Vazhivilakk

മൃഗരതിയും ശവരതിയും യുക്തിവാദികളും

എല്ലാ നിരീശ്വരവാദികളും യുക്തിവാദികളാണല്ലോ. അവരുടെ നാടായ ഫിൻലാൻഡിൽ മൃഗരതി നിയമംമൂലം അനുവദിക്കപ്പെട്ടിരിക്കുന്നു. അവിടെ ജീവിക്കുന്നവർക്ക് വളർത്തുമൃഗങ്ങളുമായി രതിയിലേർപ്പെടാം. പിഞ്ചുകുഞ്ഞുങ്ങളുടെ കാർട്ടൂൺ രൂപത്തിലുള്ള അശ്ലീല സിനിമകൾക്ക് ഫിൻലാൻഡ് ഡെൻമാർക്ക് തുടങ്ങിയ നാടുകളിൽ വിലക്കില്ല.

യുക്തിവാദികളുടെ ആഗോള നേതാവ് റിച്ചാർഡ് ഡോക്കിൻസ് 2018 ൽ സന്തോഷപൂർവ്വം ട്വിറ്ററിലൂടെ പങ്കുവെച്ചത് മനുഷ്യമാംസം കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്നതിലൂടെ മനുഷ്യ മാംസം കഴിക്കരുതെന്ന വിലക്കിനെ മറികടക്കാമെന്നാണ്.

മൃഗരതിയും ശവരതിയും അനുവദിക്കണമെന്നാവശ്യപ്പെട്ടത് സ്വീഡനിലെ ലിബറൽ യൂത്ത് ലീഗാണ്. പ്രമുഖ നാസ്തികനായ ലോറൻസ് ക്രോസ് പറഞ്ഞത് ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അഗമ്യഗമനം തെറ്റല്ല എന്നാണ്. നാസ്തികരുടെ നേതാവ് പീറ്റർ സിംഗർ മൃഗരതി ശവരതി അഗമ്യഗമനം തുടങ്ങിയവയ്ക്ക് വേണ്ടി വാദിക്കുന്നയാളാണ്. അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അങ്ങകലെയല്ല ഇങ്ങിവിടെയും രക്ത ബന്ധുക്കളുമായും കൂടപ്പിറപ്പുകളുമായും തുടങ്ങി മാതാവുമായും പിതാവുമായും വരെ ലൈംഗികബന്ധം ആവാമെന്നും അത് നിയമവിധേയമാക്കണമെന്നും 2019 ജനുവരി 6ന് പ്രമുഖ യുക്തിവാദി പ്രചാരകൻ സി. രവിചന്ദ്രൻറെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ലിറ്റ്മസ് 19 അന്താരാഷ്ട്ര സ്വതന്ത്ര സെമിനാർ ആവശ്യപ്പെട്ടത് അതിനാലായിരിക്കുമല്ലോ.

Also read: മന:സമാധാനം ലഭിക്കാന്‍ പത്ത് കാര്യങ്ങള്‍

പരസ്പര സമ്മതമുണ്ടെങ്കിൽ അഗമ്യഗമനവും ആവാമെന്ന് വിഷയം അവതരിപ്പിച്ച ആലപ്പുഴ സ്വദേശി മനു പ്രസാദ് പറഞ്ഞു. ‘കളിയാട്ടം’ എന്ന സെഷനിലായിരുന്നു ഇത്.” സ്വതന്ത്ര ലൈംഗികത എന്നത് സ്വതന്ത്രചിന്തയുടെ ഒരു ഭാഗമാണ്. പരസ്പര സമ്മതത്തിൻറെ അടിസ്ഥാനത്തിലാണ് നമ്മൾ ലൈംഗികതയെ കാണുന്നത്. ഇത്തരം ലൈംഗികതയെ ഒരു കാരണവശാലും എതിർക്കേണ്ടതില്ല.ഇൻസെസ്റ്റ് സെക്സ് (രക്ത ബന്ധുക്കളും കൂടപ്പിറപ്പുകളും മക്കളും മാതാപിതാക്കളുമായുള്ള ലൈംഗികത) പോലും അവർക്കതിൽ താൽപര്യമുണ്ടെങ്കിൽ ആകാവുന്നതാണ് എന്നും മനുപ്രസാദ് കൂട്ടിച്ചേർത്തു. ഇതിനെ പൊതുസമൂഹം എങ്ങനെ കാണുന്നുവെന്ന് ചിന്തിച്ച് അതിൽ മൗനം പാലിക്കുന്നതിൽ അർത്ഥമില്ല.”

Facebook Comments

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker