Current Date

Search
Close this search box.
Search
Close this search box.

“കോവിഡാനന്തര ലോകം” മനുഷ്യത്വത്തിൻെറ മധുരം നിറഞ്ഞതാവും

വിഖ്യാതമായ ഒരറബിക്കഥയുണ്ട്: ഒരാൾ മരണത്തിൻെറ ദൂതനുമായി സ്നേഹത്തിലായി. സ്നേഹ ബന്ധം ഉപയോഗപ്പെടുത്തി അയാൾ മരണ ദൂതനുമായി ഒരു കരാറുണ്ടാക്കി. മരണ വിവരം മുൻ കൂട്ടി അറിയിക്കും എന്ന ഒരു അപൂർവ്വ കരാർ!

പക്ഷെ ഒരു ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ മരണദൂതൻ തൻെറ സുഹൃത്തിൻെറ ജീവനെടുക്കാൻ കടന്നു വന്നു. അപ്പോൾ തങ്ങളുടെ കരാറിനെ പറ്റി ഓർമിപ്പിച്ച സുഹൃത്തിനോട് മരണദൂതൻ പറഞ്ഞ തിങ്ങനെ:

“സുഹൃത്തെ, ഞാൻ നിങ്ങളെ പരിചയപ്പെടുമ്പോൾ നിങ്ങളുടെ ശരീരം ദൃഢമായിരുന്നു. കൈകാലുകൾക്ക് ബലമുണ്ടായിരുന്നു. മുടി കറുത്തതായിരുന്നു. പല്ലുകൾ ശക്തമായിരുന്നു. കണ്ണുകൾക്ക് തിളക്കമുണ്ടായിരുന്നു…. എന്നാൽ ഇപ്പോൾ താങ്കളുടെ ശരീരം ശോഷിച്ചിരിക്കുന്നു. കൈ കാലുകളുടെ കരുത്ത് ചോർന്നിരിക്കുന്നു. മുടി നരച്ചു. പല്ല് കൊഴിഞ്ഞു.കാഴ്ച മങ്ങി…

Also read: കംഗനയെപ്പോലുള്ളവർ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്

അതായത് താങ്കൾ എന്നോട് ആവശ്യപ്പെട്ടത് ഒരൊറ്റ മുന്നറിയിപ്പ് നൽകാനായിരുന്നു. എന്നാൽ ഇത്രയധികം മുന്നറിയിപ്പുകൾ താങ്ക ൾക്ക് വന്നു കിട്ടിയിട്ടും എന്നെ പ്രതീക്ഷിച്ചില്ലെന്നോ ?! ”

ഭൂകമ്പങ്ങൾ, പ്രളയങ്ങൾ, മഹാമാരികൾ എന്നിങ്ങനെ പോയ കാലങ്ങളിൽ മനുഷ്യ സമുദായത്തെ തേടി വന്നത് ഒട്ടനവധി പരീക്ഷണങ്ങളായിരുന്നു.പക്ഷെ എന്നിട്ടും അവയുടെയൊക്കെ ആന്തരാർത്ഥങ്ങൾ തിരിച്ചറിയുന്നതിൽ നാം തുടർച്ചയായി പരാജയപ്പെട്ടു!

അഹങ്കാരവും താൻപോരിമയും നിറഞ്ഞ ജീവിതം നമ്മെ അന്ധരാക്കി. കാടും മേടും വെട്ടി വെളുപ്പിച്ച് നാം വൻ കോൺക്രീറ്റ് സൗധങ്ങളുയർത്തി. ആഢംബരം നിറഞ്ഞ കല്യാണങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും നടത്തി ആർമാദിച്ചു. കയറൂരി വിട്ട ദേഹേഛ നമ്മുടെ സദാചാര ജീവിതം തകർത്തു. അന്യരുടെ അവകാശങ്ങൾക്ക് നാം തരിമ്പും വില നൽകിയില്ല. മർദ്ദിതരെയും പീഡിതരെയും അവഗണിച്ചു…  വിദ്യാഭ്യാസവും ആതുരശുശ്രൂഷയും ഭക്തിയും ആത്മീയതയും വരെ കച്ചവടവത്കരിക്കപ്പെട്ടു…

നമ്മിലെ ഭരണാധികാരികളാവട്ടെ മനുഷ്യരുടെ മേൽ ദൈവം ചമഞ്ഞു കൊണ്ട് സ്വതന്ത്രരാഷ്ട്രങ്ങൾ അധിനിവേശിച്ചു. പരശ്ശതം സ്ത്രീകളെയും കുഞ്ഞുങ്ങളെയും വയോധികരെയും കൊന്നൊടുക്കി. ആയുധ പന്തയങ്ങൾ കൊണ്ട് ലോകം ഭീകരതയുടെ പോർനിലങ്ങളാക്കി. അഴിമതിയിലും അനീ തിയിലും മുങ്ങിക്കുളിച്ചു…  ചോദ്യം ചെയ്യുന്നവരുടെ ചിറകരിഞ്ഞു. നാവുകൾ പിഴുതെടുത്തു..!

Also read: റമദാനിനൊരുങ്ങുക, കാപട്യം സൂക്ഷിക്കുക

അതിനിടയിൽ കടന്നു വന്ന ഓരോ ദൈവിക മുന്നറിയിപ്പും നാം അവഗണിച്ചു. ചിലതൊക്കെ കണ്ടില്ലെന്നു നടിച്ചു. പക്ഷെ ഈ മുന്നറിയിപ്പ് നമ്മെ അക്ഷരാർത്ഥത്തിൽ തളർത്തുക തന്നെ ചെയ്തു. നാം നമ്മുടെ ജീവിതത്തിൻെറ താളം തെറ്റിക്കുമ്പോൾ മുകളിൽ നിന്നുള്ള ഇടപെടൽ, അല്ലെങ്കിൽ സ്വാഭാവിക പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ഇപ്പോൾ നാം തിരിച്ചറിയുന്നു!!

അതു കൊണ്ടു തന്നെ “കോവിഡാനന്തര ലോ ക”ത്ത് തീർച്ചയായും വിനഷ്ടമായ ദൈവിക ബോധവും മനുഷ്യപ്പറ്റും നാം തിരിച്ചുപിടിക്കു ക തന്നെ ചെയ്യും!  അതിന്, ആദ്യം ഈ മഹാമാരിയെ നമുക്ക് അകന്നു നിന്നു കൊണ്ട്, എന്നാൽ സാമൂഹി കമായി ചേർന്നു നിന്നു കൊണ്ട് ചെറുത്തു തോൽപ്പിക്കാം!

Related Articles