അവസാന നിമിഷം വരെ നിങ്ങളോടൊപ്പമുള്ളവനാണ് യഥാര്‍ത്ഥ സുഹൃത്ത്.
*** ***
നിങ്ങള്‍ വിജയക്കുമ്പോള്‍ മനസ് നിറയെ സന്തോഷിക്കുന്നവനാണ്, നിങ്ങളുടെ എക്കാലത്തേയും മികച്ച സുഹൃത്ത്. നിങ്ങള്‍ സംസാരിക്കുമ്പോള്‍ അവന്‍ നിങ്ങള്‍ക്ക് പരിപൂര്‍ണ്ണ ശ്രദ്ധ നല്‍കുന്നു. നിങ്ങളുടെ ആത്മവിശ്വാസത്തിന് ഇളക്കം തട്ടുമ്പോള്‍, അവന്‍ നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. വിപത്ത് നേരിടുമ്പോള്‍ നിങ്ങളുടെ വേദനയെ ശമിപ്പിക്കുന്നു. എല്ലാവരും നിങ്ങളെ കൈവെടിയുമ്പോള്‍ അവന്‍ നിങ്ങളെ ചേര്‍ത്ത് പിടിക്കുന്നു.
*** ***
പോസിറ്റിവ് ആയ സുഹൃത്തുക്കള്‍ നിങ്ങളെ വിശാല സ്വര്‍ഗത്തില്‍ പാര്‍പ്പിക്കുന്നു. നെഗറ്റിവ് സുഹൃത്തുക്കളാകട്ടെ, നിങ്ങളെ മാരകമായ തടവറയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നു.
*** ***
യഥാര്‍ത്ഥ സുഹൃത്തിനെ ഇങ്ങനെ നിര്‍വ്വചിക്കാം:
അവന്‍ നിങ്ങള്‍ ചുറ്റുമുണ്ടാവുമ്പോള്‍ ഹര്‍ഷപുളകിതമാവുന്നു
അവന്‍ നിങ്ങളുടെ മനസ് നന്നായി വായിക്കുന്നവന്‍
നിങ്ങളെ സന്തോഷിപ്പിക്കുന്നതില്‍ താല്‍പര്യം
നിരുപാധികം നിങ്ങളെ സഹായിക്കുന്നു
അവന്‍റെ വിശ്വസ്ഥത ആര്‍ക്കും നശിപ്പിക്കാന്‍ സാധ്യമല്ല
അവന്‍ നിങ്ങളുടെ ആദരവും അനുമോദനവും അര്‍ഹിക്കുന്നവന്‍
വിവ: ഇബ്റാഹീം ശംനാട്
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE