നിങ്ങള്‍ക്ക് നിങ്ങളെ തന്നെ അതുല്യവും വ്യതിരിക്തവുമായി കാണാന്‍ കഴിയാതിരിക്കുകയും മറ്റുള്ളവര്‍ നിങ്ങളെ നിസ്സാരരായി കാണുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ അവരെ കുറ്റപ്പെടുത്തരുത്.
= = = =
നിങ്ങള്‍ എന്താണൊ ചിന്തിക്കുന്നത്, എന്താണൊ ഭക്ഷിക്കുന്നത്, എന്താണൊ അനുഭവിക്കുന്നത്, എന്താണൊ ചെയ്യുന്നത്, നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പതിവായി എന്തൊണൊ കൊടുക്കുന്നത് അതാണ് നിങ്ങള്‍ ….. ഇതെല്ലാം നിങ്ങളുടെ ശീലങ്ങളെ കുറിച്ച സൂചനകളാണ്.
= = = =
ചിലപ്പോള്‍ എങ്കിലും നിങ്ങളുടെ സ്വപ്ന സാക്ഷാല്‍കാരത്തിന് മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ച് കൊണ്ടേയിരിക്കുകയാണെങ്കില്‍, നിങ്ങളുടെ അസ്ഥികള്‍ മണ്ണില്‍ കുഴിച്ചുമൂടുന്ന അവസാന നിമിഷം അവര്‍ എത്തിയേക്കാം.
= = = =
ഒരു കാര്യം നേടാന്‍ വേണ്ടി ജീവാര്‍പ്പണത്തിന് തയ്യാറില്ലെങ്കില്‍, നിങ്ങള്‍ എന്നോ മരിച്ചു കഴിഞ്ഞിരിക്കുന്നു.
= = = =
ഒരു സൂചിയുടെ ചെറുദ്വാരത്തിലൂടെ നിങ്ങള്‍ ലോകത്തെ കാണാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ചുറ്റും സമൃദ്ധമായി ഒഴുകുന്ന മഹത്തായ അനുഗ്രഹങ്ങളെ നിങ്ങള്‍ക്ക് എങ്ങനെ കാണാനും ആസ്വദിക്കാനും സാധിക്കും?
= = = =
ഞാന്‍ ഒരു പിശാചല്ല ; ഞാന്‍ ഒരു ശിശുവുമല്ല
ഞാന്‍ ഞാനാകാന്‍ കഠിനാധ്വാനം ചെയ്യുന്നു.
= = = =
നിങ്ങളുടെ ഹൃദയം ആരോഗ്യത്തോടെ നിലകൊള്ളാന്‍ വിട്ടുവീഴ്ചയുടെ വിറ്റാമിന്‍ കഴിക്കൂ. ആ വിറ്റാമിന്‍ ഇല്ലാത്ത അവസ്ഥ ഒരിക്കലും ഉണ്ടാവരുത്. ഉണ്ടായാല്‍ വെറുപ്പും വിദ്വേഷവും നിങ്ങളുടെ ഹൃദയത്തെ അതിദാരുണമായി കാര്‍ന്ന് തിന്നും.
= = = =
നിങ്ങള്‍ പ്രായാധിക്യം കുറഞ്ഞ ആളാവണമെങ്കില്‍, അത്യാഗ്രഹമുള്ള ശരീരത്തോടൊപ്പം നിങ്ങളുടെ തീക്ഷ്ണമായ ആത്മാവിനെയും മനസ്സിനെയും പോഷിപ്പിക്കാന്‍ ശ്രമിക്കു.
= = = =
നിങ്ങളുടെ സന്തോഷം അല്ലെങ്കില്‍ സങ്കടം ഒരിക്കലും നിലച്ചുപോവുകയൊ, അത് ജീവിതത്തിന്‍റെ വേഗത കുറക്കുകയൊ ചെയ്യുന്നില്ല. അതിനാല്‍ മിടുക്കനായിരിക്കുക. ജീവിക്കുന്നത് ഫലപ്രദമാക്കുന്നതെന്തൊ അത് തിരഞ്ഞെടുക്കുക.
= = = =
നിങ്ങള്‍ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കവെ, നിങ്ങളുടെ ജീവിതത്തിലേക്ക് ആരാണ് കടന്ന് വരുന്നതെന്നോ ആരാണ് നിങ്ങളെ വിട്ടുപോകുന്നതെന്നോ നിങ്ങള്‍ ശ്രദ്ധിക്കരുത്. അപ്പോള്‍ മാത്രമാണ്, പരാജയപ്പെടാത്ത ഒരു മനുഷ്യനില്‍ ഒരു മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് വ്യക്തമായി തെളിയിക്കപ്പെടുന്നു.
= = = =
നിങ്ങള്‍ തനിച്ചായിരിക്കുമ്പോള്‍, പക്ഷെ ഏകാന്തത അനുഭവപ്പെടുന്നില്ലെങ്കില്‍, അപ്പോള്‍ നിങ്ങള്‍ മഹാന്മാരുടെ ഭാഷ ഗ്രഹിക്കാന്‍ തുടങ്ങുന്നു.
= = = =
വിലകൂടിയ നിങ്ങളുടെ കണ്ണീര്‍കണങ്ങള്‍ ഒരിക്കലും ദുര്‍ബലര്‍ക്ക് കാണിച്ചുകൊടുക്കരുത്. അവ എത്രമാത്രം ആത്മാര്‍ത്ഥതയുള്ളതാണെന്ന് അവര്‍ ഒരിക്കലും മനസ്സിലാക്കുകയില്ല.
= = = =
നിങ്ങള്‍ക്ക് ഒരു സുഹൃത്തിനേയൊ, കുടുംബാംഗത്തേയൊ, വാഹനമൊ, വീടൊ ഒക്കെ നഷ്ടപ്പെട്ടെന്ന് വരാം. പക്ഷെ ഒരിക്കലും നിങ്ങളുടെ സ്വപ്നം നഷ്ടപ്പെടുത്തരുത്.
= = = =
യഥാര്‍ത്ഥത്തില്‍, ജീവിതത്തില്‍ ധാരാളം വ്യഥകളും സംശയങ്ങളുമുണ്ട്. അതില്‍ ഏറ്റവും അപകടകരവും മാരകവുമായത് സ്വന്തത്തെ കുറിച്ച സംശയമാണ്. ആ പവിത്ര മേഖലയെ സ്പര്‍ഷിക്കാന്‍ ആരേയും അനുവദിക്കരുത്.
= = = =
സമാധനത്തിന്‍റെ കാലം എന്ന് പറഞ്ഞൊന്നില്ല. വേഷപ്രഛന്നമായ യുദ്ധ കാലം മാത്രമെയുള്ളൂ. നിങ്ങളുടെ വാളിന് മൂര്‍ച്ചകൂട്ടികൊണ്ടിരിക്കുക. ഒരു നിലക്കും അത് താഴെ വെക്കരുത്.
= = = =
ബാഹ്യരൂപം അമിതമായി നന്നാക്കാന്‍ മത്ത് പിടിച്ചവര്‍ അങ്ങനെ ചെയ്യുന്നത്, തങ്ങളുടെ ആത്മാവിനുണ്ടായ ക്ഷതം മറച്ചുവെക്കാനാണ്.
= = = =
നിങ്ങളുടെ ആന്തരിക സംഘര്‍ഷം എങ്ങനെ തരണം ചെയ്യാമെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍, ബാഹ്യ ശത്രുക്കള്‍ക്ക് നിങ്ങളുടെ മേഖലയില്‍ ഒരു തരിമ്പും ചെയ്യാന്‍ കഴിയില്ല. അവര്‍ എത്ര വലിയ സന്നാഹങ്ങളുളള സൈന്യമായാലും ശരി. സുഹൃത്തേ, പിന്നീട് എല്ലാ വിജയവും നിങ്ങളുടേതാണ്. അഭിനന്ദനങ്ങള്‍.
= = = =
എന്‍റെ പിതാവ് അസാധാരണമായ സംരംഭകനാണ്. എന്‍റെ അമ്മാവന്‍ സര്‍ഗധനനായ എഴുത്തുകാരനാണ്. എന്‍റെ പ്രൊഫസറാകട്ടെ സമര്‍ത്ഥനായ ഗുരുവര്യനാണ്. എന്‍റെ ….എന്‍റെ … എന്‍റെ …. അവസ്ഥ? അപ്പോള്‍ സുഹൃത്തെ നിങ്ങളുടെ അവസ്ഥയൊ?
= = = =
നിങ്ങള്‍ അപരനെ കുറിച്ചും അവരുടെ നേട്ടങ്ങളെ കുറിച്ചും സംസാരിക്കുന്നതിന് പകരം, നിങ്ങള്‍ നിങ്ങള്‍ക്കായി നല്ലത് ചെയ്യുകയും നിങ്ങളുടെ ചരിത്രം സൃഷ്ടിക്കുകയും നിങ്ങളുടെ മഹത്വത്തെ കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുക.
= = = =
നിങ്ങള്‍ കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പായി, പത്ത് വരെ എണ്ണുക. അതോടെ ആ പ്രവണത ഇല്ലാതെയാവും.
വിവ: ഇബ്റാഹീം ശംനാട്
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW