സര്‍വ്വ സൗകര്യങ്ങളും സജ്ജീകരിച്ച അരമനയില്‍ നീ ആഡംബര ജീവിതം നയിക്കുമ്പോള്‍, അന്തരംഗത്ത് ഭവനരഹിതനായി കഴിയുന്നത് ഏത്ര വേദനാജനകമാണ്! നിന്‍റെ സന്തോഷത്തിന്‍റെ യഥാര്‍ത്ഥ അരമന നിര്‍മ്മിക്കാന്‍ വേണ്ടത്ര ശ്രദ്ധാലുവായിരിക്കുക; അത് നിങ്ങളുടെ ഹൃദയം പോലെ ചെറുതായാലും കൊള്ളാം.
— — —
ലാളിത്യമാണ് യഥാര്‍ത്ഥ സന്തോഷത്തിന്‍റെ ഏറ്റവും അനിവാര്യമായ താക്കോല്‍.
— — —
ആദ്യം തന്നെ ധാരാളം ക്ലേശം അനുഭവിച്ചില്ലെങ്കില്‍, നിങ്ങള്‍ ആസ്വദിക്കുന്ന സുഖാനുഭൂതിക്ക് യാതൊരു വിലയും മൂല്യവുമില്ല.
— — —
ഒരാള്‍ ദു:ഖസാന്ദ്രമായ മാനസികാവസ്ഥയോടെ ഭക്ഷിക്കുമ്പോള്‍, ഏറ്റവും രുചികരമായ ഭക്ഷണങ്ങള്‍ പോലും അയാള്‍ക്ക് കയ്പ്പ് പുരണ്ട വിഷമായി അനുഭവപ്പെടുന്നു. അതുകൊണ്ട് എപ്പോഴും സന്തോഷവാനായിരിക്കൂ.
— — —
നിങ്ങള്‍ കണ്ണീര്‍തോരാതെ കരയുമ്പോള്‍, നിങ്ങളുടെ ദു:ഖം പാരമ്യതയിലത്തെിയിരിക്കുന്നു എന്നതിന്‍റെ ലക്ഷണമാണത്. കരയുന്നത്കൊണ്ട് പ്രശ്നമൊന്നുമില്ല. ചിലപ്പോള്‍ അത് നിങ്ങളെ സുഖപ്പെടുത്തിയേക്കും.
— — —
പ്രിയ സഞ്ചാരികളെ, ഒന്നുകില്‍ നിങ്ങള്‍ക്ക് യാത്ര തുടരാം; അല്ലങ്കില്‍ യാത്ര ഉപേക്ഷിക്കാം. എതായാലും ഞാന്‍ സന്തോഷം അനുഭവിക്കുന്നു.
— — —
നമ്മുടെ ഹൃദയങ്ങള്‍ അല്‍ഭുതകരാംവണ്ണം പരിശുദ്ധതയോടെയും ആരോഗ്യത്തോടെയും മാലഖമാരായിട്ടാണ് ജനിക്കുന്നത്. പക്ഷെ നാം എന്നിട്ടും അതിനെ,വാര്‍ധക്യത്തിലത്തെുന്നത് വരെ, ദുഷ്ടതയും വ്യഥയും വേദനയും കൊണ്ട് മലിനപ്പെടുത്തുന്നു. അതിന് ശേഷം അതിന്‍റെ ശോഭ നഷ്ടപ്പെടുന്നു. അതിന്‍റെ ചൈതന്യം കെട്ട്പോവുന്നു. അതിനാല്‍, ഉള്‍കാഴ്ചയുള്ളവനായിരിക്കുക. ഹൃദയത്തെ കഴിയുന്നത്ര പരിശുദ്ധമായി സൂക്ഷിക്കുക. അതിന് ശേഷം സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും.
— — —
സന്തോഷം അനുഗ്രഹമായത് പോലെ, തീര്‍ച്ചയായും ദു:ഖവും അനുഗ്രഹമാണ്. കാരണം അത് നിങ്ങളെ സന്തോഷം കൂടുതല്‍ ആസ്വദിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ സങ്കടം മങ്ങുമ്പോള്‍, അതിനെ ആശ്ലേഷിക്കുക. കാരണം ദു:ഖവും നിങ്ങളെ യഥാര്‍ത്ഥ ആനന്ദത്തിലേക്ക് നയിക്കുന്ന പാതയാണ്.
— — —
സന്തോഷവാനായിരിക്കുക എന്നത് കേവലം അഭിമാനം മാത്രമല്ല; മറിച്ച് നിങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിന് സന്തോഷമുള്ളവനാവുക എന്നത് അനിവാര്യമായ കാര്യമാണ്.
വിവ: ഇബ്റാഹീം ശംനാട്
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU