Current Date

Search
Close this search box.
Search
Close this search box.

ഭൂമിയിൽ സഞ്ചരിക്കൂ, സന്തോഷവാനാകൂ

മനസ്സിനെ സന്തോഷിപ്പിക്കുകയും ദു:ഖത്തിൻറെ കാർമേഘങ്ങൾ നീങ്ങിപോവുകയും ചെയ്യുന്ന സുപ്രധാന കാര്യങ്ങളിൽ ഒന്നാണ് ഭൂമിയിലൂടെ യാത്ര ചെയ്യുക എന്നത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ജൈത്ര യാത്ര. അസ്ഥിത്വത്തിൻറെ ചുരുളുകളിലേക്ക് അന്വേഷണത്തിൻറെ ദൃഷ്ടികൾ പായിച്ചുകൊണ്ടുള്ള അതിമനോഹരമായ യാത്ര.

സഞ്ചാരത്തിലൂടെ പ്രപഞ്ചത്തിലെ ചാരുതയാർന്ന ഉദ്യാനങ്ങൾ നിങ്ങൾക്ക് കാണാം. വീടകങ്ങളിൽ നിന്ന് പുറത്തേക്ക് പോവൂ. ചുറ്റുമുള്ളതിനെ കുറിച്ച് ചിന്തിക്കു. എന്താണ് മുന്നിലുള്ളതെന്നും എന്താണ് സമീപത്തുള്ളതെന്നും മനസ്സിലാക്കു. പർവ്വതാരോഹണം നടത്തൂ. താഴ്വരകളിലൂടെ നടന്ന് നോക്കൂ. വൃക്ഷങ്ങൾ കാണൂ. ശുദ്ധ ജലം കുടിക്കു. മുല്ലപ്പൂവിൻറെ വാസന ആസ്വദിക്കു. സന്തോഷത്തിൻറെ താവളത്തിൽ നിന്നും ഉയർന്ന് പറക്കുന്ന പക്ഷിയെ പോലെ നിങ്ങളുടെ ചൈതന്യം തുടിക്കുന്നത് കാണാം.

നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്തേക്ക് നടന്ന് നോക്കൂ. രണ്ട് കണ്ണുകളുടെയും കറുത്ത മൂടുപടങ്ങൾ നീക്കൂ. വിശാലമായ സ്ഥലത്തേക്ക് സഞ്ചരിക്കു. അല്ലാഹുവിനെ ഓർക്കുകയും അവനെ വാഴ്തുകയും ചെയ്യു. ഇതെല്ലാം നമ്മുടെ മനസ്സിന് സന്തോഷവും ആനന്ദവും നൽകുന്നതാണ്.

പ്രയോജനപ്രദമയാ ഒരു കാര്യവും ചെയ്യാതെ, ഏകാന്തതയുടെ തടവറക്കകത്തിരിക്കുന്നത് ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ലോകം മുഴുവൻ നിങ്ങളുടെ ഭവനമല്ല. നിങ്ങൾ എല്ലാ മനുഷ്യനുമല്ല. പിന്നെ നിങ്ങൾ എന്തിനാണ് നിങ്ങളെ സ്വയം തന്നെ ആശങ്കകളുടെ ബറ്റാലിയൻസിന് സമർപ്പിക്കുന്നത്? അതിനാൽ നിങ്ങളുടെ ദൃഷ്ടിപതിയുന്നേടത്ത്, കേൾക്കുന്നേടത്തേക്ക്, മനസ്സ് വ്യവഹരിക്കുന്നേടത്ത് എത്തുക. നിങ്ങൾ ആരോഗ്യവാനായാലും സമ്പന്നനായാലും രോഗിയായാലും ദരിദ്രനായാലും.

വരൂ. നമുക്ക് വേദഗ്രന്ഥമായ ഖുർആൻ പാരായണം ചെയ്യാം. പക്ഷികൾ വിലയംചെയ്ത കാനനചോലകളുടെ ഭംഗി ആസ്വദിച്ച്കൊണ്ട്, അവയുടെ ശ്രുതിമധുരമായ സ്നേഹത്തിൻറെ ഈരടികൾ സ്രവിച്ച്, മലമിടുക്കുകളിൽ നിന്ന് ഒഴുകിവരുന്ന ജലധാരകൾ കളകളാരവം ആസ്വദിക്കാം.

തീർച്ചയായും ഭൂമിക്ക് മൂകളിലൂടെയുള്ള സഞ്ചാരം ആനന്ദദായകമാണ്. മനസ്സിന് ഭാരംതോന്നുന്നവരോടും വീടകങ്ങളിൽ ഇരുട്ട് അരിച്ച് കയറുമ്പോഴും ഡോക്ടർമാർ യാത്രക്ക് ഉപദേശിക്കുന്നു. അത്കൊണ്ട് സന്തോഷിക്കാനും ആനന്ദിക്കുവാനും അകാഥമായി ചിന്തിക്കുവാനും നമുക്ക് യാത്ര ചെയ്യാം. ഖുർആൻ പറയുന്നുണ്ടല്ലോ “ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങൾ മാറിമാറിവരുന്നതിലും, ബുദ്ധിശാലികൾക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; (അവർ പറഞ്ഞുപോകുന്നു:) ‘ഞങ്ങളുടെ നാഥാ! ഇതൊക്കെയും നീ മിഥ്യയായും വ്യർഥമായും സൃഷ്ടിച്ചതല്ലതന്നെ.” 3:191

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles