Current Date

Search
Close this search box.
Search
Close this search box.

യുക്തിവാദികൾ കൊന്നൊടുക്കിയത് ഒമ്പതര കോടിയെ

ദൈവത്തിലും മതത്തിലും വിശ്വസിക്കാത്തവർ എല്ലാറ്റിനും അവലംബിക്കുന്നത് സ്വന്തം യുക്തിയെയും ചിന്തയെയുമാണ്. അതുകൊണ്ടുതന്നെ അവരൊക്കെയും യുക്തിവാദികളാണ്. അവർ ആ പേരിൽ അറിയപ്പെട്ടാലും ഇല്ലെങ്കിലും. ദൈവത്തെയും മതത്തെയും നിരാകരിച്ച നാസ്തികർ ഭരിച്ച ചുരുങ്ങിയ കാലത്തിനിടയിൽ ലോകത്തിലെ വിവിധ നാളുകളിൽ കൊന്നൊടുക്കിയത് ഒമ്പത് കോടി മനുഷ്യരെയാണ്. കേരളത്തിലെ ആകെ ജനങ്ങളുടെ മൂന്നിരട്ടിയോളം. ഒന്നും രണ്ടും ലോക യുദ്ധങ്ങളിൽ വധിക്കപ്പെട്ടതിനേക്കാൾ എത്രയോ കൂടുതലാണിത്.

യുക്തിവാദം കൊണ്ട് ഗുണം കിട്ടിയ ഏതെങ്കിലും രാജ്യമോ പ്രദേശമോ ജനങ്ങളോ ലോകത്ത് എവിടെയെങ്കിലുമുണ്ടോ..? നാസ്തികർ കുറെ രാജ്യങ്ങൾ ഭരിച്ചല്ലൊ…?! അവിടെയൊക്കെ ജനങ്ങൾ സഹികെട്ട് നാസ്തിക ഭരണാധികാരികളെ ചവുട്ടി പുറത്താക്കുകയാണുണ്ടായത്. ഓരോ നാസ്തിക ഭരണാധികാരിയും ക്രൂരതയ്ക്ക് കൈയും കാലും വെച്ച രാക്ഷസീയ രൂപങ്ങളായിരുന്നു. അവർ കൊന്നൊടുക്കിയ പൗരജനങ്ങൾക്ക് കയ്യും കണക്കുമില്ല…!
Courtois രചിച്ച”The Black Book of Communism” എന്ന പുസ്തകത്തിലെ കണക്കു പ്രകാരം ലോകത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകാലത്തു കൊല്ലപെട്ടവരുടെ വെളിപ്പെട്ട കണക്ക് ഇങ്ങനെ:

“ആകെ മരണം വെളിവായത്  94 മില്യൺ. അഥവാ ഒമ്പത് കോടി നാൽപ്പതു ലക്ഷം. ചൈനയിൽ മാത്രം 65 മില്യൺ അഥവാ ആറര കോടി ജനങ്ങൾ കൊല്ലപ്പെട്ടു..ഇപ്പോഴും പുറം ലോകമറിയാതെ അത് തുടരുന്നു. ലിയൂ സിയാബോ എന്ന നോബൽ പുരസ്‌കാര ജേതാവ് ഈയിടെയാണ് അവിടെ തടവറയിൽ മരിച്ചത്. അഥവാ വധിക്കപ്പെട്ടത്. സോവിയറ്റ് യൂണിയനിൽ ഇരുപത് മില്യൺ ജനങ്ങൾ അഥവാ രണ്ടു കോടി മനുഷ്യർ കൊല്ലപ്പെട്ടു. കമ്പൂച്ചിയയിൽ രണ്ട് മില്യൺ ജനങ്ങൾ അഥവാ ഇരുപത് ലക്ഷം മനുഷ്യർ വധിക്കപ്പെട്ടു. അത്രതന്നെ മനുഷ്യരെ ഉത്തര കൊറിയയിലും നാസ്തികർ കൊന്നൊടുക്കി. എത്യോപ്യയിൽ പതിനേഴ് ലക്ഷത്തെയും അഫ്ഗാനിസ്ഥാനിൽ പതിനഞ്ച് ലക്ഷത്തെയും കിഴക്കൻ യൂറോപ്പിലും വിയറ്റ്നാമിലും പത്ത് ലക്ഷം വീതവും ലാറ്റിനമേരിക്കൻ നാടുകളിൽ ഒന്നര ലക്ഷത്തെയുമാണ് മത നിരാസ ഭരണകൂടങ്ങൾ കൊന്നു തള്ളിയത്. നാസ്തിക ദർശനത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ മാത്രം കണക്കാണിത് .സ്ഥിതിവിവര കണക്കുപ്രകാരം, പാലായനം ചെയ്യപ്പെട്ടവരും പട്ടിണിയിലമർന്നവരും , നാടുകടത്തപ്പെട്ടവരും ജയിലിൽ കൊല്ലപ്പെട്ടവരും മറ്റും ഇതിന്റെ എത്രയോ ഇരട്ടി വരും.
(അവലംബം: jrbooksonline.com/PDF_Books/blackbookcommunism.pdf)

Also read: സംസാരത്തിന്‍റെ ഉള്ളടക്കവും ശൈലിയും

അതേസമയം  മുഹമ്മദ് നബിയുടെ ജീവിത കാലത്ത് നടന്ന ചെറുതും വലുതുമായ യുദ്ധങ്ങളിൽ ആകെ വധിക്കപ്പെട്ടത് 1018 പേർ മാത്രമാണ്. 259 മുസ്ലിംകളും 759 പേർ ശത്രുപക്ഷത്തും. യുദ്ധത്തിൽ പോലും ജീവഹാനി പരമാവധി കുറയ്ക്കാനാണ് പ്രവാചകൻ ശ്രമിച്ചതും നിർദ്ദേശിച്ചതും. അറിയപ്പെടുന്ന മനുഷ്യ ചരിത്രത്തിൽ കുരിശുയുദ്ധങ്ങൾ ഉൾപ്പെടെ മതത്തിൻറെ പേരിൽ നടന്ന എല്ലാ യുദ്ധങ്ങളിലും കൂടി വധിക്കപ്പെട്ടതിൻറെ എത്രയോ ഇരട്ടിയാണ് യുക്തിവാദികൾ ഏഴു പതിറ്റാണ്ട് കൊണ്ട് കൊന്ന് തീർത്തത്.

Related Articles