്രന് കൊടുക്കേണ്ട സമ്പത്ത് സമ്പന്നര്‍ കൊടുക്കാതിരിക്കുമ്പോഴാണ് വിശപ്പ് ചിലരെ പാപ്പരാക്കുന്നതും നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും.

കാര്യങ്ങള്‍ ഇങ്ങനൊക്കെത്തന്നെയാണെങ്കിലും പരസ്പരം പകയും വെറുപ്പും ഉണ്ടക്കുന്ന ചില കാര്യങ്ങളെ ഈ തത്വശാസ്ത്രം ഒളിപ്പിച്ച് വെക്കുന്നുണ്ട്. കാരണം, ധനാഢ്യരുടെയടുത്തുള്ള സമ്പാദ്യം അത് തങ്ങളുടെ അദ്ധ്വാനത്തിന്‍റെ ഫലമാണെന്നും അവര്‍ ഉടമപ്പെടുത്തിയിരിക്കുന്ന സമ്പത്ത് അദ്ധ്വാനിക്കുന്നവരുടെ രക്തമാണെന്നും തൊഴിലാളികളുടെ വിയര്‍പ്പാണെന്നുമുള്ള ബോധ്യം അത് ദരിദ്രരിലുണ്ടാക്കും. സമ്പന്നര്‍ ഈ സമ്പത്തെല്ലാം മോഷ്ടിച്ചെടുത്തതാണെന്നും അതിലവര്‍ക്ക് ഒരു രീതിയിലുമുള്ള അവകാശവുമില്ലെന്നും അവരെയത് തെറ്റിദ്ധരിപ്പിക്കും. അതിനാല്‍ ഇത്തരം ഫിലോസഫികള്‍ കൊണ്ടുണ്ടായിത്തീരുക ദരിദ്രര്‍ സമ്പന്നരെ വെറുക്കും. അതിനെല്ലാം പുറമെ അവരുടെ സമ്പത്ത് മോഷ്ടിച്ചെടുക്കാനും അവന്‍റെ ഉടമസ്ഥതയിലുള്ളതെല്ലാം പിടിച്ചുപറിക്കാനും ദരിദ്രരെയത് പ്രേരിപ്പിക്കും.

Also read: ഇമാം ഹസനുല്‍ ബന്ന: ആവേശം പകരുന്ന രക്തസാക്ഷിത്വം

ഇസ്ലാമിക ശരീഅത്ത് പ്രകാരം സമ്പന്നരുടെയടുത്തുള്ള സമ്പാദ്യം അല്ലാഹുവിന്‍റെതാണ്. അവന്‍റെ അടിമകള്‍ക്ക് മുഴുവനായി അവന്‍ നല്‍കിയ സമ്പത്താണത്. അതുകൊണ്ടാണ് ചോദിച്ചുവരുന്നവന്നും സ്വന്തം കുടുംബക്കാര്‍ക്കും ഈ സമ്പാദ്യത്തില്‍ നിന്നും നല്‍കാന്‍ അല്ലാഹു കൃത്യമായ നിബന്ധനകള്‍ വെച്ചത്. അത് ദരിദ്രന്‍റെ വിയര്‍പ്പോ അദ്ധ്വാനിക്കുന്നവന്‍റെ രക്തമോ അല്ല. ഇമാം റാസി തന്‍റെ തഫ്സീറില്‍ പറഞ്ഞതില്‍ നിന്ന് ഇസ്ലാമിന്‍റെ ഈ കാഴ്ചപ്പാടിനെ നമുക്ക് വ്യക്തമായി മനസ്സിലാക്കാം. ഒരാള്‍ തന്‍റെ സമ്പത്തില്‍ നിന്നും കുടുംബങ്ങള്‍ക്ക് ഭാഗികമായും ചോദിച്ചുവരുന്നവന് നിര്‍ബന്ധമായും കൊടുക്കാന്‍ ബാധ്യസ്ഥാനാണെന്നതിലെയും സകാത്ത് എന്തുകൊണ്ട് നിര്‍ബന്ധമാക്കിയെന്നതിലെയും പൊരുള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്:

1- ‘ഒരു മനുഷ്യന് തന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ധനം ലഭിച്ചാല്‍ അവനാണ് അതിനേറ്റവും അര്‍ഹനായവന്‍. കാരണം, ആവശ്യമെന്ന വിശേഷണത്തില്‍ അവന്‍ മറ്റെല്ലാ ആവശ്യക്കാരെയും പോലെത്തന്നെയാണ്. അതുകൊണ്ട് ഈ സമ്പത്ത് നേടിയെടുക്കാന്‍ അവനും അവകാശമുണ്ട്. മറ്റാരെക്കാളും അത് അവന് തന്നെയാണ് അവകാശപ്പെട്ടത്. എന്നാല്‍ ആരുടെയെങ്കിലും അടുത്ത് ആവശ്യത്തില്‍ കവിഞ്ഞ് സമ്പത്തുണ്ടാവുകയും മറ്റൊരാള്‍ തന്‍റെ ആവശ്യവുമായി വരികയും ചെയ്താല്‍ അവര്‍ രണ്ട് പേര്‍ക്കും ആ ധനം ഉടമപ്പെടുത്താവുന്ന രീതിയില്‍ അവിടെ രണ്ട് കാരണങ്ങള്‍ ഒത്തുചേരുന്നുണ്ട്. ഉടമസ്ഥനെ സംബന്ധിച്ചെടുത്തോളം അവനത് അദ്ധ്വനിച്ച് നേടിയെടുക്കാന്‍ പരിശ്രമിച്ചവനാണ്. ആ ധനത്തോട് ഏറ്റവും ബന്ധപ്പെട്ടത് ഉടമസ്ഥന്‍ തന്നെയാണ്.

Also read: ഡല്‍ഹി തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ വഞ്ചിച്ചതാര് ?

ദരിദ്രനെ സംബന്ധിച്ചെടുത്തോളം ആ സമ്പത്തിലേക്കുള്ള അവന്‍റെ ആവശ്യമാണ് അവനെയതിന് അര്‍ഹനാക്കുന്നത്. പരസ്പര വൈരുദ്ധ്യമായ ഈ രണ്ട് കാരണങ്ങള്‍ ഒത്തുചേരുന്നിടത്ത് ഓരോ കാരണത്തിലുമുള്ള ദൈവിക ജ്ഞാനത്തെയാണ് നാം അന്വേഷിക്കേണ്ടത്. അപ്പോള്‍ പറയപ്പെടും: സമ്പന്നന് തന്‍റെ അദ്ധ്വാത്തിനനുസരിച്ചും അതിനേടുള്ള ഹൃദയത്തിന്‍റെ ബന്ധമനുസരിച്ചും ആ സമ്പാദ്യത്തില്‍ നിന്ന് വിഹിതം ലഭിക്കണം. ദരിദ്രനെ സംബന്ധിച്ചെടുത്തോളം അവന്‍റെ ആവശ്യത്തിനനുസരിച്ചുള്ളത് അവന് ലഭിക്കണം. ഇവിടെ സമ്പത്തിന്‍റെ ഉടമസ്ഥനാണ് മുന്‍കണന നല്‍കുക. അതുകൊണ്ട് സമ്പത്തില്‍ നിന്ന് വലിയൊരു വിഹിതം ഉടമസ്ഥനില്‍ തന്നെ അവശേഷിപ്പിക്കുകയും ദരിദ്രന് അതില്‍ നിന്ന് അല്‍പം മാത്രം നല്‍കുകയും ചെയ്യും’.

2- അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം അവശേഷിക്കുന്ന സമ്പത്ത് ഒരാള്‍ തന്‍റെ വീട്ടില്‍ സൂക്ഷിച്ചു വെച്ചാല്‍ സമ്പത്തിന്‍റെ സൃഷ്ടിപ്പിന്‍റെ പ്രാധാന ഉദ്ദേശ്യം അതുകൊണ്ട് നഷ്ടമായിപ്പോകും. അത് അല്ലാഹുവിന്‍റെ ഹിക്മത്തിന് എതിരായ കാര്യമാണ്. അതുകൊണ്ട് തന്നെ അതൊരിക്കലും അംഗീകരിക്കാവതല്ല. സമ്പത്തില്‍ നിരന്തരമായ ഇടപാടുകള്‍ നടത്താനാണ് അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നത്.

3- ദരിദ്രര്‍ അല്ലാഹുവിന്‍റെ ആശ്രിതരാണ്. അല്ലാഹു പറയുന്നു:’അന്നദാന ബാധ്യത അല്ലാഹു ഏറ്റിട്ടില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല'(ഹൂദ്: 6). ധനാഢ്യര്‍ സമ്പത്തിന്‍റെ സൂക്ഷിപ്പുകാരാണ്. അവര്‍ ഉടമപ്പെടുത്തിയിരിക്കുന്ന സമ്പത്തെല്ലാം അല്ലാഹുവിന്‍റെതാണ്. ഇതെല്ലാം അല്ലാഹു അവര്‍ക്ക് ഉടമപ്പെടുത്തിക്കൊടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഒരു ധാന്യമണി പോലും ഉടമപ്പെടുത്താന്‍ അവര്‍ക്കാകുമായിരുന്നില്ല. ബുദ്ധിമാډാരായ എത്ര പേരാണ് സമ്പത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നത്, പക്ഷെ അവര്‍ക്ക് വയര്‍ നിറക്കാനുള്ളത് പോലും ചിലപ്പോള്‍ ലഭിക്കുന്നില്ല. എന്നാല്‍ പാമരൻമാരായ എത്ര പേര്‍ക്കാണ് ദുന്‍യാവില്‍ സമ്പത്ത് അനുഗ്രഹമായി നല്‍കപ്പെടുന്നത്. അതുകൊണ്ട്തന്നെ അല്ലാഹു ആരെയെങ്കിലും അവന്‍റെ സമ്പത്തിന്‍റെ സൂക്ഷിപ്പുകാരാക്കിയിട്ടുണ്ടെങ്കില്‍ അവനോട് പറയപ്പെടും: ‘ആ ഖജനാവില്‍ നിന്ന് എന്‍റെ അടിമകളില്‍ നിന്ന് ചോദിച്ചുവരുന്നവര്‍ക്കെല്ലാം നീ നല്‍കുക’.

Also read: കുഴിച്ച കുഴിയില്‍ വീണ് ബിജെപി

സമ്പന്നര്‍ ഉടമപ്പെടുത്തിയിരിക്കുന്ന സമ്പാദ്യങ്ങളെല്ലാം നിങ്ങളുടെ അദ്ധ്വാനത്തിന്‍റെയോ നെറ്റിയില്‍ നിന്ന് പൊടിഞ്ഞ വിയര്‍പ്പിന്‍റെയോ ആണെന്ന് ദരിദ്രരോട് ഇസ്ലാം ഒരിക്കലും പറയുന്നില്ല. അതുപോലെത്തന്നെ അതിനവകാശികള്‍ അവരാണെന്നോ അത് നേടിയെടുക്കാന്‍ നിങ്ങള്‍ യുദ്ധം ചെയ്യണമെന്നോ സമരം ചെയ്യണമെന്നോ ഇസ്ലാം നിസ്കര്‍ഷിക്കുന്നില്ല. കാരണം, അതൊട്ടും ശരിയായ കാര്യമല്ല. സമ്പത്തെല്ലാം അല്ലാഹുവിന്‍റെതാണ്. അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അവന്‍ അതില്‍ നിന്ന് നല്‍കും. അല്ലാഹു പറയുന്നു:’ആഹാരലബ്ധിയുടെ കാര്യത്തില്‍ നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു സ്രേഷ്ഠരാക്കി'(അന്നഹ്ല്‍: 71), ‘നിശ്ചയം, നിന്‍റെ നാഥന്‍ താനുദ്ദേശിക്കുന്നവര്‍ക്ക് ഉപജീവന മാര്‍ഗം പ്രവിശാലമാക്കുകയും മറ്റു ചിലര്‍ക്ക് കുടുസ്സാക്കുകയും ചെയ്യും. തന്‍റെ അടിമകളെക്കുറിച്ച് സൂക്ഷ്മ ജ്ഞാനമുള്ളവനും അവരെ നന്നായി കാണുന്നവനും തന്നെയത്രെ അവന്‍'(അല്‍ഇസ്റാഅ്: 30), ‘അവനാണ് നിങ്ങളെ ഭൂമിയില്‍ തന്‍റെ പ്രതിനിധികളാക്കിയിട്ടുള്ളത്. അവന്‍ നല്‍കിയതില്‍ പരീക്ഷിക്കുന്നതിനായി നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ പദവി ഉയര്‍ത്തിത്തിരികയും ചെയ്തു'(അല്‍അന്‍ആം: 165), ‘ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ അല്ലാഹു നല്‍കിയ ഔദാര്യം സ്വന്തമാക്കാന്‍ നിങ്ങള്‍ വ്യാമോഹിക്കരുത്. പുരുഷډാര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് അവര്‍ക്കും സ്ത്രീകള്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് അവര്‍ക്കുമുണ്ടാകും. നിങ്ങള്‍ ദിവ്യനുഗ്രഹങ്ങളില്‍ നിന്ന് അല്ലാഹുവിനോട് ചോദിക്കുക'(അന്നിസാഅ്: 32).

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂർ

Facebook Comments
Related Articles
Show More
Close
Close