Current Date

Search
Close this search box.
Search
Close this search box.

തഫ്ഹീമുൽ ഖുർആൻ – ആപുകളും വെബ്സൈറ്റും പരിഷ്കരിച്ചു

വിഖ്യാത പണ്ഡിതനും നവോത്ഥാന നായകനുമായ സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുടെ മുപ്പത് വർഷത്തെ പഠന മനനങ്ങളുടെ റിസൽട്ടാണ് ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആൻ. അഭ്യസ്തവിദ്യരായ മനുഷ്യരുടെ മസ്തിഷ്‌കങ്ങളുമായി അനായാസം സംവദിക്കുന്ന ഭാഷയും ശൈലിയും അദ്ദേഹത്തിന്റെ രചനകളുടെ വലിയ സവിശേഷതയാണ്. മനുഷ്യ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹികവും വൈയക്തികവുമായ സകലമാന പ്രശ്‌നങ്ങളിലും വിശുദ്ധ ഖുർആന്റെ സന്ദേശങ്ങൾക്കുളള പ്രസക്തിയും പ്രാധാന്യവും നമുക്കതിലൂടെ വായിച്ചെടുക്കാൻ സാധിക്കും. ഇന്ത്യയിലെ മിക്ക ഭാഷകളിലും, പുറമെ അറബി, ഇംഗ്ലീഷ്, പേർഷ്യൻ, പുശ്തു, തുർകി, ജാപ്പാനീസ്, തായ്, സിംഹള, റഷ്യൻ തുടങ്ങിയ അനേകം വിദേശ ഭാഷകളിലേക്കും പൂർണമായോ ഭാഗികമായോ തഫ്ഹീമുൽ ഖുർആൻ തർജമ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വായനയും റഫറൻസും പുസ്തകത്താളുകളിൽ നിന്ന് കമ്പ്യൂട്ടറിലേക്കും മൊബൈൽ സ്‌ക്രീനിലേക്കും കേൾവിയിലേക്കുമെല്ലാം വഴിമാറിയപ്പോൾ തഫ്ഹീമുൽ ഖുർആനും ആ മാറ്റങ്ങളുൾക്കൊണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ ഡിജിറ്റലായും ഓഡിയോ ആയും വായനക്കാരന്റെ കൈകളിലെത്തിയത് നമ്മുടെ ശ്രദ്ധയിലുണ്ടാവുമെന്ന് കരുതുന്നു. തഫ്ഹീമുൽ ഖുർആന്റെ മൂലഭാഷയായ ഉറുദുവിൽ വ്യത്യസ്ത രീതികളിലുള്ള ആൻഡ്രോയ്ഡ്, ഐ ഫോൺ ആപ്പുകളുണ്ട്. സൗജന്യമായി ലഭിക്കുന്ന തഫ്ഹീം ഉറുദു ആൻഡ്രോയ്ഡ് ആപ്പുകളുടെ കൂട്ടത്തിൽ ഉസ്മാൻ പർവീസ് വികസിപ്പിച്ച ആപ്പ് ( https://play.google.com/store/apps/details?id=com.atq.quranemajeedapp.org.tfq ) പ്രത്യേകം പരാമർശമർഹിക്കുന്നുണ്ട്. ഖുർആൻ ഉറുദു പരിഭാഷ വായിച്ചു കേൾക്കാനും ഇതിൽ സൗകര്യമുണ്ട്.

മലയാളത്തിൽ ഡിഫോർ മീഡിയ വികസിപ്പിച്ച തഫ്ഹീം ആൻഡ്രോയിഡ് ( https://play.google.com/store/apps/details?id=com.d4media.thafheem ) ഐ ഒ എസ് ( https://apps.apple.com/in/app/thafheemul-quran/id1292572556 ) ആപ്പുകളും വെബ്സൈറ്റും ( https://thafheem.net/ ) ഖുർആൻ ആപ്പുകളുടെയും വെബ് സൈറ്റുകളുടെയും കൂട്ടത്തിൽ ഏറെ ശ്രദ്ധയാകൾഷിച്ചവയാണ്. ഓരോ ആയത്തിന്റെയും പരിഭാഷയും തഫ്ഹീമിൽ അതിന് നൽകിയിരിക്കുന്ന വ്യാഖ്യാനവും മലയാളം ടെക്സ്റ്റായും ഓഡിയോ ആയും ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അതോടപ്പം പ്രിന്റഡ് വാല്യങ്ങളുടെ ബ്ലോക്ക് അടിസ്ഥാനമാക്കിയുള്ള അർഥവും വിശദീകരണവും ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വായനയെയും റഫറൻസിനെയും എളുപ്പമാക്കുന്നതിനായി വ്യക്തി- സ്ഥല നാമങ്ങളെ സംബന്ധിച്ച കുറിപ്പുകളും ഹദീസുകളുടെ അറബി ടെക്സ്റ്റും ബൈബിൾ കോട്ടുകളുടെ പൂർണ രൂപവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തന്നെ ഭാ​ഗമായി ഉൾപ്പെടുത്തിയ തഫ്ഹീമിന്റെ ഇം​ഗ്ലീഷ് പരി​ഭാഷയിലേക്കും സൗകര്യപൂർവ്വം നാവി​ഗേറ്റ് ചെയ്യാവുന്നതാണ്. ഖുർആൻ പദങ്ങളുടെ വാക്കർത്ഥം, മലയാളത്തിലും ഇംഗ്ലീഷിലും ആയത്തുകളുടെ അർത്ഥവും വിശദീകരണങ്ങളും, പദം അടിസ്ഥാനമാക്കി വ്യത്യസ്ത രീതിയിലുള്ള സെർച്ച്, ഖുർആൻ ലൈബ്രറി, വ്യത്യസ്ത ഏരിയകളിൽനിന്നുള്ള ബുക്മാർകുകൾക്കുള്ള സൗകര്യം തുടങ്ങിയ വേറെയും സവിശേഷതകൾ ഇതുൾക്കൊള്ളുന്നു. മനോഹരമായ ഉസ്മാനി ലിപിയുലുള്ള മുസ്ഹഫും ഇപ്പോൾ പരിഷ്കരിച്ച പതിപ്പിന്റെ പ്രത്യേകതയാണ്.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles