Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങള്‍ക്ക് അല്ലാഹു മതി…’

നമ്മുടെ കാര്യങ്ങള്‍ അത്യുന്നതനും അതിശക്തനുമായ അല്ലാഹുവിനെ ഏല്‍പിക്കുക, അവനെ ആശ്രയിക്കുക, അവൻെറ വാഗ്ദാനത്തില്‍ വിശ്വസിക്കുക, അവൻെറ പ്രവര്‍ത്തനങ്ങളില്‍ സായൂജ്യമടയുക, അവനെകുറിച്ച് സദ് വിചാരം കാത്ത്സൂക്ഷിക്കുക, അവനില്‍ നിന്നും സമാശ്വാസം പ്രതീക്ഷിക്കുക തുടങ്ങിയവ ഈമാനിൻെറ മഹത്തായ ഫലങ്ങളും വിശ്വാസികളുടെ സവിശേഷ ഗുണങ്ങളുമാണ്. അല്ലാഹുവിൻെറ ഒരു അടിമ ഉത്തമ ലക്ഷ്യത്തിനായി കര്‍മ്മനിരതനാവുകയും തൻെറ രക്ഷിതാവിനെ ആശ്രയിക്കുകയും ചെയ്താല്‍, അവന് അക്കാര്യത്തില്‍ പരമോന്നതൻെറ സംരക്ഷണവും രക്ഷാകര്‍തൃത്വവും സ്വയം പര്യപ്തതയും പിന്തുണയും സഹായവും ലഭിക്കും.

പ്രവാചകന്‍ ഇബ്റാഹീം (അ) അഗ്നികുണ്ഡത്തിലേക്കെറിയപ്പെട്ടപ്പോള്‍, അദ്ദേഹം പ്രാര്‍ത്ഥിച്ചത്: ഹസ്ബുനള്ളാഹു വ നിഅ്മല്‍ വക്കീല്‍ (ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.’) എന്നായിരുന്നു. മഹോന്നതനായ അല്ലാഹു അഗ്നിയെ തണുപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു. മക്കയിലെ ബഹുദൈവവിശ്വാസികളുടെ സൈന്യം പ്രവാചകനെയും അനുചരന്മാരെയും ഭീഷണിപ്പെടുത്തിയപ്പോള്‍, അവരും പ്രാര്‍ത്ഥിച്ചത് ഇങ്ങനെ:

‘ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരേമേല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്. അല്ലാഹുവിൻെറ അനുഗ്രഹത്താലും ഔദാര്യത്താലും ബുദ്ധിമുട്ടൊന്നുമുണ്ടാവാതെ അവര്‍ മടങ്ങി. അല്ലാഹുവിൻെറ പ്രീതിയെ അനുധാവനം ചെയ്തു മുന്നേറി. അതിമഹത്തായ ഔദാര്യത്തിനുടമയാണ് അല്ലാഹു. ആലു ഇംറാന്‍ 3:173, 174

മനുഷ്യന് മാത്രം കഷ്ടതകളോട് പോരാടാനോ പ്രതികൂല സാഹചര്യങ്ങളെ നേരിടാനോ ഹതഭാഗ്യത്തെ ചെറുക്കാനോ കഴിയില്ല. കാരണം അവന്‍ ദുര്‍ബലനും ബലഹീനനുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് തൻെറ രക്ഷിതാവിനെ ആശ്രയിക്കുകയും അവൻെറ സൗഹൃര്‍വൃത്തത്തിലും സംരക്ഷണത്തിലും നിലയുറപ്പിക്കുകയെ നിര്‍വ്വാഹമുള്ളൂ. അല്ലാത്തപക്ഷം ഒരു അടിമയെ പരീക്ഷണങ്ങള്‍ വിലയം ചെയ്യുമ്പോള്‍, എന്ത് ദുര്‍ബ്ബല തന്ത്രങ്ങളാണ് അയാളുടെ രക്ഷക്കത്തെുക? ഖുര്‍ആന്‍ പറയുന്നു:

നിങ്ങള്‍ വിശ്വാസികളാണെങ്കില്‍, നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കൂ അല്‍മായിദ 5:23

അതിനാല്‍, ഒരാള്‍ സ്വയം തന്നെ ആത്മാര്‍ത്ഥമായ ഉപദേശം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍, ശക്തനും പ്രതാപവാനും അധികാരത്തിൻെറ അധിപനായവനെ ആശ്രയിക്കുക. എല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ മോചിപ്പിക്കാനും പ്രയാസങ്ങളില്‍ നിന്നും നിങ്ങളെ പുറത്തേക്കെടുക്കാനും. നിങ്ങളുടെ പരമമായ ലക്ഷ്യം ഇതായിരിക്കട്ടെ: (ഹസ്ബുനള്ളാഹ് വ നിഅ്മല്‍ വക്കീല്‍) ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.’

നിങ്ങളുടെ സമ്പത്ത് അല്‍പവും എന്നാല്‍ ദീന്‍ അധികവുമാണെങ്കില്‍,നിങ്ങളുടെ വിഭവങ്ങള്‍ ദുര്‍ബലവുമാണെങ്കില്‍, ഹൃദയത്തില്‍ എപ്പോഴും ഇങ്ങനെ ഉരുവിട്ട്കൊണ്ടിരിക്കുക: ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും ഉചിതന്‍ അവന്‍തന്നെയാകുന്നു.’

അതിനാല്‍ രോഗം പെടുന്നനെ നിങ്ങളെ ആക്രമിക്കുമ്പോള്‍, വേദന നിങ്ങളെ പിടിമുറുക്കുമ്പോള്‍, നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ച്കൊള്ളുക: ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.’

നിങ്ങള്‍ ശത്രുവിനെ ഭയപ്പെടുമ്പോള്‍ അല്ലങ്കില്‍, മര്‍ദ്ദകൻെറ മുമ്പില്‍ വിറകൊള്ളുമ്പോള്‍ ജോലി സംബന്ധമായ ഭയം നിങ്ങളെ പിടിമുറുക്കുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ:
ഹസ്ബുനള്ളാഹ് വ നിഅ്മല്‍ വക്കീല്‍ (ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.’)

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles