Current Date

Search
Close this search box.
Search
Close this search box.

നമസ്കാരിക്കൂ.. വിജയം നേടൂ

ക്ഷമയെകുറിച്ചും നമസ്കാരത്തെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നതിങ്ങനെ: വിശ്വാസികളേ, നിങ്ങള്‍ സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും സഹായം തേടുവിന്‍. ക്ഷമിക്കുന്നവരോടൊപ്പം അല്ലാഹുവുണ്ട്. 2:153

പെടുന്നനെ ഭയം കടന്ന് വരുമ്പോള്‍, ദു:ഖം വരിഞ്ഞ് മുറുക്കുമ്പോള്‍, ആശങ്ക കഴുത്ത് ഞെരുക്കുമ്പോള്‍ എഴുന്നേല്‍ക്കൂ…….. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കു. നമസ്കരിക്കു……….. അത് നിങ്ങളുടെ ആത്മാവിന് ശാന്തിയും സമാധാനവും പ്രധാനം ചെയ്യും.

തീര്‍ച്ചയായും അധിനവേശ ആശങ്കകളുടെ ആക്രമണത്തിനെതിരെ പ്രതിരോധം നമസ്കാരം മതി. അതിലൂടെ ആധിയുടെയും ദു:ഖത്തിൻെറയും സൈന്യത്തെ തുരത്തുക. ഏതെങ്കിലും അല്ലാഹുവിൻെറ പ്രവാചകനെ അലോസരപ്പെടുത്തുമ്പോള്‍ അവിടുന്ന് തൻെറ അനുചരന്‍ ബിലാലിനോട് ഇങ്ങനെ പറയുമായിരുന്നു: ‘ഓ, ബിലാല്‍, ബാങ്ക് കൊടുക്കു. അതിലൂടെ നമുക്ക് ആശ്വാസം നേടാം.’ പ്രവാചകന്‍ ആശ്വാസം കണ്ടത്തെിയിരുന്നതും അദ്ദേഹത്തിൻെറ കണ്ണുകളുടെ കുളിര്‍മ്മയും നമസ്കാരത്തിലായിരുന്നു.

തീര്‍ച്ചയായും ചരിത്രത്തിലെ അപൂര്‍വ്വം മഹാന്മാരെ കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടാവും. അവര്‍ വല്ല പ്രയാസവും ദുരിതവും നേരിട്ടാല്‍, അവരുടെ മുഖത്ത് അശ്വസ്ഥതയുടെ ലാഞ്ചന പ്രത്യക്ഷപ്പെട്ടാല്‍, അവര്‍ ഏകാഗ്രതയോടെ നമസ്കരിക്കാന്‍ ധൃതിപ്പെടുന്നത് കാണാം. അതോടെ അവരുടെ ആഗ്രഹത്തിൻെറയും നിശ്ചയദാര്‍ഡ്യത്തിൻെറയും കരുത്ത് തിരിച്ച് കിട്ടുന്നു.

ഭയം ഉണ്ടാവുമ്പോള്‍ നിര്‍ബന്ധമായും നിര്‍വ്വഹിക്കപ്പെടേണ്ട നമസ്കാരമാണ് സ്വലാതുല്‍ ഖൗഫ് (ഭയത്തിൻെറ നമസ്കാരം). ശരിസ്സ് ശരീരത്തില്‍ നിന്ന് വേര്‍പെടുത്തപ്പെടുകയും ആത്മാവ് വാളുകള്‍ക്കിരയാക്കപ്പെടുകയും ചെയ്യുന്ന ഭീതിതാവസ്ഥയില്‍ നിര്‍വ്വഹിക്കേണ്ട നമസ്കാരം. അത്തരം സന്ദര്‍ഭങ്ങളില്‍ ശാന്തിയുടെ ഏറ്റവും വലിയ ഉറവിടം ഏകാഗ്രതയോടെ നിര്‍വ്വഹിക്കുന്ന നമസ്കാരത്തിലാണ്.

രോഗം കൊണ്ട് തകര്‍ന്ന് വലഞ്ഞ ആത്മാവുകള്‍, തീര്‍ച്ചയായും പള്ളിയിലേക്ക് പോവുക. തങ്ങളുടെ രക്ഷിതാവിനെ പ്രീതിപ്പെടുത്താന്‍ നെറ്റി നിലത്ത് വെക്കുക. നിലനില്‍ക്കുന്ന വേദനയില്‍ നിന്ന് അവര്‍ക്ക് മോചനം നേടാന്‍. കണ്ണുനീര്‍ അവരുടെ കണ്ണുകളില്‍ വാര്‍ന്നൊലിക്കുന്നു. ദു:ഖവും വ്യധയും പൂര്‍ണ്ണമായും ഇല്ലാതാവുന്നു. നമസ്കാരത്തിനല്ലാതെ അവരുടെ ദു:ഖത്തെ നീക്കികളയാന്‍ കഴിയില്ല.

അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ നമ്മുടെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്. അല്ലാഹുവിൻെറ മുമ്പില്‍ നമ്മുടെ പദവി ഉയരുന്നു. നമ്മുടെ വിഷാദത്തിനുള്ള പരിഹാരവും രോഗത്തിനുള്ള ഫലപ്രദമായ ചികില്‍സയുമാണത്. അത് നമ്മുടെ ഹൃദയത്തിലെ വിശ്വാസദാര്‍ഡ്യത വര്‍ധിപ്പിക്കുകയും ഞരമ്പുകളില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു.

പള്ളികള്‍ ഉപേക്ഷിച്ചവര്‍, നമസ്കാരം കൈവെടിഞ്ഞവര്‍, ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്കും ദു:ഖത്തില്‍ നിന്ന് ദു:ഖത്തിലേക്കുമായിരിക്കും അവര്‍ ചരിക്കുക. ഖുര്‍ആന്‍ പറയുന്നു:
‘സത്യത്തെ തള്ളിപ്പറഞ്ഞവര്‍ തുലഞ്ഞതുതന്നെ. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.’ മുഹമ്മദ് 47:8

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles