Current Date

Search
Close this search box.
Search
Close this search box.

ചില അറിയപ്പെടാത്ത ഏടുകള്‍

ഫ്രാന്‍സിലെ ഒരു സ്വകാര്യ എന്‍ ജി ഓ യായ Institut Montaigne അടുത്തിടെ നടത്തിയ ഒരു പഠന പ്രകാരം ഫ്രാന്‍സിലെ മുസ്ലിംകളില്‍ 70 ശതമാനവും ഹലാല്‍ ഭക്ഷണം കഴിക്കാന്‍ താല്പര്യപ്പെടുന്നു. അതുപോലെ അത്രയും ശതമാനം സ്ത്രീകള്‍ ഹിജാബ് ധരിക്കാനും താല്പര്യപ്പെടുന്നു. പുറത്തു നിന്നും വരുന്ന ഹലാല്‍ ഭക്ഷണങ്ങള്‍ ഫ്രാന്‍സിന്റെ സെക്കുലര്‍ രീതിക്ക് എതിരാണ് എന്ന് വിശ്വസിക്കുന്നവരും അവിടെയുണ്ട്. ഞാന്‍ ആരാണ് എന്ന ചോദ്യത്തിന് “ ഞാനൊരു മുസ്ലിമാണ്” എന്ന തിരിച്ചറിവ് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നു എന്നാണു ന്യൂയോര്‍ക്ക് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ നടന്ന അദ്ധ്യാപകന്റെ കൊലയിലും അനുബന്ധ ഭീകര പ്രവര്‍ത്തനവും എങ്ങിനെ ആ നാട്ടിലെ മുസ്ലിംകളെ ബാധിച്ചിരിക്കുന്നു എന്ന ചോദ്യം പത്രം ചോദിച്ചത് അവിടുത്തെ പള്ളി ഇമാമുമാരോടാണ്. “ ഇസ്ലാം സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന കാര്യം കൂടുതല്‍ ഊന്നി പറയേണ്ട കാലം” എന്നാണത്രേ അവര്‍ പ്രതികരിച്ചത്. അതിന്റെ കൂടെ തന്നെ “ ഇസ്ലാം വിഘടനവാദത്തിനെതിരെ” പ്രസിഡന്‍റ് മാക്രോണ്‍ നടത്തുന്ന യുദ്ധത്തെ പിന്തുണക്കാനും അവര്‍ ഫ്രഞ്ച് മുസ്ലിംകളോട് പറയുന്നുണ്ടത്രേ.

ഫ്രാന്‍സിലെ ചില മുസ്ലിം ഗ്രൂപ്പുകളെ നിരോധിക്കാന്‍ വിദേശകാര്യ മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചുട്ടിണ്ട് എന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം നാട്ടില്‍ വിതരണം ചെയ്യുന്ന “ ഹലാല്‍ ഫുഡ്‌” മുസ്ലിംകള്‍ക്ക് ഫ്രഞ്ച് സമൂഹത്തില്‍ നിന്നും വേറിട്ട്‌ നില്ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു . രാജ്യത്തെ ദേശീയ ബോധത്തിന്റെ ഭാഗമാകാന്‍ മുസ്ലിംകള്‍ വിസമ്മതിക്കുന്നു എന്നഭിപ്രായപ്പെടുന്ന ആളുകളും ഫ്രാന്സിലുണ്ട്. ഭക്ഷണം വസ്ത്രം സംബോധന രീതി എന്നിവയില്‍ മുസ്ലിംകള്‍ പുലര്‍ത്തുന്ന വ്യത്യസ്ത നാട്ടിലെ മതേതര കാഴ്ചപ്പാടുകളെ പിറകോട്ട് വലിക്കാന്‍ കാരണമാകുന്നു എന്നും പലരും വിലയിരുത്തുന്നു.

Also read: ഇസ്‌ലാമും സ്ത്രീയുടെ ഭരണാധികാരവും

ഒരു തരത്തില്‍ ഇന്ത്യയില്‍ സംഘ പരിവാര്‍ ഉന്നയിക്കുന്ന വാദങ്ങളാണ് മറ്റു പല രീതിയിലും യൂറോപ്പിലെ മതേതര പക്ഷക്കാര്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ മതേതരത്വവും യൂറോപ്യന്‍ മതേതരത്വവും തമ്മില്‍ ആശയ തലത്തില്‍ തന്നെ ഭിന്നമാണ്‌. മതങ്ങളുടെ സാമൂഹിക പ്രസക്തിയാണ് ഇന്ത്യന്‍ മതേതരത്വം ചോദ്യം ചെയ്യുന്നതെങ്കില്‍ മതങ്ങളെ തന്നെയാണു യൂറോപ്പ് ചോദ്യം ചെയ്യുന്നത്. “മാക്രോണ്‍ എന്ത് കൊണ്ട് ഇസ്ലാമിന് നേരെ?” എന്നൊരു ചോദ്യം ഇപ്പോള്‍ സുപരിചിതമാണ്. ഇസ്ലാമിനെ എതിര്‍ക്കാന്‍ മാത്രം ഫ്രാന്‍സിനു എന്തുണ്ടായി എന്ന ചോദ്യം നല്‍കുന്ന ഉത്തരം രസാവഹമാണ്. അത് മാക്രോണിന്റെ കുഴപ്പം കൊണ്ടല്ല പകരം ഫ്രാന്‍സിന്റെ തന്നെ കുഴപ്പമാണ് എന്നാണു കിട്ടുന്ന ഉത്തരം. ഇദ്ദേഹത്തിനു മുമ്പ് വന്ന പ്രസിഡന്റ്മാര്‍, കൃത്യമായി പറഞ്ഞാല്‍ നികോളാസ് സര്‍കോസിയാണ് സ്ത്രീകളുടെ മുഖാവരണം പാടില്ലെന്ന നിയമം കൊണ്ട് വന്നത്. President Jacques Chirac ആയിരുന്നു സ്കൂളില്‍ പെണ്‍കുട്ടികള്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം കൊണ്ട് വന്നത്. മതവും ഫ്രാന്‍സും തമ്മിലുള്ള യുദ്ധം ആരംഭിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലായിരുന്നു.

മുന്‍ പ്രസിഡന്റ് Francois Hollande തന്റെ അഞ്ചു ഭരണത്തിനു ശേഷം ഒരു പുസ്തകം പുറത്തിറക്കി. അതില്‍ അദ്ദേഹം ഇസ്ലാമിനെ കുറിച്ച് ഇങ്ങിനെ പറയുന്നു. “ അത് സത്യമാണ് ഇസ്ലാമുമായി ഫ്രാന്‍സിനു ചില പ്രശനങ്ങളുണ്ട്. ഇസ്ലാം ആരാധനയ്ക്ക് സ്ഥലം ആവശ്യപ്പെടുന്നു , അതുപോലെ അത് തിരിച്ചറിവും ആഗ്രഹിക്കുന്നു. അത് മുസ്ലിംകളുടെ കുഴപ്പമല്ല ഇസ്ലാമിന്റെ തന്നെ കുഴപ്പമാണ് . അത് രാജ്യത്തില്‍ മറ്റൊരു മതമായി തന്നെ നില നില്‍ക്കുന്നു. മുസ്ലിംകള്‍ തന്നെ അതിനെ വിമര്‍ശിക്കണം അല്ലെങ്കില്‍ പള്ളി ഇമാമുമാര്‍ ദേശ വിരുദ്ധരായി പോകാന്‍ സാധ്യത കൂടുതലാണ്”. ചുരുക്കത്തില്‍ ഇസ്ലാമും ഫ്രാന്‍സും തമ്മിലുള്ള പ്രശ്നം പുതിയതല്ല. പ്യാരീസ് പട്ടണത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരമുള്ള മറ്റൊരു പട്ടണമാണ് Ivry-sur-Seine അവിടെ മുസ്ലിംകള്‍ പുതിയ കാലത്തു എങ്ങിനെ ചിന്തിക്കുന്നു എന്നതിനെ കുറിച്ചു ഒരു പത്രം ഇങ്ങിനെ പറയുന്നു. “ വര്‍ഷങ്ങളോളമായി അവിടെ താമസിക്കുന്ന Mehdy Belabbas എന്ന ഒരിക്കല്‍ പട്ടണത്തിന്റെ ഡെപ്യൂട്ടി മേയറായിരുന്ന വ്യക്തിയെ ഉദ്ദരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത് “ ഞാന്‍ ഈ പട്ടണത്തില്‍ നിന്നും മാറി താമസിക്കാന്‍ ആഗ്രഹിക്കുന്നു “ എന്ന രീതിയിലാണ്.

പുതിയ സംഭവവികാസങ്ങള്‍ ഫ്രാന്‍സിന്റെ മണ്ണില്‍ പല പുതിയ പ്രവണതകള്‍ക്കും കാരണമാകുന്നു. “ ശത്രു നമ്മുടെ കൂടെ തന്നെ” എന്നാണ് ഫ്രാന്‍സിലെ ഒരു മന്ത്രി നടത്തിയ പ്രഖ്യാപനം. സ്വന്തമായി അസ്തിത്വവും വ്യക്തിത്വവും ഉണ്ട് എന്നതാണ് ഇസ്ലാമിനെ മറ്റു ദര്‍ശനങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നത്. നാഗരികതകളുടെയും സംസ്കാരങ്ങളുടെയും വേലിയേറ്റത്തില്‍ പല മതങ്ങളും സംസ്കാരങ്ങളും ഒന്നുകില്‍ നശിക്കുകയോ അല്ലെങ്കില്‍ രൂപം മാറുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഒരു കാലത്ത് ശക്തമായിരുന്ന പല മതങ്ങളും ഇന്ന് തീര്‍ത്തും അരികുവല്‍ക്കരിക്കപ്പെട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്. പക്ഷെ ഇസ്ലാം ഇന്നും അതിന്റെ തനിമ നിലനിര്‍ത്തുന്നു. അതാണ് എവിടെയും വിഷയം.

Also read: എന്‍.ഐ.എ വേട്ട ജീവകാരുണ്യ സംഘങ്ങളിലേക്കും

ഒരിക്കല്‍ യൂറോപ്പിന്റെ മതം മാത്രമല്ല രാഷ്ട്രീയം കൂടിയായിരുന്നു ഇസ്ലാം. ഗൂഡാലോചനയിലൂടെ ഇസ്ലാമിക രാഷ്ട്രീയത്തെ യൂറോപ്പ് പുറത്താക്കി. അതെ സമയം ഒരു വിശ്വാസവും ആചാരവുമായി ഇസ്ലാം യൂറോപ്പില്‍ ഇന്നും നിലനില്‍ക്കുന്നു. ചിറകൊടിഞ്ഞ മതം പോലും പലരിലുംവലിയ ആശങ്കകള്‍ രൂപപ്പെടുത്തുന്നു. ഇന്ത്യന്‍ സംസ്കാരത്തോടു ലയിക്കാന്‍ ഇസ്ലാം തയ്യാറാകുന്നില്ല എന്നതാണ് ഇന്ത്യന്‍ മണ്ണില്‍ സംഘ പരിവാര്‍ ഉയര്‍ത്തുന്ന പ്രധാന വിഷയം . സംഘ പരിവാര്‍ അതിനെ വിളിക്കാന്‍ ആഗ്രഹിക്കുന്നത് ദേശീയത എന്ന പേരിലാണ്. ഇന്ത്യന്‍ പൊതു ബോധത്തിന് പുറത്താണ് ഇസ്ലാം എന്ന അവരുടെ അതെ ശബ്ദം തന്നെയാണ് യൂറോപ്പില്‍ പലര്ക്കും പറയാനുള്ളത്. ലോകത്തില്‍ എവിടെയും അത് ഒരേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതും.

Related Articles