Politics

ഡല്‍ഹി തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ വഞ്ചിച്ചതാര് ?

ഡല്‍ഹിയിലെ ആം ആദ്മിയുടെ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ബി.ജെ.പിയുടെ പതനമാണെന്ന് കരുതാനാവില്ല. ബി.ജെ.പിയുടെ അവരുടെ സേവകരുടെ ഒരു വലിയ പടയും എം.പിമാരും ഉന്നത നേതാക്കളും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യു.പി മുഖ്യമന്ത്രിയും എന്നിവരടങ്ങിയ വലിയ സന്നാഹം ഡല്‍ഹി പിടിക്കാന്‍ ആവുന്നതെല്ലാം ചെയ്‌തെങ്കിലും പരാജയപ്പെടുകയായിരുന്നു. വോട്ടര്‍മാരെ വീഴ്ത്താന്‍ പഠിച്ച പണി പതിനെട്ടും അവര്‍ പുറത്തെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വിഷലിപ്തമായ പ്രസ്താവനങ്ങളും പ്രസംഗങ്ങളുമായിരുന്നു ബി.ജെ.പി വ്യാപകമായി പ്രചരിപ്പിച്ചത്.

ആസന്നമായ ബജറ്റിനെക്കുറിച്ചല്ല, രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്നാണ് ധനമന്ത്രി ക്യാംപയിനില്‍ പ്രസംഗിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു മറ്റൊരു ബി.ജെ.പി നേതാവ് പ്രസംഗിച്ചത്. ഹിന്ദു പ്രദേശങ്ങളിലെ സഹോദരിമാരെയും പെണ്‍കുട്ടികളെയും ഷഹീന്‍ ബാഗിലെ സമരക്കര്‍ ബലാല്‍സംഘം ചെയ്യുമെന്നായിരുന്നു മറ്റൊരു നേതാവ് പറഞ്ഞത്. രാജ്യദ്രോഹികളും ബലാത്സംഗകാരികളും മുസ്ലിംകളാണെന്ന് അവര്‍ വ്യക്തമാക്കാന്‍ ഉദ്ദേശിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ ലക്ഷ്യങ്ങള്‍ മുഴുവന്‍ ദില്ലിയിലെ ഹിന്ദുക്കളെ ഉദ്ദേശിച്ചായിരുന്നു, വിദ്വേഷ പ്രസംഗങ്ങള്‍ ഹിന്ദുക്കള്‍ തൊണ്ടതൊടാതെ വിഴുങ്ങുമെന്നും ഹിന്ദുക്കളുടെ മഹാനായ രക്ഷകരാണ് തങ്ങളെന്നും ഇത് മൂലം അവര്‍ തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്നും ബി.ജെ.പി കരുതി.

Also read: ഇങ്ങനെയാണ് അമേരിക്ക സ്വതന്ത്ര രാജ്യങ്ങളെ ‘വിമോചിപ്പിക്കുന്നത്’

ഫെബ്രുവരി 9ന് ഡല്‍ഹിയിലെ 80 ശതമാനം വരുന്ന ഹിന്ദുക്കളെല്ലാം ബി.ജെ.പിയുടെ മുസ്ലിം ഭീതിയുടെ നീച രാഷ്ട്രിയത്തിനെതിരെയാണ് വോട്ട് ചെയ്തത്. അല്ലാതെ ആം ആദ്മിയുടെ വെള്ളം,വൈദ്യുതി എന്ന മുദ്രാവാക്യത്തിന് മാത്രമായിരുന്നില്ല.
ഭൂരിഭാഗം ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കെതിരെ കടുത്ത ശത്രുതയുണ്ടെന്ന തെറ്റായ ധാരണയാണ് ബി.ജെ.പി മുന്നോട്ടുവെച്ചത്. ഹിന്ദുക്കള്‍ എല്ലാം വര്‍ഗീയവാദികളാണെന്നും അത് തെറ്റായി അനുമാനിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മധ്യപ്രദേശ്,രാജസ്ഥാന്‍,ചത്തീസ്ഗഢ്,ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിരുന്നു. അവരെ അധികാരത്തില്‍ നിന്നും പുറത്താക്കാനും ഇത് കാരണമായി.

ഹരിയാന, ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞെങ്കിലും ബിജെപിയുടെ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2017ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിയ ഉത്തര്‍പ്രദേശ് മാത്രമാണ് ഇതിന് അപവാദം. ഭൂരിഭാഗം ഹിന്ദുക്കളും സാമുദായിക വര്‍ഗ്ഗീയയുള്ളവരല്ല എന്ന വസ്തുത ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിയുടെ പ്രചാരണങ്ങള്‍ സഹായിച്ചിട്ടുണ്ട്.

‘ലവ് ജിഹാദ്’, തീവ്രവാദം, പാകിസ്ഥാനെ പിന്തുണയ്ക്കുന്നര്‍,വിഘടനവാദികള്‍, ഗോമാംസം ഭക്ഷിക്കുന്നവരെയും പശു കള്ളക്കടത്തുകാരെയും ക്രൂരമായി കൊന്നൊടുക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ 2014 മുതല്‍ ബി.ജെ.പി മുസ്ലിംകളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. അവസാനമായി 2019 ഡിസംബറില്‍ മുസ്ലിംകളെ ഏകീകരിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയിക്കുകയും ചെയ്തു.

Also read: കുഴിച്ച കുഴിയില്‍ വീണ് ബിജെപി

വ്യത്യസ്ത സമുദായക്കാര്‍ രാജ്യത്തുടനീളം ബി.ജെ.പിക്കെതിരെ ഒന്നിച്ചു. പൂനെയില്‍ നിന്നും പറ്റ്‌ന വരെയും ഉത്തരാഖണ്ഡിലെ ചെറിയ നഗരം മുതല്‍ കന്യാകുമാരി വരെയും അത് വ്യാപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം മുസ്ലിംകള്‍ നേരിട്ടുകൊണ്ടിരുന്ന അപമാനത്തിനും ക്രൂരതകള്‍ക്കുമെതിരെയുള്ള ഒരു തീപ്പൊരിയാണ് ഷഹീന്‍ ബാഗ് അടക്കമുള്ള സമാധാനപരമായ സമരത്തിലൂടെ നാം കണ്ടത്. ചെറിയ കുടുംബങ്ങളില്‍ നിന്നുള്ള തൊഴിലാളികളായ സ്ത്രീകള്‍ ആണ് ദേശസ്‌നേഹം ആവര്‍ത്തിച്ച് പ്രകടിപ്പിക്കുകയായിരുന്നു. പുരുഷാധിപത്യത്തെ നിരസിക്കുന്നതിന് അവരുടെ സമരം സാക്ഷിയായി.

അവരുടെ ദൃഢനിശ്ചയത്തിന് പിന്തുണയുമായി രാജ്യത്തുടനീളം ലക്ഷക്കണക്കിന് സ്ത്രീകളാണ് ശബ്ദമുയര്‍ത്തിയത്. ഐ.ഐ.എം അഹ്മദാബാദ്,ബനാറസ് ഹിന്ദു സര്‍വകലാശാല ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ 50ലധികം ക്യാംപസുകളില്‍ നിന്നും വിദ്യാര്‍ത്ഥികളും ഷഹീന്‍ ബാഗ് സമരത്തിന് പിന്തുയുമായെത്തിയിരുന്നു.

അവലംബം:thewire.in
വിവ :സഹീര്‍ വാഴക്കാട്

Facebook Comments
Related Articles
Close
Close