Current Date

Search
Close this search box.
Search
Close this search box.

അതിഥി തൊഴിലാളികളും മനുഷ്യത്വം മരവിച്ച ഭരണകൂടവും

കൊറോണ വ്യാപന സാധ്യത കണക്കിലെടുത്ത് രാജ്യത്ത് മൂന്നാഴ്ച ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ദിവസ വേദനം സ്വീകരിച്ചു പോന്നിരുന്ന അതിഥി തൊഴിലാളികൾ കൂട്ടമായി പലായനം ചെയ്തു തുടങ്ങിയത് പുതിയ രാഷ്ട്രീയ സാമൂഹിക സംവാദങ്ങൾക്ക് വഴി തുറന്നിരിക്കുക യാണല്ലോ. ഉത്തർ പ്രദേശ് സർക്കാർ ബസ് സർവീസ് നിർത്തി വെച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് കിലോ മീറ്ററുകൾ താണ്ടി നടന്ന്‌ സ്വദേശത്തേക്ക് മടങ്ങുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും കൈ കുഞ്ഞുങ്ങളെ ഏന്തിയ അമ്മമാരുടെയും ചിത്രങ്ങൾ ആരുടെയും ഉള്ളുലക്കുന്നതാണ്. ഇത്ര കർശനമായി ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിലും ഇത്തരമൊരു കൂട്ടം കൂടലിന് ഗതി വന്നതിന് ആ തൊഴിലാളികളെ പഴി ചാരുന്നതിന് മുമ്പ് അതിനു അവസരം ഒരുക്കിയ ഭരണ കൂടത്തിൻെറ കെടു കാര്യസ്ഥതയാണ് നാം മനസ്സിലാക്കേണ്ടത്.

‘ ഭക്ഷണം നമുക്ക് വിഷയമല്ല, മറിച്ച് നടന്ന് നാം താണ്ടേണ്ടുന്ന ദൂരം ഓർത്താണ് വിഷമം. പൊലീസ് ലാത്തി വീശിയും ശകാരിച്ചും ഉപദ്രവിക്കുകയാണ്. ഇനി നമ്മൾ എങ്ങോട്ട് പോവാനാണ്. ഡൽഹിയിലേക്ക് തന്നെ തിരിച്ചു പോയാൽ പൊലീസ് എന്താണ് ചെയ്യുക എന്നു പോലും അറിയില്ല. പോലീസിനോട് ബസ് അന്വേഷിക്കുമ്പോൾ അവിടേക്കും ഇവിടേക്കും നടത്തിച്ച് നമ്മെ പരിഹസിക്കുകയാണ്.’ ഒരു സ്ത്രീ വേദനയോടെ ‘ദി വയറി’ നോട് പറഞ്ഞു. ഗാസിയാബാദ് ജില്ലയിൽ പോലീസിന്റെ അക്രമങ്ങളിൽ നിന്ന് രക്ഷ നേടാൻ റെയിൽ വേ ട്രാക്കിലൂടെ നടക്കുന്ന ആളുകളുടെ എണ്ണവും ഏറെയായിരുന്നു. ‘ മൂന്നു ദിവസം നടന്ന് വേണം ഇനി വീട്ടിൽ എത്താൻ. വേറെ എന്ത് ചെയ്യാനാ. നമുക്ക് ആവശ്യമായ ഭക്ഷണം തരാൻ പോലും ഡൽഹി സർക്കാർ ഒരുക്കമല്ല. ‘ റെയിൽ പാത വഴി നടക്കുന്ന ഒരു തൊഴിലാളി പറയുന്നു. ‘ എനിക്ക് മോദി ജിയോടും യോഗി ജിയോടും ചോദിക്കാനുള്ളത് യാതൊരു കാരണവും കൂടാതെ നമ്മെ ഇത്ര മണിക്കൂറുകൾ നടത്താൻ നമ്മൾ എന്താ ഭ്രാന്തന്മാർ ആണോ എന്നാണ് ‘. വികാര ഭരിതയായി ഒരു സ്ത്രീ പറയുന്നു.

Also read: വേണ്ടത് ലോക പൗരത്വ പട്ടികയാണ്

പോലീസിന്റെ മർദനം ഭയന്ന് നാടു വിടാൻ ഒരുക്കമല്ലത്തവർ പോലും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. അതിനിടെ ബറേൽവിയിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം പോലീസുകാർ തൊഴിലാളികളുടെ നേരെ ബ്ലീച്ച് വെള്ളം തളിച്ച് പലരുടെയും കണ്ണുകളിലും മറ്റും സാരമായ പോറൽ ഏറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള നീക്കങ്ങൾ ഒരുപാട് പേർക്ക് സ്വന്തം നാടാണ് നഷ്ടപ്പെടുത്തിയത് എങ്കിൽ ഈ ലോക്ക്‌ ഡൗണിലൂടെ പലർക്കും കിടപ്പാടമാണ് നഷ്ടപ്പെട്ടത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭക്ഷണമോ പാർപ്പിടമോ ഒരൽപം പ്രതീക്ഷയോ ഇല്ലാതെ സ്വപ്നത്തിന്റെ തടവുകാരായി കഴിയാൻ വിധിക്കപ്പെട്ട ഒരു പറ്റം അതിഥി തൊഴിലാളികൾ എല്ലാ വാതിലുകളും അടക്കപ്പെട്ടു പെരുവഴിയിൽ ആകുന്ന ഈ പരിതസ്ഥിതി നമ്മുടെ നാട്ടിൽ ഭരണ വ്യവസ്ഥയുടെ പിടിപ്പു കേട് തന്നെയാണ്.

കേരളത്തിൽ കോട്ടയം ജില്ലയിലെ പായിപ്പാടിൽ നടന്ന അതിഥി തൊഴിലാളികളുടെ പ്രതിഷേധങ്ങൾ പക്ഷേ ഭരണകൂടം ആസൂത്രിത നീക്കം എന്നും ആരുടെയോ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു എന്നും പറഞ്ഞു തള്ളുകയായിരുന്നു. സത്യത്തിൽ പശിയടക്കാൻ പാടു പെടുന്ന ഒരു പറ്റം അതിഥി തൊഴിലാളികളുടെ രോദനം മാത്രമാണ് അവിടെ കേട്ടത്. വിശപ്പിനു മതമില്ല, അതു തന്നെ ഒരു മതമാണ് എന്ന കേവല യുക്തി മാത്രം മതി അക്കാര്യം മനസ്സിലാക്കാൻ. രാജ്യത്തിന്റെ സുസ്ഥിരമായ നിലനില്പിന് ജീവൻ പകർന്നു നൽകുന്ന ഒരു പറ്റം തൊഴിലാളികളെ അവരുടെ നിറത്തിന്റെയോ ദേശത്തിന്റെയോ പേരിൽ അരികു വൽകരിക്കുന്ന ഏർപ്പാട് ഒരിക്കലും അംഗീകരി ക്കാൻ സാധിക്കില്ല. ഭരണകൂടം എത്രയും വേഗം സ്വന്തം നാട്ടിലെ പൗരന്മാരായി കണ്ട് ചുരുങ്ങിയത് മനുഷ്യത്വത്തിന്റെ പേരിലെങ്കിലും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കാൻ ത യ്യാറാവേണ്ടതുണ്ട്. ചുരുങ്ങിയത് നമ്മുടെ രാജ്യത്തിന്റെ നിലനില്പ് ഇതുപോലെ ഇതര രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിയർപ്പിന്റെ ഫലമാണ് എന്ന് ഓർത്തെങ്കിലും.

തൊഴിലിന്റെ മതപക്ഷം
തൊഴിൽ ചെയ്ത് ജീവിതം പുലർത്തുന്നതിന്നും തൊഴിലാളികൾക്കും അനല്പമായ പ്രാധാന്യം നൽകിയിട്ടുള്ള ദര്‍ശനമാണ് ഇസ്‌ലാം. വെറുമൊരു ജീവിതോപാധി എന്നതിലുപരി ആരാധനയുടെ ഭാഗം കൂടിയാണ് വിശ്വാസിക്ക് തൊഴിൽ. കുടുംബം പുലർത്തിയും ബാക്കിയുള്ള വേദനത്തിൽ നിന്ന് അശരണർക്ക് ആശ്രയം നൽകിയും ആരാധന ചെയ്യുക കൂടിയാണ് വിശ്വാസിയായി തൊഴിലാളി. തൊഴിലിന്റെ മഹത്വം വിളിച്ചോതിയതോടൊപ്പം തൊഴിലാളിയുടെ അവകാശങ്ങളെ കുറിച്ചും ഇസ്‌ലാം സംസാരിക്കുന്നുണ്ട്. വിശുദ്ധ ഖുർആനിലും തൊഴിൽ ചെയ്ത് ജീവിക്കേണ്ടതിന്റെ ആവശ്യകതയും മഹത്വവും പലയിടങ്ങളിലും കാണാം. തൊഴിലാളിയുടെ വിയർപ്പുണങ്ങുന്നതിനു മുമ്പേ അവന്റെ വേതനം നൽകണം എന്ന ഇസ്‌ലാമിക അധ്യാപനം ആയിരിക്കും ഒരുപക്ഷേ ലോക നാകരിഗതകളുടെ ചരിത്രത്തിൽ തൊഴിലാളിയുടെ അവകാശം ഉയർത്തിപ്പിടിക്കുന്ന ഏറ്റവും ഉന്നതമായ പ്രഖ്യാപനം.

Also read: അറിവും കഴിവും ഒരുപോലെ പ്രധാനമാണ്

മുആദ് ബ്ന് ജബൽ (റ) ഒരിക്കൽ നബി തങ്ങളെ ഹസ്തദാനം ചെയ്തപ്പോൾ കയ്യിൽ ഒരു പരുപരുപ്പ്‌ കാണാനിടയായി. അതെന്താണെന്ന് അന്വേഷിച്ച്, തൊഴിൽ ചെയ്ത് തഴമ്പിച്ചതാണെന്ന് മനസ്സിലാക്കിയപ്പോൾ ആ തഴമ്പ് ചുംബിച്ച് നബി തങ്ങൾ പറഞ്ഞത്രെ :’ ഇത് അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന കൈകളാണ്. ഒരിക്കലും നരകം അതിനെ സ്പർശിക്കുകയില്ല.

അക്കാലത്ത് വ്യാപകമായിരുന്നു അടിമ വ്യവസ്ഥയിൽ വെറും തൊഴിൽ ജീവികൾ മാത്രമായി അവരെ കണ്ടിരുന്ന അവസ്ഥയിൽ നിന്ന് സാമൂഹികമായി അവരുടെ നില ഉയർത്തിപ്പിടിക്കുകയും അവർക്ക് മാനുഷിക മൂല്യങ്ങൾ പകർന്നു നൽകിയതും ഇസ്‌ലാം തന്നെയായിരുന്നു. പ്രമാദമായ ഇപ്പോഴത്തെ അതിഥി തൊഴിലാളി വിഷയത്തിലും പൊതുവിലും തൊഴിലാളികൾക്ക് നേരെ അവഗണനയുടെ പാഠങ്ങൾ മാത്രം പയറ്റി ശീലിച്ച നമ്മുടെ ജീവിത പരിസരങ്ങൾക്കു തിരുത്ത് നൽകാൻ ഇസ്‌ലാമിക അധ്യാപനങ്ങൾക്കു സാധിക്കട്ടെ.

Related Articles