Tuesday, September 26, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Vazhivilakk

മണ്ണിൻ്റെ പേരിലെ മരണക്കളി എന്തിന്?

സദ്റുദ്ദീൻ വാഴക്കാട് by സദ്റുദ്ദീൻ വാഴക്കാട്
10/05/2020
in Vazhivilakk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചോര വീണ മണ്ണിലൂടെ നാം പലപ്പോഴും നടന്നിട്ടുണ്ട്. ചോര പുരണ്ട ചരിത്രം നമൊരുപാട് വായിച്ചിട്ടുണ്ട്. ചോരയിൽ കുതിർന്ന ജീവിതങ്ങൾ നാമൊത്തിരി കണ്ടിട്ടുണ്ട്. മതം, സമുദായം, ജാതി. വംശം, ദേശം, വർണ്ണം. അധികാരം, സമ്പത്ത്, സ്ഥാനം. ഇവയെല്ലാം ഭ്രാന്തായപ്പോഴാണ് മനുഷ്യ രക്തം പുഴയായി ഒഴുകിയത്. അനേകായിരം മനുഷ്യർ പിടഞ്ഞു വീണ് മരിച്ചത്. ഇവയിലേറ്റവും അപകടകാരിയാണ് ദേശഭ്രാന്ത്!

ദൈവം അതിരുകളില്ലാതെ സൃഷ്ടിച്ച പ്രപഞ്ചം. അതിൽ കരയും കടലും ചേർന്ന ഭൂമി. അതിലെ മണ്ണ് ഓഹരി വെച്ചെടുത്ത മനുഷ്യർ, മതിൽക്കെട്ടി അതിരുകളിട്ടു. അതിനെ ദേശമെന്ന് വിളിച്ചു. ദേശത്തെ സ്നേഹിച്ചു, വളർത്തി, സംരക്ഷിച്ചു. അത്രയും ശരിയായിരുന്നു. അതിനപ്പുറത്തേക്ക് വളർന്നപ്പോൾ ദേശം തെറ്റായിത്തീർന്നതിന് മനുഷ്യ ചരിത്രം സാക്ഷി. ചിലർക്ക് ദേശം ഭ്രാന്തായി മാറി. ആ ഭ്രാന്ത് ചങ്ങല പൊട്ടിച്ച് ദേശത്തിനകത്ത് അപരൻമാരെ സൃഷ്ടിച്ച്, സംഹരിച്ചു. ദേശത്തിനു പുറത്തേക്ക് ആർത്ഥിയോടെ ആയുധം നീട്ടി, ചോര വീഴ്ത്തിക്കൊണ്ടിരുന്നു. മണ്ണിൻ്റെ പേരിലുള്ള ഈ മരണക്കളിയുടെ അർത്ഥശൂന്യത മനുഷ്യനെ ബോധപ്പെടുത്താതെ സത്യവേദത്തിന് മുന്നോട്ട് പോകാനാകില്ലായിരുന്നു.

You might also like

ഇസ്‌ലാമിക തത്വജ്ഞാനത്തിലെ വൈജ്ഞാനിക വികാസം

ഞാനിന്നു രാവിലെ  നമ്മളീ പുറത്തേക്കു നോക്കുന്ന നമ്മുടെ ജനല്‍ച്ചില്ല് തുടച്ചു വൃത്തിയാക്കിയിരുന്നു!

“മൂഢജനം തീര്‍ച്ചയായും പറയും: ‘അവർ തിരിഞ്ഞു നിന്ന ദിശയില്‍നിന്ന് അവരെ പെട്ടെന്നു തെറ്റിച്ചുകളഞ്ഞതെന്ത്?’ അവരോടു പറയുക: ‘കിഴക്കും പടിഞ്ഞാറുമെല്ലാം ദൈവത്തിന്റേതാകുന്നു. ദൈവം ഇഷ്ടപ്പെടുന്നവരെ നേർവഴിയിലൂടെ നയിക്കുന്നു.” രണ്ടാം അധ്യായം നൂറ്റി നാൽപ്പത്തിരണ്ടാം വചനം. സങ്കുചിത ദേശീതകളെ തകർത്തെറിഞ്ഞ സാർവദേശീയതയുടെ ഉജ്ജ്വലമായ പ്രഖ്യാപനം; ‘കിഴക്കും പടിഞ്ഞാറുമെല്ലാം ദൈവത്തിന്റേത്’! അതെ, എല്ലാദേശങ്ങളും ദൈവത്തിൻ്റേത്. എല്ലാ മനുഷ്യരും ദൈവത്തിൻ്റേത്. എന്നിട്ടും ദേശം പറഞ്ഞും വംശം തിരിഞ്ഞും തമ്മിലടിക്കുന്നവരേ, നിങ്ങളെന്തൊരു മൂഢരാണ്! ‘മനുഷ്യരേ’ എന്ന വിളിയിൽ ഏക മാനവികത ഉൽഘോഷിച്ച സത്യവേദത്തിൻ്റെ മറ്റൊരു പ്രഖ്യാപനം. ‘ജനങ്ങളുടെ നാഥനും ലോകരുടെ രക്ഷിതാവുമായ’ ദൈവത്തിൻ്റെ ദർശനം സർവ്വ ലോകത്തെയും ഒന്നായി കാണുന്നുവെന്നർത്ഥം. ഭാഗത്തിൻ്റെയും ദേശത്തിൻ്റെയും തടവിൽക്കഴിയുന്ന സങ്കുചിത മനസ്കതയെ സത്യവേദം തള്ളിക്കളയുന്നു. മണ്ണിൻ്റെയും രക്തത്തിൻ്റെയും അടിമത്തത്തിൽ നിന്നും അന്ധമായ പക്ഷപാതിത്വത്തിൽ നിന്നും സ്വതന്ത്രരാകാൻ സത്യവേദം ആഹ്വാനം ചെയ്യുന്നു. ഇതാണ് ദിശാ മാറ്റത്തിൻ്റെ രണ്ടാമത്തെ പൊരുൾ.

Also read: കേള്‍വിയും അനുസരണവുമാണ് ബദര്‍

അന്ന് അറബികൾ ദേശീയവും വംശീയവുമായ അഹങ്കാരത്തിൽ ഉന്മത്തരായിരുന്നു. മക്കയിലെ പവിത്രഗേഹം വിട്ട്, ഫലസ്ഥീനിലെ വിശുദ്ധമന്ദിരത്തെ ദിശയാക്കിയത് അറബ് ദേശീയ അഹന്തക്കുള്ള പ്രഹരമായിരുന്നു. ആ സ്ഥിതി വർഷങ്ങൾ തുടർന്നു. ദേശപൂജയും വേദദർശനവും ഒരു വഴിക്ക് പോകില്ലെന്ന് അവരെ തെര്യപ്പെടുത്തി. പിന്നീട് ദിശ മാറ്റി, ഇസ്രയേലീ വംശ പക്ഷപാതത്തെയും പ്രഹരിച്ചു. ഏകത്വത്തിൽ ഊന്നിയ ദൈവ വിശ്വാസത്തിൻ്റെയും ലോകവീക്ഷണത്തിൻ്റെയും നേർരേഖ വരച്ചു.
ദേശ-വംശ സംഘർഷങ്ങളൊഴിഞ്ഞ, ലോകസമാധാനത്തിൻ്റെ അസ്ഥിവാരമാണ് സത്യവേദം ഇതിലൂടെ പണിതത്! എന്നിട്ടും വെട്ടിമുറിക്കപ്പെട്ട ദേശങ്ങളും ആട്ടിയോടിക്കപ്പെട്ട മനുഷ്യരും കണ്ണീർ കാഴ്ച്ചകളായി ലോകം നിറയുന്നു!

മരിച്ചു പോകുമ്പോൾ വെട്ടിപ്പിടിച്ച മണ്ണൊന്നും കൈയിൽ കരുതാത്ത മനുഷ്യാ, നിൻ്റെ മൃതദേഹത്തിനുമേൽ ഇട്ടു മൂടുന്ന ഇത്തിരി മണ്ണിനു വേണ്ടി, നീ എന്തിനാണീ മണ്ണിൽ മരണക്കളി കളിക്കുന്നത്!?

Facebook Comments
Post Views: 30
സദ്റുദ്ദീൻ വാഴക്കാട്

സദ്റുദ്ദീൻ വാഴക്കാട്

മലപ്പുറം ജില്ലയിലെ വാഴക്കാട് ആപുറത്ത് 1971-ൽ ജനനം. പിതാവ് അബൂബക്കർ മാസ്റ്റർ, മാതാവ് എം.ടി. വരിയ. വാഴക്കാട് ഗവ ഹൈസ്കൂൾ, കാസർകോട് ആലിയാ അറബിക് കോളേജ് എന്നിവിടങ്ങളിൽ പഠനം. കോട്ടക്കൽ പറപ്പൂർ ഇസ്ലാമിയാ കോളേജ്, കൊട്ടി മർകസുൽ ഉലൂം അറബിക്കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ പ്രബോധനം വാരികയുടെ സീനിയർ സബ് എഡിറ്ററാണ്. പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ: സ്ഫോടന ഭീകരതയുടെ സംഘപരിവാർ പരമ്പര, സംഘ്പരിവാർ: വർഗീയ ഫാഷിസവും വിദേശ ഫണ്ടിം​ഗും, ഇസ് ലാമിലെ ത്വരീഖത്തും ത്വരീഖത്തിലെ ഇസ്ലാമും, ടി.കെ. അബ്ദുല്ലയുടെ നടന്നു തീരാത്ത വഴികൾ, നവോത്ഥാന ധർമങ്ങൾ, കെ.ടി. അബ്ദുറഹീമിന്റെ പ്രസ്ഥാനയാത്രകൾ, കമല സുറയ്യയുടെ സഫലമീ യാത്ര, കമലാ സുറയ്യ സംസാരിക്കുന്നു എന്നിവ എഡിറ്റ് ചെയ്തു. ഭാര്യ: പി.എ. ഉസ് വത്ത് ജഹാൻ. മക്കൾ: ദിൽഷാൻ അഹ്മദ്, അമൽ ഷാദിൻ, അൻഫസ് ഹാദി,

Related Posts

Vazhivilakk

ഇസ്‌ലാമിക തത്വജ്ഞാനത്തിലെ വൈജ്ഞാനിക വികാസം

25/09/2023
Vazhivilakk

ഞാനിന്നു രാവിലെ  നമ്മളീ പുറത്തേക്കു നോക്കുന്ന നമ്മുടെ ജനല്‍ച്ചില്ല് തുടച്ചു വൃത്തിയാക്കിയിരുന്നു!

24/09/2023
Tasbih or Islamic prayer beads with Quran on rehal or wooden book stand in an artistic rural room. It is suitable for background of Ramadan-themed design concepts or other Islamic religious events.
Vazhivilakk

‘നിന്നില്‍ നിന്ന് ആ മരതകങ്ങള്‍ വാങ്ങിയ സ്ത്രീ എന്റെ മാതാവായിരുന്നു’

21/09/2023

Recent Post

  • ഹിന്ദി ബെല്‍റ്റില്‍ സീറ്റ് വര്‍ധന ലക്ഷ്യമിട്ടുള്ള മോദിയുടെ വനിത സംവരണം
    By ശുഐബ് ദാനിയേല്‍
  • കശ്മീരിന്റെ കദനവും കണ്ണീരും: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില ഓർമ്മപ്പെടുത്തലുകൾ
    By പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
  • സൗന്ദര്യാനുഭൂതിയുടെയും ധാർമികതയുടെയും മഹാപ്രവാഹം
    By മുഹമ്മദ് ശമീം
  • മദ്ഹുകളിലെ കഥകൾ …
    By അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
  • ഒളിംപിക്‌സ് താരങ്ങള്‍ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് ഫ്രാന്‍സ്
    By webdesk

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!