വളരെ ലളിതമായ ഇന്റർഫേസോടെ പുറത്തിറങ്ങിയ ലളിതസാരം ആപ്പിക്കേഷൻ ഇതിനകം ലക്ഷത്തിൽ പരം ആളുകൾ ഇൻസ്റ്റാൾ ചെയ്തു. അച്ചടി മുസ്ഹഫിന് സമാനമായ രീതിയിലുള്ള പേജ് മറിച്ചു ഓതാവുന്ന തരത്തിലുള്ള ഘടനയാണ് ആപ്പിലുളളത്. അതേ സമയം ഏത് ആയത്തിൽ പ്രസ് ചെയ്താലും ആ അയത്ത് സെലക്ട് ആവുകയും ചുവന്ന നിറം വരികയും ചെയ്യും. തുടർന്ന് താഴെ കാണുന്ന മെനുവിൽ നിന്ന് നമുക്ക് ഇഷ്ടമുള്ള ഒപ്ഷൻ ക്ലിക്ക് ചെയ്ത് ലളിതസാരത്തിന്റെ വിവിധ സൌകര്യങ്ങൾ പ്രയോജനപ്പെടുത്താം. അതിലൊന്നാണ് പ്ലേ ബട്ടൺ. ഖുർആനും മലയാളവും ഡൌൺലോഡ് ചെയ്ത് ഓഡിയോ പ്ലേ ചെയ്യാം. ഖിറാഅത്ത് മാത്രമാണോ, മലയാളം മാത്രമാണോ, രണ്ടും വേണോ എന്നെല്ലാം തെരഞ്ഞെടുക്കാനാവും. പിന്നെയുള്ളത് ബുക്ക് മാർക്ക് സൌകര്യമാണ്. ഓതി വെച്ച ഭാഗം മാർക്ക് ചെയ്ത് വെച്ചാൽ പിന്നീട് തുറക്കുമ്പോൾ അവിടെ നിന്നും തുടർന്ന് വായിക്കാം. ഷേർ ബട്ടനിൽ ആയത്ത്, അർഥം, ആയത്തും അർഥവും, വാക്കർഥം എന്നിങ്ങനെ നാല് ഒപ്ഷൻ കാണാം. പേജ് വ്യൂ അറബി മാത്രമായും അറബിയും അർഥത്തോടെയും ഇവ രണ്ടിനൊപ്പം വാക്കർഥം ചേർത്തും ലഭ്യമാക്കാൻ സൌകര്യമുണ്ട്. ഇവ കൂടാതെ ഖുർആൻ സന്ദേശം, വിധിവിശ്വാസം, വിവാഹമോചനം, കാഫിർ, യുദ്ധസമീപനം, ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ അനുബന്ധ ലേഖനവും ഉണ്ട്.
ശൈഖ് മുഹമ്മദ് കാരകുന്ന് തയാറാക്കിയ ഖുര്‍ആന്‍ പരിഭാഷയാണ് ഖുര്‍ആന്‍ ലളിതസാരം. ലോകപ്രശസ്ത ഖാരിഅ് മിശാരി അല്‍ അഫാസിയുടെതാണ് ഖുര്‍ആന്‍ പാരായണത്തിന്റെ ശബ്ദമായി സ്വീകരിച്ചിരിക്കുന്നത്. മലയാള പരിഭാഷക്ക് ഹൃദയസ്പര്‍ശിയായ ശബ്ദം നല്‍കിയത് നൗഷാദ് ഇബ്‌റാഹീമാണ്. ഭാഷാപരിശോധന വാണിദാസ് എളയാവൂര്‍ നർവഹിച്ചു.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഖുർആൻ ലളിത സാരത്തിന്റെ ആപ്ലിക്കേഷൻ പുറത്തിറത്തിയിരിക്കുന്നത് ഡി.ഫോർ മീഡിയയാണ്. ലളിതസാരം ആപ്പ് സ്റ്റോറിലും ലഭ്യമാണ്. സോഫ്ട് വെയർ ഉപയോഗപ്രദമായെങ്കിൽ ആപ്സ്റ്റോറുകളിൽ റേറ്റിങും കമന്റും നൽകാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ആൻഡ്രോയ്ഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ – https://play.google.com/store/apps/details?id=com.d4media.lalithasaram
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL